Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Gang-raped

ഭ​ർ​ത്താ​വി​നെ​യും കാ​മു​കി​യെ​യും പി​ടി​കൂ​ടാ​ൻ കൊ​ട്ടേ​ഷ​ൻ; യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി, പ്ര​തി​ക​ൾ പി​ടി​യി​ൽ

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ​നി​ന്ന് മ​ല​യാ​ളി യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കോ​യ​മ്പ​ത്തൂ​രി​ൽ വ​ച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ. തി​രു​പ്പൂ​ർ സ്വ​ദേ​ശി ദേ​വി, കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ തോ​മ​സ്, പാ​ൽ​രാ​ജ്, ശ​ങ്ക​ർ, പ​ഴ​നി സ്വ​ദേ​ശി ര​ഘു​പ​തി എ​ന്നി​വ​രെ​യാ​ണ് തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൃ​ശൂ​ർ എ​സി​പി ടി.​ആ​ർ. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്.

തി​രു​പ്പൂ​ർ, കോ​യ​മ്പ​ത്തൂ​ർ, പ​ഴ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ പ്ര​ധാ​ന പ്ര​തി തോ​മ​സി​നെ നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഭ​ർ​ത്താ​വി​നെ​യും കാ​മു​കി​യെ​യും പി​ടി​കൂ​ടാ​ൻ ഭാ​ര്യ ഏ​ർ​പ്പെ​ടു​ത്തി​യ കൊ​ട്ടേ​ഷ​ൻ സം​ഘ​മാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ൽ.

ക​ഴി​ഞ്ഞ മാ​സം 22നാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യും ടാ​ക്‌​സി ഡ്രൈ​വ​റു​മാ​യ ഗു​ണ​ശേ​ഖ​ര​ൻ നി​ല​മ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ 38കാ​രി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രും തൃ​ശൂ​ർ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​ള്ള ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ​ണം തി​ക​യാ​തെ വ​ന്ന​പ്പോ​ൾ ഗു​ണ​ശേ​ഖ​ര​ൻ സു​ഹൃ​ത്താ​യ പാ​ൽ​രാ​ജി​ന് ലോ​ഡ്ജി​ലെ ക്യൂ​ആ​ർ കോ​ഡ് അ​യ​ച്ചു​ന​ൽ​കി പ​ണം ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഗു​ണ​ശേ​ഖ​ര​ന് ത​ന്‍റെ ഭാ​ര്യ​യു​മാ​യി അ​ടു​പ്പ​മു​ണ്ടോ എ​ന്ന സം​ശ​യ​മു​ള്ള പാ​ൽ​രാ​ജ് ഈ ​ക്യൂ​ആ​ർ കോ​ഡ് ഗു​ണ​ശേ​ഖ​ര​ന്‍റെ ഭാ​ര്യ​യാ​യ ദേ​വി​ക്ക് കൈ​മാ​റി. ഭ​ർ​ത്താ​വി​നെ​യും കാ​മു​കി​യെ​യും തൃ​ശൂ​രി​ലെ​ത്തി പി​ടി​കൂ​ടാ​നാ​യി തോ​മ​സി​ന്‍റെ സ​ഹാ​യം ദേ​വി തേ​ടി.

തു​ട​ർ​ന്ന് ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ലാ​യി തൃ​ശൂ​രി​ലെ​ത്തി​യ തോ​മ​സും ദേ​വി​യും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ത​മി​ഴ്‌​നാ​ട് പോ​ലീ​സാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി ലോ​ഡ്ജ് മു​റി​യി​ൽ ക​യ​റി​പ്പ​റ്റി ഗു​ണ​ശേ​ഖ​ര​നെ​യും കാ​മു​കി​യെ​യും പി​ടി​കൂ​ടി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. തു​ട​ർ​ന്ന് ഇ​വ​രെ തി​രു​പ്പൂ​രി​ലെ​ത്തി​ച്ച സം​ഘം ആ​ദ്യം ആ​ളി​ല്ലാ​ത്ത ഒ​രു വീ​ട്ടി​ൽ വ​ച്ച് ഇ​രു​വ​രെ​യും വീ​ണ്ടും മ​ർ​ദി​ക്കു​ക​യും ഗു​ണ​ശേ​ഖ​ര​നെ​യും യു​വ​തി​യെ​യും വേ​റെ കാ​റു​ക​ളി​ലാ​ക്കി കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു. പി​ന്നീ​ട് യു​വ​തി സ​ഞ്ച​രി​ച്ച വാ​ഹ​നം വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും തോ​മ​സും ര​ഘു​പ​തി​യും ചേ​ർ​ന്ന് യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പീ​ഡ​ന​ത്തി​നി​ര​യാ​യി അ​വ​ശ​യാ​യ യു​വ​തി​യെ പ്ര​തി​ക​ൾ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യി. അ​വി​ടെ​നി​ന്ന് പ്ര​തി​ക​ളു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് പു​റ​ത്തു​ക​ട​ന്ന യു​വ​തി നി​ല​മ്പൂ​രി​ലെ​ത്തി ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ആ​ദ്യം നി​ല​മ്പൂ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പി​ന്നീ​ട് സം​ഭ​വ​സ്ഥ​ലം അ​ടി​സ്ഥാ​ന​മാ​ക്കി കേ​സ് തൃ​ശൂ​രി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു.

Latest News

Corehub Up