പ്രതീകാത്മക ചിത്രം
മുംബൈ: പാർട്ടിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ നാലുപേർക്കെതിരെ മഹാരാഷ്ട്ര പൊലിസ് കേസെടുത്തു. നവംബർ 16ന് കാശിഗാവിലാണ് സംഭവം നടന്നത്.
പരാതി പ്രകാരം, രാത്രി ഒൻപതോടെ സുഹൃത്തായ ശീതൾ (25) പെൺകുട്ടിയെ വിളിച്ചുവരുത്തുകയും പിയൂഷ് താക്കൂർ, ദുഷ്യന്ത് സിങ്, അഹത് ഖാൻ എന്നിവരെ പരിചയപ്പെടുത്തുകയും ചെയ്തു. തുടർന്ന് വിനയ് നഗറിലെ അഹത് ഖാന്റെ ഫ്ലാറ്റിലെത്തിച്ച് പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. ശീതളും പിയൂഷും താഴേക്ക് പോയ സമയത്ത് അർധരാത്രി മുതൽ പുലർച്ചെ ആറ് വരെ ഖാനും ദുഷ്യന്തും ചേർന്ന് മാറിമാറി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ച് ഗ്രാം സ്വർണമാല കവർന്നതായും ആരോപണമുണ്ട്.
മകളെ കാണാത്തതിനെ തുടർന്ന് അമ്മ നടത്തിയ തെരച്ചിലിലാണ് പീഡനവിവരം അറിയുന്നത്. ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലിസ് അറിയിച്ചു. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags : gang-raped case raped police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash