Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ChiefJustice

ഫോം 6-​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ല; ആ​രാ​ണ് മാ​റ്റം വ​രു​ത്തി​യ​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്ന് സു​പ്രീം​കോ​ട​തി

ന്യൂ​ഡ​ൽ​ഹി: പ്ര​ത്യേ​ക വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വോ​ട്ട​ർ​മാ​ർ പു​തി​യ​താ​യി പേ​ര് ചേ​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന 'ഫോം 6'-​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ​ക്ക് സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ മ​റ്റ് ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രു​ടെ സ​മ്മ​ത​മി​ല്ലാ​തെ ഏ​ക​പ​ക്ഷീ​യ​മാ​യി സ്വീ​ക​രി​ച്ച തീ​രു​മാ​ന​ങ്ങ​ളെ ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഫോം 6-​ലെ ഒ​രു ഭേ​ദ​ഗ​തി​ക്കും സു​പ്രീം​കോ​ട​തി അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ബെ​ഞ്ച്, കേ​സി​ന്‍റെ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ഈ ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​ത് ആ​രാ​ണെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. സെ​പ്റ്റം​ബ​ർ 26-ന് ​പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ബി​ഹാ​ർ വി​ഷ​യ​ത്തി​ലെ മേ​യ് മാ​സ​ത്തി​ലെ വി​ധി​ന്യാ​യം ചൂ​ണ്ടി​ക്കാ​ട്ടി ഫോം 6 ​മാ​റ്റ​ങ്ങ​ൾ സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ചി​ട്ടു​ണ്ടെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​വ​കാ​ശ​വാ​ദ​ത്തി​നാ​ണ് ഇ​തോ​ടെ തി​രി​ച്ച​ടി​യാ​യ​ത്.

നി​യ​മ​പ​ര​മാ​യ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​തെ വോ​ട്ട​ർ​മാ​രു​ടെ വം​ശ​പ​ര​മ്പ​ര​യും മു​ൻ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ളും ചോ​ദി​ക്കു​ന്ന ത​ര​ത്തി​ൽ ഫോം 6​ന്‍റെ സോ​ഫ്റ്റ്‌​വെ​യ​റി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യി മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​മി​ല്ലാ​തെ ഈ ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യ​ത് അ​ന​ധി​കൃ​ത​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് മ​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ സു​ഖ്ബീ​ർ സിം​ഗ് സ​ന്ധു​വും വി​വേ​ക് ജോ​ഷി​യും എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. കേ​സി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. 

Latest News

Corehub Up