x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബേ​ക്ക​റി​ക​ൾ വ​ഴി ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പന: എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി മ​ന്ത്രി 

ഓൺലൈൻ ഡെസ്ക്
Published: October 18, 2026 12:29 PM IST | Updated: October 18, 2026 12:31 PM IST

എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു

തിരുവനന്തപുരം: ബേ​ക്ക​റി​ക​ൾ വ​ഴി 15% വീ​ര്യ​മു​ള്ള ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി​യെ​ന്ന വി​വാ​ദ​ത്തി​ൽ  എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി മ​ന്ത്രി എം. ​ലി​ജു. മു​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന്‍റെ കാ​ല​ത്താ​ണ് ഈ ​ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​രു​ന്ന​തി​നി​ട​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി.

ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പ​ന സ​ർ​ക്കാ​രി​ന്‍റെ അ​റി​വോ​ടെ​യ​ല്ലെ​ന്ന പ​രാ​തി​ക​ൾ ശ​ക്ത​മാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പ് വി​ഷ​യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത്. മു​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ കാ​ല​ത്ത് ന​ട​ന്നു​വെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന ഈ ​തീ​രു​മാ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ​യോ ന​യ​പ​ര​മാ​യോ ഉ​ള്ള അ​നു​മ​തി ല​ഭി​ച്ചി​രു​ന്നോ​യെ​ന്നും, ഇ​തി​ന് പി​ന്നി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രു​ന്നു​വെ​ന്നും പു​തി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കും. 

15 ശ​ത​മാ​നം വീ​ര്യ​മു​ള്ള പ​ഴ​ങ്ങ​ളി​ൽ​നി​ന്ന് നി​ർ​മി​ക്കു​ന്ന വൈ​നാ​ണ് വി​ൽ​പ​ന​യ്ക്കെ​ത്തി​യ​ത്. ചാ​ല​ക്കു​ടി​യി​ലെ ഒ​രു ബേ​ക്ക​റി​ക്കാ​ണ് ആ​ദ്യ​മാ​യി വി​ൽ​പ​നാ​നു​മ​തി ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്. നി​ല​വി​ൽ നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് ഹോ​ർ​ട്ടി വൈ​ൻ നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. എ​ന്നാ​ൽ ഈ ​ന​ട​പ​ടി മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.  

ഹോ​ർ​ട്ടി വൈ​ൻ വി​ത​ര​ണം അ​റി​ഞ്ഞ​ത് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മു​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ൽ​കി​യ അ​പേ​ക്ഷ​യി​ലാ​ണ് വി​ൽ​പ​ന​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. തീ​രു​മാ​ന​ത്തി​ൽ സ​ർ​ക്കാ​രി​ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നും ലി​ജു കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഹോ​ർ​ട്ടി വൈ​ൻ വി​ൽ​പ​ന​യ്ക്കാ​യി10000 രൂ​പ വാ​ർ​ഷി​ക ഫീ​സ് ന​ൽ​കി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് എ​ടു​ക്കാം. 20 ശ​ത​മാ​ന​മാ​ണ് വി​ൽ​പ​ന​യി​ലൂ​ടെ ക​മ്മീ​ഷ​ൻ ല​ഭി​ക്കു​ക. 

Tags : MLiju ExciseMinister ExciseCommissioner LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up