Kerala
കൊച്ചി: നടി അന്‍സിബ ഹസന് മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ലെന്ന് പോലീസിന് മൊഴി നല്കി പ്രൊഡക്ഷന്‍ കണ്ട്രോളര് കൊടപ്പനക്കുന്ന് രാജീവിന്റെ മകന്. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകനെ മതം മാറാന്‍ അന്‍സിബ പ്രേരിപ്പിച്ചതായി ടിനി ടോം പറഞ്ഞു നടന്നെന്നായിരുന്നു അന്‍സിബയുടെ പരാതി.
അന്‍സിബ, ടിനി ടോമിനെതിരെ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കടവന്ത്ര പോലീസിന്റെ അന്വേഷണം. ഇതിന്റെ ഭാഗമായാണ് കൊടപ്പനക്കുന്ന് രാജീവിന്റെ മകന്റെ മൊഴിയുമെടുത്തത്.
അമ്മയുടെ കുടുംബ സമ്മേളനത്തില്‍ വച്ച് ടിനി ടോം തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്നും മോശം പദങ്ങള്‍ ഉപയോഗിച്ചുവെന്നുമാണ് അന്‍സിബ തന്റെ പരാതിയില്‍ പറഞ്ഞിരുന്നത്.
അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞ ദിവസം നടി നീന കുറുപ്പിന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ടിനി ടോം തന്നെക്കുറിച്ച് മതം മാറ്റാന്‍ ശ്രമിക്കുന്നു എന്നുള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പലരും കേട്ടിട്ടുണ്ടെന്നും നീന കുറുപ്പ് അടക്കം അതിന് സാക്ഷിയാണെന്നുമായിരുന്നു അന്‍സിബ പറഞ്ഞിരുന്നത്.
Kerala
കൊച്ചി: പെരുമ്പാവൂരിൽ പിപി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. വെങ്ങോല കൊല്ലഞ്ഞാലിൽ വിനീഷ് (40) തുരുത്തിപ്പറമ്പ് അഖിൽ (30) എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പാവൂർ പോലീസ് ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ ബൈക്ക് പരിക്കേറ്റവരുടെ കടയുടെ മുന്നിൽ വച്ചത് മാറ്റാൻ പറഞ്ഞതിലുള്ള വിരോധത്താലാണ് മൂന്നംഗ സംഘം കടയുടമയെയും മകനെയും ആക്രമിച്ചത്.
പ്രതികളെ കോടതിയിൽ ഹാജരക്കി റിമാൻഡ് ചെയ്തു. പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐ ജോജോ ജോർജ് എഎസ്ഐമാരായ എം.ബി. സുബൈർ , ബാബു കുര്യാക്കോസ്, ഷൈനി മാത്യു സീനിയർ സിപിഒ രജിത് രാജൻ, സിപിഒമാരായ നജ്മി, സിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.
National
മുംബൈ: സ്വത്ത് തർക്കകേസ് കോടതിയിൽ തോറ്റതിന് പിന്നാലെ യുവാവ് പിതാവിനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേൽ(82) ആണ് കൊല്ലപ്പെട്ടത്.
മകൻ അബ്ദുൾ റഹ്മാൻ അബ്ദുൾ ജാഫറിന്റെ ഉപദ്രവത്തിൽ മനംമടുത്ത ജലവിഭവ വകുപ്പ് മുൻ ജീവനക്കാരനായിരുന്ന ജാഫർ ഖമറുദ്ദീൻ, വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയും പൂനെയിലുള്ള മകൾക്കൊപ്പം താമസിച്ചുവരികയുമായിരുന്നു.
വീടിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും മകനെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ട് ഇയാൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി, വീടിന്റെ ഉടമസ്ഥാവകാശം ജാഫർ ഖമറുദ്ദീന് നൽകുകയും മകനോട് വീട്ടിൽനിന്നും ഇറങ്ങണമെന്നും ഉത്തരവിട്ടു.
കോടതി ഉത്തരവുമായി വീട്ടിലേക്കുള്ള യാത്രക്കിടെ ജാഫർ ഖമറുദ്ദീനെ മകൻ ആക്രമിച്ചു. പട്ടാപ്പകൽ നടുറോഡിൽ വച്ച് അബ്ദുൾ റഹ്മാൻ, പിതാവിനെ കുത്തിക്കൊല്ലുകയായിരുന്നു.
സംഭവസമയം ജാഫർ ഖമറുദ്ദീനൊപ്പമുണ്ടായിരുന്ന മകൾക്കും പരിക്കേറ്റു. അബ്ദുൾ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തു.
Kerala
മലപ്പുറം: വാക്കുതര്‍ക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരന് മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ സ്വദേശി ശ്യാം ആണ് മരിച്ചത്.
സംഭവത്തിൽ ശ്യാമിന്റെ അച്ഛന് ശബരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ശ്യാമും ശബരിയും തമ്മിലുണ്ടായ വാക് തര്‍ക്കത്തിനിടെ ശ്യാമിന്റെ തലയില്‍ അബദ്ധത്തില്‍ അടിയേല്‍ക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ഉടന്‍ ശബരി തന്നെയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
Kerala
പാലക്കാട്: മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. ചിറ്റിലഞ്ചേരി സ്വദേശി മുത്തു (75) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു ആക്രമണം.
സഹോദരിയെ അച്ഛൻ വഴക്കു പറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെയാണ് മകൻ സുനിൽ അച്ഛനെ കൈക്കോട്ട് കൊണ്ട് വെട്ടിയത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വധശ്രമ കേസിൽ സുനിൽ റിമാൻഡിലാണ്.
National
ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബന്ദി സഞ്ജയ് കുമാറിന്റെ മകനെതിരേ പോക്സോ കേസ്. മന്ത്രിയുടെ മകനായ ഭാഗീരഥ് 17 കാരിയായ തന്റെ മകളെ ലൈംഗീകമായി ദുരുപയോഗം ചെയ്തുവെന്ന് അമ്മ പരാതിപ്പെടുകയായിരുന്നു. എട്ടുമാസം മുന്‍പായിരുന്നു സംഭവം.
അതേസമയം പെൺകുട്ടിക്കെതിരേ ഭാഗീരഥും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തെ വിശ്വസിച്ച് ഏതാനും പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ ഒപ്പം പോയിട്ടുണ്ടെന്നാണ് ഭാഗീരഥിന്റെ വിശദീകരണം. ഇതിനുശേഷം പെൺകുട്ടിയെ വിവാഹം ചെയ്യണമെന്ന് കുടുംബം ആവശ്യപ്പെട്ടു. തയാറല്ലെന്നു പറഞ്ഞതോടെ പണം ആവശ്യപ്പെട്ടു. 50,000 രൂപ നൽകിയെങ്കിലും അഞ്ചു കോടിരൂപ വേണമെന്നു ഭീഷണിമുഴക്കി. പണം നൽകിയില്ലെങ്കിൽ ജീവനൊടുക്കുമെന്ന് അമ്മ ഭീഷണിപ്പെടുത്തിയെന്നും ഭാഗീരഥിന്റെ പരാതിയിലുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനു തൊട്ടുമുന്‍പ് കേസ് രജിസ്റ്റർചെയ്തത് രാഷ്ട്രീയതാത്പര്യങ്ങൾ മൂലമാണെന്ന് മന്ത്രി ബന്ദി സഞ്ജയ് കുമാർ ആരോപിച്ചു. കുടുംബാംഗങ്ങളെ രാഷ്ട്രീയയുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുന്നത് ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കണ്ണടയും മുമ്പ് മകനെ ഒരിക്കൽ കൂടി കാണുവാൻ ഒരു അമ്മ കാത്തിരിക്കാൻ തുടങ്ങിയിട്ട് 35 വർഷങ്ങൾ.
കല്ലിയൂര്‍ കാക്കമൂല കുഴിയാംവിള വീട്ടില്‍ രത്നാവതി (85) ആണ് ഇരുപ്പത്തിരണ്ടാം വയസില്‍ നാടുവിട്ട മകന് മുരുകനെയും കാത്തിരിക്കുന്നത്. മുരുകന്റെ ഒരു പഴയ ഫോട്ടോ മാത്രമാണ് രത്നാവതിക്ക് ഏക ആശ്വാസം.
ഇടയ്ക്കിടെ മകന്റെ ഫോട്ടോയെടുത്ത് നെഞ്ചോട് ചേര്‍ക്കും. പലതരം അസുഖങ്ങള്‍ അലട്ടുന്ന രത്നാവതിക്ക് ഇനി ജീവിത സായാഹ്നത്തില്‍ ഒരു ആഗ്രഹം മാത്രമേയുള്ളൂ മകനെ ഒന്നു കാണണം. കണ്ട ശേഷം അവന് മടങ്ങി പോയാലും സാരമില്ല. ഇതുമാത്രമാണ് ഈ അമ്മ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാണുന്നവരോടെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നത്.
പിതാവിന്റെ പാത പിന്തുടര്ന്ന് ആശാരിപണിക്കാരനായിരുന്നപ്പോഴാണ് കല്ലിയൂര്‍ വള്ളംകോട് കല്ലുവിളവീട്ടില് നിന്നും മുരുകനെ കാണാതാകുന്നത്. കളിച്ചുവളര്‍ന്ന കുടുംബ വീട് വിറ്റതില്‍ മുരുകന് മനോവിഷമമുണ്ടായിരുന്നതായി അമ്മ പറഞ്ഞു.
മുരുകന് കൂട്ടുകാരുമൊത്ത് മെച്ചപ്പെട്ട ജോലി തേടി ബോംബെയിലേയ്ക്ക് പോയതായി പിന്നീട് വീട്ടുകാര്‍ക്ക് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ സുഹൃത്തുക്കള്‍ മടങ്ങി വന്നെങ്കിലും മുരുകന് മാത്രം തിരിച്ചെത്തിയില്ല.
ബോംബെയിലെത്തിയ ശേഷം മുരുകനും മറ്റുള്ളവരും പലയിടത്തായി പിരിഞ്ഞതായാണ് കൂട്ടുകാര്‍ പറഞ്ഞതെന്ന് മുരുകന്റെ സഹോദരി രാധിക പറഞ്ഞു. രാധികയും മുരുകനും ഇരട്ടകളാണ്.
രാധികയ്ക്ക് ഇപ്പോള്‍ 57 വയസ്സായി. രത്നാവതിയുടെ ആറുമക്കളില്‍ മൂന്നാമത്തെയാളാണ് മുരുകന്. അഞ്ച് വര്‍ഷം മുമ്പ് നാട്ടില്‍ നിന്നുംപോയ ഒരു ലോറി ഡ്രൈവര്‍ മുരുകനെ പാലക്കാട് വച്ച് കണ്ടതായി പറഞ്ഞെങ്കിലും പിന്നീട് ഒരറിവുമില്ല. നേമം പോലീസ് സ്റ്റേഷനിലും നാല് വര്‍ഷം മുമ്പ് മുരുകനെ കാണ്മാനില്ലെന്ന് കാണിച്ച് സഹോദരി പരാതി കൊടുത്തിരുന്നു.
Kerala
കണ്ണൂര്‍: ചെറുപുഴയില്‍ അച്ഛന് മകനെ വെട്ടിക്കൊന്നു. പെരിങ്ങാലയിലെ സനിൽ (46) ആണ് മരിച്ചത്
ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസം. തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.
മകനെ വെട്ടിയ പിതാവ് രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കൊല്ലം: കൊട്ടാരക്കരയില്‍ അമ്മയെ മകന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. വെട്ടേറ്റ രാധാമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
രാധാമണിയുടെ കഴുത്തിലാണ് വെട്ടേറ്റത്. പ്രതി മഹേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ തര്‍ക്കങ്ങളാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
Kerala
ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയുടെയും മകന്റെയും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ. വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് സജിയെ പോലീസ് പിടികൂടിയത്.
സജിയെ കണ്ടെത്താൻ പോലീസ് വലിയ രീതിയിൽ അന്വേഷണം നടത്തി വരികയായിരുന്നു. പിതാവിനെ കാണാതായതിൽ ഇയാൾക്ക് പങ്കുണ്ടെന്നും അമ്മയെ സ്ഥിരമായി സജി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹോദരി സിനി പറഞ്ഞു. ലഹരിക്ക് അടിമയായ സജി, സഹോദരൻ റെജിയുമായി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പ്രതികരിച്ചു.
നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സജി ഓടി രക്ഷപെട്ടു.
ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍ ഇളയ മകനായ സജിയോടു വിവരം തിരക്കിയെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്.
ഇതോടെ നാട്ടുകാര്‍ സിനിയെയും ഭര്‍ത്താവിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണത്തിനെത്തിയത്.
വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്തു കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പത്തു വര്‍ഷം മുന്‍പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
Kerala
ഇടുക്കി: കാണാതായ അമ്മയെയും മകനെയും കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സൂചന. നെടുങ്കണ്ടം പച്ചടിയില്‍ ആണ് സംഭവം. പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), റെജി (48) എന്നിവരെയാണ് ഒരു മാസം മുമ്പ് കാണാതായത്.
ഇവരെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചു മൂടിയതായാണ് പോലീസിനു സൂചന ലഭിച്ചത്. ഇവിടെ നിന്നും ശരീര ഭാഗങ്ങൾ കണ്ടെത്തി.
മേരിക്കുട്ടിയുടെ മകള്‍ നല്കിയ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയിരുന്നു. മേരിക്കുട്ടിയുടെ മറ്റൊരു മകനായ അജിയാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
പോലീസിനെ കണ്ട് ഇയാള്‍ ഓടി രക്ഷപെട്ടു. ഇതോടെയാണ് പോലീസിന് സംശയം ജനിച്ചത്. തുടര്‍ന്ന് ഇന്നു രാവിലെ വീട്ടിലും പരിസരത്തും പോലീസ് പരിശോധന നടത്തി. വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്ത് കുഴിച്ച് പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി.
പുരുഷന്റേതെന്നു സംശയിക്കുന്ന കാലിന്റെ ഭാഗമാണ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയും ആര്‍ഡിഒയും ശാസ്ത്രീയ പരിശോധന വിദഗ്ധരും ഡോഗ് സ്വക്വാഡും ഉള്‍പ്പെടെ സ്ഥലത്തെത്തിയ ശേഷം മണ്ണ് നീക്കി ശരീര ഭാഗങ്ങള്‍ പുറത്തെടുക്കും.
മേരിക്കുട്ടിയുടെ ഭര്‍ത്താവിനെയും അഞ്ചു വര്‍ഷം മുമ്പ് കാണാതായതായി പറയപ്പെടുന്നുണ്ട്. ഓടി രക്ഷപെട്ട അജിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
National
ചത്തീസ്ഗഡ്: പോലീസുകാരന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവതി വീട്ടമ്മയെയും മകനെയും കുത്തിക്കൊന്നു. രണ്ട് പെൺമക്കളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ചത്തീസ്ഗഡിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.
പോലീസ് കോൺസ്റ്റബിളായ ലളിതേഷ് യാദവിന്റെ ഭാര്യയും മകനുമാണ് കൊല്ലപ്പെട്ടത്. പ്രതിയായ സരോജിനി ഭരദ്വാജും പോലീസുകാരനും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.
കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് വാങ്ങുന്നതിനായി ലളിതേഷ് റെയിൽവേ സ്റ്റേഷനിൽ പോയപ്പോഴാണ് സംഭവം.
വീട്ടിലെത്തിയ സരോജിനി ഭരദ്വാജും കൊല്ലപ്പെട്ട റീന യാദവും തമ്മിൽ വാക്കേറ്റമുണ്ടായി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ടിവിയുടെ ശബ്ദം ഉറക്കെവച്ച സരോജിനി, റീനയെ കത്തികൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ ഇവർക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പതു വയസുകാരനായ ആദിത്യയെ തുടർച്ചയായി കുത്തി.
പിന്നീട് സരോജിനി പെൺകുട്ടികളായ നൈനയെയും താനിയയെയും ആക്രമിക്കാനൊരുങ്ങി. മക്കളെ വെറുതെ വിടണമെന്ന് സരോജിനിയുടെ കാല് പിടിച്ച് അപേക്ഷിച്ച റീന, അവരോട് ഓടി രക്ഷപെടാൻ ആവശ്യപ്പെട്ടു. ഒരു മകൾ കുളിമുറിയിൽ കയറി ഒളിച്ചു. മറ്റൊരാൾ ഓടി പുറത്തിറങ്ങി അയൽക്കാരെ വിവരമറിയിച്ചു.
അയൽക്കാർ ഫ്ലാറ്റിലേക്ക് ഓടിയെത്തിയപ്പോൾ, രക്തം പുരണ്ട കത്തിയുമായി സരോജിനി വാതിലിനടുത്ത് നിൽക്കുന്നത് കണ്ടു. ഇവർ ബലപ്രയോഗത്തിലൂടെ സരോജനിയെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.
റീന യാദവിനെയും മക്കളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരും മകനും മരിച്ചു രണ്ട് പെൺമക്കളും ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.
പ്രാഥമിക അന്വേഷണത്തിൽ സരോജനിയും ലളിതേഷ് യാദവും പ്രണയത്തിലാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച സരോജനി വീട്ടിലെത്തിയിരുന്നുവെങ്കിലും ഇവരെ ലളിതേഷ് പറഞ്ഞയച്ചു. തുടർന്ന് പിറ്റേദിവസവും ഇവർ മടങ്ങിയെത്തുകയായിരുന്നു.
Kerala
കണ്ണൂർ: കൊളക്കാട് താന്നിക്കുന്നിൽ അമ്മയെ മകൻ കഴുത്തറത്തു കൊന്നത് മദ്യലഹരിയിൽ. ഇയാൾ ലഹരിമരുന്നിന് അടിമയായിരുന്നുവെന്നും സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (25) കൊല്ലപ്പെട്ട സംഭവത്തിൽ മകൻ ക്രിസ്റ്റിയുടെ (25) അറസ്റ്റ് കേളകം പോലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി എട്ടിനും ഒൻപതിനും ഇടയിലാണ് സംഭവം.
ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്റ്റി ആയുധം ഉപയോഗിച്ച് അമ്മയെ ആക്രമിച്ചത്. ഗീതമ്മയെ കൊലപ്പെടുത്തിയശേഷം വീട്ടിൽ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പോലീസെത്തിയാണ് ഗീതമ്മയെ ആശുപ്രതിയിലേക്ക് മാറ്റിയത്. കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമായ ഗീതമ്മ കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടി പാർലറും ടെയ്ലറിംഗ് ഷോപ്പും നടത്തുന്നുണ്ട്.
ബംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതിനുശേഷം കുറച്ചുകാലം വിദേശത്തുമായിരുന്നു. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ്എച്ച്ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയാണ്. ജിറ്റി മകളാണ്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹാഭ്യർഥന നിരസിച്ച യുവതിയുടെ മകനെ കൊലപ്പെടുത്തി യുവാവ്. സത്നയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
അഞ്ചാം ക്ലാസ് വിദ്യാർഥി ശിവരാജ് രജക്(11) ആണ് കൊല്ലപ്പെട്ടത്. സംഭവസമയം കുട്ടി വീട്ടിൽ തനിച്ചായിരുന്നു. ഇവിടെയെത്തിയ മഥുര രജക് എന്നയാൾ അരിവാൾ കൊണ്ട് കുട്ടിയെ കഴുത്തറത്ത് കൊല്ലുകയും മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിലാക്കി വസ്ത്രങ്ങൾ കൊണ്ട് മൂടിയശേഷം സ്ഥലത്ത് നിന്നും മുങ്ങുകയുമായിരുന്നു.
ശിവരാജിന്റെ സഹോദരി സേജൽ ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. ജനലിലൂടെ നോക്കിയപ്പോൾ ലൈറ്റും ഫാനും ഓണായിരിക്കുന്നത് കണ്ടു.
തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പോലീസ് വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മഥുര രജക് വർഷങ്ങളായി ആശ രജക്കിനെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് സേജൽ പറഞ്ഞു.
എന്നാൽ ഈ ആവശ്യം ആശ നിരസിച്ചു. തുടർന്ന് ഇയാൾ നിരവധി പ്രാവശ്യം ഭീഷണിമുഴക്കിയിരുന്നതായി സേജൽ വ്യക്തമാക്കി. കൊലപാതകത്തിന് തലേദിവസം മഥുരയും ആശയും തമ്മിൽ ആശ ജോലി ചെയ്യുന്ന സ്ഥലത്ത് വച്ച് രൂക്ഷമായ തർക്കം നടന്നതായി പോലീസ് പറഞ്ഞു.
പിന്നീട് വിഷയത്തിൽ ആശയുടെ തൊഴിലുടമ ഇടപെടുകയും മഥുരയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. തുടർന്നാണ് സംഭവം നടക്കുന്നത്.
ഫോറൻസിക് സംഘം സംഭവസ്ഥലം പരിശോധിച്ച് കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തു. സ്വന്തം വീടും കടയും പൂട്ടി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ ചൊവ്വാഴ്ച വൈകുന്നേരം പോലീസ് പിടികൂടി.
Kerala
ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണും കുടുംബവും ഗുരുവായൂർ ക്ഷേത്രദർശനം നടത്തി.
ഇന്നലെ വൈകുന്നേരമാണ് കുടുംബം ദർശനം നടത്താനെത്തിയത്. ദർശനത്തിനെത്തിയ വിവേക് കിരണിന്റെ ഫോട്ടോയെടുക്കാൻ ശ്രമിച്ചവരെ ഒപ്പുണ്ടായിരുന്നവർ വിലക്കി.
കാമറയിൽ ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക ചാനൽ കാമറാമാന്റെയും ഭക്തരുടെയും ദൃശ്യങ്ങൾ ദേവസ്വം ജീവനക്കാർ ഇടപെട്ടു നീക്കം ചെയ്യിച്ചു.
അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ വിവേക് കിരണിനൊപ്പം ക്ഷേത്രത്തിലെത്തി ദർശനസൗകര്യം ഒരുക്കി.
National
ന്യൂഡൽഹി: ഡൽഹിയിലെ അളക്നന്ദയിൽ പിതാവിനെയും മകനെയും അയൽവാസി കൊലപ്പെടുത്തി. രാകേഷ് സൂദ് (62) മകൻ കരൺ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആസാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമം തടയാൻ ശ്രമിച്ച ഇവരുടെ ബന്ധുവിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും താമസിക്കുന്ന ഫ്ലാറ്റിലാണ് സംഭവം നടന്നത്.
സാന്പത്തിക തർക്കമാകാം കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. അതേ ഫ്ലാറ്റിൽ മറ്റൊരു ബ്ലോക്കിൽ താമസിക്കുന്ന ആസാദ് ഇവരുടെ ഫ്ലാറ്റിൽ എത്തുകയും തുടർന്നുണ്ടായ തർക്കം ആക്രമത്തിൽ കലാശിച്ചു. വാക്കു തർക്കത്തിനിടെ പ്രതി കത്തിയെടുത്ത് രാകേഷിനെയും കരണിനെയും കുത്തുകയായിരുന്നു. ആക്രമത്തിന് ശേഷം ആസാദ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തു.
Kerala
കോട്ടയം: മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത പിതാവിനും മകനും മർദനം. കോട്ടയം പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്ത് വിഷു ദിനത്തിലാണ് സംഭവം.
പൂഞ്ഞാർ സ്വദേശി സജി, പിതാവ് തങ്കൻ എന്നിവരാണ് മർദനത്തിനിരയായത്. ഇരുവരെയും മർദിച്ച തീക്കോയി സ്വദേശികളായ അഭിഷേക്, അബിൻ എന്നിവരെ പോലീസ് പിടികൂടി. മറ്റ് മൂന്ന് പേർക്കെതിരെ കൂടി ഈരാറ്റുപേട്ട പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: വല്ലാർപാടത്ത് 72കാരനായ അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. അച്ഛനെ മർദിച്ച മകൻ പ്രവീണാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ലോട്ടറി വിൽപനക്കാരനാണ് മർദനമേറ്റ പുരുഷൻ.
44 വയസുള്ള മകൻ പ്രവീണാണ് പുരുഷനെ മർദിച്ചത്. പ്രവീൺ പതിവായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ട്. അച്ഛനെ മർദിച്ചതുമായി ബന്ധപ്പെട്ട് ആറോളം കേസുകൾ മുളവുകാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുക്കുന്ന സമയത്തെല്ലാം അച്ഛനും സഹോദരിയും കേസെടുക്കണ്ടെന്ന് ആവശ്യപ്പെട്ട് പ്രവീണിനെ കൊണ്ടുപോകാറാണ് പതിവ്.
ഇത് പതിവായപ്പോൾ പോലീസ് ആർഡിഒയ്ക്ക് റിപ്പോർട്ട് ചെയ്യുകയും ആർഡിഒ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സ തേടാൻ ആവശ്യപ്പെടുകയും ചെയ്തു. ചികിത്സ പൂർത്തിയാക്കിയ പ്രവീൺ മദ്യപാനം നിർത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് സഹോദരിയും ഭർത്താവും വീട്ടിലേക്ക് താമസിക്കാനെത്തിയത്.
ഇവർക്കുള്ള മൂന്ന് സെന്റ് സ്ഥലത്തിൽ ഒന്നര സെന്റ് സഹോദരിക്ക് എഴുതിക്കൊടുത്തു. ഇതിൽ പ്രകോപിതനായ പ്രവീൺ മദ്യപിച്ചെത്തി അച്ഛനെ മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വീണ്ടും പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Kerala
കൊച്ചി: വല്ലാര്‍പാടത്ത് ജൂതനടപ്പില്‍ അച്ഛനെ അതിക്രൂരമായി മര്‍ദിച്ച മകനെതിരെ മുളവുകാട് പോലീസ് കേസ് എടുത്തു. ജൂതനടപ്പ് സ്വദേശിയായ പുരുഷനാണ് (68) മര്‍ദനമേറ്റത്. മകന് പ്രവീണിന് (42) എതിരെയാണ് പോലീസ് കേസ് എടുത്തത്.
പോലീസ് കേസ് എടുത്തതോടെ പ്രവീണ്‍ ഒളിവില്‍ പോയി. ഞായറാഴ്ച പുരുഷനെ തല്ലുന്ന പ്രവീണിന്റെ വീഡിയോ പുറത്തു വന്നിരുന്നു.
ക്രൂരമായി മര്‍ദനമേറ്റ പുരുഷന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ലോട്ടറി വില്‍പ്പനക്കാരനാണ് പുരുഷന്. പിതാവിനെ മര്‍ദിച്ച കേസില്‍ പ്രവീണിനെതിരെ മുമ്പും മുളവുകാട് പോലീസ് കേസ് എടുത്തിരുന്നു.
അറസ്റ്റിലായ പ്രവീണിനെ പിതാവ് തന്നെയായിരുന്നു ജാമ്യത്തില്‍ ഇറക്കിയത്. പ്രവീണിനെതിരെ ആറോളം കേസുകള്‍ നിലവിലുണ്ട്.
Kerala
ഇടുക്കി: മദ്യലഹരിയിൽ പ്രായപൂർത്തിയാകാത്ത മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. ഉടുമ്പന്നൂർ സ്വദേശി നജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
15കാരനായ കുട്ടിക്കാണ് മർദനമേറ്റത്. ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ ഉപദ്രവിക്കുകയായിരുന്നു.
വീട്ടിലിരുന്ന വടിയും കസേരയും ഉപയോഗിച്ചാണ് നജീബ് മകനെ തല്ലിയതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. മർദനത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
National
റായ്പുർ: എൻസിപി നേതാവ് രാമാവതാർ ജഗ്ഗി കൊല്ലപ്പെട്ട കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി അജിത് ജോഗിയുടെ മകൻ അമിത് ജോഗിക്ക് ജീവപര്യന്തം തടവ്.
കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ അമിത് ആണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി വ്യക്തമാക്കി.
2003 ജൂൺ നാലിനാണ് ജഗ്ഗി വെടിയേറ്റു കൊല്ലപ്പെട്ടത്. ആ സമയം അജിത് ജോഗിയായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി. സംസ്ഥാന പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു കൈമാറുകയായിരുന്നു.
2007 ൽ വിചാരണക്കോടതി അമിതിനെ വെറുതേ വിട്ടിരുന്നു. വിധിക്കെതിരേ സിബിഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. ഒടുവിൽ സുപ്രീംകോടതിയാണ് നിർദേശപ്രകാരമാണ് കേസിൽ തുടർ നടപടികൾക്ക് ഹൈക്കോടതി ഉത്തരവിട്ടത്.
National
ലക്നോ: ഭാര്യയുമായുണ്ടായ വഴക്കിനിടെ ഒമ്പതുമാസം പ്രായമുള്ള മകനെ കോടാലികൊണ്ട് വെട്ടിക്കൊന്ന യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ കുദ്വാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മാധ ഗ്രാമത്തിലാണ് സംഭവം.
പ്രതിയായ ശംഭുദ്യാൽ കോറി ഭാര്യ രഞ്ജുവുമായി വഴക്കുണ്ടായി. ഇതിനിടെ ഇയാൾ ഭാര്യയെ ആക്രമിക്കുകയും മകനായ ശിവാൻഷിനെ കോടിലകൊണ്ട് വെട്ടുകയും ചെയ്തു. കുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പ്രതിക്ക് മാനസികവൈകല്യമുണ്ടോയെന്ന് സംശയമുള്ളതായി പോലീസ് അറിയച്ചു.
NRI
ടെക്സസ്: വടക്കൻ ടെക്സസില്‍ വീടിനുള്ളിലേക്ക് കാർ ഇടിച്ചുകയറി രണ്ട് പേർ മരിച്ചു. ബാർബറ റോച്ചയും ഏഴു വയസുകാരനായ മകൻ അലക്സുമാണ് മരിച്ചത്. അപകടസമയത്ത് ഇവർ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്നു.
മകൾ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കാറോടിച്ചിരുന്ന യുവതി പിടിയിൽ. ഗ്രേസി യേറ്റ്സിനെയാണ്(18) പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പേരിൽ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്.
അമിതവേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് വീടിന്റെ ചുവർ തകർത്ത് ഉള്ളിലേക്ക് കയറുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
National
പനാജി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിഡീപ്പിച്ച കേസിൽ ഗോവയിൽ അറസ്റ്റിലായ ബിജെപി നേതാവിന്റെ മകനെതിരെ മൊഴി നൽകി മൂന്ന് പേർ. കുർചോറം കക്കോറ മുനിസിപ്പൽ കൗൺസിലർ സുസാന്ത് നായിക്കിന്റെ മകൻ സോഹം നായിക്കാണ് (20) അറസ്റ്റിലായത്.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഏകദേശം 25–30 പെൺകുട്ടികളെ ഇയാൾ ലൈംഗീകമായി ദുരുപയോഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
യുവാവ് തന്റെ സുഹൃത്തുക്കൾക്കൊപ്പമിരിക്കുമ്പോൾ ഈ കാര്യങ്ങൾ അവരോട് പറയുകയും വീഡിയോകൾ കാണിക്കുകയും ചെയ്തു. പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
ഞായറാഴ്ച രാത്രി പോലീസ് സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ, പോലീസ് സ്വമേധയ കേസെടുക്കണമെന്നും നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സോഹത്തിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. യുവാവിനെതിരെ കനത്ത പ്രതിഷേധമാണ് ഉയർന്നത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥാൻ ജീവനൊടുക്കി. പ്രദീപ് മുഖർജി (42) യാണ് ഭാര്യ അപർണ (46) യെയും മൂത്ത മകൻ പ്രണബി (18) നെയും കൊലപ്പെടുത്തിയത്. ഇളയമകൻ ആബിറി (14) നെ ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഇയാൾ വിഷം കഴിച്ച് ജീവനൊടുക്കി.
ചെന്നൈയിലെ മാർബിൾ കന്പനിയിൽ ജോലി ചെയ്തിരുന്ന പ്രദീപിന് ഒരു വർഷം മുന്‍പ് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിനുശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇയാൾ കോൽക്കത്തയിൽ ദിവസവേതനത്തിന് ജോലി ചെയ്തു വരികയായിരുന്നു. ഇതേ തുടർന്ന് കുടുംബത്തിൽ തർക്കങ്ങൾ പതിവായിരുന്നു.
വ്യാഴാഴ്ച രാത്രി വീട്ടിലുണ്ടായ വലിയ തർക്കങ്ങൾക്ക് പിന്നാലെ പ്രദീപ് ഭക്ഷണം കഴിക്കാതെ വീട്ടിൽ നിന്നിറങ്ങിപ്പോയി. വെള്ളിയാഴ്ച പുലർചെ മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെയും മക്കളെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സംഭവത്തിൽ കേസെടുത്ത പോലീസ് പ്രദീപിന്റെ അമ്മയെ ചോദ്യം ചെയ്തു വരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
കൊല്ലം: പുനലൂരിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന അമ്മയ്ക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഇടമൺ-34 ഉദയഗിരി പുളിമൂട്ടിൽ വീട്ടിൽ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. പുനലൂർ-ഇടമൺ പാതയിൽ പാപ്പന്നൂരിന് സമീപത്തു വച്ചാണ് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ കുറുകെ പന്നി ചാടിയത്. മകനെ പുനലൂരിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെവരികയായിരുന്നു. അപകടത്തിൽ ഇരുവരും ദൂരേക്ക് തെറിച്ചുവീണു.
അലർച്ച കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും മകനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരുടെയും മുഖത്തിനും കൈകാലുകൾക്കുമാണ് പരിക്ക്.
Kerala
കൊച്ചി: കുവൈറ്റില്‍നിന്ന് നാടു കടത്തി കൊച്ചിയിലെത്തിയ ശേഷം കാണാതായ ബംഗളൂരു സ്വദേശി സൂരജ് ലാമ മരിക്കാനിടയായ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്റെ ഹര്‍ജി. നേരത്തെ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഭേദഗതി വരുത്തിയാണ് മകന് സാന്റന്‍ ലാമ നഷ്ടപരിഹാരം ഉള്‍പ്പെടുത്തി ഹര്‍ജി നല്‍കിയിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ വീഴ്ച മൂലം ഒരു വ്യക്തിയുടെ ജീവന് നഷ്ടപ്പെടാനിടയായതിനാല് നഷ്ടപരിഹാരം നല്കാന് ഭരണഘടനാപരമായ ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നാണ് സുപ്രീം കോടതി ഉത്തരവുകളടക്കം നിരത്തി ഹര്‍ജിയിലെ വാദം. ഭേദഗതി അനുവദിച്ച ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.
കുവൈറ്റില്‍ നിന്ന് നാടുകടത്തിയതിനെ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ 2.15ന് കൊച്ചിയില്‍ വിമാനമിറങ്ങിയ സൂരജ് ലാമയെ സംരക്ഷിക്കുന്ന കാര്യത്തില്‍ വിമാനത്താവളം മുതല്‍ മെഡിക്കല്‍ കോളജ് വരെ വീഴ്ച ഉണ്ടായെന്ന് വിശദീകരിച്ച് എറണാകുളം റേഞ്ച് ഡിഐജി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Kerala
പാലക്കാട്: കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ മകനെ രക്ഷിക്കാനിറങ്ങിയ പിതാവിന് ദാരുണാന്ത്യം. വടക്കാഞ്ചേരി മാരാത്തുകുന്ന് ഉന്നതി വാരിയത്ത് വീട്ടില്‍ വിഷ്ണു (32) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് ഏഴിനായിരുന്നു അപകടം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരന് അരുഷ് കിണറ്റിലേക്ക് കാല്‍തെന്നി വീഴുകയായിരുന്നു. മകന് കിണറ്റില്‍ വീണതറിഞ്ഞ വിഷ്ണു ഉടന്‍തന്നെ രക്ഷിക്കാനായി താഴേക്ക് ചാടി.
ബഹളം കേട്ടെത്തിയ അയല്‍വാസി വൈശാഖ് കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി. ഇതിനിടെ സ്ഥലത്തെത്തിയ അഗ്നിശമനസേന കുട്ടി സുരക്ഷിതനാണെന്ന് കണ്ട് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് വിഷ്ണുവിനെ കാണാനില്ലെന്ന വിവരം നാട്ടുകാര്‍ അറിയിക്കുന്നത്.
തുടര്‍ന്ന് സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ കിണറ്റിലെ ചേറില്‍ കുടുങ്ങിയ നിലയില്‍ വിഷ്ണുവിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കിണറ്റിനുള്ളിലെ ഓക്സിജന്‍ കുറവും ശ്വാസതടസവുമാണ് അപകടത്തിന്റെ ആക്കം കൂട്ടിയത്. പരിക്കേറ്റ അരുഷ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. നിര്‍മാണത്തൊഴിലാളിയാണ് മരിച്ച വിഷ്ണു.
Kerala
കോഴിക്കോട്: പയ്യോളി മുണ്ടാളിതാഴത്ത് അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മാധവി (88), മകൻ സജീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മാധവിയെ കിടപ്പു മുറിയിലും സജീഷിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പയ്യോളി പോലീസ് അന്വേഷണം തുടങ്ങി.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471-2552056).
International
ടെഹ്റാൻ: ആയത്തൊള്ള ഖമനയിയുടെ മകൻ മുജ്തബ ഖമനയിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. 88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്സ്പേര്‍ട്സാണു ഇറാന്റെ പുതിയ നേതാവിനെ തെരഞ്ഞെടുത്തത്. നിർണായക വോട്ടിലൂടെ മുജ്തബ ഖമനയിയെ ഇറാന്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതെന്ന് അസംബ്ലി ഓഫ് എക്സ്പേർട്സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഇറാനിലെ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം പുതിയ സ്ഥാനത്തിലൂടെ മുജ്തബ ഖമനയിക്ക് ലഭിച്ചു. ആയത്തുല്ല അലി ഖമനയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മുജ്തബ ഖമനയി. 17-ാം വയസില്‍ ഇറാന് സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറില്‍ (ഐആര്‍ജിസി) ചേര്‍ന്ന മുജ്തബ ഇറാന്- ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തു.
ഐആര്‍ജിസിയുടെ ഹബീബ് ബറ്റാലിയന്റെ ഭാഗമായിരുന്നു മുജ്തബ. തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഈ ബറ്റാലിയനിലെ അംഗങ്ങളാണ് പിന്നീട് ഇറാന്റെ സുപ്രധാന സുരക്ഷാ, ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് നേതൃത്വം വഹിച്ചിട്ടുള്ളത്.
Kerala
കൊല്ലം: കോടാലി കൈ ഉപയോഗിച്ച് പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. പട്ടാഴി മീനം ചരുവിള വീട്ടിൽ രാജു(48 ) ആണ് അറസ്റ്റിലായത്.
കുന്നിക്കോട് പോലീസ് ആണ് രാജുവിനെ അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു കുട്ടിയെയും ഭാര്യയെയും മർദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സഹോദരന്റെ ചികിത്സ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു.
മർദനമേറ്റ കുട്ടിയും ഇളയ സഹോദരനും മാത്രമായിരുന്നു സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ഈ സമയം മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ ക്രൂരമായി മർദിച്ചു. കോടാലിയുടെ കൈ ഉപയോഗിച്ചാണ് ശരീരമാസകലം മർദ്ദിച്ചത്.
മർദനമേറ്റ കുട്ടിയുടെ കാലിലും കൈയ്ക്കും പുറത്തുമെല്ലാം ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് മർദന വിവരം പുറത്തായത്. അയൽവാസികൾ പ്രതിയെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.
നാട്ടുകാർ ചേർന്നാണ് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
പാറ്റ്ന: ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രി പദം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. പത്രികാസമർപ്പണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
നിതീഷ് കുമാർ രാജിവയ്ക്കുന്നതോടെ മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. നിതീഷിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രിയാകും. നിതീഷ് കുമാറിന്റെ ആരോഗ്യം മോശമായ സാഹചര്യത്തില്‍ ജെഡിയുവും ബിജെപിയും കൂടിയാലോചിച്ചാണ് തീരുമാനമെന്നാണ് സൂചന.
അതേസമയം, നിതീഷ് കുമാർ മാറുന്നതിൽ ജെഡിയുവിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. നിതീഷിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകരെത്തി.
ഇക്കഴിഞ്ഞ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വമ്പൻ വിജയമാണ് എൻഡിഎ സഖ്യം നേടിയത്. 200ലധികം സീറ്റുകളിൽ വിജയിച്ച സഖ്യം നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു കൊണ്ടാണ് പ്രചാരണവും നടത്തിയത്.
സഖ്യത്തിൽ ബിജെപി മാത്രം 89 സീറ്റുകളാണ് നേടിയത്. ജെഡിയു 85സീറ്റുകളും സ്വന്തമാക്കി. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തിപാർട്ടി രാംവിലാസ് 19 സീറ്റുകൾ നേടിയപ്പോൾ മറ്റൊരു കേന്ദ്ര മന്ത്രിയായ ജിതിൻ റാം മാഞ്ചി നയിക്കുന്ന ഹിന്ദുസ്ഥാൻ അവാം മോർച്ച അഞ്ച് സീറ്റുകളും രാജ്യസഭ എംപി ഉപേന്ദ്ര കുശ്വാഹ നയിക്കുന്ന രാഷ്ട്രീയ ലോക് മോർച്ച നാലു സീറ്റും നേടിയിരുന്നു.
Kerala
പാലക്കാട്: മദ്യപാനത്തിനിടെ മകന്റെ മർദനമേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ പിതാവ് മരിച്ചു. കൂനത്തറയിലാണ് സംഭവം. കാവുങ്കര വീട്ടിൽ ഉണ്ണികൃഷ്ണൻ(63) ആണ് മരിച്ചത്.
ഉണ്ണികൃഷ്ണനും മകൻ മനോജും ഒന്നിച്ച് മദ്യപിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ മാസം 23ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി.
പ്രകോപിതനായ മനോജ് സമീപത്തുണ്ടായിരുന്ന മരത്തടി കൊണ്ട് ഉണ്ണികൃഷ്ന്റെ തലയിൽ അടിച്ചു. മർദനത്തിന്റെ ആഘാതത്തിൽ ഉണ്ണികൃഷ്ണൻ അബോധാവസ്ഥയിലായി.
ശബ്ദം കേട്ടെത്തിയ ബന്ധുക്കളും അയൽവാസികളും ഉണ്ണികൃഷ്ണനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ആരോഗ്യസ്ഥിതി ഗുരുതരമായി ഉണ്ണികൃഷ്ണൻ മരിച്ചു.
സംഭവദിവസം തന്നെ മനോജിനെ ഷൊർണൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
Kerala
റായ്പൂർ: മദ്യലഹരിയിൽ യുവാവ് പിതാവിനെ വെട്ടിക്കൊന്ന് മൃതദേഹം വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ സർഗുജയിലാണ് സംഭവം. ബഹേരപാറ സ്വദേശി പരസ് കെർകെട്ട (50) യെയാണ് മകൻ പ്രഭാത് കെർകെട്ട (25) കൊലപ്പെടുത്തിയത്.
പരസ് വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. സ്ഥിരമായി മദ്യപിക്കാറുള്ള പ്രഭാത് മറ്റൊരു വീട്ടിൽ വാടകയ്ക്കാണ് താമസിക്കുന്നത്. തിങ്കളാഴ്ച രാത്രി 11 ന് പ്രഭാത് മദ്യപിച്ച് പരസിന്റെ വീട്ടിലെത്തിയിരുന്നു.
മകന്റെ മദ്യപാന ശീലത്തെ പരസ് എതിർക്കുകയും തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. കോപാകുലനായ പ്രഭാത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന കോടാലി എടുത്ത് പരസിന്റെ തലയിൽ പലതവണ അടിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ച പരസിന്റെ മൃതദേഹം ഇയാൾ വീടിനടുത്തുള്ള വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. തുടർന്ന് പ്രഭാത് അടുത്തുള്ള കടയിൽ നിന്നും ബിരിയാണി കഴിച്ച ശേഷം ഉറങ്ങാനായി വീട്ടിലേക്ക് പോയി.
പിറ്റേന്ന് രാവിലെ പരസിനെ വീട്ടിൽ നിന്ന് പുറത്ത് കാണാത്തത്തിനാൽ അയൽക്കാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് വാട്ടർ ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കാൻ ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുയായണെന്നും പോലിസ് പറഞ്ഞു.
Movies
ലഹരിക്കേസിൽ ഉൾപ്പെട്ട മകന് പിന്തുണയുമായി നടൻ ടിനി ടോം. ലഹരി വസ്തുക്കൾ കൈവശം വച്ചതുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച രാത്രിയോടെ ടിനി ടോമിന്റെ മകൻ ആദം ഷീം ഉൾപ്പെടെ മൂന്നുപേരെ ഹിൽപാലസ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പിന്നാലെയാണ് മകന് പിന്തുണയുമായി ടിനി ടോം എത്തിയത്. എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ടിനി ടോം കുറിപ്പ് പങ്കുവച്ചത്. എല്ലാം കാലം തെളിയിക്കുമെന്നും നിന്റെ അപ്പൻ കൂടെയുണ്ടെന്നുമാണ് ടിനിയുടെ കുറിപ്പ്.
ടിനിയുടെ കുറിപ്പിന്റെ പൂർണരൂപം
മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ നേട്ടം കരസ്ഥമാക്കിയ എന്റെ മകൻ ആദം ഷീമിന് ആശംസകൾ. നീ എപ്പോഴുമെന്റെ ഹീറോയാണ്. സങ്കീർത്തനം 91; അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും, നാശകരമായ മഹാമാരിയിൽ നിന്നും വിടുവിക്കും. തന്റെ തൂവലുകൾ കൊണ്ട് അവൻ നിന്നെ മറയ്ക്കും.
മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പുണ്ടാകും. കാലം എല്ലാം തെളിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ അപ്പൻ ഉണ്ടെടാ കൂടെ'.
വിവരങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള ഒരു കമന്റിന് മറുപടിയായി 'അവന്റെ കൈയിൽ നിന്നല്ല ലഹരിവസ്തുക്കൾ പിടിച്ചത്' എന്ന് ടിനി ടോം മറുപടി നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി എട്ടേമുക്കാലോടെ തൃപ്പൂണിത്തുറയിലെ അമ്പലമുകളിനടുത്ത് ഇരുമ്പനത്തുനിന്നാണ് ആദം, അമിത്, കാർത്തിക് എന്നിവരെ ഹിൽപാലസ് പോലീസ് പിടികൂടിയത്.
രാത്രികാല പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെയാണ് പോലീസ് മൂന്നുപേരെയും ചോദ്യംചെയ്തത്.
ഇവർ പരുങ്ങിയതോടെ പോലീസ് ഇവരുടെ ദേഹപരിശോധന നടത്തി. അതിൽ ഒരാളുടെ പോക്കറ്റിൽനിന്നും ചെറിയ പാക്കറ്റിലാക്കി സൂക്ഷിച്ച നിലയിലുള്ള കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. ഇരുപതിനും ഇരുപത്തിയൊന്നിനും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
Kerala
തിരുവനനന്തപുരം: സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും.
നെടുമങ്ങാട് വേറ്റികോണം മാടവന ലെയിനിലെ വിനോദ് ഭവനില്‍ ശശി എന്ന ആന്റണിയെ കൊലപ്പെടുത്തിയ കേസിലാണ് മകന് വിനോദ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
സമ്മാനം ലഭിച്ച ടിക്കറ്റ് വേണമെന്ന് വിനോദ് ആവശ്യപ്പെട്ടെങ്കിലും നല്കാന് ശശി തയാറായിരുന്നില്ല. തുടര്‍ന്നുണ്ടായ ദേഷ്യത്തില്‍ വിനോദ് പിതാവിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേല്‍പ്പിച്ചു. 2022 ജൂലൈ 19ന് രാത്രി ഏഴോടെയായിരുന്നു സംഭവം. തലയ്ക്കേറ്റ ശക്തമായ മുറിവാണ് മരണകാരണം. 24 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ശശി മരിച്ചത്.
ദൃക്സാക്ഷികളുടെ മൊഴികളും മെഡിക്കല്‍ തെളിവുകളും പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതി ഏല്‍പ്പിച്ച മര്‍ദനമാണ് മരണകാരണമെന്നത് പ്രോസിക്യൂഷന് തെളിയിച്ചു. കേസില്‍ പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 16 സാക്ഷികളെയും 47 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി.ജി. റെക്സ് ഹാജരായി.
National
ജംഷഡ്പൂർ: രണ്ടാഴ്ച മുന്‍പ് തട്ടിക്കൊണ്ടുപോയ ജംഷഡ്പൂർ വ്യവസായി ദേവാംഗ് ഗാന്ധിയുടെ മകൻ കൈരവ് ഗാന്ധി (24) യെ കണ്ടെത്തി. ജാർഖണ്ഡിലെ ഹസാരിബാഗിനും ബീഹാറിലെ ഗയയ്ക്കും ഇടയിലുള്ള പ്രദേശത്തു നിന്നാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
പുലർച്ചെ 4.30 ഓടെയാണ് ജംഷഡ്പൂരിലെ വസതിയിൽ അദ്ദേഹം സുരക്ഷിതനായി തിരിച്ചെത്തിയത്. തട്ടിക്കൊണ്ടുപോയവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനുള്ള അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് എസ്എസ്പി പിയൂഷ് പാണ്ഡെ പറഞ്ഞു.
ജനുവരി 13 ന് രാവിലെ 11:30 ന് ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ കൈരവ് ഉച്ചഭക്ഷണത്തിനായി വീട്ടിൽ തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും തിരിച്ചെത്തിയിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
അധികം വൈകാതെ തന്നെ ഒരു വിദേശ നമ്പറിൽ നിന്ന് കൈരവിന്റെ വീട്ടിലേക്ക് 10 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ വിളിക്കുകയായിരുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ജാർഖണ്ഡ് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ജാർഖണ്ഡ്, ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിലും തുടർച്ചയായ റെയ്ഡുകൾ നടത്തുകയും ചെയ്തിരുന്നു.
National
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്കോട്ടിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ വയോധികയും മകനും വെന്തുമരിച്ചു. ഫ്ലാറ്റിന്റെ നാലാം നിലയിൽ തമസിച്ചിരുന്ന പ്രഭ പൂജാര (92), മകൻ നരേന്ദ്ര പൂജാര (61) എന്നിവരാണ് മരിച്ചത്.
വൻ തീപിടുത്തത്തിൽ ഇരുവർക്കും പൊള്ളലേൽക്കുകയും ഇതേ തുടർന്ന് ശ്വാസം തടസം അനുഭവപ്പെടുകയും ചെയ്തതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി അബോധാവസ്ഥയിലായ അമ്മയെയും മകനെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഫ്ലാറ്റിന്റെ അടുക്കളയിലും ഹാളിലുമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചതായി പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തും.
സംഭവം നടക്കുമ്പോൾ പ്രഭയും നരേന്ദ്രയും വീട്ടിൽ തനിച്ചായിരുന്നു. നരേന്ദ്രയുടെ ഭാര്യ ശിൽപ പൂജാര മറ്റ് ബന്ധുക്കളോടൊപ്പം പുറത്തായിരുന്നു. തുടർന്ന് അയൽവാസികളാണ് ശിൽപയെ വിവരമറിയിച്ചത്.
വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ താക്കോൽ ഉപയോഗിച്ച് തുറക്കാൻ കഴിയാതെ വന്നതോടെ വാതിൽ തകർത്താണ് അകത്ത് കയറിയത്. തീപിടിത്തമുണ്ടായപ്പോൾ എസിയോ ലൈറ്റുകളോ പ്രവർത്തിച്ചിരുന്നില്ലെന്ന് ശിൽപ പോലീസിനോട് പറഞ്ഞു.
ഒരു മാസത്തിനുള്ളിൽ പുതിയ വീട്ടിലേക്ക് താമസം മാറാനിരിക്കുകയായിരുന്നു നരേന്ദ്രയും കുടുംബവും. അപകട മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
ആലപ്പുഴ: ദുരൂഹസാഹചര്യത്തിൽ വയോധികയുടെ മൃതദേഹം വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡ് പള്ളിത്തോട് ഇല്ലിക്കൽ കാട്നിർത്ത് വീട്ടിൽ ലീല (75) യുടെ മൃതദേഹമാണ് അടുക്കളയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മകൻ ഗിരീഷി(49) നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ ആറു മണിയോടുകൂടി ലീലയെ വിളിച്ചപ്പോൾ ഉണരാഞ്ഞതിനെ തുടർന്ന് മരണപ്പെട്ടു എന്നു മനസിലാക്കിയ മകൻ ഗിരീഷ് വളമംഗലത്തുള്ള ഭാര്യവീട്ടിൽ ചെന്ന് ഇയാളുടെ രണ്ട് മക്കളെയും വിളിച്ചു കൊണ്ടു വരികയും അടുക്കളയുടെ ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം സംസ്കരിക്കുകയായിരുന്നു.
തുടർന്ന് മൃതദേഹം സംസ്കരിച്ച ഭാഗത്ത് കല്ലുകൾ നിരത്തിവയ്ക്കുകയും കാൽ ഭാഗത്തായി അടുപ്പ് ഉണ്ടാക്കുകയും ചെയ്തു. ഇതിനുശേഷം മക്കളെ തിരികെ ഭാര്യവീട്ടിൽ ആക്കി.
ഭാര്യയുമായി വഴക്കിട്ട് ഇയാൾ വർഷങ്ങളായി അകന്ന് താമസിക്കുകയായിരുന്നു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇയാളുടെ ഭാര്യ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മക്കളാണ് അമ്മയോട് വിവരങ്ങൾ പറഞ്ഞത്. ഇവർ ഈ വീടിന്റെ പരിസരത്തുള്ള ഒരു ഓട്ടോ ഡ്രൈവറെ വിളിച്ച് കാര്യങ്ങൾ പറയുകയും ഇയാൾ ഉടൻ കുത്തിയതോട് പോലീസിൽ അറിയിക്കുകയും ചെയ്തു.
പോലീസെത്തി ഗിരീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മൃതദേഹം സംസ്കരിക്കാനുള്ള പണമില്ലാത്തതിനെ തുടർന്നാണ് അമ്മയെ കുഴിച്ചിട്ടതെന്നാണ് പറയുന്നത്. എന്നാൽ ഇയാൾ മദ്യപാനിയായിരുന്നെന്നും തുടർച്ചയായി അമ്മയുമായി വഴക്ക് ഉണ്ടാക്കുമായിരുന്നുവെന്നും പരിസരവാസികൾ പറയുന്നു.
ചൊവ്വാഴ്ച വൈകുന്നേരം ഏഴിന് പോലീസ് സ്ഥലത്തെത്തി വീട് സീൽ ചെയ്തു. ഇന്ന് രാവിലെ ശാസ്ത്രീയ പരിശോധനസംഘവും വിരലടയാള വിദഗ്ധരും എത്തിയ ശേഷം മൃതദേഹം പുറത്തെടുത്ത് മേൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
Kerala
കോട്ടയം: വൈക്കം ഉദയനാപുരത്ത് അമ്മയെയും മകനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തങ്കമ്മ(70), സുനിൽ(49) എന്നിവരാണ് മരിച്ചത്.
അയൽവാസികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
National
പൂന: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മകൻ ജയ് പവാർ. അപകടവുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതര പിഴവുകൾ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണം. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയില്ലെന്നും അജിത്തിന്റെ ഇളയമകനായ ജയ് പറഞ്ഞു.
വിമാനം പ്രവർത്തിപ്പിച്ചിരുന്ന വിഎസ്ആർ എന്ന കമ്പനിയെ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലാക്ക് ബോക്സ് എളുപ്പത്തിൽ നശിപ്പിക്കാൻ കഴിയില്ല. അപകടത്തിന്റെ സുതാര്യവും പൂർണവുമായ സത്യമറിയാൻ മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് അവകാശമുണ്ട്- ജയ് പവാർ സമൂഹമാധ്യമത്തിൽ കുറിച്ചു.
നിലവിലെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അജിതിന്റെ ഭാര്യയുമായ സുനേത്ര പവാറും എൻസിപി നേതാക്കളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് വിമാനാപകടത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
എൻസിപി എംഎൽഎയും അജിത്തിന്റെ അടുത്ത ബന്ധുവുമായ രോഹിത് പവാറും അപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു രാജിവയ്ക്കണമെന്നും സംഭവത്തിൽ വിവിധ ഏജൻസികൾ ഉൾപ്പെട്ട സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: മകൻ മുറ്റത്തേക്കു കസേരയോടെ വലിച്ചെറിഞ്ഞ അമ്മ മരിച്ചു.പള്ളിയാംമൂല ലക്ഷംവീട് നഗറിലെ വി. ശാന്തയാണ് (88) മരിച്ചത്. കഴിഞ്ഞ 11 നായിരുന്നു സംഭവം. വീട്ടുചെലവിന് സജീവൻ പണം നൽകാത്തത് ശാന്ത ചോദ്യം ചെയ്ത വിദ്വേഷത്തിലാണ് കസേരയിൽനിന്ന് എഴുന്നേൽക്കാൻ സമ്മതിക്കാതെ തടഞ്ഞുവച്ച ശേഷം ഇരിക്കുന്ന കസേര ഉൾപ്പെടെ ശാന്തയെ മുറ്റത്തേക്കു വലിച്ചെറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ ശാന്ത കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു പുലർച്ചയാണ് മരിച്ചത്. സംഭവത്തിൽ മകൻ വി. സജീവനെ (58) വധശ്രമത്തിന് കേസെടുത്തു കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഭർത്താവ്: പരേതനായ രാമൻ. മറ്റ് മക്കൾ: രഞ്ജിനി, സജിനി, സജിത, പരേതനായ ബാലൻ. മരുമക്കൾ: പ്രകാശിനി, മനോഹരൻ, സരസ, പരേതരായ രവീന്ദ്രൻ, അനിൽ കുമാർ. സംസ്കാരം ഉച്ചകഴിഞ്ഞ് പയ്യാമ്പലത്തു നടക്കും.
National
ഭുവനേശ്വവർ: ഒഡീഷയിലെ ധെങ്കനാലിൽ കുടുംബസ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിതാവ് മകനെ കുത്തിക്കൊന്നു. ബിഭൂതി സാഹു എന്നയാളാണ് മകൻ ഖിരോദ് സാഹുവിനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഭൂതിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബസ്വത്തിനെ ചൊല്ലി ബിഭൂതിയും ഖിരോദും കുറെ കാലമായി തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഖിരോദ് പോലീസിൽ പരാതിപ്പെട്ട് വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ മാതാവ് രശ്മിത സാഹു പറഞ്ഞു.
ബിഭൂതി, മകന്റെ വയറ്റിൽ കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോകാൻ ശ്രമിച്ചുവെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടി. തെളിവുകൾ പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
National
ലക്നോ: പുകയില വ്യവസായിയുടെ മകന് ഓടിച്ച ആഡംബരകാറായ ലംബോര്‍ഗിനി ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണംവിട്ട് വഴിയാത്രികരേയും ഓട്ടോറിക്ഷ, ബൈക്ക് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് തട്ടിത്തെറിപ്പിച്ചത്.
ശതകോടിശ്വരനും ബംശീധര്‍ ടുബാക്കോ പ്രൈവറ്റ് ലിമിറ്റഡ് ഉടമയുമായ കെ.കെ.മിശ്രയുടെ മകന് ശിവം മിശ്ര ഓടിച്ച 12 കോടി രൂപയോളം വില വരുന്ന ലംബോര്‍ഗിനിയാണ് അപകടമുണ്ടാക്കിയത്.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. വാഹനം ഓടിക്കുന്ന സമയത്ത് ശിവത്തിന് അപസ്മാരം ഉണ്ടായതാണ് വാഹനം നിയന്ത്രണം വിടാന്‍ കാരണം.
അതേസമയം, അപകടസമയത്ത് ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നതായും വിവരമുണ്ട്. ലംബോര്‍ഗിനി ആദ്യം ഓട്ടോറിക്ഷയില്‍ ഇടിക്കുകയും അതിന് ശേഷം റോയല്‍ എന്‍ഫീല്‍ഡ് ബൈക്കിലും ഇടിച്ചു. ബൈക്കില്‍ ഇടിച്ച ശേഷം ബൈക്കുമായി വാഹനം 10 മീറ്ററോളം മുന്നോട്ട് പോവുകയും പിന്നീട് ഇലക്ട്രിക് തൂണിലിടിച്ച് വാഹനം നില്‍ക്കുകയുമായിരുന്നു.
അപകടത്തെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ തടിച്ചുകൂടുകയും വാഹനം തടഞ്ഞുവെയ്ക്കുകയും ചെയ്തു. ഈ സമയത്ത് സ്വകാര്യ ബൗണ്സര്മാര് സ്ഥലത്തെത്തി ശിവത്തെ രക്ഷിച്ചുകൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. പിന്നീട് പോലിസ് സ്ഥത്തെത്തി ശിവത്തെയും പരിക്കേറ്റവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
National
ബംഗുളൂരു: 40 ഓളം കേസുകളിൽ പ്രതികളായ കുപ്രസിദ്ധ കുറ്റവാളികളായ മണിക് സിംഗ്, പിതാവ് മനോജ് സിംഗ് എന്നിവർ ബംഗുളൂരുവിൽ പിടിയിൽ. ബംഗുളൂരു സ്റ്റേറ്റ് ഇന്റലിജൻസ് പോലീസിന്റെ സഹായത്തോടെ ബിഹാർ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരിൽ നിന്നും എട്ട് പെൻ ഡ്രൈവുകൾ, ഒമ്പത് ആൻഡ്രോയിഡ് മൊബൈൽ ഫോണുകൾ, മൂന്ന് കീപാഡ് ഫോണുകൾ തുടങ്ങിയവ പോലീസ് കണ്ടെടുത്തു.
ഒന്നിലധികം കൊലക്കേസുകൾ, കവർച്ച, പിടിച്ചുപറി, ആയുധ നിയമ ലംഘനം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ് ഇവർ. പാറ്റ്ന സ്വദേശികളായ ഇവർക്കെതിരെ ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കേസുകളുണ്ട്.
ബിഹാർ പോലീസ് ഇവരിൽ ഒരാൾക്ക് മൂന്ന് ലക്ഷം രൂപയും മറ്റേയാൾക്ക് ഒരു ലക്ഷം രൂപയും തലയ്ക്ക് ഇനാം പ്രഖ്യാപച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി മാണിക് ബംഗുളൂരുവിലാണ് താമസം. ഇയാളെ സന്ദർശിക്കാൻ ഇടയ്ക്ക് പിതാവ് മനോജ് സിംഗ് ഇവിടെ വരുമായിരുന്നു.
കഴിഞ്ഞ വർഷം ഇരുവരും പാറ്റ്നയിൽ മനീഷ് കുമാർ എന്നയാളെ കൊലപ്പെടുത്തി. പിന്നാലെ ഇവരെ പിടികൂടാൻ പോലീസ് വലിയ അന്വേഷണം നടത്തിവരികയായിരുന്നു. ഇവർക്ക് അഭയവും മറ്റ് സഹായങ്ങളും നൽകിയ ആളുകളെ ബീഹാർ പോലീസ് തിരയുന്നുണ്ട്.
2015 ൽ ഇരുവരും അറസ്റ്റിലായെങ്കിലും ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങിയ ഇവർ ജാർഖണ്ഡിലും പശ്ചിമ ബംഗാളിലുമായി ഒളിവിൽ കഴിഞ്ഞ് കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്തുവരികയായിരുന്നു.
കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ ഛോട്ടേ സർക്കാർ എന്ന തടവുകാരനെ ഇവർ കൊലപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഛോട്ടേ സർക്കാരിനെതിരെ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
International
ട്രിപോളി: ലിബിയൻ മുൻ നേതാവ് മുഅമർ ഗദ്ദാഫിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി (53) കൊല്ലപ്പെട്ടു.
ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് 136 കിലോമീറ്റർ തെക്കുപടിഞ്ഞാറുള്ള സിൻടൻ നഗരത്തിലാണ് സെയ്ഫ് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ച നാല് പേർ ചേർന്നാണ് സെയ്ഫിനെ കൊലപ്പെടുത്തിയത്.
വീട്ടിലെ സുരക്ഷാ കാമറകൾ പ്രവർത്തനരഹിതമാക്കിയ ശേഷം വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ലിബിയൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗദ്ദാഫിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2011 ൽ നാറ്റോയുടെ പിന്തുണയോടെ നടന്ന പ്രക്ഷോഭം അടിച്ചമർത്തിയതിന് 2015 ൽ സെയ്ഫ് തടവിലായിരുന്നു. 2017 ൽ ജയിൽ ചാടി ഒളിവിൽ കഴിഞ്ഞു.
തുടർന്ന് 2021 ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ശ്രമിച്ചുവെങ്കിലും ലിബിയൻ തെരഞ്ഞടുപ്പ് അധികൃർ സെയ്ഫിനെ അയോഗ്യനാക്കുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ സ്വത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 12 വയസുള്ള മകനെ പിതാവ് കൊലപ്പെടുത്തി. ലഹരി മരുന്നിന് അടിമയായ രാജേഷ് ആണ് മകൻ മായങ്കിനെ കൊന്നത്.
രാജേഷും ഭാര്യ ഊർമ്മിളയും ഏറെ കാലമായി സ്വത്തിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. സംഭവം നടക്കുമ്പോൾ രാജേഷും മായങ്കും വീട്ടിൽ തനിച്ചായിരുന്നു. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ ഊർമ്മിള ജോലിക്ക് പോയിരുന്നു.
ഉച്ചകഴിഞ്ഞ് തിരിച്ചെത്തിയ ഊർമ്മിള വീടിനുള്ളിൽ രക്തക്കറകൾ കണ്ടെതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പെട്ടിക്കുള്ളിൽ മായങ്കിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് മായങ്കിനെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായി.
ഊർമ്മിളയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാജേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി തിരച്ചിൽ നടന്നുവരികയാണ്.
NRI
വെർജീനിയ: ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർഥ അമ്മയെ കണ്ടെത്തി. ചിലിയിൽ നടന്ന ഈ അത്ഭുതകരമായ പുനസമാഗമം ശാസ്ത്രത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്.
ജിമ്മി ലിപ്പർട്ട് തൈഡൻ എന്ന പേരിൽ അമേരിക്കയിൽ വളർന്ന അദ്ദേഹം താനൊരു അനാഥനാണെന്നാണ് വിശ്വസിച്ചിരുന്നത്. നിലവിൽ വെർജീനിയയിൽ അഭിഭാഷകനാണ് ജിമ്മി. ചിലിയിൽ നിന്ന് കുട്ടികളെ മോഷ്ടിച്ച് ദത്തെടുക്കാൻ നൽകുന്നതിനെക്കുറിച്ചുള്ള ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടതാണ് ജിമ്മിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.
നോസ് ബുസ്കാമോസ് എന്ന സന്നദ്ധ സംഘടനയുടെയും ഡിഎൻഎ പരിശോധനയുടെയും സഹായത്തോടെ അദ്ദേഹം തന്റെ വേരുകൾ തിരഞ്ഞു. ഒടുവിൽ തന്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ ജിമ്മി ചിലിയിലെ വാൽഡിവിയയിലെത്തി അമ്മയെ നേരിൽ കണ്ടു.
42 വർഷത്തെ കാത്തിരിപ്പിന് ശേഷം "ഹായ് മമ്മീ' എന്ന് വിളിച്ച് അദ്ദേഹം അമ്മയെ കെട്ടിപ്പിടിച്ചപ്പോൾ അത് കണ്ടുനിന്നവർക്കും കണ്ണീരണിയിക്കുന്ന കാഴ്ചയായി. തന്റെ മകൻ മരിച്ചെന്ന് കരുതി പതിറ്റാണ്ടുകളോളം ദുഃഖിച്ചിരുന്ന ആ അമ്മയ്ക്ക് ഇത് ദൈവത്തിന്റെ അദ്ഭുതമാണെന്നാണ് പറയാനുള്ളത്.
തന്നെപ്പോലെ ചതിക്കപ്പെട്ട മറ്റ് കുടുംബങ്ങളെ സഹായിക്കാൻ തന്റെ നിയമപരമായ അറിവ് ഉപയോഗിക്കുമെന്ന് ജിമ്മി ഇപ്പോൾ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്.
Kerala
തൃശൂർ: അച്ഛൻ ഈണംനൽകിയ ഗസൽവരികൾക്കു കൈയടി നേടി സാൻഗിൻ ബിജേഷ്. ഉറുദു ഗസലിൽ എളയാവൂർ സിഎച്ച്എം എച്ച്എസ്എസിലെ സാൻഗിൻ എ ഗ്രേഡ് നേടിയതു ഗുരു കൂടിയായ അച്ഛന്റെ ശിക്ഷണത്തിലാണ്.
ആഗ ബിസ്മിലിന്റെ വരികൾക്കു സ്കൂളിലെ സംഗീത അധ്യാപകൻകൂടിയായ അച്ഛൻ ടി.പി. വിനയകൃഷ്ണനാണ് സംഗീതം നൽകിയത്.
ഒരുപാടു ശിഷ്യരെ സംസ്ഥാനതലത്തിൽ എത്തിച്ചിട്ടുണ്ടെങ്കിലും മകന്റെ കന്നിയങ്കത്തിലെ നേട്ടം വിനയകൃഷ്ണന്‍ ഇരട്ടിമധുരമായി. ഗായികയായ ചൈതന്യയാണ് അമ്മ.
Kerala
തൃശൂർ: അടാട്ട് അമ്പലക്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടില്‍ മോഹിത്തിന്റെ ഭാര്യ ശില്പ (30), മകന് അക്ഷീജിത്ത് (അഞ്ചര വയസ്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ ബാങ്ക് ജീവനക്കാരനായ ഭര്‍ത്താവ് മോഹിത്ത് പനിയും ജലദോഷവും കാരണം മറ്റൊരു മുറിയിലായിരുന്നു രാത്രി കിടന്നുറങ്ങിയിരുന്നത്. മോഹിത്തിന്റെ മാതാപിതാക്കളായ രവീന്ദ്രനും രുഗ്മിണിയും വീട്ടിലുണ്ടായിരുന്നു.
രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു.
അമല മേരി റാണി സ്കൂളിലെ യുകെജി വിദ്യാർഥിയാണ് മരിച്ച അക്ഷീജിത്ത്. കുത്തിനെ കൊന്ന് അമ്മ തൂങ്ങി മരിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. യുവതിയുടെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Kerala
മലപ്പുറം: പടിഞ്ഞാറ്റു മുറിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം.
തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന (32), മകൻ മുഹമ്മദ് സിയാൻ (10) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറ്റു മുറിയിലെ പനമ്പറ്റക്കടവിലാണ് അപകടമുണ്ടായത്.
ഇവര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്നുപേരെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. സിബിനയെയും മകനെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
National
ന്യൂഡൽഹി: കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. കാമുകി അവിവ ബെയ്ഗിനെയാണ് റൈഹാൻ വിവാഹം ചെയ്യുന്നത്.
ഏഴ് വർഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹ നിശ്ചയ ചടങ്ങുകൾ ബുധനാഴ്ച രാജസ്ഥാനിലെ രൺതംബോറിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
അവിവ ബെയ്ഗും കുടുംബവും ഡൽഹി സ്വദേശികളാണ്. അവിവയുടെ പിതാവ് ഇമ്രാൻ ബെയ്ഗ് വ്യവസായിയും മാതാവ് നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറുമാണ്.
പ്രിയങ്ക ഗാന്ധിയും നന്ദിത ബെയ്ഗും സുഹൃത്തുക്കളാണ്. കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാ ഭവന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തത് നന്ദിത ബെയ്ഗായിരുന്നു.
രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും പഠിച്ച സ്കൂളായ ഡെറാഡൂണിലെ ഡൂൺ സ്കൂളിലാണ് റൈഹാൻ വാദ്ര പഠിച്ചത്. തുടർന്ന് ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസിൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി.
അവീവ, ഡൽഹിയിലെ പ്രശസ്തമായ മോഡേൺ സ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ഒപി ജിൻഡാൽ ഗ്ലോബൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസത്തിൽ ബിരുദം നേടി.
National
ലക്നോ: ഉത്തർപ്രദേശിൽ മദ്യലഹരിയിൽ ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്ന് യുവാവ് നാല് വയസുകാരനായ മകനെ മർദിച്ചു കൊന്നു. സുരിയവാൻ പ്രദേശത്തെ ഗുവാലി ഗ്രാമത്തിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം.
സംഭവത്തിൽ പ്രതിയായ രാംജി വനവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി വഴക്കുണ്ടാക്കിയ ഇയാൾ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് വയസുകാരനെ നിലത്തേക്ക് എറിയുകയും ഇടിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ഇയാൾ സ്ഥലത്ത് നിന്നും ഓടിപ്പോയി. കുടുംബാംഗങ്ങൾ പ്രഥമശുശ്രൂഷ നൽകിയെങ്കിലും കുട്ടി മരിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുത്തശി പ്രഭാവതി ദേവിയാണ് പോലീസിൽ പരാതി നൽകിയത്.
തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
Kerala
കോഴിക്കോട്: പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
കോഴിക്കോട് മൂന്നാലിങ്കലിലാണ് സംഭവം. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. സംഭവത്തിൽ യാസിന്റെ പിതാവ് അബൂബക്കര്‍ സിദ്ദീഖിനെയും മറ്റൊരു മകൻ മുഹമ്മദ് ജാബിറിനെയും പോലീസ് കസറ്റഡിയിലെടുത്തു.
അതേസമയം, മകൻ യാസിൻ ആക്രമിക്കാൻ ശ്രമിച്ചപ്പോള്‍ താനും മകനും ചേര്‍ന്ന് പ്രതിരോധിച്ചതാണെന്നാണ് മൊഴി. മകൻ യാസിൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് പിതാവ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
National
ചെന്നൈ: ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായി മക്കള്‍ പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം.
സര്‍ക്കാര്‍ സ്കൂളിലെ ലബോറട്ടറി അസിസ്റ്റന്റായ ഇ.പി. ഗണേശ(56)നെ ഒക്ടോബറില്‍ പൊത്താതുര്‍പേട്ട ഗ്രാമത്തിലെ തന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകടമരണമാണെന്ന് ആദ്യം കരുതിയ കേസാണ് പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഉറക്കത്തിനിടെ പാമ്പ് കടിയേറ്റ് മരിച്ചതായാണ് കുടുംബം നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞത്. അപകട മരണമായി കണക്കാക്കി പോലീസ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
എന്നാല്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനി സംശയാസ്പദമായ ചില കാര്യങ്ങള്‍ ഉന്നയിച്ചതോടെയാണ് എസ്ഐടി അന്വേഷണം നടത്തുകയും സംഭവം കൊലപാതകമാണെന്ന് തെളിയുകയും ചെയ്തത്.
സംഭവത്തില്‍ പൊത്താതുര്‍പേട്ട സ്വദേശികളായ മോഹന്‍ രാജ്(26), ഹരിഹരന്(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേശന്റെ പേരില്‍ മൂന്ന് കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉണ്ടായിരുന്നു.
കുടുംബത്തിന്റെ വരുമാനത്തെക്കാള്‍ വലിയ തുക പ്രീമിയമായി അടയ്ക്കുന്ന പോളിസികളായിരുന്നു ഇവയെല്ലാം. ഇത് കമ്പനിയുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് പോലീസിനെ വിവരമറിയിച്ചത്.
പിതാവിനെ കൊലപ്പെടുത്താനായി വലിയ ആസൂത്രണമാണ് മക്കള്‍ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിഷ പാമ്പുകളെ വാങ്ങാന്‍ സഹായിച്ച കൂട്ടാളികളെയും പോലീസ് പിടികൂടി.
മരണത്തിന് ഏകദേശം ഒരാഴ്ച മുമ്പ് ഒരു മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് പിതാവിന്റെ കാലില്‍ കടിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മാരകമല്ലാത്തതിനാല്‍ പദ്ധതി പരാജയപ്പെട്ടു. പിന്നീട് വളരെ വിഷമുള്ള ഒരു ക്രെയ്റ്റ് പാമ്പിനെ(മഞ്ഞവരയൻ) കൊണ്ട് കടിപ്പിക്കുകയായിരുന്നു.
സംശയം ഉണ്ടാവാതിരിക്കാനായി പാമ്പിനെ വീടിനുള്ളില്‍ വച്ച് കൊല്ലുകയും ചെയ്തു. ആറ് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
National
അമരാവതി: കെജിഎഫിന്റെ സഹസംവിധായകന് കീര്ത്തന് നാദഗൗഡയുടെ മകന് സോനാര്ഷ് നാദഗൗഡ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. നാല് വയസായിരുന്നു. നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന് കല്യാണ്‍ ആണ് വാര്‍ത്ത സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. തിങ്കളാഴ്ചയാണ് സംഭവം.
തെലുങ്കിലും കന്നഡയിലും സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന കീർത്തൻ നാദഗൗഡയുടെ കുടുംബത്തിൽ സംഭവിച്ച ഈ ദുരന്തം തന്നെ അഗാധമായി ദുഃഖിപ്പിക്കുന്നു എന്ന് പവൻ കല്യാൺ കുറിച്ചു.
നാലര വയസ്സുകാരനായ സോണാർഷിന്റെ മരണവാർത്തയിൽ താൻ അതീവ ദുഃഖിതനാണെന്നും, ഈ ദുഃഖത്തെ അതിജീവിക്കാൻ ദമ്പതികൾക്ക് ശക്തി നൽകാൻ സർവശക്തനോട് പ്രാർഥിക്കുന്നു എന്നും അദ്ദേഹം അനുശോചിച്ചു.
പ്രശാന്ത് നീലിന്റെ കെജിഎഫ്, സലാർ എന്നിവയുടെ സെക്കൻഡ് യൂണിറ്റ് ഡയറക്ടർ, സഹസംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചതിലൂടെയാണ് കീർത്തൻ നാദഗൗഡ ശ്രദ്ധേയനായത്.
മൈത്രി മൂവി മേക്കേഴ്സും പ്രശാന്ത് നീലും ചേർന്ന് നിർമിക്കുന്ന ഒരു ഹൊറർ സിനിമയിലൂടെ തെലുങ്കിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കാൻ തയാറെടുക്കുകയായിരുന്നു കീർത്തൻ. ഈ ചിത്രം കഴിഞ്ഞ മാസമാണ് ലോഞ്ച് ചെയ്തത്. അതിനിടെയാണ് മകന്റെ മരണം സംഭവിച്ചിരിക്കുന്നത്.
Kerala
കൊച്ചി: സൂരജ് ലാമയെന്ന ബെംഗളൂരു സ്വദേശിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മകന് സാന്റോണ്‍ ലാമ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ലാമയെ കുവൈറ്റില്‍ നിന്ന് നാടു കടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്‍സില്‍ നിന്ന് ലഭിച്ച വിവരങ്ങളെന്തെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് നെടുമ്പാശേരി വിമാനത്താവള അഥോറിറ്റി വിശദീകരണം നല്‍കും. ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
നാടുകടത്തല്‍ നടപടിക്ക് കേന്ദ്രതലത്തില്‍ പ്രോട്ടോക്കോള്‍ നിലവിലുണ്ട്. സൂരജ് ലാമയുടെ അവശതകളടക്കം വ്യക്തമാക്കി കേന്ദ്ര ഇന്റലിജന്‍സ് കൊച്ചി എയര്‍പോര്‍ട്ട് മാനേജരുമായി ആശയവിനിമയം നടത്തിയതായാണ് ലഭിച്ച വിവരമെന്നും കോടതി വ്യക്തമാക്കി.
ലാമയെ ബെംഗളൂരുവിലേക്കാണ് അയക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ സിയാല്‍ വിശദീകരണം നല്‍കണം. കേന്ദ്ര ഇന്റലിജന്‍സില്‍ നിന്ന് വിവരം ലഭിച്ചിരുന്നെങ്കില്‍ തുടര്‍ നടപടി എന്തായിരുന്നുവെന്നും അറിയിക്കണം.
സൂരജിന്റെ പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ എവടെപ്പോയെന്നും കോടതി ചോദിച്ചു. നാടുകടത്തിയതിനെ തുടര്‍ന്ന് എത്തുന്നവരുടെ കാര്യത്തില്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ കഴിഞ്ഞദിവസം കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷക ഹാജരാക്കിയിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ എംഎൽഎയുടെ മകനും മരുമകളും വിവാദത്തിൽ. ഇൻഡോറിലെ പ്രസിദ്ധ ആരാധനാലയമായ ഖജ്രാന ഗണേശ ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഇരുവരും അനധികൃതമായി പ്രവേശിച്ചുവെന്നാണ് ആരോപണം.
ബിജെപി എംഎൽഎ ഗോലു ശുക്ലയുടെ മകൻ അഞ്ജനേഷ് ശുക്ലയും ഭാര്യ സിമ്രാനുമാണ് വിവാദത്തിലായത്. ഭക്തർക്ക് ശ്രീകോവിലിൽ പ്രവേശിക്കുന്നതിന് വിലക്കുള്ള ക്ഷേത്രമാണ് ഖജ്രാന ഗണേശ ക്ഷേത്രം.
എന്നാൽ എംഎൽഎയുടെ മകനും മരുമകളും ശ്രീകോവിലിൽ കയറി ഗണേശ വിഗ്രഹത്തിന് മുന്നിൽ നിന്ന് മാലയിട്ടു. ഡിസംബർ 12നാണ്, എംഎൽഎയുടെ മകൻ അഞ്ജനേഷ് ശുക്ലയും വ്യവസായിയുടെ മകളായ സിമ്രാനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് പിറ്റേ ദിവസമാണ് ഇരുവരും ക്ഷേത്ര ദർശനത്തിനെത്തിയത്.
കോവിഡ്19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ശ്രീകോവിലിന്റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുമായി ഖജ്രാന ഗണേഷ് ക്ഷേത്രത്തിലെ ശ്രീകോവിലിലേക്ക് ഭക്തർക്ക് പ്രവേശനം നിരോധിച്ചിരുന്നു.
അതേസമയം, മതപരമായ സ്ഥലങ്ങളിൽ എംഎൽഎയുടെ കുടുംബം വിവാദങ്ങൾ സൃഷ്ടിക്കുന്നത് ഇതാദ്യമല്ല. ജൂലൈയിൽ, എംഎൽഎയുടെ ഇളയ മകൻ രുദ്രാക്ഷ് ശുക്ല, ഉജ്ജൈനിലെ മഹാകാൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് ബലം പ്രയോഗിച്ച് അതിക്രമിച്ചു കയറിയിരുന്നു.
തടയാൻ ശ്രമിച്ച ക്ഷേത്ര ജീവനക്കാരനായ ആശിഷ് ദുബെയെ, രുദ്രാക്ഷ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സമയം എംൽഎയും ക്ഷേത്രത്തിലുണ്ടായിരുന്നു.
ഏപ്രിലിൽ, രുദ്രാക്ഷും സുഹൃത്തുക്കളും ദേവാസിലെ മാതാ ടെക്രി ക്ഷേത്രത്തിൽ രാത്രിയോടെ എത്തുകയും ദർശനത്തിനായി ക്ഷേത്ര വാതിലുകൾ തുറക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ വിസമ്മതിച്ച പൂജാരിയുമായി ഇവർ വാക്കേറ്റമുണ്ടായി.
സംഭവത്തിൽ പൂജാരി പോലീസിൽ പരാതി നൽകിയെങ്കിലും രുദ്രാക്ഷ് പൂജാരിയോട് മാപ്പ് പറഞ്ഞ് തലയൂരുകയായിരുന്നു.
District News
തിരുവനന്തപുരം: ഉളിയാഴത്തറ വട്ടക്കരിക്കകം ജംഗ്ഷനു സമീപം താമസിച്ചിരുന്ന രാജപ്പൻ നായരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനു ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക കഠിനതടവിനും വിധിച്ചു കോടതി ഉത്തരവിട്ടു. പൗഡിക്കോണം വട്ടക്കരയിക്കകം ഇടവിളകത്തുള്ള വീട്ടിൽ താമസക്കാരനായ ജയസൂര്യ എന്നു വിളിക്കുന്ന രാജേഷ് (40) ആണു പ്രതി.
തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ.പി. അനിൽ കുമാർ ആണു ശിക്ഷ വിധിച്ചത്. കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്നു വായ്പയെടുത്ത തുകയിൽനിന്നു നൽകിയ വിഹിതം കുറഞ്ഞു പോയെന്നു പറഞ്ഞുള്ള മർദനത്തിലാണ് രാജപ്പൻ നായർ മരിച്ചത്.
2015 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. തലയ്ക്കേറ്റ ശക്തമായ മുറിവാണു മരണകാരണമായത്. സംഭവത്തിനു ദൃക്സാക്ഷികളായ പ്രതിയുടെ അമ്മ കൂറുമാറുകയും സഹോദരൻ ഭാഗികമായി പ്രോസിക്യൂഷൻ ഭാഗത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.
Kerala
തിരുവനന്തപുരം: വർക്കലയിൽ വീട്ടിൽ കയറി അമ്മയേയും മകനെയും ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. വർക്കല തെറ്റിക്കുളം സ്വദേശി അനുശങ്കർ, സഹോദരൻ അഭിലാഷ് എന്നിവരാണ് അറസ്റ്റിലാത്. ഇരുവരും സഹോദരന്മാരാണ്
തെറ്റിക്കുളം സ്വദേശി ശശികലയ്ക്കും മകൻ അമ്പിളിദാസിനുമാണ് മർദ്ദനമേറ്റത്. കഴിഞ്ഞ പതിനൊന്നാം തിയതി ചെറുന്നിയൂർ മാടൻ നട ക്ഷേത്രപറമ്പിൽ പ്രതികൾ ബഹളം ഉണ്ടാക്കിയത് ഇവർ പോലീസിനെ വിളിച്ച് അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം.
പ്രതികളുടെ അച്ഛന്റെ സഹോദരിയാണ് ശശികല. അറസ്റ്റ് ചെയ്ത പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.