x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാലക്കുടിയിലെ ബേക്കറിക്ക് വൈൻ ലൈസൻസ് നൽകിയത് യുഡിഎഫ് സർക്കാരെന്ന് എം.ബി. രാജേഷ്

വെബ് ഡെസ്ക്
Published: October 18, 2026 03:38 PM IST | Updated: October 18, 2026 03:38 PM IST

എം.ബി. രാജേഷ്

തിരുവനന്തപുരം: ഹോർട്ടി വൈൻ വിൽക്കാൻ ചാലക്കുടിയിലെ ബേക്കറിക്ക് ലൈസൻസ് നൽകിയത് യുഡിഎഫ് സർക്കാരെന്ന് മുൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ബേക്കറിക്ക് ലൈസൻസ് നൽകിയത് ജൂണിലാണ്. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണിതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി അറിഞ്ഞില്ലെന്നത് അദ്ദേഹത്തിന്‍റെ കുറ്റമാണ്. അവരാണ് അത് പരിശോധിക്കേണ്ടത്. ലൈസൻസ് റദ്ദാക്കാനുള്ള നീക്കത്തെക്കുറിച്ച് കർഷകരാണ് പ്രതികരക്കേണ്ടതെന്നും രാജേഷ് പറഞ്ഞു.

കർഷക സംഘടനകളുടെയും കർഷകരുടെയും ആവശ്യ പ്രകാരമാണ് എൽഡിഎഫ് സർക്കാർ ഹോർട്ടി വൈൻ ഉത്പാദനത്തിന് അനുമതി നൽകിയത്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം എടുത്തത്. ഇത് മദ്യമല്ല. ഫെർമെൻറ്റേഷൻ വഴി ഉൽപാദിപ്പിക്കുന്നുന്നതാണ്. ഇതിന് ഒരു വിപണി ഉറപ്പാക്കാൻ ചട്ടഭേദ​ഗതി ചെയ്തുവെന്നും രാജേഷ് പറഞ്ഞു.

Tags : MBRajesh Licens Bakery UDF Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up