പിടിയിലായ പ്രതികൾ
കോഴിക്കോട്: പന്നിയങ്കരയിൽ വിൽപനയ്ക്കെത്തിച്ച 168 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യപ്രതികൾ പിടിയിൽ. തൃശൂർ ആട്ടൂർ പാറപ്പുറം സ്വദേശി പനലാപിൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (35), കൊല്ലം കോട്ടുക്കൽ മഞ്ഞപ്പാറ സ്വദേശി സാഹില(29) എന്നിവരാണ് പിടിയിലായത്.
ഇരുവരും ബംഗളൂരുവിൽ നിന്നാണ് പിടിയിലായത്. വിൽപനയ്ക്കെത്തിച്ച എംഡിഎംഎയുമായി ഒളവണ്ണ സ്വദേശി കെ.സി. നവാസിനെ പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികളെ കുറിച്ച് വിവരം ലഭിച്ചത്.
മുഹമ്മദ് ഫാസിലും സാഹിലയുമാണ് ലഹരി എത്തിച്ച് നൽകുന്നതെന്ന് നവാസ് മൊഴി നൽകിയിരുന്നു. തുടർന്ന് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതികൾ ബംഗളൂരുവിലാണുള്ളതെന്ന് കണ്ടെത്തുകയായിരുന്നു.
ഇതേ തുടർന്ന് പൊലിസ് ബംഗളൂരുവിലെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളുടെ ഫോണും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Panniyankara Bengaluru CaseFile FIR Crime Police Investigation