x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​എ​സ്എ​സി​ൽ ഏ​കാ​ധി​പ​ത്യം; സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ

ഓൺലൈൻ ഡെസ്ക്
Published: July 19, 2026 02:20 PM IST | Updated: July 19, 2026 02:20 PM IST

പത്തനാപുരം മുൻ എംഎൽഎ കെ.ബി. ഗണേഷ് കുമാർ, എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ​ക്കെ​തി​രെ​യും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ രം​ഗ​ത്ത്. എ​ൻ​എ​സ്എ​സി​ൽ ഏ​കാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ൾ വ​ള​രു​ക​യാ​ണെ​ന്നും, എ​വി​ടെ​യാ​യാ​ലും ഏ​കാ​ധി​പ​തി​ക​ൾ ത​ക​രു​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

"സോ​ഡാ കു​പ്പി​യി​ൽ ഗോ​ലി ഇ​ട്ടാ​ൽ പി​ന്നെ കു​പ്പി പൊ​ട്ടി​ച്ചാ​ലേ എ​ടു​ക്കാ​ൻ പ​റ്റൂ" എ​ന്ന് പ​റ​യു​ന്ന​തു​പോ​ലെ, എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​ൽ മാ​റ്റ​ങ്ങ​ൾ താ​നേ വ​രു​മെ​ന്നും ഏ​കാ​ധി​പ​ത്യം അ​വ​സാ​നി​ക്കു​മെ​ന്നും ഗ​ണേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി.

എ​ൻ​എ​സ്എ​സി​ന്‍റെ ഭ​ര​ണ​ഘ​ട​ന താ​ൻ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും അ​ത് ഒ​ളി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ സ​മാ​ധി മ​ന്ദി​രം ക്ഷേ​ത്ര​മാ​ണെ​ന്നാ​ണ് സു​കു​മാ​ര​ൻ നാ​യ​ർ പ​റ​യു​ന്ന​ത്, എ​ന്നാ​ൽ അ​ത് എ​ല്ലാ​വ​ർ​ക്കു​മാ​യി തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നാ​ണ് താ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ നി​ന്ന് ത​ന്നെ പു​റ​ത്താ​ക്കി​യ​തി​ലെ നീ​തി സ​മൂ​ഹം പ​രി​ശോ​ധി​ക്ക​ട്ടെ എ​ന്നും, മ​ര്യാ​ദ​യു​ള്ള​വ​ർ നീ​തി പു​ല​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്നെ​യും പി​താ​വ് ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള​യെ​യും ത​ണ​ലാ​യി ക​രു​തി​യ​വ​രാ​ണ് ഇ​പ്പോ​ൾ ത​നി​ക്കെ​തി​രെ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും, വി​ര​ട്ട​ലൊ​ന്നും വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം നേ​തൃ​ത്വ​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ എ​ൻ​എ​സ്എ​സി​നെ ആ​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് താ​ൻ ക​രു​തു​ന്നി​ല്ലെ​ന്നും, ഏ​തെ​ങ്കി​ലും ഒ​രു സ​മു​ദാ​യ​ത്തെ മു​ഖ്യ​മ​ന്ത്രി ആ​ക്ഷേ​പി​ച്ച​താ​യി അ​റി​വി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : K.B. Ganesh Kumar NSS Sukumaran Nair Latest News News Update

Recent News

Corehub Up