x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്സ​സി​ൽ കാ​ർ വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അ​മ്മ​യും ഏ​ഴു വ​യ​സു​കാ​ര​നും മ​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: March 26, 2026 05:15 PM IST | Updated: March 26, 2026 05:15 PM IST

ടെ​ക്സ​സ്: വ​ട​ക്ക​ൻ ടെ​ക്സ​സി​ല്‍ വീ​ടി​നു​ള്ളി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് പേ​ർ മ​രി​ച്ചു. ബാ​ർ​ബ​റ റോ​ച്ച​യും ഏ​ഴു വ​യ​സുകാ​ര​നാ​യ മ​ക​ൻ അ​ല​ക്സുമാണ് മ​രി​ച്ച​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഇ​വ​ർ കി​ട​പ്പു​മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.

മ​ക​ൾ അ​പ​ക​ട​ത്തി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ കാ​റോ​ടി​ച്ചി​രു​ന്ന യു​വ​തി പി​ടി​യി​ൽ. ഗ്രേ​സി യേ​റ്റ്‌​സി​നെ​യാ​ണ്(18) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ പേ​രി​ൽ ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​ന്‍റെ ചു​വ​ർ ത​ക​ർ​ത്ത് ഉ​ള്ളി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പരിക്കേറ്റവരെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : Mother Son Car Crash North Texas Home

Recent News

Corehub Up