Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Home

വിയറ്റ്നാം ബോട്ട് ദുരന്തം'; ഇ​​ന്ത്യ​​ക്കാ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ജ​​ന്മ​​നാ​​ടു​​ക​​ളി​​ലേ​​ക്ക്

ചെ​​​ന്നൈ: വി​​​യ​​​റ്റ്നാം ബോ​​​ട്ട​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ ഇ​​ന്ത്യ​​ക്കാ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ജ​​ന്മ​​നാ​​ടു​​ക​​ളി​​ൽ എ​​ത്തി​​ച്ചു.

കൊ​​ട്ടാ​​ര​​ക്ക​​ര സ്വ​​ദേ​​ശി എ.​​സി. തോ​​മ​​സും ഭാ​​ര്യ ലൗ​​നി​​യും ഉ​​ൾ​​പ്പെ​​ടെ 15 പേ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ഇ​​ന്ന​​ലെ രാ​​​വി​​​ലെ വി​​​യ​​​റ്റ്നാം എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ മും​​​ബൈ​​​യി​​​ലെ​​​ത്തി​​ച്ചു.

പ​​ത്ത് ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​ക​​ളി​​ൽ ആ​​​റു​​​പേ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ലേ​​​ക്കും നാ​​​ലു​​​പേ​​​രു​​​ടേ​​​ത് ചെ​​​ന്നൈ​​​യി​​​ലേ​​​ക്കും അ​​യ​​ച്ചു. ആ​​ന്ധ്ര​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി​​ക​​ളു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളും മും​​ബൈ​​യി​​ൽനി​​ന്നാ​​ണ് ജ​​ന്മ​​നാ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യ​​ത്.

Kerala

ബൈ​ക്കി​ലും സ്കൂ​ട്ട​റി​ലും പാമ്പ്; തൃ​ശൂ​രി​ലെ വീ​ട്ടി​ൽനിന്ന് 18 മ​ല​മ്പാ​മ്പി​ൻ​കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി

തൃ​ശൂ​ർ: പൂ​ങ്കു​ന്ന​ത്തെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഒ​രു വീ​ടി​നു​ള്ളി​ൽ​നി​ന്നും വാ​ഹ​ന​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 18 മ​ല​മ്പാ​മ്പി​ൻ​കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​തു നാ​ട്ടു​കാ​രെ​യും വീ​ട്ടു​കാ​രെ​യും പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. പൂ​ങ്കു​ന്നം എം​ജി ന​ഗ​ർ കൃ​ഷ്ണ​നി​ല​യം കാ​ർ​ത്തി​ക്കി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​ന്നും ബുധനാഴ്ച​യു​മാ​യി പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ത​റ​യി​ൽ​നി​ന്ന് ഒ​രു പാ​മ്പി​ൻ​കു​ഞ്ഞ് ഇ​ഴ​ഞ്ഞു​വ​രു​ന്ന​തു വീ​ട്ടു​കാ​ർ ക​ണ്ടി​രു​ന്നു. തു​ട​ർ​ന്നു​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പാ​മ്പി​ൻ​കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​ത്.

ബൈ​ക്കി​ന്‍റെ സീ​റ്റി​ന​ടി​യി​ൽ​നി​ന്ന് നാ​ലും സ്കൂ​ട്ട​റി​ൽ​നി​ന്ന് ര​ണ്ടും കു​ഞ്ഞു​ങ്ങ​ളെ ക​ണ്ടെ​ത്തി. ഇ​രു​വാ​ഹ​ന​ങ്ങ​ളു​ടെ​യും സീ​റ്റു​ക​ൾ പൂ​ർ​ണ​മാ​യി അ​ഴി​ച്ചെ​ടു​ത്താ​ണ് വ​നം​വ​കു​പ്പ് സ്നേ​ക് റെ​സ്ക്യൂ​വ​ർ​മാ​ർ പാ​ന്പി​ൻ​കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി​യ​ത്. വീ​ടി​നോ​ടു​ചേ​ർ​ന്ന തോ​ട്ടി​ൽ​നി​ന്നാ​ണ് ഇ​വ എ​ത്തി​യി​ട്ടു​ണ്ടാ​കു​ക​യെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് കു​ടും​ബം.

വീ​ടി​ന്‍റെ ത​റ​പൊ​ളി​ച്ചും പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ടി​ന​ക​ത്തേ​ക്കും പാ​മ്പി​ൻ​കു​ഞ്ഞു​ങ്ങ​ൾ ക​യ​റി​യി​ട്ടു​ണ്ടാ​കു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ കു​ടും​ബം. ത​റ​യ്ക്ക​ടി​യി​ലെ മ​ണ്ണ് ഇ​ടി​ഞ്ഞ് വ​ലി​യൊ​രു വ​ഴി രൂ​പ​പ്പെ​ട്ട​താ​ണ് ആ​ശ​ങ്ക ഇ​ര​ട്ടി​യാ​ക്കു​ന്ന​ത്.

വീ​ട്ടി​ൽ കാ​ർ​ത്തി​ക്കി​ന്‍റെ പ്രാ​യ​മാ​യ മാ​താ​പി​താ​ക്ക​ളും ഭാ​ര്യ​യും കു​ഞ്ഞും അ​ട​ങ്ങു​ന്ന കു​ടും​ബ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്.

Kerala

കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി, ഭാ​ര്യ​യെ​യും മ​ക​ളെ​യും മ​ർ​ദി​ച്ചു, പ്ര​തി പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​ട​തി​യു​ടെ സം​ര​ക്ഷ​ണ ഉ​ത്ത​ര​വ് ലം​ഘി​ച്ച് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭാ​ര്യ​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ.

രാ​ജ​ൻ നെ​റ്റോ (47) എ​ന്ന‍​യാ​ളെ തു​മ്പ പോ​ലീ ആ​ണ് പി​ടി​കൂ​ടി​യ​ത്. കു​ടും​ബ​ത്തെ ആ​ക്ര​മി​ക്കു​ന്ന​തി​നാ​ൽ പ്ര​തി​ക്കെ​തി​രെ കോ​ട​തി​യി​ൽ നി​ന്നു​മു​ള്ള പ്രൊ​ട്ട​ക്ഷ​ൻ ഓ​ർ​ഡ​ർ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ചാ​ണ് പ്ര​തി വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ​ത്.

വീ​ട്ടി​ൽ ക​യ​റി​യ പ്ര​തി ഭാ​ര്യ​യെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​ളെ​യും അ​സ​ഭ്യം പ​റ​യു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. രാ​ജ​ൻ നെ​റ്റോ തു​മ്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ലു​ള്ള​യാ​ളാ​ണ്. കൂ​ടാ​തെ ഇ​യാ​ൾ​ക്കെ​തി​രെ തു​മ്പ സ്റ്റേ​ഷ​നി​ൽ ത​ന്നെ എ​ട്ടോ​ളം ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ത​ല പോ​യാ​ലും നി​ന്ന് പോ​രാ​ടും; ക​മ്മ്യൂ​ണി​സ്റ്റു​കാ​രെ ഭ​യ​പ്പെ​ടു​ത്താ​ൻ നോ​ക്ക​ണ്ട: പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​രി​ച്ച് മു​ൻ മ​ന്ത്രി​യും എം​എ​ൽ​എ​യു​മാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ഏ​ത് ത​ര​ത്തി​ലും ഭീ​ഷ​ണി വ​ന്നാ​ലും ത​ല പോ​യാ​ലും നി​ന്ന് പോ​രാ​ടു​മെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഗ​തി​ക​ൾ കാ​ട്ടി ക​മ്മ്യൂ​ണി​സ്റ്റു​കാ​രെ ഭ​യ​പ്പെ​ടു​ത്താ​ൻ നോ​ക്ക​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ കോ​ഴി​ക്കോ​ട്ടെ വ​സ​തി​യി​ലെ പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് ഇ​ഡി മ​ട​ങ്ങി​യി​രു​ന്നു. പ​രി​ശോ​ധ​ന സ​മ​യ​ത്ത് താ​ൻ ഇ​വി​ടെ​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

സം​ഘ​പ​രി​വാ​റും കേ​ന്ദ്ര​സ​ർ​ക്കാ​രും ഉ​യ​ർ​ത്തു​ന്ന തെ​റ്റാ​യ നി​ല​പാ​ടി​നെ ഇ​നി​യും തു​റ​ന്നു​കാ​ട്ടും. ഇ​ഡി​യ​ല്ല ആ​ര് വ​ന്നാ​ലും മു​ന്നോ​ട്ടു​പോ​കും. രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കും. മ​റ്റ് വ​ശ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും മു​ഹ​മ്മ​ദ് റി​യാ​സ് വ്യ​ക്ത​മാ​ക്കി.

Kerala

മ​​ന്ത്രി​​സ​​ഭ​​യു​​ടെ അ​​ന്തി​​മ​​പ​​ട്ടി​​ക ഇ​​ന്ന്; സതീശന് ധനകാര്യം, രമേശിന് ആഭ്യന്തരം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദി​​​വ​​​സ​​​ങ്ങ​​​ൾ നീ​​​ണ്ട മാ​​​ര​​​ത്ത​​​ണ്‍ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കൊ​​​ടു​​​വി​​​ൽ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്ക് ആ​​​ഭ്യ​​​ന്ത​​​ര​​​വും വി​​​ജി​​​ല​​​ൻ​​​സ് വ​​​കു​​​പ്പും ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നം. മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ന് ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​കും ഉ​​​ണ്ടാ​​​കു​​​ക.

കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ്, കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, വ​​​ർ​​​ക്കിം​​​ഗ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്, എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, ചാ​​​ണ്ടി ഉ​​​മ്മ​​​ൻ, ബി​​​ന്ദു കൃ​​​ഷ്ണ, എം. ​​​ലി​​​ജു എ​​​ന്നി​​​വ​​​രാ​​​ണ് കോ​​​ണ്‍​ഗ്ര​​​സ് മ​​​ന്ത്രി​​​മാ​​​ർ.

പ​​​ട്ടി​​​കവ​​​ർ​​​ഗ പ്ര​​​തി​​​നി​​​ധ്യ​​​ത്തി​​​ൽ വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽനി​​​ന്നു​​​ള്ള ഐ.​​​സി. ബാ​​​ല​​​കൃ​​​ഷ്ണ​​​നും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലു​​​ണ്ടാ​​​കും. കോ​​​ണ്‍​ഗ്ര​​​സി​​​ലെ മു​​​സ്‌​​​ലിം പ്രാ​​​തി​​​നി​​​ധ്യ​​​ത്തി​​​ൽ അ​​​രൂ​​​രി​​​ൽ നി​​​ന്നു​​​ള്ള ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ, ആ​​​ലു​​​വ​​​യി​​​ൽ നി​​​ന്നു​​​ള്ള അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് എ​​​ന്നി​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ത്തും.

എ​​​ൻ. ശ​​​ക്ത​​​നാ​​​ണ് സ്പീ​​​ക്ക​​​ർ സ്ഥാ​​​ന​​​ത്തേ​​​ക്കു പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ക. എം. ​​​വി​​​ൻ​​​സ​​​ന്‍റി​​നെ ഡെ​​​പ്യൂ​​​ട്ടി സ്പീ​​​ക്ക​​​ർ സ്ഥാ​​​ന​​​ത്തേ​​​ക്കും പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു.

ഡ​​​ൽ​​​ഹി​​​യി​​​ൽനി​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ, ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല വി​​​ഭാ​​​ഗ​​​വു​​​മാ​​​യി ചേ​​​ർ​​​ന്നു പി​​​ടി​​​മു​​​റു​​​ക്കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ഇ​​​വ​​​രു​​​ടെ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു ഭൂ​​​രി​​​പ​​​ക്ഷം മ​​​ന്ത്രി​​​മാ​​​രെയും ല​​​ഭി​​​ച്ച​​​ത്. വി.​​​ഡി. സ​​​തീ​​​ശ​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ഏ​​​താ​​​നും മ​​​ന്ത്രി​​​സ്ഥാ​​​നം മാ​​​ത്ര​​​മാ​​​ണു ല​​​ഭി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്ക് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ നി​​​യു​​​ക്ത മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​നു​​​മാ​​​യി പ്രാ​​​ഥ​​​മി​​​ക ച​​​ർ​​​ച്ച​​​യി​​​ലും കെ​​​പി​​​സി​​​സി​​​യി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം മു​​​ത​​​ൽ രാ​​​ത്രി വ​​​രെ നീ​​​ണ്ട ച​​​ർ​​​ച്ച​​​യി​​​ലു​​​മാ​​​യാ​​​ണ് മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ ഏ​​​ക​​​ദേ​​​ശ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കി​​​യ​​​ത്. ഇ​​​ന്ന് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ അ​​​ന്തി​​​മചി​​​ത്ര​​​മാ​​​കും.

മു​​​സ്‌​​​ലിം ലീ​​​ഗി​​​ൽനി​​​ന്ന് അ​​​ഞ്ചു മ​​​ന്ത്രി​​​മാ​​​രു​​​ണ്ടാ​​​കും. പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, പാ​​​റ​​​യ്ക്ക​​​ൽ അ​​​ബ്ദു​​​ള്ള, കെ.​​​എം. ഷാ​​​ജി, എ​​​ൻ. ഷം​​​സു​​​ദീ​​​ൻ, വി.​​​ഇ. അ​​​ബ്ദു​​​ൾ ഗ​​​ഫൂ​​​ർ എ​​​ന്നി​​​വ​​​രാ​​​കും മ​​​ന്ത്രി​​​മാ​​​ർ. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ൽ നി​​​ന്ന് മോ​​​ൻ​​​സ് ജോ​​​സ​​​ഫ് ഉ​​​റ​​​പ്പാ​​​യി. ര​​​ണ്ടാം​​​മ​​​ന്ത്രി​​​യി​​​ൽ ച​​​ർ​​​ച്ച തു​​​ട​​​രും. പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി വ്യ​​​വ​​​സാ​​​യം അ​​​ട​​​ക്ക​​​മു​​​ള്ള വ​​​കു​​​പ്പു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യും.

വി​​​ദ്യാ​​​ഭ്യാ​​​സം അ​​​ട​​​ക്ക​​​മു​​​ള്ള വ​​​കു​​​പ്പു​​​ക​​​ളു​​​ടെ മാ​​​റ്റ​​​വും ച​​​ർ​​​ച്ച ചെ​​​യ്തു. ആ​​​ർ​​​എ​​​സ്പി​​​യു​​​ടെ ഷി​​​ബു ബേ​​​ബി​​​ ജോ​​​ണ്‍ തൊ​​​ഴി​​​ൽ വ​​​കു​​​പ്പി​​​നു പു​​​റ​​​മേ ജ​​​ല​​​വി​​​ഭ​​​വ വ​​​കു​​​പ്പു കൂ​​​ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- ജേ​​​ക്ക​​​ബ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​നൂ​​​പ് ജേ​​​ക്ക​​​ബും കെ​​​ഡി​​​പി​​​യി​​​ലെ മാ​​​ണി സി. ​​​കാ​​​പ്പ​​​നും ടേം ​​​വ്യ​​​വ​​​സ്ഥ വേ​​​ണ​​​മെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ഇ​​​രു​​​വ​​​രും സ​​​മ്മ​​​തി​​​ച്ചി​​​ട്ടി​​​ല്ല. സി​​​എം​​​പി​​​യി​​​ലെ സി.​​​പി. ജോ​​​ണ്‍ അ​​​ഞ്ചു വ​​​ർ​​​ഷ​​​വും മ​​​ന്ത്രി​​​യാ​​​ണ്.

District News

ഇതരസംസ്ഥാന തൊഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി; തീ​ര​ദേ​ശ റെ​യി​ൽ​പ്പാത ഇ​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ നി​ല​ച്ചു

​തുറ​വൂ​ർ: പാ​ച​ക​വാ​ത​ക പ്ര​തി​സ​ന്ധി​യും ബം​ഗാ​ൾ തെര​ഞ്ഞെ​ടു​പ്പും തീ​ര​ദേ​ശ റെ​യി​ൽ​വേ ഇ​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ നി​ല​ച്ചു. ഇതരസംസ്ഥാന തൊഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്കു തി​രി​കെപ്പോയ​താ​ണ് കാ​ര​ണം. ആ​രം​ഭി​ച്ച പ​ണി​ക​ൾ നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പു​തി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ണി തു​ട​ങ്ങാ​ൻ ആ​വ​ശ്യ​ത്തി​നു തൊ​ഴി​ലാ​ളി​ക​ളി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. മ​ഴ​ക്കാ​ല​ത്തി​നു മു​ൻ​പു പ​ര​മാ​വ​ധി പ​ണി തീ​ർ​ത്തി​ല്ലെ​ങ്കി​ൽ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ വൈ​കു​മെ​ന്ന് സൂ​ച​ന.

തീ​ര​ദേ​ശ​പാ​ത​യി​ൽ ഇ​ര​ട്ടി​പ്പി​ക്ക​ൽ ജോ​ലി​ക​ൾ ന​ട​ന്നി​രു​ന്ന എ​റ​ണാ​കു​ളം-കു​മ്പ​ളം, കു​മ്പ​ളം-തു​റ​വൂ​ർ ഭാ​ഗ​ത്തു​മാ​ണ് പ​ണി​ക​ൾ ന​ട​ന്നി​രു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ നേ​ര​ത്തെ സ്ഥ​ല​മേ​റ്റെ​ടു​ത്തു റെ​യി​ൽ​വേ​യ്ക്കു കൈ​മാ​റി​യി​രു​ന്നു. ജി​ല്ല​യി​ൽ അ​രൂ​ർ പാ​ലം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കു​മ്പ​ളം-തു​റ​വൂ​ർ ഭാ​ഗ​ത്ത് പാ​ല​ങ്ങ​ളു​ടെ​യും യാ​ഡു​ക​ളു​ടെ​യും പ​ണി​ക​ളും പു​തി​യ പാ​ത​യ്ക്കാ​യി മ​ണ്ണി​ട്ടുയ​ർ​ത്തു​ന്ന​തും ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

പ​ണി​ക്കാ​രെ കൂ​ടു​ത​ൽ എ​ത്തി​ച്ച് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ പണി ന​ട​ത്താ​ൻ എ​ൻ​ജി​നിയ​റി​ംഗ് വി​ഭാ​ഗം ആ​ലോ​ചി​ച്ചെ​ങ്കി​ലും തൊ​ഴി​ലാ​ളി​ക​ൾ ഇല്ലാ​ത്ത​ത് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. പാ​ല​ങ്ങ​ളു​ടെ​യും മ​റ്റും നി​ർ​മാ​ണ​ത്തി​നു കോ​ൺ​ക്രീ​റ്റ് എ​ത്തി​ക്കു​ന്ന പ്ലാ​ന്‍റുക​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ കു​റ​വാ​ണ്. ബം​ഗാ​ളി​ലെ തെര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ലും തൊ​ഴി​ലാ​ളി​ക​ൾ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ല്ല.

മേ​യ് അ​വ​സാ​ന​ത്തോ​ടെ മ​ഴ ആ​രം​ഭി​ച്ചാ​ൽ പ​ണി​യു​ടെ വേ​ഗം കു​റ​യും. മി​ക്ക​യി​ട​ത്തും ച​തു​പ്പി​നു സ​മാ​ന​മാ​യ സ്ഥ​ല​ത്താ​ണ് പു​തി​യ പാ​ത നി​ർ​മി​ക്കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ഇ​വി​ടെ പ​ണി ന​ട​ത്തു​ന്ന​ത് ക്ലേ​ശ​ക​ര​മായി​രി​ക്കും.

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ ല​ഭി​ക്കാ​ത്ത​തു വെ​ൽ​ഡിം​ഗ്, ക​ട്ടിം​ഗ് ജോ​ലി​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ച​ക​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. അ​ത്യാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​ർ ല​ഭി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പ​ണി​ക​ൾ ത​ട​സപ്പെ​ട്ടി​ട്ടി​ല്ല.

അ​രൂ​ർ-കു​മ്പ​ളം പാ​ല​ത്തി​ൽ അ​രൂ​ർ ഭാ​ഗ​ത്തുനി​ന്നു ദേ​ശീ​യ ജ​ല​പാ​ത​യു​ടെ ഭാ​ഗം വ​രെ​യു​ള്ള പൈ​ലിം​ഗ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​വി​ടെ തൂ​ണു​ക​ളു​ടെ പ​കു​തി​യോ​ളം പ​ണി ക​ഴി​ഞ്ഞി​ട്ടു​ണ്ട്. കു​മ്പ​ളം ഭാ​ഗ​ത്തുനി​ന്നു​ള്ള പൈ​ലിംഗാണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽനി​ന്നു മ​ണ്ണ് മു​ട​ക്ക​മി​ല്ലാ​തെ എ​ത്തു​ന്നുണ്ടെ​ങ്കി​ലും കൂ​ടു​ത​ൽ മ​ണ്ണ് ല​ഭ്യ​മാ​യാ​ൽ പാ​ത ഉ​യ​ർ​ത്തൽ ​വേ​ഗ​ത്തി​ലാ​ക്കാ​മെ​ന്നാ​ണ് എ​ൻ​ജി​നി​യ​റി​ംഗ് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

Kerala

കു​വൈ​റ്റി​ൽ കു​ടു​ങ്ങി​യ 250 പേർ നാ​ട്ടി​ലെ​ത്തി

നെ​ടു​മ്പാ​ശേ​രി: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് കു​വൈ​റ്റി​ൽ കു​ടു​ങ്ങി​യ 250 പേ​ർ പ്ര​ത്യേ​ക ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ നാ​ട്ടി​ലെ​ത്തി. യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്ന് കു​വൈ​റ്റ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. കു​വൈ​റ്റി​ൽ​നി​ന്നു റോ​ഡ് മാ​ർ​ഗം ദ​മാ​മി​ലെ​ത്തി അ​വി​ടെ​നി​ന്നാ​ണു വി​മാ​ന​മാ​ർ​ഗം നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചാ​ർ​ട്ടേ​ഡ്‌ വി​മാ​നം സ​ജ്ജ​മാ​ക്കി​യ​ത്. സ​ന്ദ​ർ​ശ​ക വീ​സ​യി​ലും മ​റ്റും കു​വൈ​റ്റി​ലെ​ത്തി തി​രി​ച്ചു​വ​രാ​ൻ ബു​ദ്ധി​മു​ട്ടി​യ​വ​രും ജോ​ലി ന​ഷ്‌​ട​പ്പെ​ട്ട​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഒ​രാ​ഴ്ച മു​മ്പ് മ​റ്റൊ​രു ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ 250 പേ​ർ കു​വൈ​റ്റി​ൽ​നി​ന്ന് എ​ത്തി​യി​രു​ന്നു . തു​ട​ർ​ന്ന് തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​തി​രു​ന്ന പ്ര​വാ​സി​ക​ളെ അ​തേ വി​മാ​ന​ത്തി​ൽ​ത്ത​ന്നെ കു​വൈ​റ്റി​ലേ​ക്കു തി​രി​ച്ച് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു .

National

യു​വാ​വ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റോ​ലി​യി​ൽ യു​വാ​വി​നെ​യും വ​ള​ർ​ത്തു നാ​യ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൈ​ലാ​ഷ്പു​രം സ്വ​ദേ​ശി നി​ഖി​ൽ അ​റോ​റ (30) യാ​ണ് മ​രി​ച്ച​ത്.

നി​ഖി​ൽ വ​ള​ർ​ത്തു നാ​യ​ക്ക് വി​ഷം കൊ​ടു​ത്ത ശേ​ഷം സ്വ​യം വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നി​ഖി​ലി​നെ ഫോ​ണി​ൽ വി​ളി​ച്ചി​ട്ട് കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​വാ​യ ധീ​ര​ജ് കു​മാ​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

വീ​ട് അ​ക​ത്തു നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

നി​ഖി​ൽ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും മാ​ന​സി​ക വി​ഷ​മ​ത്തി​ലു​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. 2015 ൽ ​പി​താ​വും 2021 ൽ ​മാ​താ​വും മ​രി​ച്ചു.

പോസ്റ്റ്‌മോർട്ടത്തിന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വീ​ട്ടു​ന​ൽ​കി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

വയനാട് ടൗ​ണ്‍​ഷി​പ്പ്: വിള്ളൽ പരിശോധിച്ച് മന്ത്രി

ക​​​​ൽ​​​​പ്പ​​​​റ്റ: പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ടം ഉ​​​​രു​​​​ൾ​​​​ദു​​​​ര​​​​ന്ത ബാ​​​​ധി​​​​ത​​​​രു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​ന് ന​​​​ഗ​​​​ര​​​​പ​​​​രി​​​​ധി​​​​യി​​​​ൽ എ​​​​ൽ​​​​സ്റ്റ​​​​ൻ എ​​​​സ്റ്റേ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ഏ​​​​റ്റെ​​​​ടു​​​​ത്ത ഭൂ​​​​മി​​​​യി​​​​ൽ സ​​​​ജ്ജ​​​​മാ​​​​ക്കു​​​​ന്ന ടൗ​​​​ണ്‍​ഷി​​​​പ്പി​​​​ൽ റ​​​​വ​​​​ന്യു മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​ൻ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി.

ടൗ​​​​ണ്‍​ഷി​​​​പ്പി​​​​ലെ ര​​​​ണ്ട് വീ​​​​ടു​​​​ക​​​​ളു​​​​ടെ ടെ​​​​റ​​​​സി​​​​ൽ വി​​​​ള്ള​​​​ൽ രൂ​​​​പ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത് ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു സ​​​​ന്ദ​​​​ർ​​​​ശ​​​​നം. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ പ​​ത്ത​​ര​​യോ​​ടെ​​​​യാ​​​​ണ് എ​​​​ൽ​​​​ഡി​​​​എ​​​​ഫ് നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം മ​​​​ന്ത്രി ടൗ​​​​ണ്‍​ഷി​​​​പ്പി​​​​ൽ എ​​​​ത്തി​​​​യ​​​​ത്. ടെ​​​​റ​​​​സി​​​​ൽ വി​​​​ള്ള​​​​ൽ വീ​​​​ണ വീ​​​​ടു​​​​ക​​​​ൾ മ​​​​ന്ത്രി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു.

വീ​​​​ടു​​​​ക​​​​ളു​​​​ടെ ടെ​​​​റ​​​​സി​​​​ൽ വെ​​​​ള്ളം കി​​​​നി​​​​ഞ്ഞ​​​​തി​​​​ന്‍റെ പാ​​​​ടു​​​​ണ്ടെ​​​​ന്നും വി​​​​ള്ള​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു സം​​​​സാ​​​​രി​​​​ക്ക​​​​വേ മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി വീ​​​​ടു​​​​ക​​​​ൾ ദു​​​​ര​​​​ന്ത​​​​ബാ​​​​ധി​​​​ത​​​​ർ​​​​ക്ക് കൈ​​​​മാ​​​​റി​​​​യി​​​​ട്ടി​​​​ല്ല. 178 വീ​​​​ടു​​​​ക​​​​ളു​​​​ടെ ഉ​​​​ട​​​​മാ​​​​വ​​​​കാ​​​​ശ രേ​​​​ഖ​​​​യാ​​​​ണ് ന​​​​ൽ​​​​കി​​​​യ​​​​ത്.

വീ​​​​ടു​​​​ക​​​​ളു​​​​ടെ ടെ​​​​റ​​​​സി​​​​ൽ വെ​​​​ള്ളം കി​​​​നി​​​​യു​​​​ന്ന​​​​ത് ത​​​​ട​​​​യാ​​​​നു​​​​ള്ള പ്ര​​​​വൃ​​​​ത്തി പൂ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​ട്ടി​​​​ല്ല. വാ​​​​ട്ട​​​​ർ പ്രൂ​​​​ഫിം​​​​ഗ് അ​​​​ട​​​​ക്കം ന​​​​ട​​​​ത്തി​​​​യ​​​​ശേ​​​​ഷ​​​​മേ വീ​​​​ടു​​​​ക​​​​ൾ കൈ​​​​മാ​​​​റൂ. നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ൽ അ​​​​പാ​​​​ക​​​​ത​​​​ക​​​​ൾ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും.

ടൗ​​​​ണ്‍​ഷി​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​നാ​​​​വ​​​​ശ്യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണം. വീ​​​​ടു​​​​ക​​​​ൾ കൈ​​​​മാ​​​​റി​​​​യ​​​​ശേ​​​​ഷം പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​ പെ​​​​ട്ടാ​​​​ൽ ക​​​​രാ​​​​ർ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഊ​​​​രാ​​​​ളു​​​​ങ്ക​​​​ൽ സൊ​​​​സൈ​​​​റ്റി സ​​​​മാ​​​​ധാ​​​​നം പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​രും.

വീ​​​​ടു​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​ത്തെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ക​​​​രാ​​​​ർ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു​​​​ണ്ട്. ക​​​​രാ​​​​ർ പ്ര​​​​കാ​​​​രം സൊ​​​​സൈ​​​​റ്റി ടൗ​​​​ണ്‍​ഷി​​​​പ്പി​​​​ലെ 410 വീ​​​​ടു​​​​ക​​​​ളു​​​​ടെ​​​​യും നി​​​​ർ​​​​മാ​​​​ണം ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്. ടൗ​​​​ണ്‍​ഷി​​​​പ്പി​​​​ൽ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ കാ​​​​ണി​​​​ക്കു​​​​ന്ന ശ്ര​​​​ദ്ധ​​​​യ്ക്ക് ന​​​​ന്ദി​​​​യെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

District News

വ​യോ​ധി​ക​യെ വീ​ട്ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് സൂചന

വെ​ഞ്ഞാ​റ​മൂ​ട്: വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെ​ള്ളു​മ​ണ്ണ​ടി ക​ല്ലി​യോ​ട് ഭു​വ​ന വി​ഹാ​റി​ല്‍ പ​രേ​ത​നാ​യ ദാ​മോ​ദ​ര​ന്‍ പി​ള്ള​യു​ടെ ഭാ​ര്യ ശാ​ര​ദാ​മ്മ​യാ​ണ്(72)​മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ട് വ​ള​പ്പ് വൃ​ത്തി​യാ​ക്കാ​നാ​നെ​ത്തി​യ ജോ​ലി​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യ​മാ​യി കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് വ​ലി​യ ക​ട്ട​യ്ക്കാ​ലി​ല്‍ താ​മ​സി​ക്കു​ന്ന മ​ക​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. കൊ​ല​പാ​ത​ക​മാ​ണ​ന്നും പീ​ഢ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ട​ന്നും സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് സൂ​ച​ന ന​ൽ​കി. പ​രി​ശോ​ധ​ന​യി​ല്‍ മു​റി​യി​ല്‍ നി​ന്നും ഒ​രു വീ​ട്ടു​കാ​രു​ടേ​ത​ല്ലാ​ത്ത ഒ​രു ജോ​ഡി ചെ​രു​പ്പു​ക​ളും ഒ​രു മൊ​ബൈ​ല്‍ ഫോ​ണും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

ഫോ​ണി​ന്‍റെ ഉ​ട​മ​യെ​യും മ​റ്റ് ചി​ല​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സു​ച​ന​യു​ണ്ട്. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മ​ക്ക​ള്‍. ഭു​വ​ന, ഗോ​പ​കു​മാ​ര്‍്, പ​രേ​ത​നാ​യ കൃ​ഷ്ണ​പ്ര​സാ​ദ്, മ​രു​മ​ക്ക​ള്‍. ജ​യ​കു​മാ​ര്‍, ക​രി​ഷ്മ.

Kerala

വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ഇ​ള​യ സ​ഹോ​ദ​ര​ന്‍റെ ​കാ​ലു​ക​ളും ത​ല്ലി​യൊ​ടി​ച്ച് ജേ​ഷ്ഠൻ

തൃ​ശൂ​ർ: വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന ഇ​ള​യ സ​ഹോ​ദ​ര​ന്‍റെ ഇ​രു​കാ​ലു​ക​ളും ത​ല്ലി​യൊ​ടി​ച്ച് ജേ​ഷ്ഠ സ​ഹോ​ദ​ര​ൻ. കു​ന്നം​കു​ളം തെ​ക്കേപു​റം പ​ന​ക്ക​ൽപ​റ​മ്പി​ൽ വീ​ട്ടി​ൽ ബി​നേ​ഷിന്‍റെ (42) കാലാണ് ജേ​ഷ്ഠൻ ബി​നു (45) മ​ര​മു​ട്ടികൊ​ണ്ട് ത​ല്ലി​യൊ​ടി​ച്ചത്.

ആ​ക്ര​മ​ണ​ത്തി​ൽ മു​ട്ടി​നു താ​ഴെ കാ​ലു​ക​ൾ വേ​ർ​പ്പെ​ട്ട നി​ല​യി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​നേ​ഷി (42) നെ​യും ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ർ​ദന​മേ​റ്റ അ​മ്മ ച​ന്ദ്ര (63) യെ​യും കു​ന്നം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മ്മ​ക്ക് അ​ഞ്ച് തു​ന്ന​ലു​ക​ളു​ണ്ട്.

കു​ടും​ബ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള വീ​ട്ടി​ലെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ബി​നേ​ഷ് വ​ന്ന​ത്. രാ​ത്രി വൈ​കി​യ​തു കാ​ര​ണം തി​രി​ച്ചു പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. തു​ട​ർ​ന്നാ​ണ് ത​റ​വാ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങി​യ​ത്. അ​മ്മ​യും ബി​നു​വു​മാ​ണ് ത​റ​വാ​ട് വീ​ട്ടി​ൽ താ​മ​സം. ബി​നു​വി​ന്‍റെ ഭാ​ര്യ പി​ണ​ങ്ങി മ​ക​നു​മൊ​ത്ത് ഭാ​ര്യ​വീ​ട്ടി​ലാ​ണ് താ​മ​സം. വി​വാ​ഹി​ത​നാ​യ ബി​നീ​ഷ് ഭാ​ര്യ​വീ​ട്ടി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ള​യ സ​ഹോ​ദ​ര​ൻ ത​റ​വാ​ട് വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങി​യ​തി​നാ​ണ് ജേ​ഷ്ഠ സ​ഹോ​ദ​ര​ന്‍റെ ക്രൂ​ര​ ആ​ക്ര​മ​ണം. കു​ന്നം​കു​ളം​ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

കഞ്ചാവ് വാങ്ങാനായി പണം നൽകിയില്ല; ദമ്പതികളുടെ വീടിന് തീയിട്ട് സഹോദരീപുത്രൻ

കഴക്കൂട്ടം: കഞ്ചാവ് വാങ്ങാൻ പണം നൽകാത്തതിലുള്ള വൈരാഗ്യത്തെത്തുടർന്ന് വാടകവീടിന് യുവാവ് തീയിട്ടു. കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന അമീന-ഷാജഹാൻ ദമ്പതികളുടെ വീടാണ് സഹോദരീപുത്രനായ ഫൈസൽ ഇന്ന് പുലർച്ചെ നാലിന് തീയിട്ടത്. തീപിടിത്തം ഉണ്ടായ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാലാണ് വൻ ദുരന്തം ഒഴിവായത്.

ബുധനാഴ്ച രാത്രി ഏഴോടെ വീട്ടിലെത്തിയ ഫൈസൽ കഞ്ചാവ് വാങ്ങാനായി പണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ പണം നൽകാൻ ദമ്പതികൾ വിസമ്മതിച്ചതോടെ വീടിന് മുന്നിൽ വെച്ച് ഫൈസൽ ബഹളം വയ്ക്കുകയും കത്തി ഉപയോഗിച്ച് സ്വന്തം കൈഞരമ്പ് മുറിക്കുകയും ചെയ്തു.

ഫൈസലിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം പുലർച്ചെയോടെ ഇയാൾ വീണ്ടും എത്തി വീടിന് തീയിടുകയായിരുന്നു.
​ പുലർച്ചെ നാലിന് വലിയ ശബ്ദം കേട്ട് നാട്ടുകാർ ഉണർന്നപ്പോഴാണ് വീട് കത്തുന്നത് കണ്ടത്.

ഉടൻ തന്നെ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. വീടിനുള്ളിലെ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ ഭൂരിഭാഗം സാധനങ്ങളും കത്തിനശിച്ചിട്ടുണ്ട്. ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മംഗലപുരം പോലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുക്കാനാണ് പോലീസിന്‍റെ നീക്കം.

ലഹരിക്ക് അടിമയായ പ്രതി നേരത്തെയും സമാനമായ രീതിയിൽ അക്രമങ്ങൾ നടത്തിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

National

വീ​ട്ടിലെ പ്രാ​ർ​ഥ​നാ​യോ​ഗത്തിന് അ​നു​മ​തി ആ​വ​ശ്യ​മി​ല്ല;സു​പ്ര​ധാ​ന വി​ധി​യു​മാ​യി ഛത്തീ​സ്ഗ​ഡ് ഹൈ​ക്കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: നി​​​​യ​​​​മം അ​​​​നു​​​​ശാ​​​​സി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ സ്വ​​​​ന്തം വീ​​​​ട്ടി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​നാ​​​​യോ​​​​ഗം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്നു വി​​​​ല​​​​ക്കു​​​​ന്ന ഒ​​​​രു നി​​​​യ​​​​മ​​​​വും രാ​​​​ജ്യ​​​​ത്തി​​​​ല്ലെ​​​​ന്ന് ഛത്തീ​​​​സ്ഗ​​​​ഡ് ഹൈ​​​​ക്കോ​​​​ട​​​​തി.

ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ സ്വ​​​​ന്തം വീ​​​​ട്ടി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​നാ​​​​യോ​​​​ഗം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് ഒ​​​​രു അ​​​​ധി​​​​കാ​​​​രി​​​​യു​​​​ടെ​​​​യും മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും ഹൈ​​​​ക്കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ക്രൈ​​​​സ്ത​​​​വ വി​​​​ശ്വാ​​​​സ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള പ്രാ​​​​ർ​​​​ഥ​​​​നാ​​​​യോ​​​​ഗം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് വി​​​​ല​​​​ക്കി ജാ​​​​ഞ്ച്ഗി​​​​ർ​​​​ച​​​​ന്പ ജി​​​​ല്ല​​​​യി​​​​ലെ ന​​​​വ​​​​ഗ​​​​ഡ് പോ​​​​ലീ​​​​സി​​​​ൽനി​​​​ന്നു ല​​​​ഭി​​​​ച്ച നോ​​​​ട്ടീ​​​​സ് ചോ​​​​ദ്യം ചെ​​​​യ്തു വീ​​​​ട്ടു​​​​ട​​​​മ​​​​സ്ഥ​​​​ൻ സ​​​​മ​​​​ർ​​​​പ്പി​​​​ച്ച ഹ​​​​ർ​​​​ജി​​​​യി​​​​ലാ​​​​ണു കോ​​​​ട​​​​തി ന​​​​ട​​​​പ​​​​ടി.

ഹ​​​​ർ​​​​ജി​​​​ക്കാ​​​​രു​​​​ടെ പൗ​​​​രാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ട​​​​പെ​​​​ട​​​​രു​​​​തെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ അ​​​​വ​​​​രെ ഉ​​​​പ​​​​ദ്ര​​​​വി​​​​ക്ക​​​​രു​​​​തെ​​​​ന്നും പോ​​​​ലീ​​​​സി​​​​നോ​​​​ട് കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു. എ​​​​ന്നാ​​​​ൽ ശ​​​​ബ്‌​​​​ദ​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​മോ ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പ്ര​​​​ശ്ന​​​​ങ്ങ​​​​ളോ ഉ​​​​ണ്ടാ​​​​യാ​​​​ൽ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കു സ്വാ​​​​ത​​​​ന്ത്ര്യ​​​​മു​​​​ണ്ടെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ്രാ​​​​ർ​​​​ഥ​​​​നാ​​​​യോ​​​​ഗം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ മു​​​​ൻ​​​​കൂ​​​​ർ അ​​​​നു​​​​മ​​​​തി നേ​​​​ടി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നു ഛത്തീ​​​​സ്ഗ​​​​ഡ് സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ മു​​​​തി​​​​ർ​​​​ന്ന പ്ര​​​​ഭാ​​​​ഷ​​​​ക​​​​ൻ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യെ​​​​ങ്കി​​​​ലും അ​​​​ത്ത​​​​ര​​​​മൊ​​​​രു അ​​​​നു​​​​മ​​​​തി​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്ന് കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി. വീ​​​​ട്ടി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​നാ​​​​യോ​​​​ഗം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ മൂ​​​​ന്നു ത​​​​വ​​​​ണ​​​​യാ​​​​ണ് പോ​​​​ലീ​​​​സ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​നു നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​ത്.

ഈ ​​​​മൂ​​​​ന്ന് നോ​​​​ട്ടീ​​​​സും റ​​​​ദ്ദാ​​​​ക്കി​​​​യ​​​​താ​​​​യി ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി. യോ​​​​ഗം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ വീ​​​​ട്ടു​​​​ട​​​​മ​​​​സ്ഥ​​​​ന് എ​​​​ൻ​​​​ഒ​​​​സി ന​​​​ൽ​​​​കി​​​​യെ​​​​ങ്കി​​​​ലും അ​​​​തു പി​​​​ൻ​​​​വ​​​​ലി​​​​ച്ചി​​​​രു​​​​ന്നു. അ​​​​ത്ത​​​​ര​​​​മൊ​​​​രു സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ കോ​​​​ട​​​​തി, എ​​​​ൻ​​​​ഒ​​​​സി പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.

രാ​​​​ജ്യ​​​​ത്തെ എ​​​​ല്ലാ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ആ​​​​രാ​​​​ധ​​​​ന​​​​യ്ക്കാ​​​​യി ഒ​​​​ത്തു​​​​കൂ​​​​ടാ​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശം ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 25 പ്ര​​​​കാ​​​​രം ഉ​​​​ണ്ടെ​​​​ന്ന് മ​​​​റ്റൊ​​​​രു കേ​​​​സി​​​​ൽ അ​​​​ല​​​​ഹ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി നേ​​​​ര​​​​ത്തേ നി​​​​രീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. പ്രാ​​​​ർ​​​​ഥ​​​​ന​​​​യു​​​​ടെ മ​​​​റ​​​​വി​​​​ൽ ഒ​​​​രു വി​​​​ശ്വാ​​​​സം മ​​​​റ്റൊ​​​​രു വി​​​​ശ്വാ​​​​സ​​​​ത്തെ പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന സം​​​​ര​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും അ​​​​ല​​​​ഹ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യി​​​​രു​​​​ന്നു.

National

വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ഴു​ത്ത​റു​ത്ത നി​ല​യി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ റേ​വ​യി​ൽ വ​യോ​ധി​ക​യെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ട്ടി​ൽ ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന ലീ​ലാ​വ​തി പാ​ട്ടേ​ൽ (60) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ലീ​ലാ​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​ന് പി​ന്നി​ലാ​യി വി​കൃ​ത​മാ​ക്ക​പ്പെ​ട്ട നി​ല​യി​ലും അ​റു​ത്തു​മാ​റ്റി​യ ത​ല 50 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഗോ​ത​മ്പ് വ​യ​ലി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ൾ കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ത​ല വ​യ​ലി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ ത​ന്നെ ക​ണ്ടെ​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

District News

വീ​ട്ടി​ല്‍ വോ​ട്ട്: 1501 പേ​ര്‍ വോ​ട്ട് ചെ​യ്തു

കാ​സ​ര്‍​ഗോ​ഡ്: 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 698 വോ​ട്ട​ര്‍​മാ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 803 വോ​ട്ട​ര്‍​മാ​രും വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്തു. വോ​ട്ടെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ട്ടി​ലെ​ത്തി സ​മ്മ​തി​ദാ​യ​ക​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന വീ​ട്ടി​ലെ വോ​ട്ട് സേ​വ​ന​ത്തി​ല്‍ മാ​ര്‍​ച്ച് 31 വൈ​കു​ന്നേ​രം 6.30 വ​രെ 1501 പേ​ര്‍ വോ​ട്ട് ചെ​യ്തു. 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 698 വോ​ട്ട​ര്‍​മാ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 803 വോ​ട്ട​ര്‍​മാ​രും വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്തു.

ര​ണ്ടു പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഒ​രു മൈ​ക്രോ ഒ​ബ്സ​ര്‍​വ​ര്‍, വീ​ഡി​യോ​ഗ്ര​ഫ​ര്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് വീ​ട്ടി​ല്‍ വോ​ട്ടി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ലെ​ത്തു​ന്ന​ത്. റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ന​ട​ത്തി​യാ​ണ് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഇ​തി​നാ​യി കാ​ഞ്ഞ​ങ്ങാ​ടും തൃ​ക്ക​രി​പ്പൂ​രും 30 വീ​ത​വും ഉ​ദു​മ​യി​ല്‍ 28ഉം ​കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 17 വീ​ത​വും പോ​ളിം​ഗ് സം​ഘ​ങ്ങ​ളെ​യാ​ണ് നി​യോ​ഗി​ച്ച​ത്. 85 വ​യ​സ് ക​ഴി​ഞ്ഞ 3281 പേ​ര്‍​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 3529 പേ​ര്‍​ക്കു​മാ​ണ് ജി​ല്ല​യി​ല്‍ വീ​ട്ടി​ല്‍ വോ​ട്ട് അ​നു​വ​ദി​ച്ച​ത്.

മ​ഞ്ചേ​ശ്വ​ര​ത്ത് 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 99 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 158 പേ​രു​മാ​യി 257 വോ​ട്ട​ര്‍​മാ​ര്‍ വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്തു. കാ​സ​ര്‍​ഗോ​ട്ട് 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 90 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 135 പേ​രു​മാ​യി 225 വോ​ട്ട​ര്‍​മാ​രും ഉ​ദു​മ 85 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 100 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 175 പേ​രു​മാ​യി 275 വോ​ട്ട​ര്‍​മാ​ര്‍ വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്തു.

കാ​ഞ്ഞ​ങ്ങാ​ട് 85 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 315 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 242 പേ​രു​മാ​യി 557 വോ​ട്ട​ര്‍​മാ​ര്‍ വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്തു. തൃ​ക്ക​രി​പ്പൂ​രി​ല്‍ 85 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 94 പേ​രും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ 93 പേ​രു​മാ​യി 187 വോ​ട്ട​ര്‍​മാ​ര്‍ വീ​ട്ടി​ല്‍ വോ​ട്ട് ചെ​യ്തു.

National

വീട്ടിൽ വോട്ട് 2.3 ലക്ഷം പേർക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലും ആ​​​സാ​​​മി​​​ലും പു​​​തു​​​ച്ചേ​​​രി​​​യി​​​ലു​​​മാ​​​യി വീ​​​ട്ടി​​​ൽ വോ​​​ട്ടു​​​ചെ​​​യ്യു​​​ന്ന​​​ത് 2.3 ല​​​ക്ഷം പേ​​രെ​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ൻ. പ്രാ​​​യ​​മേ​​റി​​യ​​വ​​ർ​​ക്കും ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ ഉ​​ള്ള​​വ​​ർ​​ക്കു​​മാ​​ണീ സൗ​​ക​​ര്യം.

വി​​​വി​​​ധ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ വോ​​ട്ടിം​​ഗ് പ്ര​​ക്രിയ തു​​ട​​രു​​ക​​യാ​​ണെ​​ന്നും അ​​​ടു​​​ത്ത ഞാ​​​യ​​​റാ​​​ഴ്ച​​​യോ​​​ടെ പൂ​​​ർ​​​ത്തി​​​യാ​​​കു​​​മെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ൻ അ​​റി​​യി​​ച്ചു.

ത​​​മി​​​ഴ്നാ​​​ട്, പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും മ​​റ്റ് ആ​​​റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നും സൗ​​ക​​ര്യം ഉ​​ണ്ടാ​​കും.

1951 ലെ ​​​ജ​​​ന​​​പ്ര​​​തി​​​നി​​​ധ്യ നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ചാ​​ണ് 85 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കും ശാ​​​രീ​​​രി​​​ക ന്യൂ​​​ന​​​ത​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും വീ​​​ട്ടി​​​ൽ വോ​​​ട്ട് ചെ​​യ്യാ​​ൻ അ​​വ​​സ​​രം ന​​ൽ​​കു​​ന്ന​​ത്. വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​ത്തി​​​റ​​​ങ്ങി അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തി​​​ന​​​കം വോ​​​ട്ട​​​ർ​​​മാ​​​ർ ഇ​​​തി​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണ​​മെ​​ന്നു മാ​​ത്രം.

സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ന​​ട​​പ​​ടി​​ക​​ൾ പൂ​​​ർ​​​ണ​​​മാ​​​യും വീ​​​ഡി​​​യോ​​​യി​​​ൽ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

NRI

ടെ​ക്സ​സി​ൽ കാ​ർ വീ​ടി​നു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അ​മ്മ​യും ഏ​ഴു വ​യ​സു​കാ​ര​നും മ​രി​ച്ചു

ടെ​ക്സ​സ്: വ​ട​ക്ക​ൻ ടെ​ക്സ​സി​ല്‍ വീ​ടി​നു​ള്ളി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് പേ​ർ മ​രി​ച്ചു. ബാ​ർ​ബ​റ റോ​ച്ച​യും ഏ​ഴു വ​യ​സുകാ​ര​നാ​യ മ​ക​ൻ അ​ല​ക്സുമാണ് മ​രി​ച്ച​ത്. അ​പ​ക​ട​സ​മ​യ​ത്ത് ഇ​വ​ർ കി​ട​പ്പു​മു​റി​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു.

മ​ക​ൾ അ​പ​ക​ട​ത്തി​ൽ നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ കാ​റോ​ടി​ച്ചി​രു​ന്ന യു​വ​തി പി​ടി​യി​ൽ. ഗ്രേ​സി യേ​റ്റ്‌​സി​നെ​യാ​ണ്(18) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രു​ടെ പേ​രി​ൽ ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് വീ​ടി​ന്‍റെ ചു​വ​ർ ത​ക​ർ​ത്ത് ഉ​ള്ളി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പരിക്കേറ്റവരെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​ക്കൊണ്ടിരുന്ന ര​ണ്ടു​പേ​ർ എ​ക്സൈ​സ് പിടിയിൽ

നെ​ടു​മ​ങ്ങാ​ട്: നി​യ​മ​സ​ഭാ ഇ​ല​ക്ഷ​ൻ സ്പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സം​ഘം പാ​ലോ​ട് മൈ​ല​മൂ​ട് ഭാ​ഗ​ത്ത് ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റി​ക്കൊ​ണ്ടി​രു​ന്ന ര​ണ്ടു പേ​രെ പി​ടി​കൂ​ടി. അ​ഞ്ചാ​ന​ക്കു​ഴി​ക്ക​ര സ്വ​ദേ​ശി സെ​ൽ​വ​ൻ, അ​ബ്കാ​രി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ അ​ഞ്ചാ​ന​ക്കു​ഴി​ക്ക​ര സ്വ​പ്ന വി​ലാ​സ​ത്തി​ൽ അ​ശോ​ക​ൻ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​രി​ൽ​നി​ന്നു 10 ലി​റ്റ​ർ നാ​ട​ൻ ചാ​രാ​യ​വും കോ​ട​യും 10000 രൂ​പ വി​ല വ​രു​ന്ന വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ച​ടു​ത്തു. സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​ച്ച്.​എ​സ്. ഹ​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​നി​ൽ​കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ന​ജി​മു​ദ്ദീ​ൻ, ഡ്രൈ​വ​ർ ഉ​വൈ​സ് ഖാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ല​ക്ഷ​നോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് പ​രി​ശോ​ധ​ന​യും റെ​യ്ഡും വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള പ​രാ​തി​ക​ൾ 0472 280 2227 എ​ന്ന ന​മ്പ​രി​ൽ വി​ളി​ച്ച​റി​യി​ക്കാ​വു​ന്ന​തു​മാ​ണെ​ന്ന് നെ​ടു​മ​ങ്ങാ​ട് സി​ഐ അ​റി​യി​ച്ചു.

Kerala

എ​ല്ലാം ശു​ഭം! കെ. ​സു​ധാ​ക​ര​നെ കാ​ണാ​ൻ ടി.​ഒ. മോ​ഹ​ന​ൻ വീ​ട്ടി​ലെ​ത്തി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ഒ. മോ​ഹ​ന​ൻ കെ.​സു​ധാ​ക​ര​ന്‍റെ എ​ട​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചു. ടി.​ഒ. മോ​ഹ​ന​നെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ച കെ. ​സു​ധാ​ക​ര​ൻ 'താ​ൻ വാ​ക്കു പാ​ലി​ച്ചെ​ന്ന്’പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സം​ഭാ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഇ​തി​നി​ടെ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രോ​ട് നി​ങ്ങ​ൾ ഫോ​ട്ടോ​യെ​ടു​ത്ത ശേ​ഷം മാ​റു​മോ അ​തോ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കു​മോ എ​ന്നും ചോ​ദി​ച്ചു. തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ മാ​റ്റി നി​ർ​ത്തി​യാ​ണ് കെ. ​സു​ധാ​ക​ര​നും ടി.​ഒ. മോ​ഹ​ന​നും സം​സാ​രി​ച്ച​ത്. ഇ​ന്നു ന​ട​ക്കു​ന്ന ക​ണ്ണൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ലും മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ത്തി​നും പ​ങ്കെ​ടു​ക്കും.

ത​ളി​പ്പ​റ​ന്പി​ൽ ടി.​കെ. ഗോ​വി​ന്ദ​നും പ​യ്യ​ന്നൂ​രി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും വേ​ണ്ടി​യും പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും.പാ​ർ​ട്ടി നി​ർ​ദേ​ശം അ​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ന​ൽ​കി​യ വാ​ക്കാ​ണ്, താ​ൻ വാ​ക്കു പാ​ലി​ച്ചു എ​ന്ന് പ​റ​ഞ്ഞ​തി​ലൂ​ടെ കെ. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് ടി.​ഒ. മോ​ഹ​ന​ൻ പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ വേ​ള​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ, ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം വ​ന്ന​തോ​ടെ അ​തെ​ല്ലാം തീ​ർ​ന്നു. കെ. ​സു​ധാ​കാ​ര​ൻ കോ​ൺ​ഗ്ര​സി​ലെ സ​മു​ന്ന​ത​നാ​യ നേ​താ​വാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​പ​ദേ​ശം സ്വീ​ക​രി​ച്ചാ​ണ് താ​ൻ എ​ന്നും മു​ന്നോ​ട്ടുപോ​യ​ത്. അ​ത് ഇ​നി​യും തു​ട​രും. ത​നി​ക്കു വേ​ണ്ടി​യും മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി​യും അ​ദ്ദേ​ഹം പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ക്കൊ​ണ്ട് പാ​ർ​ട്ടി​യെ അ​ദ്ദേ​ഹം ത​ന്നെ മു​ന്നി​ൽ​നി​ന്നു ന​യി​ക്കും.

ക​ണ്ണൂ​ർ ത​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​ണ്. വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടു​ന്ന​ത്. പ്ര​ചാ​ര​ണ​മാ​രം​ഭി​ക്കാ​ൻ അ​ല്പ​മെ​ങ്കി​ലും അ​ത് വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ല. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യു​ള്ള പി​ണ​റാ​യി സർക്കാരിന്‍റെ ദു​ർ​ഭ​ര​ണ​ത്തി​ന് അ​റു​തി വ​രു​ത്തു​ക​യാ​ണ് യു​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്നു ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കെ. ​സു​ധാ​ക​ര​നെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും ഷാ​ൾ അ​ണി​യി​ച്ചു​മാ​ണ് സ്വീ​ക​രി​ച്ച​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം സു​ധാ​ക​ര​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രു​ന്നു​വെ​ങ്കി​ലും യാ​ത്രാ ക്ഷീ​ണ​മു​ണ്ടെ​ന്നും പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു സു​ധാ​ക​ര​ൻ എ​ട​ക്കാ​ടെ വീ​ട്ടി​ലേ​ക്കു പോ​യ​ത്.

ഇ​ന്ന​ലെ ടി.​ഒ. മോ​ഹ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​വും സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

Kerala

വീ​ട്ടി​ലെ​ത്തി​യി​ട്ടും കാ​ണാ​തെ പ​ദ്മ​ജ​യും മു​ര​ളീ​ധ​ര​നും

പൂ​ങ്കു​ന്നം: തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് മാ​താ​പി​താ​ക്ക​ളു​ടെ സ്മൃ​തി​മ​ണ്ഡ​പം സ്ഥി​തി ചെ​യ്യു​ന്ന പൂ​ങ്കു​ന്നം മു​ര​ളീ മ​ന്ദി​ര​ത്തി​ലെ​ത്തി​യി​ട്ടും പ​ര​സ്പ​രം കാ​ണാ​ൻ ത​യാ​റാ​കാ​തെ കെ. ​മു​ര​ളീ​ധ​ര​നും സ​ഹോ​ദ​രി പ​ദ്മ​ജ വേ​ണു​ഗോ​പാ​ലും. ക​രു​ണാ​ക​ര​ന്‍റെ​യും ക​ല്യാ​ണി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും സ്മൃ​തി​മ​ണ്ഡ​പം സ്ഥി​തി​ചെ​യ്യു​ന്ന പൂ​ങ്കു​ന്ന​ത്തെ മു​ര​ളീ​മ​ന്ദി​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യ​ർ​പ്പി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ. ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ​ദ്മ​ജ പു​റ​ത്തി​റ​ങ്ങി​യി​ല്ല.

തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നു ക​രു​തു​ന്ന​യാ​ളാ​ണ് പ​ദ്മ​ജ. ഉ​ച്ച​ക​ഴി​ഞ്ഞു 3.15നു ​വീ​ട്ടി​ലെ​ത്തി​യ മു​ര​ളീ​ധ​ര​ൻ മാ​താ​പി​താ​ക്ക​ളു​ടെ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. വീ​ട്ടു​വ​ള​പ്പി​ൽ അ​ര​മ​ണി​ക്കൂ​ർ ചെ​ല​വി​ട്ടി​ട്ടും വീ​ട്ടി​നു​ള്ളി​ലേ​ക്കു ക​ട​ക്കാ​തെ കാ​റി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്നു അദ്ദേഹം.

വീ​ട്ടി​നു​ള്ളി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​ര​ത്തി​ലാ​യി​രു​ന്നു പ​ദ്മ​ജ. മു​ര​ളി ഉ​ള്ളി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്ക​മു​ള്ള​വ​ർ ക​രു​തി​യ​ത്. എ​ന്നാ​ൽ, സ​ഹോ​ദ​രി​യെ കാ​ണു​ന്നു​ണ്ടോ​യെ​ന്ന ചോ​ദ്യം ചി​രി​ച്ചു​ത​ള്ളു​ക​യാ​ണു മു​ര​ളി ചെ​യ്ത​ത്.

Kerala

വീ​ടു​ക​ളി​ല്‍ ഗ്യാ​സ് ഉ​പ​യോ​ഗം കു​റ​യ്ക്കാം, ല​ളി​ത​മാ​യ മാ​ര്‍​ഗ​ങ്ങ​ളി​ലൂ​ടെ

കൊ​ച്ചി: വീ​ടു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക​വാ​ത​ക​ത്തി​ന്റെ ല​ഭ്യ​ത പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​ല ല​ളി​ത​മാ​യ ശീ​ല​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന​തി​ലൂ​ടെ ഗ്യാ​സ് ഉ​പ​ഭോ​ഗം ഗ​ണ്യ​മാ​യി കു​റ​യ്ക്കാം.

പാ​ച​ക​ത്തി​ല്‍ ചെ​റി​യ ശ്ര​ദ്ധ ന​ല്‍​കി​യാ​ല്‍ മാ​തി. അ​ത് ഗ്യാ​സ് ഉ​പ​ഭോ​ഗം കു​റ​യ്ക്കു​ക​യും കു​ടും​ബ​ച്ചെ​ല​വ് നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യും. കീ​ശ കാ​ലി​യാ​കു​ന്ന​തും ത​ട​യാം.

  • ഗ്യാ​സ് സ്റ്റൗ, ​ബ​ര്‍​ണ​ര്‍ എ​ന്നി​വ കേ​ടു​പാ​ടു​ക​ള്‍ ഉ​ള്ള​ത​ല്ലെ​ന്നും പൊ​ടി​യും അ​ഴു​ക്കും പി​ടി​ച്ചി​ട്ടി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കു​ക. ബ​ര്‍​ണ​റി​ല്‍ കു​ഴി​ക​ള്‍ അ​ട​ഞ്ഞാ​ല്‍ തീ ​ശ​രി​യാ​യി ക​ത്തി​ല്ല. അ​തു​വ​ഴി ഗ്യാ​സ് ന​ഷ്ടം സം​ഭ​വി​ക്കും
  • ഗ്യാ​സ് സേ​വ​ര്‍ ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ക്കു​ക. ഉ​പ​യോ​ഗ​ത്തി​ന് ശേ​ഷം സി​ലി​ന്‍​ഡ​ര്‍ ഓ​ഫ് ചെ​യ്തു എ​ന്ന് ഉ​റ​പ്പാ​ക്കു​ക
  • ചൂ​ട് പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് ത​ട​യാ​ന്‍ പാ​ച​കം ചെ​യ്യു​മ്പോ​ള്‍ പാ​ത്രം മൂ​ടി വെ​ക്കു​ക. ഇ​തി​ലൂ​ടെ ഭ​ക്ഷ​ണം വേ​ഗ​ത്തി​ല്‍ പാ​ക​മാ​കു​ക​യും ഗ്യാ​സ് ലാ​ഭി​ക്കു​ക​യും ചെ​യ്യും.
  • പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍, അ​രി, കി​ഴ​ങ്ങ് തു​ട​ങ്ങി​യ​വ പാ​ച​കം ചെ​യ്യാ​ന്‍ പ്ര​ഷ​ര്‍ കു​ക്ക​ര്‍ ഉ​പ​യോ​ഗി​ക്കു​ക. സാ​ധാ​ര​ണ പാ​ത്ര​ങ്ങ​ളെ​ക്കാ​ള്‍ ഇ​വ വേ​കാ​ന്‍ കു​റ​ച്ച് സ​മ​യം മ​തി.
  • പാ​ച​കം തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് എ​ല്ലാം ത​യാ​റാ​ക്കി വ​ച്ചാ​ല്‍ അ​നാ​വ​ശ്യ​മാ​യി ഗ്യാ​സ് ക​ത്തി ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാം
  • പാ​ത്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ന് പു​റ​ത്തേ​ക്ക് തീ ​പ​ട​രു​ന്ന​ത് ഗ്യാ​സ് പാ​ഴാ​ക്കു​മെ​ന്ന​തി​നാ​ല്‍ പാ​ത്ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ അ​ള​വി​ല്‍ തീ​യു​ടെ വ​ലു​പ്പം നി​യ​ന്ത്രി​ക്കു​ക.
  • ചെ​റി​യ പാ​ത്ര​ത്തി​ന് വ​ലി​യ ബ​ര്‍​ണ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗ്യാ​സ് പാ​ഴാ​ക്കും. അ​തി​നാ​ല്‍ പാ​ത്ര​ത്തി​ന്‍റെ വ​ലു​പ്പ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ ബ​ര്‍​ണ​ര്‍ തി​ര​ഞ്ഞെ​ടു​ക്കു​ക.
  • ക​റ പി​ടി​ച്ച പാ​ത്ര​ങ്ങ​ള്‍ ചൂ​ടാ​കാ​ന്‍ കൂ​ടു​ത​ല്‍ ഗ്യാ​സ് വേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ല്‍ പാ​ത്ര​ത്തി​ന്‍റെ അ​ടി​ഭാ​ഗം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക
  • ഫ്രി​ഡ്ജി​ല്‍ നി​ന്നെ​ടു​ത്ത ഭ​ക്ഷ​ണം കു​റ​ച്ച് സ​മ​യം പു​റ​ത്തു​വെ​ച്ച് സാ​ധാ​ര​ണ താ​പ​നി​ല​യി​ലെ​ത്തി​ച്ച ശേ​ഷം പാ​ച​കം ചെ​യ്യു​ന്ന​ത് സ​മ​യ​വും ഗ്യാ​സും ലാ​ഭി​ക്കും.
  • പാ​ച​ക​ത്തി​ന് അ​ധി​കം വെ​ള്ളം ചേ​ര്‍​ത്താ​ന്‍ സ​മ​യ​വും ഗ്യാ​സും കൂ​ടു​ത​ലാ​കും. അ​തി​നാ​ല്‍ ആ​വ​ശ്യ​ത്തി​ന് മാ​ത്രം വെ​ള്ളം ചേ​ര്‍​ക്കു​ക
  • ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം വി​ഭ​വ​ങ്ങ​ള്‍ പാ​ച​കം ചെ​യ്യു​ന്ന​ത് ഗ്യാ​സ് ഉ​പ​യോ​ഗം കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും.
  • കു​ടി​ക്കാ​നും കു​ളി​ക്കാ​നും വെ​ള്ളം ചൂ​ടാ​ക്കു​ന്ന​ത് ഉ​ള്‍​പ്പ​ടെ അ​ധി​ക സ​മ​യം ഗ്യാ​സ് ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രു​ന്ന കാ​ര്യ​ങ്ങ​ള്‍ വി​റ​ക് അ​ടു​പ്പി​ല്‍ ചെ​യ്യു​ക.

National

ഛത്തീസ്ഗഡിൽ വ്യോമസേനാ വിംഗ് കമാൻഡർ ജീവനൊടുക്കിയ നിലയിൽ

റായ്പുർ: ഛത്തീസ്ഗഡിൽ വ്യോമസേനാ വിംഗ് കമാൻഡർ ജീവനൊടുക്കിയ നിലയിൽ. യുപി അസംഗഢ് സ്വദേശി വിപുൽ യാദവ് (39) ആണ് മരിച്ചത്.

നക്സൽ വിരുദ്ധ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തങ്ങളുമായി ബന്ധപ്പെട്ട് ഇദ്ദേഹം ഛത്തീസ്ഗഡിലാണ് താമസിച്ചുകൊണ്ടിരുന്നത്. ഇദ്ദേഹത്തിന്‍റെ വീട്ടിലെ ജോലിക്കാരാണ് ആദ്യം മരണവിവരം അറിഞ്ഞത്.

സംഭവം നടക്കുന്പോൾ വിപുലിന്‍റെ ഒമ്പതും ഏഴും വയസുള്ള മക്കൾ മറ്റൊരു മുറിയിൽ ഉറങ്ങുകയായിരുന്നു. ബംഗളൂരുവിൽ എൻജിനിയറായ ഇദ്ദേഹത്തിന്‍റെ ഭാര്യ ജോലി ആവശ്യങ്ങൾക്കായി ഡൽഹിയിൽ പോയിരിക്കുകയായിരുന്നു.

അതേസമയം, ആത്മഹത്യാക്കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്താനായില്ല. വിവരം ലഭിച്ച ഉടൻ തന്നെ പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിപുലിന്‍റെ ഭാര്യ മുമ്പ് വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്നുവെന്നും കുടുംബാംഗങ്ങളെ ചോദ്യം ചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

ദമ്പതികൾക്കിടയിലുള്ള തർക്കങ്ങളാകാം അദ്ദേഹത്തെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

Kerala

തണുപ്പടിക്കാൻ കയറിയതാ! ബെഡ്റൂമിലെ എസിയിൽ വാസമാക്കിയത് അഞ്ച് പാമ്പുകൾ

തിരുവനന്തപുരം: തലസ്ഥാനത്ത് വീടിനുള്ളിലെ എയർകണ്ടീഷണറിൽ നിന്ന് കണ്ടെത്തിയത് അഞ്ച് പാമ്പുകളെ. ശ്രീകാര്യം ചെറുവയ്ക്കൽ താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരനായ മാധവ് ജെ പണിക്കരുടെ ബെഡ്റൂമിലെ എസിക്കുള്ളിലാണ് കുടുംബമായി പാമ്പുകൾ ഇടംപിടിച്ചത്.

ഓഫീസ് വിട്ട് വൈകുന്നേരം വീട്ടിൽ എത്തിയ മാധവ് ബെഡ്റൂം തുറന്നപ്പോൾ എസിയുടെ താഴ്ഭാഗത്ത് പെട്ടെന്ന് ഒരു വാൽ മറയുന്നത് കണ്ടു. സംശയം തോന്നി എസിക്ക് സമീപം ചെന്നപ്പോൾ അകത്ത് ചെറിയ ശബ്ദം കേൾക്കാനായി. ടോർച്ച് അടിച്ചു നോക്കിയപ്പോൾ ഒരു പാമ്പിന്‍റെ ഉദരത്തിന്‍റെ ഭാഗം കണ്ടു.

ഉടൻ തന്നെ വാവാ സുരേഷിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നെ പിതാവിന്‍റെ സഹായത്താൽ വനംവകുപ്പിലെ സ്നേക്ക് റസ്ക്യൂ ഓഫീസർ റോഷിനിയെ ബന്ധപ്പെട്ടു. അവരുടെ നിർദേശപ്രകാരം സർപ്പയിലെ സ്നേക്ക് ക്യാച്ചർ ഗൗതം ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തി.

ടോർച്ച് തെളിച്ചു നോക്കിയപ്പോൾ കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണ് എന്ന് മനസിലാക്കി. എസി ഇളക്കിമാറ്റാതെ ഇതിനെ പിടിക്കാൻ കഴിയില്ല എന്നു മനസിലാക്കി എസി ടെക്നീഷനെ വിളിച്ചുവരുത്തി. എസി തുറന്നപ്പോൾ അഞ്ചോളം വില്ലൂന്നി പാമ്പുകൾ ഉള്ളിൽ കണ്ടു.

എസിയുടെ ഔട്ടർ വാട്ടർ പൈപ്പിനു സമീപം ചുമരിൽ ഉണ്ടാക്കിയ ദ്വാരത്തിലൂടെയായിരുന്ന ഇവ എസിക്കുള്ളിൽ എത്തിയത്. ഒന്നര മണിക്കൂർ പരിശ്രമിച്ച് നാലെണ്ണത്തിനെ പിടികൂടി. ഒരെണ്ണം ഔട്ടർ പൈപ്പിന്‍റെ വശത്തിലൂടെ പുറത്തേക്ക് രക്ഷപ്പെട്ടു.

മരച്ചില്ലകൾ വീടിന്‍റെ ടെറസിൽ താഴ്ന്നുകിടന്നതുകൊണ്ടാണ് ഇവയ്ക്ക് വീട്ടിലെ എസിക്കുള്ളിൽ കയറാൻ കഴിഞ്ഞത് എന്നാണ് സർപ്പയിലെ സ്നേക്ക് ക്യാച്ചർ ഗൗതം പറഞ്ഞത്. വീടിനോട് ചാഞ്ഞ് കിടക്കുന്ന മരച്ചില്ലകൾ വെട്ടിക്കളയേണ്ടത് ഒരു പ്രധാന കാര്യമാണ്. പിടികൂടിയ പാമ്പുകളെ പിന്നീട് ദൂരെയുള്ള ആൾപാർപ്പില്ലാത്ത തുറസായ കുറ്റിക്കാട്ടിലേക്ക് തുറന്നുവിട്ടു.

Kerala

മ​ര​ണ​ത്തെ തോ​ൽ​പ്പി​ച്ച അ​തി​ജീ​വ​നം; വ​ർ​ക്ക​ല ട്രെ​യി​ൻ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ശ്രീ​ക്കു​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

കൊ​ച്ചി: കേ​ര​ള​ത്തെ ന​ടു​ക്കി​യ വ​ർ​ക്ക​ല ട്രെ​യി​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് സ്വ​ദേ​ശി​നി ശ്രീ​ക്കു​ട്ടി ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്നു.

മാ​സ​ങ്ങ​ളോ​ളം നീ​ണ്ട തീ​വ്ര​പ​രി​ച​ര​ണ​ത്തി​നും ചി​കി​ത്സ​യ്ക്കും ശേ​ഷം കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ നി​ന്ന് തി​ങ്ക​ളാ​ഴ്ച ശ്രീ​ക്കു​ട്ടി ഡി​സ്ചാ​ർ​ജ് ആ​യി.

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം ഡി​സം​ബ​ർ 25നാ​ണ് ശ്രീ​ക്കു​ട്ടി​യെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ത​ല​ച്ചോ​റി​നേ​റ്റ ഗു​രു​ത​ര ക്ഷ​തം കാ​ര​ണം ബോ​ധ​മി​ല്ലാ​തെ​യും ശ്വ​സി​ക്കാ​നും ബു​ദ്ധി​മു​ട്ടി​യി​രു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു അ​ന്ന്. കൂ​ടാ​തെ ഇ​ട​തു തോ​ളി​നും പ​രി​ക്കേ​റ്റി​രു​ന്നു.

അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ (PMR) വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​വി ശ​ങ്ക​ര​ൻ, ഡോ. ​ആ​ന​ന്ദ് രാ​ജ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തു​ട​ർ​ചി​കി​ത്സ. ശ്വ​സ​ന​ത്തി​നാ​യി ട്ര​ക്കി​യോ​സ്റ്റ​മി​യും ഭ​ക്ഷ​ണ​ത്തി​നാ​യി ട്യൂ​ബും ഘ​ടി​പ്പി​ച്ചു.

ന്യൂ​റോ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി, ഓ​ക്സി​ജ​ൻ തെ​റാ​പ്പി, ശ്വ​സ​ന വ്യാ​യാ​മ​ങ്ങ​ൾ, ഭ​ക്ഷ​ണം സ്വ​യം വി​ഴു​ങ്ങാ​നു​ള്ള പ​രി​ശീ​ല​നം (Swallow Therapy), ഓ​ർ​മ​ശ​ക്തി​യും ചി​ന്താ​ശേ​ഷി​യും ഉ​ണ​ർ​ത്താ​നു​ള്ള ചി​കി​ത്സ​ക​ൾ (Cognitive Stimulation), ച​ല​ന​ശേ​ഷി പ​ടി​പ​ടി​യാ​യി വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ​രി​ശീ​ല​നം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ചി​ട്ട​യാ​യ ചി​കി​ത്സാ രീ​തി​ക​ളാ​ണ് ശ്രീ​ക്കു​ട്ടി​ക്ക് ന​ൽ​കി​യ​ത്.

ഇ​എ​ൻ​ടി, ഒ​ഫ്താ​ൽ​മോ​ള​ജി, ഓ​ർ​ത്തോ​പീ​ഡി​ക്സ്, ന്യൂ​റോ​ള​ജി, എ​ൻ​ഡോ​ക്രൈ​നോ​ള​ജി, ഗ്യാ​സ്‌​ട്രോ​എ​ന്‍റ​റോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ ഏ​കോ​പി​പ്പി​ച്ചു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ശ്രീ​ക്കു​ട്ടി​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന​ത്.

ഇ​പ്പോ​ൾ ത​നി​യെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും, ന​ട​ക്കാ​നും, സം​സാ​രി​ക്കാ​നു​മു​ള്ള ശേ​ഷി വീ​ണ്ടെ​ടു​ത്ത​തും ശ്രീ​ക്കു​ട്ടി​യും കു​ടും​ബ​വും വ​ലി​യ അ​ത്ഭു​ത​മാ​യാ​ണ് കാ​ണു​ന്ന​ത്. ശ്രീ​ക്കു​ട്ടി​യു​ടെ ചി​കി​ത്സാ കാ​ല​യ​ള​വി​ലു​ട​നീ​ളം ത​ണ​ലാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​ത് അ​മ്മ പ്രി​യ​യാ​ണ്. മ​ക​ളു​ടെ തി​രി​ച്ചു​വ​ര​വി​നാ​യി പ്രാ​ർ​ത്ഥ​ന​യോ​ടെ കാ​ത്തി​രു​ന്ന പാ​ലോ​ട്ടെ വീ​ട് ഇ​പ്പോ​ൾ അ​തീ​വ സ​ന്തോ​ഷ​ത്തി​ലാ​ണ്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​രി​ട്ട് ഇ​ട​പെ​ട്ടാ​ണ് ശ്രീ​ക്കു​ട്ടി​യെ വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​മാ​ണ് ചി​കി​ത്സാ ചി​ല​വു​ക​ൾ പൂ​ർ​ണ​മാ​യും ഏ​റ്റെ​ടു​ത്ത​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചി​ല​വ് വ​രു​ന്ന വി​ദ​ഗ്ധ ചി​കി​ത്സ സൗ​ജ​ന്യ​മാ​യി ആ​ണ് മ​ഠം ല​ഭ്യ​മാ​ക്കി​യ​ത്.

2025 ന​വം​ബ​ർ ആ​ദ്യ​വാ​രം കേ​ര​ള എ​ക്സ്പ്ര​സി​ൽ യാ​ത്ര ചെ​യ്യ​വേ ല​ഹ​രി​ക്ക​ടി​മ​യാ​യ സ​ഹ​യാ​ത്രി​ക​ൻ ട്രെ​യി​നി​ൽ നി​ന്ന് ത​ള്ളി​യി​ട്ട​തോ​ടെ​യാ​ണ് ശ്രീ​ക്കു​ട്ടി​യു​ടെ ജീ​വി​തം ത​കി​ടം മ​റി​ഞ്ഞ​ത്. എ​ന്നാ​ൽ ത​ള​രാ​ത്ത പോ​രാ​ട്ട​വീ​ര്യ​വു​മാ​യി തി​ങ്ക​ളാ​ഴ്ച അ​വ​ൾ ത​ന്‍റെ പ്രി​യ​പ്പെ​ട്ട പാ​ലോ​ടേ​ക്ക് മ​ട​ങ്ങി.

നിലവില്‍ തനിയെ ഭക്ഷണം കഴിക്കാനും നടക്കാനും സംസാരിക്കാനുമുള്ള ശേഷി ശ്രീക്കുട്ടി വീണ്ടെടുത്തു. കൈക്ക് ശസ്ത്രക്രിയ വേണ്ടതിനാല്‍ അടുത്ത മാസം അമൃതയിലേക്കുതന്നെ തിരിച്ചു വരുമെന്നു ശ്രീക്കുട്ടിയുടെ അമ്മ പ്രിയ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇനി മലപ്പുറത്തെ ആയുര്‍വേദ ആശുപത്രിയിലേക്കാണ് ശ്രീക്കുട്ടിയെ കൊണ്ടു പോവുന്നതെന്നും നഷ്ടപരിഹാരത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുമെന്നും പ്രിയ അറിയിച്ചു.

Kerala

സ​ര്‍​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍; ജ​പ്തി ചെ​യ്ത വീ​ട്ടി​ൽ ഉ​ട​മ താ​മ​സം ആ​രം​ഭി​ച്ചു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ബാ​ങ്ക് ക​ര​സ്ഥ​പ്പെ​ടു​ത്തി​യ വീ​ട്ടി​ല്‍ കു​ടും​ബം തി​രി​കെ ക​യ​റി. മൂ​ല​ങ്കാ​വ് ചാ​ന്തി​യം ക​വ​ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ചേ​ന​മൂ​ല ജ​യ​നും കു​ടും​ബ​വു​മാ​ണ് സ​ര്‍​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​സം പു​ന​രാ​രം​ഭി​ച്ച​ത്.

2018ലാ​ണ് ജ​യ​ന്‍ അ​ഞ്ച് സെ​ന്‍റ് സ്ഥ​ല​വും വീ​ടും വാ​ങ്ങു​ന്ന​തി​ന് സാ​ല​റി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഈ​ട് ന​ല്‍​കി യൂ​ണി​യ​ന്‍ ബാ​ങ്കി​ന്‍റെ ബ​ത്തേ​രി ശാ​ഖ​യി​ല്‍​നി​ന്ന് 18,30,000 രൂ​പ വാ​യ്പ​യെ​ടു​ത്ത​ത്. ഇ​തി​ല്‍ 1,65,846 രൂ​പ ഗ​ഡു​ക്ക​ളാ​യി തി​രി​ച്ച​ട​ച്ചു. അ​മ്മ​യും ഭാ​ര്യ​യും രോ​ഗി​ക​ളാ​യ​തോ​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി.

തു​ട​ർ​ന്ന് ബാ​ങ്ക് 2024 ഡി​സം​ബ​ര്‍ 12ന് ​വീ​ടും സ്ഥ​ല​വും ജ​പ്തി ചെ​യ്തു. പി​ന്നീ​ട് കു​ടും​ബം മൂ​ല​ങ്കാ​വി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ജ​യ​ന്‍ ജോ​ലി​യി​ല്‍​നി​ന്നു വി​ര​മി​ച്ച​തോ​ടെ പെ​ന്‍​ഷ​ന്‍​മാ​ത്ര​മാ​യി കു​ടും​ബ​ത്തി​ന്‍റെ വ​രു​മാ​നം. ഇ​തി​ല്‍ വാ​ട​ക ന​ല്‍​കി​ക്ക​ഴി​ഞ്ഞു​ള്ള തു​ക കു​ടും​ബ​ത്തി​ന്‍റെ ദൈ​നം​ദി​ന ചെ​ല​വി​നും ചി​കി​ത്സ​യ്ക്കും പ​ര്യാ​പ്ത​മാ​കു​ന്നി​ല്ല.

ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​യി​രു​ന്നു സ​ര്‍​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍. വീ​ട് ഒ​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ജ​യ​നും കു​ടും​ബ​വും. ജ​യ​ന് പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​മെ​ന്നും ഇ​റ​ക്കി​വി​ടു​ന്ന​തി​ന് നീ​ക്ക​മു​ണ്ടാ​യാ​ല്‍ ശ​ക്ത​മാ​യി ചെ​റു​ക്കു​മെ​ന്നും സ​ര്‍​ഫാ​സി വി​രു​ദ്ധ ജ​ന​കീ​യ പ്ര​സ്ഥ​നം ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ സി.​കെ.​ഗോ​പാ​ല​ന്‍ പ​റ​ഞ്ഞു.

Kerala

ല​ക്ഷ​ദ്വീ​പി​ൽ കു​ടു​ങ്ങി​യ എ​ട്ടു​പേ​ർ നാ​ട്ടി​ലേ​ക്ക്

മ​​​​ല​​​​പ്പു​​​​റം: ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര​​​​ത്തി​​​​ന് പോ​​​​യി തി​​​​രി​​​​കെ വ​​​​രാ​​​​ൻ യാ​​​​ത്രാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​കാ​​​​തെ ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ളം അ​​​​വി​​​​ടെ കു​​​​ടു​​​​ങ്ങി​​​​യ എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​രി​​​​ക​​​​ളെ തി​​​​രി​​​​കെ നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ പി.​​​​പി. ​സു​​​​നീ​​​​ർ എം​​​​പി​​​​യു​​​​ടെ ഇ​​​​ട​​​​പെ​​​​ട​​​​ൽ ഫ​​​​ലം ക​​​​ണ്ടു.

ഇ​​​​വ​​​​ർ​​​​ക്കാ​​​​യി അ​​​​ടി​​​​യ​​​​ന്ത​​​​ര യാ​​​​ത്രാ​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ദ്വീ​​​​പ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ലെ പോ​​​​ർ​​​​ട്ട് ഷി​​​​പ്പിം​​​​ഗ് ആ​​​​ൻ​​​​ഡ് ഏ​​​​വി​​​​യേ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​ക്കു സു​​​​നീ​​​​ർ എം​​​​പി ക​​​​ത്ത​​​​യ​​​​ച്ച​​​​തോ​​​​ടെ നാ​​​​ലു സ്ത്രീ​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ എ​​​​ട്ടു​​​​പേ​​​​ർ​​​​ക്കും തി​​​​രി​​​​കെ നാ​​​​ട്ടി​​​​ലേ​​​​ക്ക് യാ​​​​ത്ര​​​​യ്ക്കു​​​​ള്ള ഏ​​​​ർ​​​​പ്പാ​​​​ടാ​​​​യ​​​​താ​​​​യി എം​​​​പി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

എ​​​​റ​​​​ണാ​​​​കു​​​​ളം തൃ​​​​പ്പു​​​​ണി​​​​ത്ത​​​​റ, പ​​​​ട്ടി​​​​മ​​​​റ്റം, ഇ​​​​ട​​​​പ്പ​​​​ള്ളി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള സ്ത്രീ​​​​ക​​​​ളും വ​​​​യോ​​​​ധി​​​​ക​​​​രും ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള​​​​ള വി​​​​നോ​​​​ദ​​​​യാ​​​​ത്രാ സം​​​​ഘ​​​​മാ​​​​ണ് ഒ​​​​രാ​​​​ഴ്ച​​​​യോ​​​​ളം തി​​​​രി​​​​ച്ചു​​​​വ​​​​രാ​​​​ൻ യാ​​​​ത്രാ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​യ​​​​ത്. നി​​​​ശ്ച​​​​യി​​​​ച്ച ദി​​​​വ​​​​സം തി​​​​രി​​​​കെ വ​​​​രാ​​​​ൻ ക​​​​ഴി​​​​യാ​​​​ത്ത​​​​തി​​​​നാ​​​​ൽ പ​​​​ല​​​​രു​​​​ടെ​​​​യും മ​​​​രു​​​​ന്നു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ തീ​​​​ർ​​​​ന്ന് ആ​​​​രോ​​​​ഗ്യ​​​​ത്തെ ബാ​​​​ധി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം നേ​​​​രി​​​​ട്ടി​​​​രു​​​​ന്നു.

ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ലേ​​​​ക്കു വി​​​​മാ​​​​ന മാ​​​​ർ​​​​ഗം പോ​​​​യ ഇ​​​​വ​​​​രെ തി​​​​രി​​​​കെ കൊ​​​​ണ്ടു​​​​വ​​​​രാ​​​​മെ​​​​ന്ന് ഏ​​​​റ്റ ക​​​​പ്പ​​​​ൽ ഏ​​​​ജ​​​​ൻ​​​​സി​​​​ക്കാ​​​​ർ യാ​​​​ത്ര റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ബ​​​​ദ​​​​ൽ യാ​​​​ത്രാ​​​​മാ​​​​ർ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​തെ ഇ​​​​വ​​​​ർ ല​​​​ക്ഷ​​​​ദ്വീ​​​​പി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​ത്. ഇ​​​​തോ​​​​ടെ യാ​​​​ത്രാ​​​​സം​​​​ഘം നാ​​​​ട്ടി​​​​ലെ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ പൊ​​​​തു​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ മു​​​​ഖേ​​​​ന പി.​​​​പി. സു​​​​നീ​​​​ർ എം​​​​പി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Kerala

സ്കൂ​ളി​ൽ ഷോ​ക്കേ​റ്റു മ​രി​ച്ച മി​ഥു​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ടാ​യി

കൊ​ല്ലം: സ്കൂ​ളി​ലെ വൈ​ദ്യു​ത​ലൈ​നി​ൽ​നി​ന്ന് ഷോ​ക്കേ​റ്റു മ​രി​ച്ച മി​ഥു​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി കേ​ര​ള സ്റ്റേ​റ്റ് ഭാ​ര​ത് സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ്.

‘മി​ഥു​ന്‍റെ വീ​ട്, എ​ന്‍റെ​യും’ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ​യാ​ണ് തേ​വ​ല​ക്ക​ര ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന മി​ഥു​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് പ​ടി​ഞ്ഞാ​റെ ക​ല്ല​ട വി​ള​ന്ത​റ​യി​ലു​ള്ള മി​ഥു​ന്‍റെ വ​സ​തി​യി​ൽ​വ​ച്ചു ന​ട​ന്ന ച​ട​ങ്ങ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വീ​ട് വ​ച്ചു​കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് കാ​ശ് പി​രി​ച്ച് ച​തി​ക്കു​ന്ന​വ​രു​ള്ള കാ​ല​ത്ത് മി​ഥു​ന് വീ​ട് യാ​ഥാ​ർ​ഥ്യ​മാ​യി​രി​ക്കു​ന്നു​വെ​ന്നും വി​ചാ​രി​ച്ച​തി​ലും മു​മ്പ് പ​ണി​ക​ൾ തീ​ർ​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും മ​ന്ത്രി താ​ക്കോ​ൽ​കൈ​മാ​റ്റ ച​ട​ങ്ങി​ൽ പ​റ​ഞ്ഞു.

കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് അം​ഗ​ങ്ങ​ളും തേ​വ​ല​ക്ക​ര ബോ​യ്സ് ഹൈ​സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Kerala

ത​ട​വി​ലാ​ക്കിയ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ച്ച് ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും

ന്യൂ​ഡ​ൽ​ഹി: ത​ട​വി​ലാ​ക്ക​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കൈ​മാ​റി ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും. 128 ബം​ഗ്ലാ​ദേ​ശ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഇ​ന്ത്യ വി​ട്ട​യ​ച്ച​പ്പോ​ൾ 23 പേ​രെ ബം​ഗ്ലാ​ദേ​ശി​ലെ ജ​യി​ലി​ൽ നി​ന്നും മോ​ചി​പ്പി​ച്ചു.

ഇ​രു​വ​ശ​ത്തു​മു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹ​ങ്ങ​ളു​ടെ മാ​നു​ഷി​ക​വും ഉ​പ​ജീ​വ​ന​പ​ര​വു​മാ​യ ആ​ശ​ങ്ക​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ളും പ​ര​സ്പ​ര കൈ​മാ​റി​യ​തെ​ന്ന് ഇ​ന്ത്യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Kerala

ആ​ദി​വാ​സി യു​വാ​വ് വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട്: ആ​ദി​വാ​സി യു​വാ​വി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് കാ​ഞ്ഞി​ര​പ്പു​ഴ പാ​ല​ക്ക​യം സ്വ​ദേ​ശി കൃ​ഷ്ണ​ൻ​കു​ട്ടി​യെ ആ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

രാ​ത്രി കി​ട​ന്നു​റ​ങ്ങി​യ യു​വാ​വ് എ​ഴു​ന്നേ​ൽ​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

അ​തേ​സ​മ​യം, മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​ക​ളി​ല്ലെ​ന്ന് ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് അ​റി​യി​ച്ചു. മ​ര​ണ​കാ​ര​ണം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷ​മേ വ്യ​ക്ത​മാ​കൂ​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോ​ഴ​ഞ്ചേ​രി: പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തെ​ള്ളി​യൂ​ര്‍ മു​റ്റ​ത്തി​ലേ​ത്ത് അ​നി​ലി​ന്‍റെ മ​ക​ന്‍ ആ​രോ​മ​ലി​നെ​യാ​ണ് (17) തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

ത​ടി​യൂ​ര്‍ എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യാ​യ ആ​രോ​മ​ലി​ന്‍റെ ബാ​ഗി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക പ​രി​പാ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ അ​ധ്യാ​പ​ക​ര്‍ മ​ദ്യ​ക്കു​പ്പി ക​ണ്ടെ​ടു​ത്തി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് അ​ച്ഛ​നെ വി​ളി​ച്ചു​വ​രു​ത്തി വീ​ട്ടി​ലേ​യ്ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

ഉ​ച്ച​യോ​ടെ വീ​ട്ടി​ലെ​ത്തി​യ ആ​രോ​മ​ലി​നെ പി​ന്നീ​ടാ​ണ് കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. കോ​യി​പ്രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ത്മ​ഹ​ത്യ കു​റി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് നീ​ക്കി. അ​മ്മ: ഗീ​താ കു​മാ​രി.

National

ക​ന്ന​ഡ സാ​ഹി​ത്യ​കാ​രി ആ​ശ ര​ഘു മ​രി​ച്ച നി​ല​യി​ൽ

ബം​ഗ​ളൂ​രു: ക​ന്ന​ഡ സാ​ഹി​ത്യ​കാ​രി ആ​ശ ര​ഘു (46)വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച മ​ല്ലേ​ശ്വ​ര​ത്തെ വ​സ​തി​യി​ലാ​ണ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ആ​ശ ര​ഘു​വി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സാ​ഹി​ത്യ​കാ​രി​യാ​യ ആ​ശ ര​ഘു, ക​ന്ന​ഡ ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ൾ​ക്ക് സം​ഭാ​ഷ​ണ​ങ്ങ​ളും എ​ഴു​തി​യി​രു​ന്നു. ഇ​വ​ർ​ക്ക് ഒ​രു മ​ക​ളു​ണ്ട്. മ​ര​ണ​ത്തി​ൽ ക​ന്ന​ഡ എ​ഴു​ത്തു​കാ​രു​ടെ​യും പ്ര​സാ​ധ​ക​രു​ടെ​യും സം​ഘ​ട​ന അ​നു​ശോ​ചി​ച്ചു.

National

താ​മ​സ സ്ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്തം; ഐ​ടി ജീ​വ​ന​ക്കാ​രി മ​രി​ച്ചു

ബം​ഗു​ളൂ​രു: താ​മ​സ​സ്ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ യു​വ​തി മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഐ​ടി ജീ​വ​ന​ക്കാ​രി​യാ​യ ശ​ർ​മി​ള(34)​ആ​ണ് മ​രി​ച്ച​ത്.

ബം​ഗ​ളൂ​രു സു​ബ്ര​ഹ്മ​ണ്യ ലേ ​ഔ​ട്ടി​ലു​ള്ള വാ​ട​ക വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. രാ​ത്രി 10:30-ഓ​ടെ വീ​ട്ടി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട വീ​ട്ടു​ട​മ വി​ജ​യേ​ന്ദ്ര​ൻ ഉ​ട​ൻ ത​ന്നെ പൊ​ലി​സി​നെ​യും അ​ഗ്നി​ര​ക്ഷാ സേ​ന​യെ​യും വി​വ​ര​മ​റി​യി​ച്ചു.

അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി വീ​ടി​ന്റെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. തീ ​അ​ണ​ച്ച ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ശ​ർ​മി​ള​യെ മു​റി​ക്കു​ള്ളി​ൽ ബോ​ധ​ര​ഹി​ത​യാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മു​റി​യി​ൽ പു​ക നി​റ​ഞ്ഞ​തോ​ടെ ശ​ർ​മി​ള​യ്ക്ക് പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ശ​ർ​മി​ള താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ലെ മ​റ്റൊ​രു മു​റി​യി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഈ ​മു​റി​യി​ൽ താ​മ​സി​ച്ചി​രു​ന്ന സു​ഹൃ​ത്ത് അ​പ​ക​ട​സ​മ​യ​ത്ത് നാ​ട്ടി​ലാ​യി​രു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ശ​ർ​മി​ള ബം​ഗ​ളൂ​രു​വി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

മോ​ഹ​ൻ​ലാ​ലി​ന്‍റെ അമ്മയുടെ സം​സ്കാ​രം ന​ട​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​ട​​​ൻ മോ​​​ഹ​​​ൻ​​​ലാ​​​ലി​​​ന്‍റെ അ​​മ്മ ശാ​​​ന്ത​​​കു​​​മാ​​​രി​​​യ​​​മ്മ​​​യു​​​ടെ സം​​​സ്കാ​​​രം ന​​​ട​​​ത്തി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ട​​​വ​​​ൻ​​​മു​​​ഗ​​​ളി​​​ലെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ലാ​​​യി​​​രു​​​ന്നു സം​​​സ്കാ​​​രം. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നാ​​​നാ തു​​​റ​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​ർ അ​​​ന്തി​​​മോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ക്കാ​​​നാ​​​യി വീ​​​ട്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അർ​​​ലേ​​​ക്ക​​​ർ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​രേ​​​ഷ്ഗോ​​​പി, മ​​​ന്ത്രി​​​മാ​​​രാ​​​യ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, വീ​​​ണാ ജോ​​​ർ​​​ജ്, അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ, സ​​​ജി ചെ​​​റി​​​യാ​​​ൻ, ആ​​​ർ. ബി​​​ന്ദു, രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, ജി.​​​ആ​​​ർ. അ​​​നി​​​ൽ, എം.​​​പി​​​മാ​​​രാ​​​യ കെ.​​​സു​​​ധാ​​​ക​​​ര​​​ൻ, അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്, കെ.​​​സി.​​​വേ​​​ണു​​​ഗോ​​​പാ​​​ൽ, കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, എ.​​​എ. റ​​​ഹീം, മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷ് തു​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ന്തി​​​മോ​​​പ​​​ചാ​​​രം അ​​​ർ​​​പ്പി​​​ക്കാ​​​നെ​​​ത്തി.

വീ​​​ടി​​​നു പി​​​ൻ​​​വ​​​ശ​​​ത്താ​​​യി ഒ​​​രു​​​ക്കി​​​യ ചി​​​ത​​​യി​​​ൽ മോ​​​ഹ​​​ൻ​​​ലാ​​​ൽ തീ​​​കൊ​​​ളു​​​ത്തി. ചൊ​​​വ്വാ​​​ഴ്ച എ​​​റ​​​ണാ​​​കു​​​ള​​​ത്തു വ​​​ച്ചാ​​​യി​​​രു​​​ന്നു ശാ​​​ന്ത​​​കു​​​മാ​​​രി​​​യ​​​മ്മ​​​യുടെ അ​​​ന്ത്യം.

 

 

Kerala

ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

മ​ല​പ്പു​റം: പ​തി​മൂ​ന്നു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി ഫാ​ത്തി​മ ഹ​ന്ന (13) ആ​ണ് മ​രി​ച്ച​ത്. കൊ​ണ്ടോ​ട്ടി കാ​ന്ത​ക്കാ​ട് ജി​യു​പി സ്‌​കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

മൊ​ബൈ​ൽ ഫോ​ണി​ൽ ക​ളി​ച്ച​തി​ന് വീ​ട്ടു​കാ​ർ വ​ഴ​ക്ക് പ​റ​ഞ്ഞി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പി​ണ​ങ്ങി​യ കു​ട്ടി മു​റി​യി​ലേ​ക്ക് പോ​യി മു​റി​യ​ട​ച്ച് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വാ​തി​ൽ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് കു​ട്ടി​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​ൻ ത​ന്നെ വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്ക​മു​ള്ള നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും.

Kerala

വേ​ങ്ങ​ര​യി​ൽ യു​വ​തി​ ഭ​ർ​ത്തൃവീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

മ​ല​പ്പു​റം: വേ​ങ്ങ​ര​യി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.ചേ​റൂ​ർ മി​നി കാ​പ്പ് സ്വ​ദേ​ശി നി​സാ​റി​ന്‍റെ ഭാ​ര്യ ജ​ലീ​സ (31) ആ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‍റെ അ​ടു​ക്ക​ള​യോ​ടു ചേ​ര്‍​ന്നു​ള്ള ഷെ​ഡി​ലാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കാ​രാ​ത്തോ​ട് അ​പ്പ​ക്കാ​ട് സ്വ​ദേ​ശി ഉ​ത്ത​മാ​വു​ങ്ങ​ൽ ആ​ലി - സു​ലൈ​ഖ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ജ​ലീ​സ. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ർ​ട്ട​ത്തിനു ശേ​ഷം കു​ടും​ബ​ത്തിനു വി​ട്ടു​ന​ൽ​കും.

Kerala

ഇരയുടെ പേരു വെളിപ്പെടുത്തിയ കേസ്: രാഹുല്‍ ഈശ്വറിനെ വീട്ടിലെത്തിച്ചു തെളിവെടുത്തു

തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ ഇരയുടെ പേരു വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വറുമായി പോലീസ് തെളിവെടുപ്പു നടത്തി. ഇന്നു രാവിലെ രാഹുല്‍ ഈശ്വറിന്‍റെ പൗഡിക്കോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്.

സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ച വീഡിയോ ചിത്രീകരി ച്ച ലാപ്‌ടോപ്പ് ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ കണ്ടെത്താനാണു തെളിവെടുപ്പു നടത്തിയത്. തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

തിരുവനന്തപുരം സൈബര്‍ പോലീസാണ് രാഹുല്‍ ഈശ്വറിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

അതേസമയം രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായവീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

Latest News

Corehub Up