x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ഷ്യ​ന്ത് ഗൗ​ത​മി​നെ സി​ക്കിം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​തി​നെ​തി​രെ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം

ഓൺലൈൻ ഡെസ്ക്
Published: October 18, 2026 02:29 PM IST | Updated: October 18, 2026 02:29 PM IST

സിക്കിമിൽ ദുഷ്യന്ത് ഗൗതമിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ

ഗ്യാം​ഗ്‌​ടോ​ക്ക്: ബി​ജെ​പി നേ​താ​വ് ദു​ഷ്യ​ന്ത് കു​മാ​ർ ഗൗ​ത​മി​നെ സി​ക്കിം ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​തി​നെ​തി​രെ ഗ്യാം​ഗ്ടോ​ക്കി​ലെ ജി​ല്ലാ ഭ​ര​ണ​കൂ​ട കേ​ന്ദ്ര​ത്തി​ന് മു​ന്നി​ൽ വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. 2022-ലെ ​അ​ങ്കി​ത ഭ​ണ്ഡാ​രി കൊ​ല​പാ​ത​ക കേ​സി​ൽ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ള്ള 'വി​ഐ​പി' ആ​രോ​പ​ണ​ങ്ങ​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, അ​ത് പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ ഗ​വ​ർ​ണ​ർ പ​ദ​വി​യി​ലേ​ക്കു​ള്ള സ​ത്യ​പ്ര​തി​ജ്ഞ മാ​റ്റി​വെ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ക്ഷോ​ഭ​ക​രു​ടെ ആ​വ​ശ്യം.

അ​ങ്കി​ത ഭ​ണ്ഡാ​രി വ​ധ​ക്കേ​സി​ൽ ദു​ഷ്യ​ന്ത് കു​മാ​ർ ഗൗ​ത​മി​ന്‍റെ പേ​ര് കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, കേ​സി​ൽ പ​രാ​മ​ർ​ശി​ക്ക​പ്പെ​ടു​ന്ന 'വി​ഐ​പി' അ​ദ്ദേ​ഹം ത​ന്നെ​യാ​ണെ​ന്നാ​ണ് അ​ങ്കി​ത​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണ​ങ്ങ​ൾ അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചി​ട്ടു​ണ്ട്. 

രാ​ഷ്ട്രീ​യേ​ത​ര കൂ​ട്ടാ​യ്മ​യാ​യി​ട്ടാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തെ​ന്നും സ​മാ​ധാ​ന​പ​ര​മാ​യാ​ണ് പ്ര​ക്ഷോ​ഭം ന​ട​ത്തി​യ​തെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി. ഒ​ക്ടോ​ബ​ർ 19-നാ​ണ് ഗ​വ​ർ​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്. സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് തെ​ളി​യു​ന്ന​തു​വ​രെ നി​യ​മ​നം നീ​ട്ടി വെ​ക്ക​ണ​മെ​ന്നും, അ​തു​വ​രെ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും പ്ര​ക്ഷോ​ഭ​ക​ർ വ്യ​ക്ത​മാ​ക്കി. 

Tags : Sikkim Gangtok LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up