തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയ സംഭവത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് കേസെടുത്തു. 'ടി21' എന്ന ഓണ്‍ലൈന്‍ ചാനലിനും 'വിനോദ് എസ്. കടശസൈയില്‍' എന്ന പ്രൊഫൈലിനുമെതിരെയാണ് ഔദ്യോഗികമായി കേസെത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സമയത്ത് മന്ത്രി വൈകിയാണ് ആലപ്പുഴയില്‍ എത്തിയതെന്ന തരത്തിലുള്ള തെറ്റായ വാര്‍ത്തകളും അപവാദ പ്രചരണങ്ങളുമാണ് ഇവര്‍ വ്യാപകമായി പ്രചരിപ്പിച്ചത്.
കലാപാഹ്വാനം ചെയ്യല്‍, വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍, അപവാദപ്രചരണം നടത്തുക തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് നിലവില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.