x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ഫ്ഐ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ത​മ്മി​ല​ടി; ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി

ഓൺലൈൻ ഡെസ്ക്
Published: October 18, 2026 03:00 PM IST | Updated: October 18, 2026 03:00 PM IST

എസ്എഫ്ഐ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ത​മ്മി​ല​ടി

വ​യ​നാ​ട്: എ​സ്എ​ഫ്ഐ വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ക​ടു​ത്ത ത​മ്മി​ല​ടി​യും ഗ്രൂ​പ്പ് വ​ഴ​ക്കും. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​യ​ന്തി​നെ ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ദ​ർ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​ർ​ദി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം. ജി​ല്ല​യി​ലെ കോ​ളേ​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​സം​ഭ​വ​വി​കാ​സ​ങ്ങ​ൾ. 

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഫേ​സ്ബു​ക്കി​ലൂ​ടെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ തോ​ന്നി​യ​വാ​സ​ങ്ങ​ളും ന​ട​പ​ടി​ക​ളും ചോ​ദ്യം ചെ​യ്യു​ന്ന​വ​രെ മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന പ്ര​ധാ​ന ആ​രോ​പ​ണം. 

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ സം​ഘ​ട​ന​യെ ബാ​ധി​ക്ക​രു​തെ​ന്നു ക​രു​തി​യാ​ണ് വി​ഷ​യം ഇ​തു​വ​രെ ര​ഹ​സ്യ​മാ​യി വെ​ച്ച​തെ​ന്നും എ​ന്നാ​ൽ നേ​തൃ​ത്വ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും തു​ട​ർ​ച്ച​യാ​യ വെ​ല്ലു​വി​ളി​ക​ൾ ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന​തെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up