x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്ലാം ശു​ഭം! കെ. ​സു​ധാ​ക​ര​നെ കാ​ണാ​ൻ ടി.​ഒ. മോ​ഹ​ന​ൻ വീ​ട്ടി​ലെ​ത്തി


Published: March 21, 2026 01:35 AM IST | Updated: March 21, 2026 01:35 AM IST

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ഒ. മോ​ഹ​ന​ൻ കെ.​സു​ധാ​ക​ര​ന്‍റെ എ​ട​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചു. ടി.​ഒ. മോ​ഹ​ന​നെ ഷാ​ൾ അ​ണി​യി​ച്ച് സ്വീ​ക​രി​ച്ച കെ. ​സു​ധാ​ക​ര​ൻ 'താ​ൻ വാ​ക്കു പാ​ലി​ച്ചെ​ന്ന്’പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് സം​ഭാ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ഇ​തി​നി​ടെ മാ​ധ്യ​മപ്ര​വ​ർ​ത്ത​ക​രോ​ട് നി​ങ്ങ​ൾ ഫോ​ട്ടോ​യെ​ടു​ത്ത ശേ​ഷം മാ​റു​മോ അ​തോ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കു​മോ എ​ന്നും ചോ​ദി​ച്ചു. തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ മാ​റ്റി നി​ർ​ത്തി​യാ​ണ് കെ. ​സു​ധാ​ക​ര​നും ടി.​ഒ. മോ​ഹ​ന​നും സം​സാ​രി​ച്ച​ത്. ഇ​ന്നു ന​ട​ക്കു​ന്ന ക​ണ്ണൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​നി​ലും മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ചാ​ര​ണ​ത്തി​നും പ​ങ്കെ​ടു​ക്കും.

ത​ളി​പ്പ​റ​ന്പി​ൽ ടി.​കെ. ഗോ​വി​ന്ദ​നും പ​യ്യ​ന്നൂ​രി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും വേ​ണ്ടി​യും പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും.പാ​ർ​ട്ടി നി​ർ​ദേ​ശം അ​നു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ന​ൽ​കി​യ വാ​ക്കാ​ണ്, താ​ൻ വാ​ക്കു പാ​ലി​ച്ചു എ​ന്ന് പ​റ​ഞ്ഞ​തി​ലൂ​ടെ കെ. ​സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യ​തെ​ന്ന് ടി.​ഒ. മോ​ഹ​ന​ൻ പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

സ്ഥാ​നാ​ർ​ഥിനി​ർ​ണ​യ വേ​ള​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ, ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം വ​ന്ന​തോ​ടെ അ​തെ​ല്ലാം തീ​ർ​ന്നു. കെ. ​സു​ധാ​കാ​ര​ൻ കോ​ൺ​ഗ്ര​സി​ലെ സ​മു​ന്ന​ത​നാ​യ നേ​താ​വാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​പ​ദേ​ശം സ്വീ​ക​രി​ച്ചാ​ണ് താ​ൻ എ​ന്നും മു​ന്നോ​ട്ടുപോ​യ​ത്. അ​ത് ഇ​നി​യും തു​ട​രും. ത​നി​ക്കു വേ​ണ്ടി​യും മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി​യും അ​ദ്ദേ​ഹം പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​ക്കൊ​ണ്ട് പാ​ർ​ട്ടി​യെ അ​ദ്ദേ​ഹം ത​ന്നെ മു​ന്നി​ൽ​നി​ന്നു ന​യി​ക്കും.

ക​ണ്ണൂ​ർ ത​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യാ​ണ്. വി​ജ​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടു​ന്ന​ത്. പ്ര​ചാ​ര​ണ​മാ​രം​ഭി​ക്കാ​ൻ അ​ല്പ​മെ​ങ്കി​ലും അ​ത് വി​ജ​യ​ത്തെ ബാ​ധി​ക്കി​ല്ല. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യു​ള്ള പി​ണ​റാ​യി സർക്കാരിന്‍റെ ദു​ർ​ഭ​ര​ണ​ത്തി​ന് അ​റു​തി വ​രു​ത്തു​ക​യാ​ണ് യു​ഡി​എ​ഫി​ന്‍റെ ല​ക്ഷ്യ​മെ​ന്നും ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ഡ​ൽ​ഹി​യി​ൽ​നി​ന്നു ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ കെ. ​സു​ധാ​ക​ര​നെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും മു​ദ്രാ​വാ​ക്യം വി​ളി​ച്ചും ഷാ​ൾ അ​ണി​യി​ച്ചു​മാ​ണ് സ്വീ​ക​രി​ച്ച​ത്. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം സു​ധാ​ക​ര​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ത്തി​രു​ന്നു​വെ​ങ്കി​ലും യാ​ത്രാ ക്ഷീ​ണ​മു​ണ്ടെ​ന്നും പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു സു​ധാ​ക​ര​ൻ എ​ട​ക്കാ​ടെ വീ​ട്ടി​ലേ​ക്കു പോ​യ​ത്.

ഇ​ന്ന​ലെ ടി.​ഒ. മോ​ഹ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​വും സു​ധാ​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല.

Tags : T.O. Mohanan K. Sudhakaran home Congress Kannur Kerala assembly election Niyama Sabha Election

Recent News

Corehub Up