x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടം വാങ്ങിയ പണം ചോദിച്ചതിലെ വൈരാഗ്യം; വീട്ടമ്മയെ ആക്രമിച്ച് മകന്‍റെ സുഹൃത്തുക്കള്‍

കൊച്ചി ബ്യൂറോ
Published: September 10, 2026 11:54 AM IST | Updated: September 10, 2026 11:54 AM IST

Image for representation

വൈപ്പിന്‍: വീട്ടമ്മയെ മകന്‍റെ സുഹൃത്തുക്കളായ രണ്ടംഗ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. മുളവുകാട് തോപ്പില്‍പറമ്പില്‍ അംബികയെ (60) ആണ് ആക്രമിച്ചത്. കുട കൊണ്ടു കുത്തിയതിനെ തുടര്‍ന്ന് മുന്‍വശത്തെ പല്ലിനും മറ്റും പരിക്കേറ്റ ഇവര്‍ എറണാകുളം ജനറല്‍ ചികിത്സയിലാണ്.

വീടിന്‍റെ ജനല്‍ ചില്ല് അടിച്ചു പൊളിക്കുകയും തന്നെ തള്ളിയിടുകയും കുറ്റകരമായ രീതിയില്‍ ബലമായി പിടിക്കുകയും ചെയ്തതായി ഇവര്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികള്‍ കടമായി വാങ്ങിയ 20,000 രൂപ തിരികെ ചോദിച്ചിട്ട് നല്‍കാതിരുന്നതിനെ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കിയതിന്‍റെ വൈരാഗ്യമാണ് ആക്രമത്തിന് കാരണം. സംഭവത്തില്‍ മുളവുകാട് സ്വദേശികളായ അനു ആന്‍റണി (45), ജോസ് മൈജോ (36) എന്നിവര്‍ക്കെതിരെ മുളവുകാട് പൊലിസ് കേസ് എടുത്തു.

Tags : Kochi Women Son Friends Attack Arrest Mother

Recent News

Corehub Up