x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസിന്‍റെ രീതിയല്ല; നിയമപരമായ കാര്യം നടന്നേ പറ്റൂ: ചാണ്ടി ഉമ്മൻ

വെബ് ഡെസ്ക്
Published: October 18, 2026 05:20 PM IST | Updated: October 18, 2026 05:20 PM IST

ചാണ്ടി ഉമ്മൻ

കോട്ടയം: സിഎംആര്‍എല്‍ വിഷയത്തിലെ സര്‍ക്കാര്‍ നടപടിയില്‍ നേതൃത്വം വ്യക്തത വരുത്തണമെന്ന് ചാണ്ടി ഉമ്മൻ. മാത്യു കുഴല്‍നാടന്‍ പറഞ്ഞത് താന്‍ അടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. അദ്ദേഹത്തെ ആര്‍ക്കും തെറ്റ് പറയാന്‍ കഴിയില്ല.

കെ. സുധാകരന്‍ പറഞ്ഞതും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരമാണ്. എന്നാല്‍ ആരെയും വേട്ടയാടുന്നത് കോണ്‍ഗ്രസ് രീതിയല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

സിപിഎം ഇതുകണ്ട് പഠിക്കണം. നിയമം നിയമത്തിനനുസരിച്ച് പോകുമ്പോൾ നടപടി ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നിയമപരമായ കാര്യം നടക്കണം. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന സര്‍ക്കാര്‍ നിലപാട് മികച്ചതാണ്.

തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായി ശിക്ഷിക്കപ്പെടും. മനുഷ്യത്വമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതാണ് സിപിഎമ്മില്‍ നിന്നുള്ള വ്യത്യാസം. കൃത്യമായ നടപടികളുമായി തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

Tags : Targeting ChandyOommen Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up