യൂട്യൂബർ മുന്താസ് അബ്ദുൽ സലാം
കൊച്ചി: യൂട്യൂബ് ചാനലിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ യൂട്യൂബർ മുന്താസ് അബ്ദുൽ സലാമിനെ പൊലിസ് അറസ്റ്റ് ചെയ്തു. വോയിസ് ഓഫ് ട്രൂത്ത് എന്ന യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയുമായി ബന്ധപ്പെട്ടാണ് നടപടി.
വീഡിയോയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ പൊലിസാണ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
Tags : Muntas Abdul Salam YouTuber Arrested Thrippunithura Police POCSO Case POCSO Act YouTube Controversy Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash