പ്രതീകാത്മക ചിത്രം
കീവ്: യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം പുരോഗമിക്കുന്നതിനിടെ പോളണ്ടിന്റെ പ്രദേശത്ത് രണ്ട് റഷ്യൻ മിസൈലുകളും ഒരു ഡ്രോണും പതിച്ചത് മേഖലയിൽ സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിരിക്കുന്നു. നവംബർ ഒൻപതു മുതൽ തെക്കുകിഴക്കൻ പോളണ്ടിൽ നടക്കുന്ന യൂറോപ്യൻ സൈനികാഭ്യാസത്തിന് 35 കിലോമീറ്റർ അകലെയാണ് മിസൈലുകൾ പതിച്ചത്. നാശനഷ്ടങ്ങളില്ല. യുദ്ധാനന്തര യുക്രെയ്നിലെ പുനർനിർമാണത്തിനും സുരക്ഷയ്ക്കുമായി യൂറോപ്യൻ സൈനികാഭ്യാസം നടക്കുന്നത്.
ഇത് റഷ്യയുടെ മനഃപൂർവമുള്ള പ്രകോപനമാണെന്ന് പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്ക് ആരോപിച്ചു. വ്യോമാതിർത്തി ലംഘനമാണിതെന്ന് നാറ്റോ മേധാവി മാർക്ക് റുട്ടെയും വ്യക്തമാക്കി. സംഭവത്തിൽ റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
യുക്രെയ്നിലുടനീളം റഷ്യ നടത്തിയ ആക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെട്ടു. സെലൻസ്കിയുടെ ജന്മനാടായ ക്രിവി റീഹിൽ ഒരു കുട്ടിയും യുവതിയും കൊല്ലപ്പെട്ടു.
Tags : Russian missiles Poland provocation eight dead Ukraine attack Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews