Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Panniyankara

Palakkad

പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​ ലോ​റി അ​പ​ക​ടം: വി​മ​ലും ഉ​ണ്ണി​കൃ​ഷ്ണ​നും ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യി​ൽ ടോ​ൾ പ്ലാ​സ​ക്കു സ​മീ​പം പ​ന്നി​യ​ങ്ക​ര​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ട​തി​ന്‍റെ ആ​ശ്വാ​സ​ത്തി​ലാ​ണ് ടി​പ്പ​ർ ഡ്രൈ​വ​ർ​മാ​രാ​യ ഇ​രി​ങ്ങാ​ല​ക്കു​ട കൊ​മ്പൊ​ടി​ഞ്ഞാ​മാ​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ വി​മ​ലും ഉ​ണ്ണി​കൃ​ഷ്ണ​നും. ടി​പ്പ​ർ ലോ​റി പാ​ത​യോ​രത്ത് നി​ർ​ത്തി സ​മീ​പ​ത്തു​ള്ള ക​ഞ്ഞി​ക്ക​ട​യി​ലേ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് നി​യ​ന്ത്ര​ണംവി​ട്ട് അ​മി​ത​വേ​ഗ​ത​യി​ൽ പാ​ഞ്ഞെ​ത്തി​യ പാ​ർ​സ​ൽ ലോ​റി ഇ​വ​രു​ടെ ടി​പ്പ​റി​നെ ഇ​ടി​ച്ച് ത​ക​ർ​ത്ത​ത്.

സെ​ക്ക​ൻ​ഡു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ര​ക്ഷ​പ്പെ​ട​ൽ. പാ​ർ​സ​ൽ ലോ​റി ഇ​ടി​ച്ചു ക​യ​റി ടി​പ്പ​ർ പൂർണമായും ത​ക​ർ​ന്നു. മു​ന്നി​ലെ മ​റ്റൊ​രു ച​ര​ക്ക് ലോ​റി​യു​ടെ പി​റ​കി​ൽ ഇ​ടി​ച്ചുക​യ​റി​യാ​ണ് പി​ന്നീ​ട് ടി​പ്പ​ർ നി​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പാ​ത​യോ​ര​ത്തെ സ​ർ​വേ ക​ല്ലു​ക​ളി​ൽ കു​ടു​ങ്ങി ടി​പ്പ​റി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ ഒ​ന്നാ​കെ ഊ​രി​ത്തെ​റി​ച്ചു.

പാ​ർ​സ​ൽ ലോ​റി​ക്കും ച​ര​ക്കു ലോ​റി​ക്കും ഇ​ട​യി​ൽ ഞെ​രി​ഞ്ഞ​മ​ർ​ന്ന ടി​പ്പ​റി​ന​ടി​യി​ലാ​യി​രു​ന്നു മ​രി​ച്ച ശ​ശി​കു​മാ​ർ കി​ട​ന്നി​രു​ന്ന​ത്. അ​തി​രാ​വി​ലെ ത​മി​ഴ്നാ​ട്ടി​ൽ പോ​യി കാ​ലി​ത്തീ​റ്റ ലോ​ഡെ​ടു​ത്ത് തൃ​ശൂ​രി​ൽ ഇ​റ​ക്കി തി​രി​ച്ച് ര​ണ്ടാ​മ​ത് ലോ​ഡ് എ​ടു​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് ടി​പ്പ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​ന്നി​യ​ങ്ക​ര​യി​ൽ എ​ത്തു​മ്പോ​ൾ ഇ​വ​ർ സ്ഥി​ര​മാ​യി പാ​ത​യോ​ര​ത്തെ ക​ഞ്ഞി​ക്ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ടി​പ്പ​ർ നി​ർ​ത്താ​റു​ണ്ട്. പ​തി​വു​പോ​ലെ ഇ​ന്ന​ലേ​യും ടി​പ്പ​ർ നി​ർ​ത്തി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​റ​ങ്ങി​യ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഏ​റേ​നേ​രം അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ട​ലി​ലാ​യി​രു​ന്നു വി​മ​ലും ഉ​ണ്ണി​കൃ​ഷ്ണ​നും.

Latest News

Corehub Up