x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ കു​ടും​ങ്ങും; 6199 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: October 18, 2026 07:32 PM IST | Updated: October 18, 2026 07:32 PM IST

എഐ ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് കേ​ര​ള പൊ​ലി​സ് ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ 6199 പേ​ര്‍​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 13 രാ​വി​ലെ ഏ​ഴു​മു​ത​ല്‍17 രാ​വി​ലെ ഏ​ഴു​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് സ്പെ​ഷ്യ​ല്‍ ഡ്രൈ​വ് ന​ട​ത്തി​യ​ത്.

ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന വി​ഭാ​ഗം എ​ഡി​ജി പി.​പി. വി​ജ​യ​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം സോ​ണ്‍ ഐജി​മാ​ര്‍‌, റേ​ഞ്ച് ഡി​ഐ​ജി​മാ​ര്‍, ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​മാ​ര്‍ എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് വി​വി​ധ യൂ​ണി​റ്റു​ക​ളെ സം​ഘ​ടി​പ്പി​ച്ച് സ്പെ​ഷ്യ​ല്‍ ഡ്രൈ​വ് ന​ട​ത്തി​യ​ത്.

കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത് എ​റ​ണാ​കു​ളം റൂ​റ​ലി​ലാ​ണ്, 710 കേ​സു​ക​ള്‍‌. തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ല്‍ 497 ഉം ​കോ​ട്ട​യ​ത്ത് 456 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഏ​റ്റ​വും കു​റ​വ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലാ​ണ്, 75 കേ​സു​ക​ള്‍.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​തു റോ​ഡ് അ​പ​ക​ട​ങ്ങ​ള്‍​ക്കും മ​ര​ണ​ങ്ങ​ള്‍​ക്കും പ്ര​ധാ​ന കാ​ര​ണ​മാ​കു​ന്നു​വെ​ന്നും വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​മെ​ന്നും എ​ഡി​ജി​പി പി. ​വി​ജ​യ​ൻ അ​റി​യി​ച്ചു.

Tags : Driving Alcohol Cases Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up