x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ഊർജസ്വലമായ ജനാധിപത്യത്തിന്‍റെ ലക്ഷണമെന്ന് ചീഫ് ജസ്റ്റീസ്

വെബ് ഡെസ്ക്
Published: October 18, 2026 03:06 PM IST | Updated: October 18, 2026 03:07 PM IST

ചീഫ് ജസ്റ്റീസ് സൂര്യകാന്ത്

ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെയും പ്രക്രിയകളെയും ചോദ്യം ചെയ്യുന്നത് ശക്തവും ഊർജസ്വലവുമായ ജനാധിപത്യത്തിന്‍റെ പ്രധാന ലക്ഷണമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. ബംഗളൂരുവിൽ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയുടെ 34-ാമത് ബിരുദദാനച്ചടങ്ങിനെത്തിയ അദ്ദേഹം ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കവെയാണ് ഈ അഭിപ്രായം പങ്കുവെച്ചത്.

ജുഡീഷ്യറിയും അതിൽ നിന്ന് വ്യത്യസ്തമല്ലെന്നും, ചോദ്യം ചോദിക്കുന്നതിലൂടെ മാത്രമാണ് ഭരണഘടനാ സ്ഥാപനങ്ങൾക്ക് കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും കൈവരിക്കാൻ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

യുവജനങ്ങൾ രാജ്യത്തിന്‍റെ ഭാവി മാത്രമല്ലെന്നും വർത്തമാന കാലത്തെ സജീവ പങ്കാളികൾ കൂടിയാണെന്നും ചീഫ് ജസ്റ്റീസ് ഓർമിപ്പിച്ചു. യുവാക്കളുടെ ആശങ്കകൾ നാം കേൾക്കാനും മനസിലാക്കാനും തയാറാകണം. ഏതൊരു സമൂഹത്തിലും ഉയരുന്ന വിയോജിപ്പുകളെ ഒരിക്കലും ഭരണ സംവിധാനങ്ങൾക്കോ സ്ഥാപനങ്ങൾക്കോ എതിരെയുള്ള ഭീഷണിയായി കാണരുതെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതലമുറയുടെ ശബ്ദവും ഊർജവും ജനാധിപത്യത്തെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ. മാറ്റങ്ങൾ ആവശ്യപ്പെടുമ്പോഴും സർക്കാരുകൾക്കും സംവിധാനങ്ങൾക്കും എതിരെ വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും യുവതലമുറ എപ്പോഴും ഭരണഘടനാപരമായ തത്ത്വങ്ങളും നിയമവാഴ്ചയും പാലിക്കാൻ അതീവ ശ്രദ്ധിക്കണമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.

ജനാധിപത്യപരമായ അവകാശങ്ങൾ വിനിയോഗിക്കുമ്പോൾ തന്നെ രാജ്യത്തിന്‍റെ നിയമവ്യവസ്ഥയോടും ഭരണഘടനയോടുമുള്ള പ്രതിബദ്ധത കൈവിടരുതെന്നും സൂര്യകാന്ത് കൂട്ടിച്ചേർത്തു.

Tags : ChiefJustice Democracy Questioning Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up