International
സന: യെമൻ തലസ്ഥാനമായ സനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരേ വ്യോമാക്രമണം. സൗദി അറേബ്യയാണു വ്യോമാക്രമണം നടത്തിയതെന്ന് ഇറാൻ അനുകൂല ഹൂതി വിമതർ ആരോപിച്ചപ്പോൾ ഇറാന്റെ വിമാനം ഇറങ്ങുന്നത് തടയാൻ റൺവേ ലക്ഷ്യമിട്ട് തങ്ങളുടെ വ്യോമസേനയാണ് ആക്രമണം നടത്തിയതെന്ന് യെമനിലെ ഔദ്യോഗിക ഭരണകൂടത്തിന്റെ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
സന വിമാനത്താവളത്തിൽ യെമന്റെ വ്യോമാതിർത്തി ലംഘിക്കാനുള്ള ഇറാന്റെയും ഹൂതികളുടെയും ശ്രമങ്ങളെ ശക്തമായി നേരിടുമെന്നും തങ്ങളുടെ ക്ഷമ നശിച്ചുവെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സനയിൽ യുദ്ധവിമാനങ്ങൾ പറന്നതായും വിമാനത്താവളത്തിനു സമീപം വലിയ സ്ഫോടനശബ്ദം കേട്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സന വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിക്കാത്തതിനെത്തുടർന്ന് ഇറാന്റെ വിമാനം പിന്നീട് യെമനിലെ ഹൊദൈദ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ടെഹ്റാനിനും സനയ്ക്കുമിടയിലുള്ള നേരിട്ടുള്ള വിമാനസർവീസുകൾ സൈനികരെ കടത്താനുള്ള മറയാക്കരുതെന്ന് യെമൻ വാർത്താവിനിമയ മന്ത്രി ഇറാനും ഹൂതികൾക്കും നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനിടെ, സൗദി അറേബ്യ സന വിമാനത്താവളത്തിൽ നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ ഇവിടെയെത്തിയ അന്താരാഷ്ട്ര റെഡ് ക്രോസ് സമിതിയുടെ വിമാനം ഹൂതികൾ തടഞ്ഞുവച്ചതായും പൈലറ്റിനെയും കോ പൈലറ്റിനെയും കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുണ്ട്. ഇക്കാര്യം യെമൻ വാർത്താവിനിമയ മന്ത്രി മുഅമ്മർ ബിൻ മുത്തഹർ അൽ ഇര്യാനി സ്ഥിരീകരിച്ചു.
വിമാനത്താവളത്തിനുനേരേ ആക്രമണം നടത്തിയതു സൗദി അറേബ്യയാണെന്നും അവർക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും ഹൂതികൾ മുന്നറിയിപ്പ് നൽകി. സൗദി നടത്തിയ ആക്രമണം നഗ്നമായ കടന്നുകയറ്റമാണെന്നും ഇതോടെ ഇരുവിഭാഗങ്ങളും തമ്മിൽ നിലനിന്നിരുന്ന സംഘർഷ ലഘൂകരണ ശ്രമങ്ങൾക്ക് അന്ത്യമായെന്നും ഹൂതി സൈനിക വക്താവ് യഹിയ സരീ പറഞ്ഞു. എന്നാൽ ഈ ആരോപണങ്ങളോട് സൗദി അറേബ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പത്തു വർഷത്തിലധികമായി യെമനിൽ ആഭ്യന്തരയുദ്ധവും ബാഹ്യശക്തികളുടെ നിഴൽ യുദ്ധവും തുടരുകയാണ്. ഹൂതികൾ തലസ്ഥാനമായ സന പിടിച്ചെടുത്തതോടെ സൗദി അറേബ്യയുടെയും മറ്റ് ഗൾഫ് രാജ്യങ്ങളുടെയും പിന്തുണയുള്ള ഔദ്യോഗിക യെമൻ ഭരണകൂടം നിലവിൽ തെക്കൻ തുറമുഖ നഗരമായ ഏദൻ കേന്ദ്രീകരിച്ചാണു പ്രവർത്തിക്കുന്നത്.
National
കൊഹിമ: നാഗാലാൻഡിൽ ആസാം റൈഫിൾസ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ജവാന് വീരമൃത്യു. സുഖോയിക്ക് സമീപത്തു നടന്ന സ്ഫോടനത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലെത്തിച്ചു. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
മേഖലയിൽ ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് സൈന്യത്തിനുനേരെ ആക്രമണങ്ങൾ വർധിച്ചിരുന്നു. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
International
ജറൂസലെം: ഗാസയിൽ ഇസ്രേലി ആക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഒന്‍പതു വയസുള്ള പെൺകുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഗാസാ സിറ്റിക്കു സമീപമുള്ള സബ്രയിലെ ഇരുന്പുകടയിലായിരുന്നു ആദ്യ ആക്രമണം.
National
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ആക്രമണം. കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യൻ നാവികനെ കാണാതായി. ഒമാൻ തീരത്തുണ്ടായിരുന്ന സൈപ്രസ് പതാകയുള്ള ജിഎഫ്എക്സ് ഗാലക്സി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്.
11 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. സംഭവത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അപലപിച്ചു. ഒമാനിലെ എംബസി സാഹചര്യം നിരീക്ഷിച്ചുവരികയാണ്.
ഒമാൻ അധികാരികളുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. ഒമാന്റെ സഹകരണത്തിന് നന്ദി പറയുന്നുവെന്നും വിദേശകാര്യമന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
വെടിനിർത്തൽ കരാറിൽനിന്ന് യുഎസ് പിന്മാറിയതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ ഇറാൻ വ്യോമാക്രമണം നടത്തിയിരുന്നു. ഞായറാഴ്ച പുലർച്ചെ യുഎഇ, കുവൈറ്റ്, ഖത്തർ, ബഹ്റിൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ.
National
അഹമ്മദാബാദ്: ഗുജറാത്തിലെ ഗിര്‍നാര്‍ തീർഥാടനത്തിനിടെ സിംഹത്തിന്റെ ആക്രമണത്തില്‍ 11 വയസുകാരന് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ഖേഡ ജില്ലയില്‍ നിന്നുള്ള കുട്ടിക്കാണ് ജീവന് നഷ്ടമായത്. ഗിര്‍നാര്‍ പടിക്കെട്ടിന്റെ 50-ാം പടിക്ക് സമീപമാണ് സിംഹത്തിന്റെ ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ വനംവകുപ്പിന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് ആരോപണം. തീര്‍ഥാടകരെത്തുന്ന സ്ഥലത്ത് വന്യമൃഗങ്ങള്‍ എങ്ങനെ എത്തിയെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യമുയര്‍ത്തി.
വഴി അടച്ചിട്ടിരിക്കുകയാണെന്നും മൂന്ന് സിംഹങ്ങളെ പിടികൂടിയിട്ടുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ആക്രമണം നടത്തിയതായി സംശയിക്കുന്ന സിംഹത്തെ ഉദ്യോഗസ്ഥര്‍ പിടികൂടിയെന്ന് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് അക്ഷയ് ജോഷി പറഞ്ഞു.
വെറ്ററിനറി പരിശോധനയില്‍, സിംഹം മനുഷ്യശരീരഭാഗങ്ങള് കഴിച്ചതായി കണ്ടെത്തിയിരുന്നു. സംശയിക്കപ്പെടുന്ന മറ്റ് രണ്ട് സിംഹങ്ങളെ പിന്നീട് പിടികൂടിയെന്നും കൂടുതല്‍ പരിശോധനയ്ക്കായി മൂന്ന് സിംഹങ്ങളെയും ജുനാഗഡിലെ സക്കര്‍ബാഗ് മൃഗശാലയിലേക്ക് മാറ്റുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
National
അഹമ്മദാബാദ്: ഗുജറാത്തിലെ അംറേലിയിൽ വനത്തിനുള്ളിൽ അതിക്രമിച്ചു കയറിയ യുവാക്കളുടെ സംഘത്തിന് നേരെ സിംഹത്തിന്റെ ആക്രമണം. സിംഹത്തിന്റെ കടിയേറ്റ് ഇരുപത്തിയൊന്നുകാരനായ സോഹിൽ മേമൻ എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. വനത്തിൽ അനധികൃതമായി പ്രവേശിച്ച ഒരു സംഘം യുവാക്കൾക്ക് നേരെയായിരുന്നു വന്യമൃഗത്തിന്റെ ആക്രമണമുണ്ടായത്.
ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം അരങ്ങേറിയത്. വനത്തിനുള്ളിൽ സിംഹങ്ങളെ കാണുക എന്ന ലക്ഷ്യത്തോടെയാണ് സോഹിലും സുഹൃത്തുക്കളും അടങ്ങുന്ന സംഘം നിയമം ലംഘിച്ച് ഉൾവനത്തിലേക്ക് കടന്നതെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
സിംഹങ്ങൾ ഇണചേരുന്ന സമയത്താണ് യുവാക്കൾ വനത്തിൽ പ്രവേശിച്ചതും പ്രകോപനപരമായ രീതിയിൽ പെരുമാറിയതും. ഇതോടെ പ്രകോപിതനായ ആൺസിംഹം യുവാക്കൾക്ക് നേരെ തിരിയുകയും സോഹിലിനെ ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം യുവാവിനെ സിംഹം ഉൾവനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ പ്രയത്നിച്ചാണ് മൃതദേഹം വീണ്ടെടുത്തത്. നരഭോജിയായ സിംഹത്തെ മയക്കുവെടി വെച്ച് വീഴ്ത്തിയ ശേഷമാണ് ഉദ്യോഗസ്ഥർക്ക് സോഹിലിന്റെ മൃതദേഹത്തിന് അരികിലേക്ക് എത്താൻ സാധിച്ചത്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയുടേതാണ് നടപടി.
ആക്രമണ ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ച ശേഷമാണ് പ്രതികൾക്ക് ജാമ്യം നിഷേധിച്ചുകൊണ്ട് ഉത്തരവിട്ടത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രത്യേക ആവശ്യം പരിഗണിച്ചാണ് കോടതി ഈ ദൃശ്യങ്ങൾ വിലയിരുത്തിയത്. പിണറായിയുടെ വീട്ടിൽ പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങാൻ തുടങ്ങിയപ്പോഴായിരുന്നു ആക്രമണം.
International
ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരേ മിസൈൽ ആക്രമണം. ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി ഏജൻസിയായ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ്(യുകെഎംടിഒ) ആണ് എണ്ണക്കപ്പലിന് നേരേ ആക്രമണം നടന്നെന്ന വിവരം പുറത്തുവിട്ടത്.
ആക്രമണത്തെത്തുടർന്ന് കപ്പലിന് തീപ്പിടിച്ചെന്നും എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുകെഎംടിഒ അറിയിച്ചു. ഒമാനിലെ ലിമായിൽനിന്ന് എട്ട് നോട്ടിക്കൽ മൈൽ അകലെവെച്ചാണ് എണ്ണക്കപ്പലിന് നേരേ ആക്രമണമുണ്ടായതെന്നാണ് ബ്രിട്ടീഷ് മാരിടൈം ഏജൻസി വ്യക്തമാക്കിയിരിക്കുന്നത്.
മേഖലയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഏത് കപ്പലിന് നേരേയാണ് ആക്രമണം നടന്നതെന്നോ ആരാണ് ആക്രമിച്ചതെന്നോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
Kerala
തിരുവനന്തപുരം: മാസപ്പടി കേസിൽ എക്സാലോജിക് കമ്പനി ഉടമയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വീണ വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.
സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പടെ 10 പ്രതികളുടെ ജാമ്യാപേക്ഷയാണ് ഇന്ന് കോടതി പരിഗണിക്കുക. ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണ ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. 25 സിപിഎം പ്രവർത്തകരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
International
കീവ്: യുക്രെയ്നിൽ റഷ്യയുടെ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിൽ മാത്രം 15 പേരാണു കൊല്ലപ്പെട്ടത്.
അറുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്ൻ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ദൗർബല്യം തുറന്നുകാട്ടുന്നതായിരുന്നു റഷ്യൻ ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ യുക്രെയ്ൻ നടത്തിയ ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയാണ് ബോംബാക്രമണമെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
റഷ്യ ഒറ്റരാത്രികൊണ്ട് 351 ഡ്രോണുകളും 68 മിസൈലുകളുമാണു പ്രയോഗിച്ചതെന്നും പ്രധാനമായും കീവിനെയാണ് ലക്ഷ്യംവച്ചതെന്നും യുക്രെയ്ൻ വ്യോമസേന അറിയിച്ചു. റഷ്യ പ്രയോഗിച്ച 29 ബാലിസ്റ്റിക് മിസൈലുകളും ലക്ഷ്യത്തിൽ പതിച്ചു.
ബാലിസ്റ്റിക് മിസൈലിനെ തടയാൻ സംവിധാനം വേണമെന്ന് യുക്രെയ്ൻ വ്യോമസേന വക്താവ് യൂറി ഇഹ്നാത്ത് പറഞ്ഞു.
ബാലിസ്റ്റിക് മിസൈലുകളെ തടയാൻ യുക്രെയ്ൻ ഇപ്പോഴും യുഎസ് പേട്രിയറ്റ് സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ വിതരണത്തെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് യുക്രെയ്നെയാണ്.
പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ ക്ഷാമം മുതലെടുത്ത് റഷ്യ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ മനഃപൂർവം വർധിപ്പിക്കുകയാണെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി മിഖയ്ലോ ഫെഡറോവ് പറഞ്ഞു.
സഖ്യകക്ഷികളുടെ പക്കല്‍ ആവശ്യത്തിന് മിസൈലുകള്‍ ഉണ്ടെങ്കിലും അവ യുക്രെയ്നു നല്‍കാത്തതാണ് പ്രതിരോധം പരാജയപ്പെടാന്‍ കാരണമെന്ന് സെലന്‍സ്കി കുറ്റപ്പെടുത്തി.
നാറ്റോ ഉച്ചകോടിയില്‍ യുക്രെയ്ൻ വ്യോമപ്രതിരോധം ശക്തമാക്കുന്നതിനുള്ള നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
National
ഇംഫാൽ: മണിപ്പുരിലെ ഉഖ്രുലിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. അസം റൈഫിൾസ് ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനത്തിന് ശേഷമാണ് അക്രമികൾ സൈന്യത്തിന് നേരെ വെടിയുതിർത്തത്. നാഗാ ഭൂരിപക്ഷ ജില്ലയായ ഉഖ്രുലിൽ നടന്ന ഈ ആക്രമണത്തിന് പിന്നിൽ നാഗാ വിഘടനവാദി സംഘങ്ങളാണെന്നാണ് സംശയിക്കുന്നത്.
സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ മണിപ്പുർ ഗവർണറും സംസ്ഥാന സർക്കാരും അപലപിച്ചു. ആക്രമണം നടന്ന പ്രദേശത്ത് കരസേനയും അസം റൈഫിൾസും ചേർന്ന് വ്യാപകമായ തെരച്ചിൽ ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റു. പാരിപ്പളളി സ്വദേശി റെജിനാണ്(42) കടിയേറ്റത്.
വാട്ടര്‍ അതോറിറ്റി ആറ്റിങ്ങല്‍ സെക്ഷന്‍ കീഴിലെ ജീവനക്കാരനാണ് റെജിന്‍. ഇന്ന് വൈകുന്നേരം ഏഴോടെയാണ് സംഭവം. പമ്പ് ഹൗസില്‍ ജോലിക്കിടെ തെരുവുനായ കാലില്‍ കടിക്കുകയായിരുന്നു.
അതേ നായ പ്രദേശത്ത് മറ്റ് തെരുവുനായ്ക്കളെയും കടിച്ചിട്ടുണ്ട്. കാലിന് പരിക്കേറ്റ റെജിനെ പാരിപ്പളളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Kerala
കൊച്ചി: കോതമംഗലം കീരംപാറയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. പുന്നേക്കാട് കൂരികുളം സ്വദേശി ഷെജി കുമാറിന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ത്തത്. ഇന്നലെ രാത്രി 11.30 ഓടെയാണ് ആന എത്തിയത്. എന്നാല്‍ വീട്ടുകാര്‍ക്ക് പരിക്കേറ്റില്ല.
കാട്ടാന ഭീതിയില്‍ പേടിച്ചാണ് ഷെജിയും മാതാപിതാക്കളും ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബം കഴിയുന്നത്. എട്ടു വര്‍ഷമായി കാട്ടാന ഈ പ്രദേശത്ത് എത്തുന്നുണ്ട്. ആനയെ ഓടിച്ചു വിടുമെങ്കിലും ആന തിരിച്ചെത്തും. നേരത്തെ രാത്രിയാണ് ആന എത്തിക്കൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വൈകുന്നേരം ആറിനുള്ളില്‍ ജനവാസ മേഖലയില്‍ എത്തുകയാണ്.
വനംവകുപ്പ് ഉദ്യോഗസ്ഥരോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇന്നലെ രാത്രി ഒരു കാട്ടാന മാത്രമാണ് എത്തിയതെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കൊമ്പനും രണ്ടു പിടിയാനുകളും ഒരു കുട്ടിയാനയുമാണ് പ്രദേശത്ത് എത്തിയത് എന്നാണ് ഷെജി കുമാര്‍ പറയുന്നത്.
International
അബുജ: നൈജീരിയയിലെ നൈജർ സംസ്ഥാനത്തിൽപ്പെട്ട ടെഗിന നഗരത്തിലുണ്ടായ വംശീയ സംഘർഷങ്ങളിൽ 48 പേർ കൊല്ലപ്പെട്ടു. ‘കമുകു’ ഗോത്രത്തിൽപ്പെട്ട കർഷകർക്കുനേരേ "ഫുലാനി’ ഗോത്രവിഭാഗക്കാർ നടത്തിയ ആക്രമണമാണ് വൻ സംഘർഷമായി മാറിയത്.
ബുധനാഴ്ച രാവിലെ മാരകായുധങ്ങളുമായി എത്തിയ സംഘം 42 കർഷകരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെ കർഷകർ നടത്തിയ തിരിച്ചടിയിൽ ആറ് ഫുലാനി വിഭാഗക്കാരും കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം തങ്ങളുടെ ഗോത്രത്തലവൻ കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് ഫുലാനി വിഭാഗം ആക്രമണം നടത്തിയത്.
ആക്രമണത്തെത്തുടർന്ന് പ്രദേശത്തു ഭീതി നിലനിൽക്കുകയാണെന്ന് തദ്ദേശവാസിയായ ഇബ്രാഹിം മൂസ വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ പതിവായി നടക്കുന്ന ടെഗിനയുടെ പ്രാന്തപ്രദേശങ്ങളിൽനിന്ന് ഒട്ടനവധി ആളുകൾ ജീവരക്ഷാർഥം ഇപ്പോൾ നഗരകേന്ദ്രങ്ങളിലേക്ക് കൂട്ടത്തോടെ പലായനം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
സുല്‍ത്താന്‍ ബത്തേരി: കാട്ടാനയാക്രമണത്തില്‍ ക്ഷീരകര്ഷകന് പരിക്കേറ്റു. പഴേരി വീട്ടിക്കുറ്റി ഉന്നതിയിലെ ശശിക്കാണ് (49) ഇടതുകാലിനു പരിക്കേറ്റത്. ഇദ്ദേഹത്തെ താലൂക്ക് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെ അഞ്ചേമുക്കാലോടെ പാല് അളവുകേന്ദ്രത്തിലേക്കു പോകുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.
പിന്നില്‍നിന്നു പാഞ്ഞെത്തിയായിരുന്നു കാട്ടാനയുടെ ആക്രമണം. ചിന്നംവിളിച്ച് പാഞ്ഞടുക്കുന്ന ആനയെ കണ്ട് പരിഭ്രമിച്ച ശശി വയലില്‍ വഴുതിവീണു. ഇതിനിടെ, അടുത്തെത്തിയ ആന ശശിയെ തുമ്പിക്കൈക്കു തട്ടി സമീപത്തെ വയലിലേക്കിട്ടു.
പിന്നീട് കൊമ്പുകള്‍കൊണ്ട് കുത്തി. കൊമ്പുകള്ക്കിടയില്പ്പെട്ടതും വളര്‍ത്തുനായ കുരച്ചെത്തിയതുമാണു ശശിക്കു രക്ഷയായത്. നായയെ കണ്ടപ്പോള്‍ ആനയുടെ ശ്രദ്ധ അതിനുനേരേ തിരിഞ്ഞു. നായയുടെ പിന്നാലെ ആന ഓടിയ തക്കത്തിനാണ് ശശി വയലില്‍നിന്ന് എഴുന്നേറ്റ് വീട്ടിലേക്കു മടങ്ങിയത്.
വിവരം അറിയിച്ചതനുസരിച്ച് വനപാലകര്‍ എത്തിയാണ് ശശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ പരിക്ക് ഗുരുതരമല്ലെന്നു കണ്ട് ഡിസ്ചാര്‍ജ് ചെയ്തു.
Kerala
പാലക്കാട്: ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം. വനിതാ പോലീസ് ഉദ്യോഗസ്ഥ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
മണ്ണാർക്കാട് സ്വദേശി ജിജീഷും സംഘവുമാണ് പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചത്. മലമ്പുഴ ഭാഗത്തുനിന്നുവന്ന കാർ പോലീസ് തടയുകയും പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ കാറിനുള്ളിൽ ഉണ്ടായിരുന്നവർ പോലീസിനെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
ഇവർ മദ്യപിച്ചിരുന്നതായും കാറിൽ മദ്യകുപ്പി ഉണ്ടായിരുന്നതായും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. കാറിലുണ്ടായിരുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
അമ്പലപ്പുഴ: വിദ്യാർഥിനിക്ക് തെരുവുനായയുടെ കടിയേറ്റു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം വല്യത്തറയിൽ രാജു ജേക്കബിന്റെ മകൾ ആത്മിയ(8)ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ബുധൻ വൈകിട്ട് 4.30 ഓടെ സ്കൂളിൽനിന്നു വീട്ടിലെത്തിയ ആത്മിയ നഹോദരിക്കൊപ്പം കടയിൽ പോകുമ്പോൾ വീടിനു സമീപത്തു വച്ച് പിന്നാലെ എത്തിയ നായ കടിക്കുകയായിരുന്നു. വലതുകാലിന്റെ മുട്ടിനു മുകളിൽ ആഴത്തിൽ മുറിവേറ്റ കുട്ടിയെ വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചു
Kerala
കൊച്ചി: ദേഹത്ത് അനാവശ്യമായി മുട്ടിയ ആളെ ചോദ്യം ചെയ്ത യുവാവിന് നേരെ ആക്രമണം. മുഖത്ത് ജ്യൂസ് ഒഴിക്കുകയും ഗ്ലാസ് പൊട്ടിയ ചില്ലുകൊണ്ട് ആക്രമിക്കുകയും ചെയ്തതായി പരാതി.
പുതുവൈപ്പ് പുത്തന്‍വീട്ടില്‍ ശ്യാംരത്തിനെ (47) ആണ് ആക്രമിച്ചത്. ആക്രമണത്തിനിടെ ഒഴിഞ്ഞു മാറിയതിനാല്‍ കുപ്പിച്ചില്ല് കൊണ്ട് മൂക്കിന് മാത്രമാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പുതുവൈപ്പ് ജംഗ്ഷനില്‍ ഒരു ജ്യൂസ് കടയുടെ മുമ്പില്‍ വച്ചായിരുന്നു സംഭവം. ശ്യാംരത്ത് ഞാറക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ കേസ് എടുത്തു.
District News
വടകര: മുനിസിപ്പാലിറ്റിയിലെ 11, 12 വാര്‍ഡുകളില്‍പെട്ട പുത്തൂര്‍ മേഖലയില്‍ തെരുവ് നായ ശല്യം രൂക്ഷം.പത്ത് പേര്‍ക്ക് കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയാണ് ഇത്രയേറെ പേര്‍ക്ക് കടിയേറ്റത്. വഴിയാത്രക്കാര്‍ക്കും വീടിനുള്ളില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന പൗരന്മാരായ ദമ്പതികള്‍ക്കും കടിയേറ്റു.
പലര്‍ക്കും ആഴത്തില്‍ മുറിവുണ്ട്. സംഭവം ഈ പ്രദേശത്ത് ഭീതി പരത്തിയിരിക്കുകയാണ്.
കുട്ടികളെ ട്യൂഷനും മദ്രസകളിലും പറഞ്ഞയക്കുന്നതില്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടലും നടപടിയും വേണമെന്ന ആവശ്യം ശക്തമാണ്.
International
ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടർച്ചയായ രണ്ടാം ദിവസവും സംഘർഷം. ഇറാനു നേരേ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തിയതിനുപിന്നാലെ, ബഹ്റിനിലെയും കുവൈറ്റിലെയും യുഎസിന്റെ സൈനികകേന്ദ്രങ്ങൾക്ക് നേരേ മിസൈലാക്രമണം നടത്തി ഇറാൻ തിരിച്ചടിച്ചു.
ശനിയാഴ്ച ഹോർമുസ് കടലിടുക്കിൽ പനാമ പതാകയേന്തിയ എംടി കികു എന്ന എണ്ണ ടാങ്കറിനു നേർക്ക് ആക്രമണമുണ്ടായതിനെത്തുടർന്നായിരുന്നു ഇറാനിൽ യുഎസ് ആക്രമണം നടത്തിയത്.
ഇറാന്റെ നിരീക്ഷണ സംവിധാനങ്ങൾ, കമ്യൂണിക്കേഷൻ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ എന്നിവയടക്കം പത്തു കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇതിനുപിന്നാലെയാണ് ബഹ്റിനിലെയും കുവൈറ്റിലേയും യുഎസ് താവളങ്ങളിലേക്ക് ഇറാൻ ഒരേസമയം മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയത്.
സമാധാനക്കരാറിൽ നിന്നു പിന്മാറുമെന്ന ഭീഷണിയും ഇറാൻ മുഴക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പശ്ചിമേഷ്യയിൽ കൂടുതൽ ഏറ്റുമുട്ടലുകൾ ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തന്നത്.
International
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ പാരാമിലിട്ടറി സേനയുടെ ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികരും മൂന്ന് അക്രമികളും കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ പാരാമിലിട്ടറി സേനയായ റേഞ്ചേഴ്സിന്റെ പ്രാദേശിക ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
ഉഗ്ര സ്ഫോടനത്തോടെയാണ് ആക്രമണം ആരംഭിച്ചതായി റിപ്പോർട്ടുകളുള്ളത്. ഇതിന് പിന്നാലെ പ്രദേശത്ത് വലിയ രീതിയിൽ വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രമുഖ സർവകലാശാലകൾക്കും പാക്കിസ്ഥാൻ കാലാവസ്ഥാവകുപ്പും സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്.
ആക്രമണത്തെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ഫോഴ്സ്, പോലീസ് കമാൻഡോകൾ, അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ സ്ഥലത്തെത്തി പ്രത്യാക്രമണം നടത്തി. ആക്രമണത്തിൽ മൂന്ന് റേഞ്ചേഴ്സ് ഉദ്യോഗസ്ഥർക്കും മൂന്ന് അക്രമികൾക്കും ജീവൻ നഷ്ടമായതായി ഇൻസ്പെക്ടർ ജനറൽ ജാവേദ് ആലം ഓധോ സ്ഥിരീകരിച്ചു.
ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ സുരക്ഷ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി ഹരീഷ്കുമാറിന് ജാമ്യം കിട്ടാൻ ഒത്തുകളിച്ചെന്ന ആരോപണം നേരിടുന്ന പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ മാറ്റിയേക്കും.
വരുന്ന ഒക്ടോബർ വരെ ഗീനാകുമാരിക്ക് കാലാവധിയുണ്ട്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കും.
ഹരീഷിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. രേഖകളുമായി തിങ്കളാഴ്ച കൊച്ചിയിലെത്താൻ അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം എസ്എച്ച്ഒ പ്രശാന്തിനോട് പ്രോസിക്യുഷൻ ഡയറക്ടർ ജനറൽ ടി. അസഫലി നിർദേശിച്ചു. അതിനിടെ, കേസിൽ കക്ഷിചേരാൻ ഇഡിയും അപേക്ഷ നൽകും.
കഴിഞ്ഞ 18ന് ജാമ്യത്തെ എതിർത്ത് പോലീസ് റിപ്പോർട്ട് നൽകിയിരുന്നു. ജാമ്യം നൽകാതിരിക്കാൻ 13 കാരണങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ട് ഗീനാ കുമാരി കോടതിക്ക് കൈമാറിയെങ്കിലും ജാമ്യത്തെ എതിർത്തില്ല. 24നാണ് കേസിൽ വാദം കേട്ടത്.
പോലീസ് റിപ്പോർട്ടിന് വിരുദ്ധമായി ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും ഇനിയും കസ്റ്റഡി ആവശ്യമില്ലെന്നും നിലപാടെടുത്തു. തുടർന്നാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. എൽഡിഎഫ് സർക്കാർ നിയമിച്ച പബ്ലിക് പ്രോസിക്യൂട്ടറായ ഗീനാ കുമാരിയെ മാറ്റണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.
International
ബർലിൻ: ജർമനിയിലെ മഗ്ദെബർഗ് നഗരത്തിലെ ക്രിസ്മസ് മാർക്കറ്റിൽ 2024ലുണ്ടായ ആക്രമണസംഭവത്തിലെ പ്രതിക്കു കോടതി പരമാവധി ശിക്ഷയായ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
സൗദി അറേബ്യൻ പൗരനായ താലിബ് അൽ അബ്ദുൾ മുഹ്സി (51) നാണ് കോടതി ശിക്ഷ വിധിച്ചത്. ഇരകളുടെ എണ്ണം വളരെ കൂടുതലായതിനാൽ മഗ്ദെബർഗിൽ പ്രത്യേക താത്കാലിക കോടതി സജ്ജമാക്കിയാണു വിചാരണ പൂർത്തിയാക്കിയത്.
2024 ഡിസംബർ 20ന് പ്രാദേശിക സമയം രാത്രി 7.02നായിരുന്നു ജർമനിയെ നടുക്കിയ ആക്രമണം നടന്നത്.
നഗരമധ്യത്തിലെ തിരക്കേറിയ ക്രിസ്മസ് മാർക്കറ്റിലേക്ക് വാടകയ്ക്കെടുത്ത ബിഎംഡബ്ല്യു കാർ മണിക്കൂറിൽ 48 കിലോമീറ്റർ വേഗതയിൽ മനഃപൂർവം ഇടിച്ചുകയറ്റുകയായിരുന്നു. ഒരു മിനിറ്റും നാല് സെക്കൻഡും മാത്രം നീണ്ടുനിന്ന ആക്രമണത്തിൽ ഒന്‍പത് വയസുള്ള ഒരു ആൺകുട്ടിയും 45നും 75നും ഇടയിൽ പ്രായമുള്ള അഞ്ചു സ്ത്രീകളും ഉൾപ്പെടെ ആറുപേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ദുരന്തത്തിന് തൊട്ടുപിന്നാലെതന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജർമൻ അധികാരികളുമായുള്ള തർക്കങ്ങളാണു തന്നെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പ്രതി കോടതിയിൽ സമ്മതിച്ചിരുന്നു. സൗദി വനിതകളുടെ അവകാശങ്ങൾ ജർമനി അവഗണിക്കുന്നതിൽ തനിക്കു ദേഷ്യമുണ്ടായിരുന്നുവെന്നാണ് ഇയാൾ പറഞ്ഞത്.
ഇസ്ലാമിനെയും സൗദി ഭരണകൂടത്തെയും വിമർശിച്ചതിന്റെ പേരിൽ അവിടെ പീഡനം നേരിടുന്നുണ്ടെന്ന് അവകാശപ്പെട്ട് 2016ലാണ് ഇയാൾ ജർമനിയിൽ അഭയം നേടിയത്.
Kerala
കൊച്ചി: ഹൈബി ഈഡന് എംപിയെ കൊല്ലുമെന്ന് ഭീഷണി മുഴക്കി വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി പിടിയില്‍. എംപിയുടെ മുന്‍ സഹപാഠിയായ തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോ (43) ആണ് അറസ്റ്റിലായത്. കലൂര്‍ ജോര്‍ജ് ഈഡന് റോഡിലെ അമ്പാട്ട് വീട്ടില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടേമുക്കാലോടെയായിരുന്നു അക്രമം.
പാലാരിവട്ടം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വീടിന്റെ ജപ്തി നടപടികള്‍ എംപി ഇടപെട്ടു തടയണം എന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ബാങ്ക് നടപടികളില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് എംപി പറഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.
എംപിയെ കൊല്ലുമെന്ന് വിളിച്ച് ഭീഷണിപ്പെടുത്തുകയും രാത്രി 12.45ന് ഹൈബിയുടെയും ഭാര്യ അന്ന ലിന്‍ഡയുടെയും വാട്സാപ്പ് നമ്പറുകളിലേക്ക് ഇയാള്‍ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് എംപിയുടെ വീട്ടിലെത്തിയത്.
എംപിയുടെ വീട്ടിലെ മുപ്പതോളം സെറാമിക് പൂച്ചെടിച്ചട്ടികള്‍ ഇയാള്‍ അടിച്ചു തകര്‍ത്തു. പുലര്‍ച്ചെ ശബ്ദം കേട്ട് നോക്കിയെങ്കിലും ഒരു കാര്‍ വേഗത്തില്‍ റിവേഴ്സ് എടുത്തു പോകുന്നതു മാത്രമാണ് എംപിയും ഭാര്യയും കണ്ടത്. രാവിലെയാണ് ചെടിച്ചട്ടികള്‍ പൊട്ടിക്കിടക്കുന്നത് കണ്ടത്.
Kerala
സന: യെമനിൽ കാറിൽ ബോംബ് വച്ച് മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തി. സൗദി അറേബ്യയിലെ അൽ അറേബ്യ ടെലിവിഷന്റെ കറസ്പോണ്ടന്റും യെമനി മാധ്യമപ്രവർത്തകനുമായ മുഹമ്മദ് അയ്ദ ആണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തിൽ യെമനിലെ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ തലവൻ റഷാദ് അൽ അലിമി ഉന്നതതല സംയുക്ത കമ്മിറ്റിയെ രൂപീകരിച്ച് അന്വേഷണം നടത്താൻ നിർദേശം നൽകി.
യെമന്റെ കിഴക്കൻ നഗരമായ മുകല്ലയിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. അൽ അറേബ്യയ്ക്കും സഹോദര സ്ഥാപനമായ അൽ ഹദാത്തിനും വേണ്ടി യെമനിൽനിന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമപ്രവർത്തകനായിരുന്നു മുഹമ്മദ് അയ്ദ.
വധഭീഷണി ഉണ്ടായിരുന്നതിനാൽ പ്രാദേശിക സുരക്ഷാ അധികൃതർ മുഹമ്മദ് അയ്ദയ്ക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നതായി അൽ അറേബ്യ റിപ്പോർട്ട് ചെയ്തു.
International
ഇസ്താംബുൾ: ഇറാൻ-അമേരിക്ക ധാരണയ്ക്ക് പിന്നാലെ ഒമാൻ തീരത്ത് വീണ്ടും ചരക്ക് കപ്പലിന് നേരെ ആക്രമണം. ഒമാൻ തുറന്ന സുരക്ഷിത നാവിക പാതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച ഒമാന്റെ തെക്കുകിഴക്കൻ മേഖലയിലാണ് സംഭവം.
ചരക്കുകപ്പലിന് നേരെ അജ്ഞാത വസ്തു ഉപയോഗിച്ച് ആക്രമണം ഉണ്ടായതായി ബ്രിട്ടന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു. ആക്രമണത്തിൽ കപ്പലിന്റെ എൻജിൻ ഭാഗത്ത് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.
ഒമാനിലെ ദാഹിത് തീരത്തുനിന്ന് ഏകദേശം 7.5 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പരിസ്ഥിതിക്ക് ദോഷകരമായ എണ്ണച്ചോർച്ചയോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
National
ന്യൂഡൽഹി: ജന്തർ മന്തറിൽ കോക്രോച്ച് ജനത പാർട്ടി പ്രതിഷേധത്തിനിടെ പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് നേതൃത്വം. അക്രമികൾക്കെതിരെ വധശ്രമം, എസ്സി/എസ്ടി വകുപ്പുകളും ചുമത്തണമെന്നാണ് ആവശ്യം.
സിജെപി പ്രവർത്തകർക്കെതിരെ നേരിട്ടും സൈബറിടങ്ങളിലും നടത്തുന്ന ആക്രമണങ്ങൾക്കും ഭീഷണികൾക്കുമെതിരെ ഡൽഹി പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെയും സിജെപി വക്താവ് സൗരവ് ദാസും ആരോപിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പ്രവർത്തകന് നേരെ ആക്രമണമുണ്ടായത്. പ്രതിഷേധത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനാണ് അക്രമികളുടെ ശ്രമമെന്ന് സൗരവ് ദാസ് പറഞ്ഞു.
ആക്രമണത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും അധികൃതർ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടു.15 പേർ ഉൾപ്പെട്ട സംഭവത്തിൽ പോലീസ് ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും ദീപ്കെ കൂട്ടിച്ചേർത്തു.
Kerala
കണ്ണൂർ: മാസങ്ങളായി കണ്ണൂർ ജില്ലയിലെ കേളകം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച് ഭീതിപരത്തിയിരുന്ന പുലി ഒടുവിൽ കൂട്ടിലായി. പൊയ്യമല വട്ടക്കാട്ടിലെ കുഞ്ഞിന്റെ റബർ തോട്ടത്തിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ പുലി കുടുങ്ങിയത്.
ഭീതിയിലായിരുന്ന പ്രദേശവാസികൾക്ക് പുലി കുടുങ്ങിയതോടെ വലിയ ആശ്വാസമായി. പുലിയെ ആറളം ആർആർടി മെഡിക്കൽ സെന്ററിലെത്തിച്ച് ആരോഗ്യപരിശോധനയ്ക്കു വിധേയമാക്കി. പരിശോധനാഫലവും മറ്റു സാഹചര്യങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും പുലിയെ ഏതു വനമേഖലയിലാണ് തുറന്നുവിടേണ്ടതെന്ന് വനംവകുപ്പ് തീരുമാനിക്കുക.
Kerala
തൃശൂർ: അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയാക്രമണം. വാറ്റിലപാറ വഞ്ചിക്കടവ് റോഡിൽ ഞായറാഴ്ചയായിരുന്നു സംഭവം. റോഡരികിൽ നിന്നിരുന്ന ആളുകൾക്ക് നേരെ കാട്ടാന ചിന്നം വിളിച്ച് പാഞ്ഞടുക്കുകയായിരുന്നു. ആനയുടെ വരവ് കണ്ട് ഭയന്നോടിയ ആളുകളിൽ ചിലർക്ക് പരിക്കേറ്റു.
ഇടയാലത്ത്പറമ്പിൽ മധുവിന്റെ വീട്ടിന് മുന്നിൽ നിൽക്കുകയായിരുന്ന ബന്ധുകൾക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. മധുവിന്റെ മകന്റെ വിവാഹത്തിന് എത്തിയതായിരുന്നു ബന്ധുക്കൾ. ചടങ്ങുകൾക്ക് ശേഷം രാത്രിയിൽ വീടിന് മുൻപിലെ റോഡിൽ നിന്ന് സംസാരിക്കുകയായിരുന്നു ഇവർ. ഈ സമയത്താണ് കാട്ടാന ഇവരുടെ അടുത്തേക്ക് പാഞ്ഞെത്തിയത്. ആനയെ കണ്ടതോടെ ആളുകൾ ചിതറിയോടുകയായിരുന്നു.
ഓടുന്നതിനിടെ വീണ് രണ്ടോ മൂന്നോ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. ആളുകൾ വേഗം ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി.
Kerala
കൊച്ചി: സിനിമയിലെ ഫൈറ്റ്മാസ്റ്ററായ യുവതിയെ കല്ലെറിഞ്ഞു വീഴ്ത്തി ആക്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. എറണാകുളം എളക്കര കീർത്തി നഗർ നെല്ലിക്കാപ്പിള്ളി യൂസഫ് (വടിവാൾ യൂസഫ് -33) നെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 15 ന് കലൂർ സ്റ്റേഡിയത്തിന് അടുത്തായിരുന്നു സംഭവം. അപമര്യാദയായി പെരുമാറിയത് പോലീസിൽ പരാതിപ്പെട്ടതിന്റെ വൈരാഗ്യത്തിൽ ലഹരിക്കേസിൽ പ്രതിയായ വടിവാൾ യൂസഫും സംഘവും യുവതിയെ ക്രൂരമായി അക്രമിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് രാത്രി 8.30 ന് സെന്റർ സ്ക്വയർ മാളിനു സമീപത്തു നിനാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മൽപ്പിടുത്തത്തിലൂടെ സാഹസികമായി പോലീസ് കീഴടക്കുകയായിരുന്നു. തിരിച്ചറിയാതിരിക്കാനായി പ്രതി താടി വടിച്ച് നടക്കുകയായിരുന്നു. സംഭവത്തിൽ ഇനിയും അറസ്റ്റുണ്ടാകുമെന്ന് നോർത്ത് പോലീസ് പറഞ്ഞു.
International
ദോഹ: ഖത്തറിൽ ഞായറാഴ്ച ഉഗ്ര സ്ഫോടനനമുണ്ടായതായി ഖത്തർ ആഭ്യന്തര മന്ത്രാലയം. ഖത്തറിലെ പ്രധാന വ്യവസായ നഗരമായ റാസ് ലഫാനില ഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ലെന്നും സാങ്കേതിക തകരാറിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
രാജ്യ തലസ്ഥാനമായ ദോഹയ്ക്ക് വടക്ക് സ്ഥിതി ചെയ്യുന്ന പ്രദേശം രാജ്യത്തെ പ്രധാന എൽഎൻജി സംസ്കരണ കേന്ദ്രമാണ്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. എന്നാൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയം വിശദീകരിച്ചു. അപകട സമയത്ത് ദോഹയിൽ വലിയ രീതിയിലുള്ള സ്ഫോടന ശബ്ദം കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
Kerala
കൊച്ചി: ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ ചൊല്ലി അങ്കമാലിയിൽ യുവാക്കളും ലഹരി മാഫിയാ സംഘവും തമ്മിൽ സംഘർഷം.രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. ഡിവൈഎഫ്ഐ പുളിയരംകുന്ന് പ്രസിഡന്റ് നിഥിൻ, സെക്രട്ടറി രാഹുൽ രാജ് എന്നിവർക്കാണ് വെട്ടേറ്റത്.
ഇവർ അങ്കമാലിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് നാല് പേർക്കും പരിക്കുണ്ട്.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് പിന്നാലെ കൈയിൽ കരുതിയ വാളുപയോഗിച്ച് ഇവർ ആക്രമിക്കുകയായിരുന്നെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Kerala
കാഞ്ഞങ്ങാട്: കാസർഗോട് ജില്ലയിലെ കാഞ്ഞങ്ങാട് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ എത്തിയ യുവാവിനെ തെരുവുനായ കടിച്ചു. അലാമിപള്ളി കല്ലംചിറ സ്വദേശി അബിൻ കെ. സതീഷിനാണ് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയിൽ വച്ച് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന്റെ രക്തപരിശോധനാ ഫലം വാങ്ങാൻ മൂന്നാം നിലയിലുള്ള ലബോറട്ടറിയിലേക്ക് പോയതായിരുന്നു അബിൻ. ഈ സമയത്താണ് മൂന്നാം നിലയിൽ തമ്പടിച്ചിരുന്ന നായ അബിന്‍ നേരെ ചാടിവീണത്. നായയുടെ ആക്രമണത്തിൽ നിന്ന് സ്വയം രക്ഷപ്പെടാൻ കൈവീശിയപ്പോൾ കൈയിൽ കടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ നിന്ന് പ്രതിരോധ കുത്തിവയ്പ്പ് നൽകുകയും ചെയ്തു.
മകന് നായയുടെ കടിയേറ്റ വിവരം അറിയിച്ചപ്പോൾ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിൽ നിന്നും വളരെ മോശം അനുഭവമാണ് ഉണ്ടായതെന്ന് അബിന്റെ അമ്മ സോണിയ ആരോപിച്ചു. ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം വലിയ ഭീഷണിയാണെന്ന് നാട്ടുകാർ പറയുന്നു.
Kerala
മറയൂര്‍: കാട്ടാന ആക്രമണത്തില്‍ ആദിവാസി മരിച്ചു. മറയൂര്‍ ചുരക്കുളം സ്വദേശി മുരുകന് (55) ആണ് മരിച്ചത്. ജോലിക്ക് പോയി തിരിച്ചുവരവേ പാമ്പന്‍പാറ ഭാഗത്ത് കാട്ടാനയുടെ മുന്നില്‍പ്പെട്ട മുരുകന് ഓടി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ വീണു മരിച്ചെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ മാത്രമേ കാട്ടാന ആക്രമണത്തിലാണോ മരണം സംഭവിച്ചതെന്ന് വ്യക്തമാകു എന്ന് വനംവകുപ്പധികൃതര്‍ പറഞ്ഞു. കാട്ടാന ആക്രമണത്തിലാണ് മുരുകന് മരിച്ചതെന്ന് കാന്തലൂര് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശിവന് രാജ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ വനംവകുപ്പ് വാഹനത്തിനു മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഏതാനും ദിവസം മുമ്പാണ് ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ മകനെ സ്കൂളിലയയ്ക്കാന്‍ പോയ വീട്ടമ്മ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Kerala
കൊച്ചി: ആലപ്പുഴയില്‍ നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന്മാര് മര്‍ദിച്ച കേസില്‍ എസ്ഐടി നല്കിയ അപ്പീലില്‍ പ്രതികള്‍ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. ആലപ്പുഴ കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം എന്നാണ് എസ്ഐടിയുടെ ആവശ്യം.
പത്തു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഹര്‍ജി ഈ മാസം 27ന് പരിഗണിക്കാന്‍ കോടതി മാറ്റി. അന്ന് ഗണ്മാന്മാരുടെ വാദവും കോടതി കേള്‍ക്കും. ആലപ്പുഴ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ആണ് അഞ്ചു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചത്.
എന്നാല്‍ മര്‍ദിക്കാന്‍ ഉപയോഗിച്ച ഉപകരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം തുടരുന്ന ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് കേസിനെ ബാധിക്കും, അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാണ് എസ്ഐടി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്.
International
ബെയ്റൂട്ട്: അമേരിക്കൻ പ്രസിഡന്റ് ട്രംപ് പരസ്യമായി വിമർശിച്ചിട്ടും ലബനനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ.
തെക്കൻ ലബനനിലെ നബാത്തിയ അൽ-ഫൗഖ മേഖലയിലും കഫർ തെബ്നിത് പരിസരത്തും ഇസ്രേലി യുദ്ധവിമാനങ്ങൾ ഇന്നലെ ബോംബിട്ടു. തീരപ്രദേശമായ അൻസാരിയേയിൽ ഡ്രോൺ ആക്രമണവുമുണ്ടായി.
ഇന്നലെ പുലർച്ചെയുണ്ടായ ആക്രമണങ്ങളിൽ നാലു പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്നാണ് ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇസ്രേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3,826 ആയെന്നും അറിയിപ്പിൽ പറയുന്നു.
ലബനനിലെ ഇസ്രേലി ആക്രമണങ്ങളിൽ തനിക്കുള്ള അനിഷ്ടം ട്രംപ് കഴിഞ്ഞ ദിവസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ലബനൻ വിഷയത്തിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രേലി പോരാട്ടം ആവശ്യത്തിൽ കൂടുതൽ നീണ്ടെന്നും ധാരാളം പേർ കൊല്ലപ്പെട്ടെന്നും അദ്ദേഹം ചൊവ്വാഴ്ച ഫ്രാൻസിലെ ജി-7 ഉച്ചകോടിയിൽ പറഞ്ഞു.
യുഎസും ഇറാനും തമ്മിലുള്ള സമാധാന ഉടന്പടിയിൽ ലബനനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മധ്യസ്ഥരായ പാക്കിസ്ഥാൻ അറിയിച്ചിട്ടുള്ളത്. എന്നാൽ തെക്കൻ ലബനനിലെ ഇസ്രേലി അധിനിവേശം തുടരുമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
നാളെ സ്വിറ്റ്സർലൻഡിലാണ് യുഎസ്-ഇറാൻ സമാധാന ഉടന്പടി ഔദ്യോഗികമായി ഒപ്പുവയ്ക്കുന്നത്. ഇതിനു പിന്നാലെ താൻ പത്രസമ്മേളനം നടത്തി ഉടന്പടി വിശദാംശങ്ങൾ വായിച്ചു കേൾപ്പിക്കുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം പറവൂരില്‍ ബസ് ജീവനക്കാര്‍ തമ്മിലുണ്ടായ അടിപിടിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. ഏഴിക്കര സ്വദേശി സിബി ആണ് ഇന്ന് രാവിലെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ മരിച്ചത്. സംഭവത്തില്‍ ചെറായി സ്വദേശിയായ ആയുഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 12നാണ് പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. ബസുകളുടെ സമയക്രമത്തെ ചൊല്ലി സിബിയും ആയുഷും തമ്മില്‍ നേരത്തെ തര്‍ക്കം നടന്നിരുന്നു. ബസുകളിലെ സ്ഥിരം ജീവനക്കാരല്ലാത്ത ഇവര്‍ പകരം ജോലിക്ക് എത്തുന്ന ഡ്രൈവര്‍മാരാണ്.
സംഭവ ദിവസം പറവൂര്‍ ബസ് സ്റ്റാൻഡില്‍ കണ്ടുമുട്ടിയ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇതിനിടെ ആയുഷ് സിബിയെ പിടിച്ച് തള്ളുകയും, സിബി സമീപത്തെ കോണ്‍ക്രീറ്റ് സ്ലാബിലേക്ക് തലയിടിച്ചു വീഴുകയുമായിരുന്നു.
വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തം കട്ടപിടിച്ച സിബിയെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു സിബി. എന്നാല്‍ ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
Kerala
കൊച്ചി: മൂവാറ്റുപുഴയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍. മൂവാറ്റുപുഴയിലെ ഈസ്റ്റ് മാറാടിയിലുള്ള ആയുര്‍വേദ തിരുമ്മല്‍ ചികിത്സാ കേന്ദ്രം ജീവനക്കാരിയായ യുവതി സ്ഥാപനം പൂട്ടി രാത്രി പോകുമ്പോഴായിരുന്നു യുവാക്കളുടെ സംഘം പിന്തുടര്ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്.
രാത്രി 11.15 ഓടെ മൂവാറ്റുപുഴ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നുപോയ യുവതിയെ രണ്ടു ബൈക്കുകളിലെത്തിയ അഞ്ചുപേരാണ് പിന്തുടര്ന്ന് കടന്നു പിടിക്കാന്‍ ശ്രമിച്ചത്.
കേസില്‍ ഈസ്റ്റ് മാറാടി കരയില്‍ പള്ളിക്കവല സ്വദേശി അജിത് (19), മീങ്കുന്നം പാറത്താഴത്ത് വീട്ടില്‍ അദ്വൈത് (20), പഞ്ചായത്തു പടി ഭാഗത്ത് ചാവാട്ട് വീട്ടില്‍ ടോമി ഷാജി (19), ചാരപ്പുറത്ത് പുത്തന്‍പുരയില്‍ വീട്ടില്‍ അര്ജുന് സനില്‍ (20), മങ്ങമ്പ്ര തെങ്ങനാല്‍ വീട്ടില്‍ അശ്വിന് രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി.
പാലാ സ്വദേശിനിയായ യുവതി ആയുര്‍വേദ തിരുമ്മല്‍ ചികിത്സാ കേന്ദ്രത്തില്‍ കഴിഞ്ഞ നാലു മാസമായി ജോലി ചെയ്തുവരികയാണ്. നാട്ടിലേക്കുള്ള ബസ് പിടിക്കാന്‍ സ്റ്റാന്‍ഡിലേക്കു വേഗം നടക്കുന്നതിനിടെ യുക്കളുടെ സംഘം യുവതിയുടെ സമീപം ബൈക്കിലെത്തി, കടന്നുപിടിക്കാന്‍ ശ്രമിച്ചു.
ഭയന്ന് തിരിഞ്ഞോടിയ യുവതിയെ കണ്ട് അതുവഴി വന്ന ബൈക്കുകാരന് ബൈക്ക് നിര്‍ത്തി. യുവതിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ ബൈക്ക് നിന്നുപോയി. ഈ സമയം ഒരു ട്രക്ക് അതുവഴി വന്നു.
റോഡിന് നടുവില്‍ കയറി യുവതി ട്രക്ക് നിര്‍ത്തിച്ചു. മലയാളമറിയാത്ത ബംഗാളിയായ ഡ്രൈവറോട് യുവതിയും രക്ഷിക്കാനെത്തിയ യുവാവും അവസ്ഥ പറഞ്ഞു. ബൈക്കിലെ അക്രമികളെ കണ്ട ഡ്രൈവര്‍ ഇരുവരേയും വാഹനത്തില്‍ കയറ്റി കുതിച്ചു പാഞ്ഞു.
പിന്നാലെ സിനിമയെ വെല്ലുന്ന തരത്തില്‍ ആക്രോശവുമായി മാരകായുധങ്ങളുമായി യുവാക്കളുടെ സംഘം ട്രക്കിനെ പിന്തുടര്ന്നു. ട്രക്കില്‍ ആയുധങ്ങള്‍ കൊണ്ടടിച്ച് അക്രമികള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 15 കിലോമീറ്ററോളമാണ് യുവാക്കള്‍ ട്രക്കിനെ പിന്തുടര്ന്നത്. ട്രക്കിന് പിന്നില്‍ കാറിലെത്തിയവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു.
വാഹനത്തില്‍ വച്ച് യുവതി പോലീസിന്റെ നമ്പര്‍ തപ്പിയെടുത്ത് വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് സമീപത്തെ പൊലീസ് സ്റ്റേഷനുകളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്കി. ഇതിനിടെ രാമമംഗലം മേഖലയില്‍ പട്രോളിംഗ് നടത്തിയിരുന്ന പോലീസിന് മുന്നിലേക്ക് ട്രക്ക് എത്തി.
ട്രക്ക് നിര്‍ത്തിയപ്പോള്‍, മുന്നില്‍ പോലീസിനെ കണ്ട് പിന്നാലെയുണ്ടായിരുന്ന അഞ്ചംഗ സംഘം പിന്തിരിഞ്ഞു. യുവതിയില്‍നിന്ന് വിവരങ്ങള്‍ മനസിലാക്കിയ പിറവം പോലീസ് മൂവാറ്റുപുഴ പോലീസിന് വിവരം കൈമാറി.
പിന്നാലെ കാറില്‍ വന്നവരും തങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പോലീസിനെ ഏല്‍പ്പിച്ചു. ഈ ദൃശ്യങ്ങളില്‍ നിന്ന് ഒരു ബൈക്കിന്റെ നമ്പര്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് വെളുപ്പിന് അക്രമിസംഘത്തിലുള്‍പ്പെട്ട അഞ്ചുയുവാക്കളെയും വീട്ടില്‍ നിന്നും പിടികൂടി. വധശ്രമം, ഭീഷണിപ്പെടുത്തല്‍ പിന്തുടര്ന്ന് ആക്രമിക്കല്‍ അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്. ഇവരെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: കോട്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. കോട്ടൂർ കാപ്പകാട് ഇരപ്പുപാറയ്ക്ക് സമീപമാണ് സംഭവം.
മീൻപിടിത്തം കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ചേനാൻപാറ സെറ്റിൽമെന്റിൽ താമസിക്കുന്ന പ്രണവ് (24), ചന്ദ്രബാബു (28) എന്നിവർക്കാണ് പരിക്കേറ്റത്.
ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനാതിർത്തി മേഖലയായതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Kerala
കൊച്ചി: പെരുമ്പാവൂരിൽ പിപി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. വെങ്ങോല കൊല്ലഞ്ഞാലിൽ വിനീഷ് (40) തുരുത്തിപ്പറമ്പ് അഖിൽ (30) എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പാവൂർ പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ ബൈക്ക് പരിക്കേറ്റവരുടെ കടയുടെ മുന്നിൽ വച്ചത് മാറ്റാൻ പറഞ്ഞതിലുള്ള വിരോധത്താലാണ് മൂന്നംഗ സംഘം കടയുടമയെയും മകനെയും ആക്രമിച്ചത്.
പ്രതികളെ കോടതിയിൽ ഹാജരക്കി റിമാൻഡ് ചെയ്തു. പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐ ജോജോ ജോർജ് എഎസ്ഐമാരായ എം.ബി. സുബൈർ , ബാബു കുര്യാക്കോസ്, ഷൈനി മാത്യു സീനിയർ സിപിഒ രജിത് രാജൻ, സിപിഒമാരായ നജ്മി, സിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
Kerala
പാലക്കാട്: ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണത്തിൽ രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. സഹോദരങ്ങൾക്കാണ് കടിയേറ്റത്.
ഒറ്റപ്പാലം തോട്ടക്കരയിലാണ് സംഭവം. ധൻവിക (3), റിഥിൻ രാജ് (6) എന്നിവർക്കാണ് കടിയേറ്റത്.
വീടിന് മുന്നിൽ കളിക്കുകയായിരുന്നു ഇരുവരും.
പരിക്കേറ്റ കുട്ടികൾ ഒറ്റപാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
തിരുവനന്തപുരം: കന്യാകുമാരി കീരിപ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട്ടെ സ്വദേശി രവി(47)യ്ക്കാണ് പരിക്കേറ്റത്.
കീരിപ്പാറ എസ്റ്റേറ്റില്‍ ഗ്രാമ്പു പറിക്കാന്‍ എത്തിയതായിരുന്നു രവി. ഷെഡ്ഡില്‍ വിശ്രമിക്കുന്നതിനിടെ ഒറ്റയാന് ആക്രമിക്കുകയായിരുന്നു. വയറ്റില്‍ ആനയുടെ കുത്തേറ്റ രവിയെ ആശാരിപ്പളളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കേരളാ-തമിഴ്നാട് അതിര്‍ത്തി പ്രദേശത്ത് ഇക്കഴിഞ്ഞ മൂന്നാം തീയതിയും കാട്ടാന ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് ആനയുടെ ആക്രമണത്തില്‍ കാഞ്ഞിരംപാറ സ്വദേശി രാജേഷ് കൊല്ലപ്പെട്ടിരുന്നു. നെയ്യാറ്റിന്‍കര വെളളറടയ്ക്ക് സമീപം പേണുവിലാണ് കാട്ടാന ആക്രമണമുണ്ടായത്.
Special News
ഒടിഞ്ഞ രണ്ടു കൈകളിലും പ്ലാസ്റ്ററുമായി അമ്മയുടെ ഒക്കത്തിരിക്കുന്ന ആ ഒന്നര വയസുകാരനെ കുറിച്ചെഴുതാൻ ഇപ്പോഴാണ് മനസ് കുറച്ചെങ്കിലും പാകപ്പെട്ടത്. അവന്റെ കുഞ്ഞുമുഖം ഓർക്കുമ്പോൾ ഉള്ളിലെങ്കിലും വിതുമ്പിപ്പോകാത്ത മനുഷ്യരുണ്ടാവില്ല.
ഒരു കുഞ്ഞു മനസിനും ശരീരത്തിനും താങ്ങാൻ പറ്റുന്നതിലുമെത്രയോ മുറിവുകളും വേദനയും തന്റെ ചെറിയ ജീവിതകാലത്തു പേറി അതിക്രൂരമായി കൊല്ലപ്പെട്ടു, അർഷിദ് എന്ന കുഞ്ഞ്! അവനെ തല്ലിയും മുറിവേൽപ്പിച്ചും തൊലി പൊളിച്ചും പൊള്ളിച്ചും ഒടുവിൽ മർദിച്ചും കൊന്ന അമ്മയുടെ പങ്കാളി കുറ്റം സമ്മതിക്കുകയും അവനെ അമ്മയുടെ മുന്നിൽ വച്ചുതന്നെ കഴിഞ്ഞ മൂന്നുമാസമായി വായിൽ തുണി തിരുകി നിരന്തരം പീഡിപ്പിച്ചിരുന്നതായി മൊഴി നൽകുകയും ചെയ്തു.
മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരമൊരു പിഞ്ചു കുഞ്ഞിന്റെ കൊലപാതകം ഇതെത്രാമത്തെയാണ്? ഇനി വീണ്ടും എത്ര ജീവനുകൾ പൊലിയേണ്ടി വരും ഇതിനൊരറുതിയുണ്ടാവാൻ?
ശിശുഹത്യകൾ തുടർക്കഥ
ഈ വർഷം തുടക്കത്തിലാണ്, നെയ്യാറ്റിൻകരയിൽ കുഞ്ഞ് കരഞ്ഞ് ഉറക്കം നഷ്ടപ്പെട്ടെന്ന കാരണത്തിൽ സ്വന്തം പിതാവ് തന്റെ ഒരു വയസുള്ള കുഞ്ഞിനെ മർദിച്ചു കൊന്നത്. കുഞ്ഞിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മുഖത്തു പുതപ്പ് വലിച്ചിട്ടു ശ്വാസം മുട്ടിക്കുമായിരുന്നെന്നും അമ്മ മൊഴി നൽകി. തൊടുപുഴയിൽ ഒരു ആറു വയസുകാരനെ രണ്ടാനച്ഛൻ മൃഗീയമായി പീഡിപ്പിച്ചു കൊന്നതും കോഴിക്കോട് മറ്റൊരാറു വയസുകാരിയെ രണ്ടാനമ്മ പട്ടിണിക്കിട്ടു കൊന്നതും വാളയാറ് രണ്ടു പെൺകുഞ്ഞുങ്ങൾ നിരന്തരമായ ലൈംഗിക പീഡനങ്ങൾക്കു ശേഷം കയറിൽ തൂങ്ങി നിന്നതും നമ്മൾ മറന്നിട്ടില്ല.
അമ്മമാരും അച്ഛന്മാരും അവരുടെ പങ്കാളികളും കൊന്നു കളഞ്ഞ കുഞ്ഞുങ്ങളിലാരും പെട്ടെന്നൊരു അബദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടവരല്ല. അവർ നിരന്തരം മർദനങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായിരുന്നെന്നും അതു വീട്ടിനകത്തോ പുറത്തോ ഉള്ള മറ്റുള്ളവർക്കും അറിയാമായിരുന്നെന്നും അവരുടെ മരണ ശേഷം മാത്രം മൊഴികൾ പുറത്തു വന്നു. പോസ്റ്റുമോർട്ടം ടേബിളിൽ വിറങ്ങലിച്ചു കിടന്നിരുന്ന അവരുടെ കുഞ്ഞുശരീരങ്ങൾ അവരനുഭവിച്ച ക്രൂരതകൾ ലോകത്തിനു വെളിവാക്കി.
പ്രതികളായവരുടെ ആദ്യത്തെ കുറ്റകൃത്യവുമല്ല ഇവ. പലരും ലഹരിക്കടിമകളും മറ്റു കുടുംബാംഗങ്ങളെ, പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ അമ്മമാരെ, ഉപദ്രവിച്ചിരുന്നതായും കാണാം. നെടുമങ്ങാട് ഒന്നര വയസുകാരനെ കൊല ചെയ്ത അമ്മയുടെ പങ്കാളി തന്റെ ആദ്യ ഭാര്യയെ മുൻപ് സമാനതകളില്ലാത്ത വിധം ക്രൂരമായി ദേഹോപദ്രവമേൽപ്പിക്കുകയും കൊല്ലാൻ ശ്രമിക്കുകയും ചെയ്തതിന്റെ ഫലമായി ഇരുപത്തിമൂന്നു വയസ് മാത്രമുള്ള ആ പെൺകുട്ടി ചലനശക്തി നഷ്ടപ്പെട്ട് കിടപ്പിലായി. കുടുംബം നൽകിയ പരാതികളിലൊന്നും പോലീസ് നടപടികളെടുത്തില്ലെന്ന് അവർ പരിതപിക്കുന്നു.
അയാളുടെ രണ്ടാമത്തെ പങ്കാളിയാകട്ടെ, ബന്ധം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടു. പരാതികളില്ലാതെ അതു തേഞ്ഞു മാഞ്ഞു പോയി. പുറമേ, പ്രതി പലരിൽ നിന്നു പണം തട്ടിയതായി കേസുകളുണ്ടെന്നും വാർത്തകൾ പുറത്തു വരുന്നു. അതായത്, ക്രൂരമായ ദേഹോപദ്രവം, കൊലപാതക ശ്രമം, മറ്റു ക്രിമിനൽ പ്രവർത്തികൾ എന്നിവ ഇതേ പ്രതി മുൻപും നടത്തുകയും അതിൽനിന്നെല്ലാം സുഖമായി രക്ഷപ്പെട്ടു പോരുകയും ചെയ്തത് ഒന്നര വയസുള്ള ഈ കുഞ്ഞെന്ന ‘ബാധ്യത’ ഇല്ലാതെയാക്കാൻ അയാൾക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. കുഞ്ഞിന്റേത് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയുള്ള അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തത് ഇതുമായി കൂട്ടി വായിക്കാം.
എവിടെ തുടങ്ങണം?
നിയമ, നീതി നിർവഹണ സംവിധാനങ്ങൾക്കപ്പുറം എന്തുകൊണ്ട് ഇത്തരം അക്രമപ്രവണതകളെ മുളയിലേ നുള്ളാൻ നമുക്കു കഴിയുന്നില്ല? അച്ഛൻ അമ്മയെ ദേഹോപദ്രവമേൽപ്പിക്കുന്നതു കണ്ടു വളരുന്ന ആൺമക്കൾ അതേ പാത പിന്തുടരാൻ സാധ്യതയുണ്ടെന്നു പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും, ഗാർഹികപീഡനം ഒരു കുടുംബപ്രശ്നമായി നിസാരവത്കരിക്കപ്പെടുന്നു.
ചെറുപ്പത്തിൽ ആൺമക്കൾ കൂടെ പഠിക്കുന്ന, കൂടെ കളിക്കുന്ന കൂട്ടുകാരെയും ഇളയ സഹോദരങ്ങളെയും ഉപദ്രവിക്കുമ്പോൾ, ഉപദേശിക്കുന്നതിനും നേർവഴി നടത്തുന്നതിനും പകരം, ‘അവൻ ഒരു വഴക്കാളിയാണ്’, ‘ദേഷ്യക്കാരനാണ്’, ‘പ്രായത്തിന്റെ ചോരത്തിളപ്പാണ്’ എന്ന് പറഞ്ഞ് ലഘൂകരിക്കുകയും കൗമാരത്തിലും യൗവനത്തിലും അത് ‘ആണത്ത’ത്തിന്റെ പ്രതീകമായി വാഴ്ത്തുകയും തല്ലുകൊള്ളുന്ന പെണ്മക്കളോടു സഹിക്കാനും കുട്ടികൾക്കു ജന്മം നൽകാനും പറയുകയും ചെയ്യുന്നത്, ദേഹോപദ്രവത്തിനും പീഡനത്തിനുമുള്ള മൗനസമ്മതം നൽകലാണ്.
അങ്ങനെ, ശിക്ഷയും ചികിത്സയും ആവശ്യമുള്ള ഇത്തരം സ്വഭാവവൈകല്യങ്ങളെ ഹീറോയിസവും അതിലേർപ്പെടുന്ന ‘ഷമ്മി’കളെ ‘ഹീറോ’യുമാക്കുന്നത് നമ്മളിൽ തന്നെയൊരു വലിയ വിഭാഗമാണ്. ഇക്കാലത്തും പ്രതികരിക്കാതെ നിശബ്ദം സഹിക്കുകയോ ഇത്തരം ക്രൂരതകൾക്ക് കൂട്ടു നിൽക്കുകയോ ചെയ്യുന്ന സ്ത്രീകൾ ഇതിന്റെ മറ്റൊരു വശമാണ്. അവർ ഇരകളാണെന്ന്, ഇരകൾ മാത്രമാണെന്ന് വാദിക്കേണ്ടുന്ന കാലം കഴിഞ്ഞിരിക്കുന്നു. 'മാതൃത്വം ദിവ്യമാണ്' എന്ന സങ്കൽപ്പത്തിൽ നിന്നല്ല, പകരം 'പേരന്റിംഗ് ഒരു കൂട്ടുത്തരവാദിത്തമാണ്' എന്ന യാഥാർഥ്യത്തിൽനിന്നാണ് നമ്മൾ ഈ വീഴ്ചകളെ വിലയിരുത്തേണ്ടത്.
സ്വന്തം പ്രവൃത്തികളുടെ, നിഷ്ക്രിയത്വത്തിന്റെ പരിണിത ഫലം ഏറ്റെടുക്കാൻ അവരും ബാധ്യസ്ഥരാണ്; പ്രത്യേകിച്ച് കുടുംബത്തിനുള്ളിൽ കുഞ്ഞുങ്ങൾ പീഡനത്തിനിരയായാൽ! തെറ്റുകുറ്റങ്ങളിൽ അകൗണ്ടബിൾ ആവുകയും അവ തിരുത്തുകയും ചെയ്യാതെ സാമൂഹിക മാറ്റങ്ങൾ ഉണ്ടാകില്ല.
എത്രയോ സമാനമായ ദുരന്തങ്ങൾ ചുറ്റുമുണ്ടായിട്ടും അവയിൽനിന്നൊന്നും പഠിക്കാത്ത, മുൻകരുതലെടുക്കാനാവാത്ത സ്ത്രീകൾ വലിയ ചോദ്യചിഹ്നമാണ്. ആത്മാഭിമാനം വീണ്ടെടുക്കാനോ ജീവിതത്തെ മുറുക്കെപ്പിടിക്കാനോ സ്വന്തം കുഞ്ഞുങ്ങളുടെ സംരക്ഷണവും ഉത്തരവാദിത്തവും ഉറപ്പാക്കാനോ പോലും കെൽപ്പോ താത്പര്യമോ ഇല്ലാതെ ഒരു പീഡകന്റെ പങ്കാളിയായി മാത്രം നിലനിന്നു പോകാൻ ഇങ്ങനെ കുറേ പേർ വ്യഗ്രത കാണിക്കുമ്പോൾ സാമൂഹിക അപചയത്തിന്റെ ദുഷിച്ച വൃത്തം പൂർത്തിയാകുന്നു! തല്ലിയൊടിക്കപ്പെട്ട രണ്ടു കൈകളുമായി നിൽക്കുന്ന കുഞ്ഞിനൊപ്പം ചിരിച്ചു സ്റ്റാറ്റസിടുന്ന ഒരമ്മ അതിന്റെ ന്യൂജെൻ പ്രതീകമാകുന്നു.
Kerala
ന്യൂഡൽഹി: ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദം അടിസ്ഥാനരഹിതമെന്ന് ഇന്ത്യയിലെ ഇറാൻ എംബസി. ഇന്ത്യൻ നാവികർ ഉണ്ടായിരുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് ഇറാൻ എംബസി വിമർശിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് ഇറാനെതിരെ ആരോപണവുമായി ട്രംപ് രംഗത്തെത്തിയിരുന്നത്. ഇറാൻ ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.
യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ട്രംപിന്റെ വാദം.
Kerala
ഹരിപ്പാട്: കുമാരപുരത്ത് വീട്ടുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ തെരുവുനായ ക്രൂരമായി കടിച്ചുപരിക്കേൽപ്പിച്ചു. കുമാരപുരം ആറാം വാർഡ് താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം - ദിവ്യ ദമ്പതികളുടെ മകൻ അദ്വിക് (5)ആണ് ഗുരുതരമായി പരിക്കേറ്റത്.
കരുവാറ്റ എംജിഎം സ്കൂളിലെ യുകെജി വിദ്യാർഥിയാണ് അദ്വിക്. വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം മുറ്റത്ത് സൈക്കിൾ ചവിട്ടുന്നതിനിടയിലാണ് സംഭവം. ഓടിയെത്തിയ നായ കുട്ടിയെ ചാടിവീണ് ആക്രമിക്കുകയായിരുന്നു.
മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അദ്വികിന് ആഴത്തിൽ കടിയേറ്റിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളും ചേർന്നാണ് നായയെ ഓടിച്ചത്. ഉടൻ തന്നെ കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ പരിശോധനകൾക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
ആലപ്പുഴ: ആലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുവയസുകാരന് ഗുരുതര പരിക്ക്. ഹരിപ്പാട് കുമാരപുരം ആറാം വാർഡ് താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം - ദിവ്യ ദമ്പതികളുടെ മകൻ അദ്വിക്കിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
കരുവാറ്റ എംജിഎം സ്കൂളിലെ യുകെജി വിദ്യാർഥിയാണ് അദ്വിക്. വെള്ളിയാഴ്ച വൈകുന്നേരം സ്കൂളിൽ നിന്നും വീട്ടിലെത്തിയ ശേഷം മുറ്റത്ത് സൈക്കിൾ ചവിട്ടിക്കളിക്കുമ്പോഴാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ നേരെ ഓടിയെത്തിയ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും ദേഹത്തും കടിയേറ്റിട്ടുണ്ട്. കുട്ടിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം. തിരുവനന്തപുരം കല്ലമ്പലം ഭാഗത്ത് വയോധികയെ തെരുവുനായ ആക്രമിച്ചു.
പനി ബാധിച്ച് വീടിനുള്ളില്‍ കഴിഞ്ഞ 65കാരിയായ ഗിരിജയെയാണ് തെരുവുനായ കടിച്ചത്. നായ വീടിനുള്ളില്‍ കയറി ആക്രമിക്കുകയായിരുന്നു. തുറന്നു കിടന്ന വാതിലിലൂടെയാണ് നായ അകത്ത് കയറിയത്. നായയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ നായ കൈയ്യില്‍ കടിക്കുകയായിരുന്നു.
പരിക്കേറ്റ വയോധികയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കല്ലമ്പലം കരവാരത്ത് മറ്റു നാല് പേരെയും തെരുവുനായ ആക്രമിച്ചിട്ടുണ്ട്. പ്രദേശത്തെ വളര്‍ത്ത് മൃഗങ്ങളെയും നായ ആക്രമിച്ചതായാണ് വിവരം.
ആക്രമിച്ച നായക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. നായയ്ക്ക് പേവിഷബാധയുണ്ടോ എന്നതിലും സംശയം നിലനില്‍ക്കുകയാണ്. പ്രദേശത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്നാണ് വാര്‍ഡ് മെമ്പര്‍ പറയുന്നത്.
International
ടെഹ്റാൻ: ഇറാനെതിരെ രാത്രി നടത്താനിരുന്ന ആക്രമണങ്ങൾ റദ്ദാക്കിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അമേരിക്കൻ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
ഇറാന്റെ പരമോന്നത നേതൃത്വവുമായും മേഖലയിലെ വിവിധ അറബ്-ഇസ്ലാമിക രാജ്യങ്ങളുമായും നടത്തിയ ചർച്ചകൾക്കൊടുവിൽ നിർണായക കരാറിന്റെ അവസാനഘട്ട വ്യവസ്ഥകൾക്ക് അംഗീകാരമായ പശ്ചാത്തലത്തിലാണ് പിന്മാറ്റമെന്ന് ട്രംപ് കുറിച്ചു.
ചർച്ചകളിലെ അന്തിമ തീരുമാനങ്ങളും നയങ്ങളും ഇതിൽ പങ്കാളികളായ എല്ലാ രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. നയതന്ത്ര വിഷയങ്ങളിൽ ധാരണയാകും വരെ ഇറാനെതിരെയുള്ള നാവിക ഉപരോധം കൂടുതൽ ശക്തമായി തന്നെ തുടരുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.
Kerala
വൈപ്പിൻ : സർഫാസി നിയമമനുസരിച്ച് ജപ്തി ചെയ്ത വീട് ലേലത്തിൽ വാങ്ങിയ ആളെയും അമ്മയെയും സർഫാസി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ വീടുകയറി ആക്രമിച്ചു എന്ന പരാതിയിൽ 13 പേരെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ഞാറക്കൽ, സ്വദേശികളായ പി. ജെ. മാനുവൽ, സതീഷ്, പി.കെ. വിജയൻ, ടി.കെ. പുഷ്കരൻ, വാമനൻ, ശശി, വർഗീസ്, ദീപേഷ്, ഗിരീഷ്, കുമരൻ, വി.സി. ജെന്നി, സാവിത്രി, എളങ്കുന്നപ്പുഴ സ്വദേശി റോസിലി എന്നിവരാണ് അറസ്റ്റിൽ ആയത്.
കോടതിയിൽ ഹാജരാക്കിയ 13 പേരിൽ മുൻ വീട്ടുടമ റോസിലി, ജെന്നി, സാവിത്രി എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. വീട് ലേലത്തിൽ വാങ്ങിച്ച ഞാറക്കൽ ഒളിപ്പറമ്പിൽ അബിൻ നൽകിയ പരാതിയിൽ ആയിരുന്നു അറസ്റ്റ്.
പെരുമാൾ പടിയിലുള്ള റോസിലിയുടെ വീടാണ് സർഫാസി നിയമ മൂലം ഒരു സ്വകാര്യ പണമിടപാട് കമ്പനി ജപ്തി ചെയ്ത് ലേലത്തിൽ വിറ്റത്. ഇതേ തുടർന്ന് സർഫാസി വിരുദ്ധ നേതൃത്വത്തിൽ വീടിനടുത്ത് സമരം നടക്കുന്നുണ്ട്. ഇതിനിടെയാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായത്.
അതേസമയം ലേലത്തിൽ വീട് വാങ്ങിയ അബിൻ മുൻ താമസക്കാരിയായ റോസിലിയുടെ ആധാർ കാർഡും മറ്റു രേഖകളും മരുന്നുകളും വീട്ടിൽനിന്ന് കടത്തിക്കൊണ്ടുപോയതാണ് പ്രശ്നത്തിന് കാരണമെന്ന് സമരസമിതിക്കാർ പറയുന്നു. ഇത് സംബന്ധിച്ച് റോസിലി ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ പോലീസുമായി ഒരു ചർച്ച നടന്നിരുന്നുവത്രേ. ഇതനുസരിച്ച് മുടക്കിയ പണം തിരികെ കൊടുത്താൽ വീട് ഒഴിഞ്ഞു തരാം എന്ന് വീട് ലേലത്തിൽ വാങ്ങിയ അബിൻ ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു വത്രേ.
എന്നാൽ ഇതിനിടെ ബുധനാഴ്ച മുൻ വീട്ടുടമയുടെ സാധനങ്ങൾ അവിടെ നിന്ന് വീണ്ടും കടത്തിക്കൊണ്ട് പോയത്രേ. ഇത് ചോദ്യം ചെയ്ത സമരസമിതി പ്രവർത്തകർക്കാണ് യഥാർത്ഥത്തിൽ മർദ്ദനമേറ്റതെന്നും പോലീസ് കാര്യങ്ങൾ അന്വേഷിക്കാതെ കള്ള കേസ് എടുത്ത് തങ്ങളെ ജയിലിൽ അടക്കുകയായിരുന്നുവെന്നും സമരസമിതിക്കാർ ആരോപിക്കുന്നു.
Kerala
കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിൽ തെരുവുനായകളുടെ ആക്രമണത്തിൽ കാൽനടയാത്രക്കാർക്കും കന്നുകാലികൾക്കും കടിയേൽക്കുന്നത് പതിവ്. ടെണ്ടർ നടപടികൾ പോലുമില്ലാതെ മുൻകൂർ അനുമതിയോടെ ഇരുപത് ലക്ഷം രൂപയോളം ചെലവഴിച്ച് രണ്ടു മാസം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ തെരുവുനായ ഷെൽട്ടറുകളിൽ ഒരു നായയെ പോലും ഇന്നുവരെ സംരക്ഷിച്ചിട്ടില്ല.
ഇതോടെ അധികൃതരുടെത് അനങ്ങാപ്പാറ നയമെന്ന ആക്ഷേപവുമായി പ്രതിപക്ഷ കൗൺസിലർമാർ നഗരസഭക്കുള്ളിൽ പ്രതിഷേധിച്ചു. പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നഗരസഭാങ്കണത്തിൽ പ്രതിഷേധിച്ചു.
നഗരസഭാ ഉപാധ്യക്ഷ ഷെറീനാ ഷുക്കൂറിന്റെ വാർഡിൽ കന്നുകാലികൾക്ക് നായകളുടെ കടിയേറ്റിരുന്നു. സംഭവ സ്ഥലത്തെത്തിയ ഷെറിനാ ഷുക്കൂറിനേയും തെരുവുനായകൾ ആക്രമിക്കാൻ ശ്രമിചെങ്കിലും ഓടി രക്ഷപെടുകയായിരുന്നു.
അശാസ്ത്രീയമായ മാലിന്യ സംഭരണം മൂലം നഗരസഭയുടെ മാലിന്യ സംഭരണിക്കുള്ളിൽ നായകൾ പെറ്റുപെരുകിയിട്ടും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്നൊണ് പ്രതിപക്ഷ ആരോപണം. തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിൽ പകൽ സമയങ്ങളിൽ പോലും തെരുവുനായകളുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേൽക്കുന്നതെന്നും പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
National
ചണ്ഡീഗഡ്: ഹരിയാനയിൽ ജിം ഉടമയെ വെടിവച്ചു കൊന്നു. ഇന്ന് പുലർച്ചെ ഹൻസിയിലാണ് സംഭവം. ബൈക്കിലെത്തിയ ആക്രമികൾ വെടിയുതിർക്കുകയായിരുന്നു.
ദീപക്(25) ആണ് മരിച്ചത്. പുലർച്ചെ 5.30ന് ജിമ്മിന് പുറത്തുവച്ചാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ആക്രമികൾ ദീപക്കിന് നേരെ 10 തവണ വെടിയുതിർത്തു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
വയനാട്: മാനന്തവാടിയിൽ കാട്ടാന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ വയോധികൻ മരിച്ചു. കാട്ടിക്കുളം പുളിമൂടുകുന്ന് ഉന്നതിയിലെ രാജു (65) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തോടെയാണ് സംഭവം.
വീടിനു സമീപം ജോലിയിലായിരുന്ന രാജുവിനെ ആന തട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കാണ് ഗുരുതര പരിക്കേറ്റേത്. തുടർന്ന് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ജനവാസകേന്ദ്രത്തില്‍നിന്നു വനസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തുരത്തുന്നതിനിടെയാണ് ആന രാജുവിന്റെ വീടിനടുത്തുകൂടി കടന്നുപോയത്.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് ശാസന. കമ്മീഷണർ ഓഫീസിൽ വിളിച്ചുവരുത്തിയായിരുന്നു ശാസന.
എന്തുകൊണ്ട് പ്രതിഷേധക്കാർക്കെതിരെ ലാത്തി ചാർജ് ചെയ്തില്ലെന്ന് കമ്മീഷണർ കാർത്തിക് ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥരൊന്നും നിർദേശം നൽകിയില്ലെന്നായിരുന്നു പോലീസുകാരുടെ മറുപടി. അപ്രതീക്ഷിത ആക്രമണമായിരുന്നുവെന്നും കന്റോമെന്റ് എസി കമ്മീഷണറെ അറിയിച്ചു.
റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച കാറാണ് ആക്രമിച്ചത്. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വസതിയിൽ മെയ് 27ന് ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എട്ട് മണിക്കൂറോളം നീണ്ട പരിശോധന നടത്തിയത്.
District News
പേരൂര്‍ക്കട: ഒരു വയോധികനെ തെരുവു നായകള്‍ ആക്രമിച്ചു പരിക്കേൽപ്പിച്ചതി നു പിന്നാലെ കണ്ണുതുറന്ന തിരുവനന്തപുരം നഗരസഭ കഴിഞ്ഞ രാത്രി മാത്രം ആറു തെരുവുനായകളെ പിടികൂടി. പകുതിയിലേറെ പ്രദേശത്ത് തെരുവു നായ കൾ ഇനിയും ശേഷിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
നിരവധി ഇടറോഡുകള്‍ ചേരുന്ന ഭാഗത്ത് വിവിധ സ്ഥലങ്ങളില്‍നിന്നു നായ കൾ വന്നുകൂടുന്നുണ്ട്. ഇവയ്ക്ക് മാംസാഹാരം നല്‍കുന്നവരാണ് നായകളെ അക്രമാസക്തരാക്കുന്നത്. ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ ഇവ മനുഷ്യരെ ആക്രമിക്കുകയാണ്. വാഹനങ്ങളില്‍ പോകുന്നവരെപ്പോലും നായകൾ ആക്രമിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഇരുചക്ര വാഹനങ്ങളുമായി ഇതുവഴിവരാന് ജനങ്ങള്‍ ഭയക്കുന്നുണ്ടെന്നും പ്ര ദേശവാസികൾ ആരോപിക്കുന്നു.
പാര്‍ക്ക് ചെയ്തിരിക്കുന്ന ഓട്ടോറിക്ഷകളുടെയും കാറുകളുടെയും അടിയില്‍ കിടക്കുന്ന നായ്ക്കള്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ ചാടിവീഴും. ഇവയെ ഫലപ്രദമായി വന്ധ്യംകരണം നടത്തുന്നതിന് അടിയന്തരനടപടികള്‍ ഉണ്ടാകണമെന്നു കട്ടച്ചല്‍ റസി. അസോസിയേഷന് ഭാരവാഹി അനില്‍കുമാര്‍ ആവശ്യപ്പെടുന്നു.
കണ്ണിനു ഗുരുതര പരിക്കേറ്റ ചന്ദ്രന് ഒരു ശസ്ത്രക്രിയകൂടി വേണം
പേരൂര്‍ക്കട: തെരുവു നായകളുടെ ആക്രമണത്തില്‍ കണ്ണുകലങ്ങി മുഖം വികൃതമായ നിലയില്‍ ചികിത്സയിലുള്ള ഗൃഹനാഥന് ഒരു ശസ്ത്രക്രിയ കൂടി വേണം. വട്ടിയൂര്‍ക്കാവ് വേട്ടമുക്ക് കട്ടച്ചല്‍ റോഡ് കെആര്‍ഡബ്ല്യുഎ 192 സായിപ്രഭയില്‍ വാടകയ്ക്കു താമസിക്കുന്ന ചന്ദ്രനാണ് തെരുവു നായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്.
വീട്ടില്‍നിന്നു കടയിലേക്കു പോകാന്‍ പുറത്തിറങ്ങിയപ്പോഴാണ് തെരുവുനായകള്‍ ചന്ദ്രനെ ആക്രമിച്ചത്. നില ത്തുവീണ ചന്ദ്രന്റെ കണ്ണിനു നായകളുടെ കടിയേറ്റതിനാ ൽ കണ്പോള നഷ്ടപ്പെട്ടു. കാഴ്ച തിരിച്ചുകിട്ടണമെങ്കില്‍ ഒരു ശസ്ത്രക്രിയകൂടി നടത്തണം. ചുണ്ടുകളുടെ കുറേഭാഗവും നഷ്ടപ്പെട്ടു. ബാക്കിഭാഗത്തു തുന്നലുകളിട്ടു. നായകളുടെ ശല്യത്തെക്കുറിച്ച് അധികാരികളോടു നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നു കുടുംബം ആരോപിക്കുന്നു.
നായകളുടെ കടിയേറ്റു തൂങ്ങിയ കണ്ണിന്റെ ഭാഗം കൈകൊണ്ട് പൊത്തിപ്പിടിച്ചാണ് ചന്ദ്രൻ വീട്ടിലേക്കെത്തിയത്. ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഭാര്യ സരോജവും മകളും മാത്രമാണുണ്ടായിരുന്നത്. സമീപവാസികളോട് ആവശ്യപ്പെട്ടിട്ടും ആരും ഒപ്പം പോകാന്‍ തയാറായില്ല. ഇലക്ട്രിക് പണിയും ആശാരിപ്പണിയും ചെയ്തുവന്ന ചന്ദ്രന് പ്രായാധിക്യത്തിനിടയിലും ജോലിക്കുപോയിരുന്നതാണ്. ആ മാര്‍ഗമാണ് ഇപ്പോള്‍ അടഞ്ഞിരിക്കുന്നത്. ആദ്യ ദിവസം മരുന്നിനും മറ്റുമായി 10,000 രൂപ ചെലവായി. തുടര്‍ന്നുള്ള ദിവസങ്ങളിലും പണച്ചെലവുണ്ട്. മകളുടെ ജോലിയാണ് ചന്ദ്രന്റെ കുടുംബത്തിനിപ്പോള്‍ താങ്ങായിട്ടുള്ളത്.
കട്ടച്ചല്‍ റസി. അസോസിയേഷന് ഭാരവാഹികള്‍ ഇദ്ദേഹത്തെയും കുടുംബത്തെയും സഹായിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. ചന്ദ്രനുവേണ്ടി ഒരു സഹായനിധി രൂപീകരിക്കാനും ആവശ്യമായ സഹായം എത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. ചന്ദ്രന് എത്രനാള്‍ ചികിത്സ വേണ്ടിവരുമെന്നതിനെക്കുറിച്ച് ഡോക്ടർമാ രും വ്യക്തമാക്കിയിട്ടില്ല.
മധുവിനുനേരേയുള്ള നായകളുടെ ആക്രമണം വിവരിച്ച് ബന്ധുക്കള്‍
പേരൂര്‍ക്കട: ശനിയാഴ്ച അര്‍ധരാത്രിയോടുകൂടി തെരുവു നായകൾ വയോധികനെ കടിച്ചുപറിച്ച രംഗം വിവരിച്ച് ബന്ധുക്കള്‍. വലിയശാല സ്വദേശി മധു (65) വിനെയാണ് നായകള്‍ ക്രൂരമായി ആക്രമിച്ചത്.
വലിയശാല കാവല്ലൂര്‍ ക്ഷേത്ര പരിസരത്ത് നില്‍ക്കുകയായിരുന്ന മധു നായക്കൂട്ടത്തെ കണ്ടപ്പോൾ ആദ്യം ഓടിച്ചുവിടാന്‍ ശ്രമിച്ചു. നടക്കാതെ വന്നപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോഴേക്കും എല്ലാംകൂടി വളഞ്ഞിട്ട് ആക്രമണമായി. കൈകള്‍കൊണ്ട് ആട്ടിയോടിക്കാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്. ഇതിനിടെ ഇടതുകൈയില്‍നിന്ന് മാംസം ഒന്നോടെ നായകൾ കടിച്ചെടുത്തു. ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന വേണുഗോപാല്‍ (32), വിപിന്‍ (22) എന്നിവര്‍ക്കും നായകളുടെ കടിയേറ്റെങ്കിലും പരിക്ക് ഗുരുതരമല്ല. നിലവില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിൽ ചികിത്സയിലാണു മധു.
തന്റെ കൈ വികൃതമായതിലുള്ള മനോവിഷമത്തിലാണ് മധു ആശുപത്രിക്കിടക്കയില്‍ കഴിയുന്നത്. ഇക്കാര്യത്തിൽ എന്തുചെയ്യാനാകുമെന്നു ഡോക്ടര്‍മാരും വ്യക്തമാക്കിയിട്ടില്ല. വേദനയ്ക്കുള്ള ഇന്ജ്ക്ഷനും മരു ന്നുകളും നല്‍കുന്നുണ്ട്.
മാംസം പോയഭാഗത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്യുകമാത്രമാണ് ശാശ്വത പരിഹാരം. എന്നാല്‍പ്പോലും പഴയ പോലെയുള്ള അവസ്ഥയിലെത്താൻ സാധി ക്കുമോയെന്നു സംശയമുണ്ട്. പ്ലാസ്റ്റിക് സര്‍ജറിക്കുള്ള പണം കുടുംബത്തിന്റെ പക്കലില്ല. നിനച്ചിരിക്കാതെയുണ്ടായ തെരു വുനായ ആക്രമണത്തില്‍ പകച്ചിരിക്കുകയാണ് കുടുംബം. വലിയശാല മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ എസ്. കൃഷ്ണകുമാര്‍ ആശുപത്രിയിലെത്തി മധുവിനോട് വിവരങ്ങള്‍ തേടി.
വയോധികനുനേരേ ആക്രമണമുണ്ടായി മണിക്കൂറുകള്‍ക്കകം തിരുവനന്തപുരം നഗരസഭയുടെ ഡോഗ്സ്ക്വാഡ് ഊര്‍ജ്ജസ്വലമായി മുന്നിട്ടിറങ്ങി. നായകളുടെ ശല്യമുണ്ടെന്ന നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പരാതികളെല്ലാം അവഗണിച്ച നഗരസഭ ഒടുവില്‍ വിപത്തുണ്ടായപ്പോഴാണ് മുന്നിട്ടിറങ്ങിയതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. അതേസമയം മധുവിനെ കടിച്ചത് പേപ്പട്ടിയാണോയെന്ന സംശയവുമു ണ്ട്. മധുവിനെയും കുടുംബത്തെയും സഹായിക്കുന്നതിന് തിരുവനന്തപുരം നഗരസഭ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Kerala
കൊച്ചി: വഴിയാത്രക്കാരിയായ യുവതിയുടെ പിന്‍ഭാഗത്തു കയറിപ്പിടിച്ച ശേഷം കടന്നു കളഞ്ഞ യുവാവിനായി അന്വേഷണം ഊര്‍ജിതം. കഴിഞ്ഞ മേയ് 11ന് അയ്യപ്പന്‍കാവ് ഭാഗത്തായിരുന്നു സംഭവം.
സ്കൂട്ടറിലെത്തിയ യുവാവ് ജോലി സ്ഥലത്തേക്കു നടന്നു പോകുകയായിരുന്ന യുവതിയോട് ആദ്യം അയ്യപ്പന്‍കാവിലേക്കുള്ള വഴി ചോദിച്ചു. യുവതി വഴി പറഞ്ഞുകൊടുത്ത ശേഷം ഇയാള്‍ സ്കൂട്ടറില്‍ അല്പദൂര മുന്നോട്ടു പോയ ശേഷം യു ടേണ്‍ എടുത്ത് പുറകിലൂടെയെത്തി യുവതിയുടെ പിന്‍ഭാഗത്തു പിടിച്ച ശേഷം കടന്നു കളയുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ യുവതി ബഹളം വച്ചതിനെത്തുടര്‍ന്ന് വഴിയാത്രക്കാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി കടന്നു കളഞ്ഞു. ഇയാള്‍ സഞ്ചരിച്ച എന്‍ഡോര്‍ക്ക് സ്കൂട്ടര്‍ കണ്ടെത്തിയെങ്കിലും സിസിടിവിയില്‍ നമ്പര്‍ വ്യക്തമല്ലാത്തതു പോലീസിനെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
വെളുത്ത നിറത്തിലുള്ള ഷോര്‍ട്സും മെറൂണ്‍ കളര്‍ ടീ ഷര്‍ട്ടും ഹെല്‍മറ്റും ധരിച്ചെത്തിയ യുവാവ് ചാത്യാത്ത്- പച്ചാളം വഴിയാണ് അയ്യപ്പന്‍കാവിലേക്ക് എത്തിയത്. വാഹനത്തിന്റെ മുന്‍വശത്തെ മഡ് ഗാര്‍ഡ് കറുത്ത നിറത്തിലുള്ളതാണ്. 50 ലധികം സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497980402, 9497932845 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് എറണാകുളം നോര്‍ത്ത് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ ഗുരുതരാവസ്ഥയിൽ. പാങ്ങോട് വേട്ടമുക്ക് കട്ടച്ചൽ റോഡിൽ കെആർഡബ്ല്യുഎ 192ൽ ചന്ദ്രനാണ് (69) അതിഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ചന്ദ്രന്റെ കണ്ണിലും ചുണ്ടിലും മൂക്കിലുമാണ് കടിയേറ്റത്. കൺപോള പൂർണമായും നായ കടിച്ചെടുത്തിരുന്നു. ഇയാൾക്ക് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ വീടിന് മുന്നിലാണ് സംഭവം. പാൽ വാങ്ങാൻ ഗേറ്റ് കടന്ന് പുറത്തിറങ്ങിയതാണ് ചന്ദ്രൻ. ഇതിനിടെ ഇവിടേയ്ക്ക് പാഞ്ഞെത്തിയ നായ്ക്കൂട്ടം ആക്രമിക്കുകയായിരുന്നു. മറ്റ് മൂന്ന് പേരെക്കൂടി നായ്ക്കൾ ആക്രമിച്ചെങ്കിലും ഇവരുടെ ആരുടെയും പരിക്ക് സാരമുള്ളതല്ല.
International
ടെൽ അവീവ്: ഇസ്രയേലിൽ കനത്ത മിസൈൽ ആക്രമണം നടത്തി ഇറാൻ. ഇസ്രായേലിനെ ലക്ഷ്യമിട്ട് കൂട്ടത്തോടെ മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. വരാനിരിക്കുന്ന ഇറാന്റെ തുടർ ആക്രമണങ്ങളെയും മിസൈൽ വേധ നീക്കങ്ങളെയും നേരിടാനും ചെറുക്കാനും ഇസ്രയേൽ പൂർണമായും ഒരുങ്ങിയതായാണ് വിവരം.
അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. ഇസ്രായേലിലേക്ക് കൂട്ടത്തോടെ മിസൈൽ ആക്രമണം നടത്തിയതിന്റെ കൃത്യമായ കാരണങ്ങൾ ഇറാൻ പാർലമെന്റ് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്.
ഇസ്രായേൽ തുടരുന്ന ലബനൻ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് പ്രധാന കാരണം. മേഖലയിൽ തുടരുന്ന നാവിക ഉപരോധവും ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് കാരണമായി ഇറാൻ സ്പീക്കർ ചൂണ്ടിക്കാണിച്ചിരുന്നു.
ഇസ്രായേലിനെതിരെയുള്ള നീക്കങ്ങൾക്ക് പുറമെ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതേത്തുടർന്നാണ് പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് സേന തങ്ങളുടെ താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
Kerala
കോഴിക്കോട്: നാദാപുരത്ത് കാറിന്റെ സർവീസ് വൈകിയെന്ന് ആരോപിച്ച് ജീവനക്കാർക്ക് ക്രൂരമർദനം. നാദാപുരം പേരോട് ടയർ സ്ഥാപനത്തിലെ തൊഴിലാളികൾക്കാണ് മർദനമേറ്റത്.
ആക്രമണത്തിൽ ജീവനക്കാരനായ സൗരവിന്റെ മൂക്കിന്റെ പാലം തകർന്നു. സൗരവ് നാദാപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പാറക്കടവ് സ്വദേശികളായ അനസും സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. അനസ് കാറിന്റെ വീലിന്റെ അലൈൻമെന്റ് ചെയ്യാൻ വേണ്ടിയാണ് സ്ഥാപനത്തിലേക്ക് എത്തുന്നത്. താൻ എത്തിയതിന് ശേഷം വന്ന വണ്ടികളുടെ എല്ലാം അലൈൻമെന്റ് ചെയ്തിട്ടും തന്നെ പിന്നിൽ നിർത്തി എന്നാണ് അനസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായി.
പിന്നീട് കാറുമായി പോയ അനസ് അരമണിക്കൂറിനകം സുഹൃത്തുക്കൾക്കൊപ്പം തിരിച്ചെത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം.
Kerala
മലപ്പുറം: മലപ്പുറം വെള്ളിയാമ്പുറത്ത് തെരുവുനായ ആക്രമണം. അഞ്ച് പേർക്ക് കടിയേറ്റു. വെള്ളിയാമ്പുറം അമ്പലപ്പടി, എസ്എൻ യുപി സ്കൂൾ പരിസരം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.
പരിക്കേറ്റവരിൽ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു നാലു പേരെ തിരുരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കടിയേറ്റവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കഴിഞ്ഞ ദിവസമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ ചോര്‍ന്ന സംഭവത്തില്‍ പുനനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. മെമ്മറി കാര്‍ഡിലെ അന്വേഷണം അട്ടിമറിച്ചതില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നേരത്തെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ റദ്ദാക്കണമെന്നുമാണ് നടിയുടെ ആവശ്യം.
നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവ് ആയിരുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ ഇരിക്കെ പലതവണ ദുരുപയോഗ ചെയ്യപ്പെടുകയും ഹാഷ് വാല്യൂ മാറുകയും ചെയ്തിരുന്നു. കോടതി കസ്റ്റഡിയില്‍ ഇരിക്കെ തന്നെ മെമ്മറി കാര്‍ഡ് പരിശോധിച്ചതില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് നടിയുടെ ഹര്‍ജി.
അന്വേഷണത്തിനായി ഒരു എസ്ഐടി രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ നടി ആവശ്യപ്പെടുന്നുണ്ട്. എസ്ഐടിയെ സഹായിക്കാന്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായം അടക്കം ലഭ്യമാക്കണമെന്നും ഹര്‍ജിയിലുണ്ട്. തിങ്കളാഴ്ചയാകും ഈ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുക. സുപ്രീം കോടതി അഭിഭാഷക വൃന്ദ ഗ്രോവര്‍ മുഖേനയാണ് നടി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്തത്.