Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Driving

മദ്യപിച്ച് കാറോടിച്ച് അപകടം; ഡ്രൈവര്‍ കസ്റ്റഡിയില്‍

കൊച്ചി: കളമശേരിയില്‍ മദ്യപിച്ച് കാറോടിച്ച് അപകടം. കൊച്ചിയില്‍ നിന്നും ആലുവ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ സ്‌കൂട്ടറിലും മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ അപകടമുണ്ടാക്കിയ കാര്‍ തടഞ്ഞുവച്ച് ഡ്രൈവറെ പിടികൂടി പൊലിസിന് കൈമാറി.

ബുധനാഴ്ച രാത്രി എട്ടോടെ ആയിരുന്നു സംഭവം. നിയന്ത്രണം വിട്ട കാര്‍ ആദ്യം സ്‌കൂട്ടറില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡിലേക്ക് മറിഞ്ഞു. സ്‌കൂട്ടറില്‍ ഇടിച്ച നിര്‍ത്താതെ മുന്നോട്ടു പോയ കാര്‍ തൊട്ടുപിന്നാലെയെത്തിയ മറ്റൊരു കാറിലും ശക്തിയായി ഇടിക്കുകയായിരുന്നു.

ഇതോടെ റോഡിലുണ്ടായിരുന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു. മദ്യപിച്ച ഡ്രൈവറെ കളമശേരി പൊലിസ് കസ്റ്റഡിയില്‍ എടുത്തു.

Kerala

മ​ദ്യ​പി​ച്ചു ല​ക്കുകെ​ട്ടു ല​ഹ​രി​വേ​ട്ട; മൂ​ന്നു പോ​ലീ​സു​കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: മ​ദ്യ​വേ​ട്ട​ക്കി​ടെ മ​ദ്യ​പി​ച്ചു ല​ക്കു കെ​ട്ട പോ​ലീ​സു​കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി​ക്കു കീ​ഴി​ലു​ള്ള ഡാ​ൻ​സാ​ഫ് ടീ​മി​ലെ രാ​ഹു​ൽ, പ്രി​യേ​ഷ്, സു​മ​ൻ എ​ന്നി​വ​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ മ​ദ്യ​പി​ച്ചു പോ​ലീ​സ് ജീ​പ്പ് ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി ​എ​ന്നാ​ണ് പ​രാ​തി. മദ്യലഹരിയിൽ ഉദ്യോഗസ്ഥർ ഒാടിച്ച പോ​ലീ​സ് വാ​ഹ​നം നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. ചൊ​വ്വ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം . ജീ​പ്പി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​തോ​ടെ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വ​നി​താ ഓ​ട്ടോ ഡ്രൈ​വ​ർ ശോ​ഭ ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ലി​യൊ​രു അ​പ​ക​ട​ത്തി​ൽനി​ന്നു ര​ക്ഷ​പ്പെ​ട്ട​ത്.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പോയ പോലീ​സ് ജീ​പ്പ് ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്നു ത​ട​ഞ്ഞു. നാ​ട്ടു​കാ​ർ ത​ടി​ച്ചു​കൂ​ടി ചോ​ദ്യം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​തോ​ടെ, വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ജീ​പ്പി​ൽനി​ന്ന് ഇ​റ​ങ്ങി ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ആ​ളു​ക​ൾ ഒ​ത്തു​കൂ​ടി ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ൻ ഓ​ടി​ക്കളഞ്ഞത്.

സം​ഭ​വ​ത്തെത്തുടർന്നു കൂ​ടു​ത​ൽ പോ​ലീ​സ് സം​ഘം സ്ഥലത്ത് എ​ത്തി​ച്ചേ​രു​ക​യും വാ​ഹ​നം ഓ​ടി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

Kerala

ജീവന്‍ വേണേല്‍ മാറിക്കോ! ടിപ്പര്‍ ലോറികള്‍ പാഞ്ഞുവരുന്നുണ്ട്

കൊല്ലം: ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ എന്നത് ഇന്ന് കേരളത്തിലെ റോഡുകളില്‍ നിത്യേന കേള്‍ക്കുന്ന ഒരു പേടിപ്പെടുത്തുന്ന വാര്‍ത്തയായി മാറിയിരിക്കുന്നു. റോഡ് സുരക്ഷയെയും ജനങ്ങളുടെ ജീവനെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്ന ഒന്നാണ് ടിപ്പര്‍ ലോറികളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും.

കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗത്തിലെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണംവിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേര്‍ മരിച്ചത് അവസാനത്തെ ഉദാഹരണമാണ്.

അമിതവേഗവും സമയം പാലിക്കലും

ക്വാറികളില്‍നിന്നും കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍നിന്നും കൂടുതല്‍ ട്രിപ്പുകള്‍ ഓടിച്ചാല്‍ കൂടുതല്‍ പണം ലഭിക്കും എന്നതിനാല്‍, ഡ്രൈവര്‍മാര്‍ പലപ്പോഴും അമിതവേഗത്തെ ആശ്രയിക്കുന്നു.

നിയമലംഘനങ്ങള്‍

മിക്കപ്പോഴും അനുവദിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ഭാരം കയറ്റുന്നതാണ് ടിപ്പര്‍ ലോറികള്‍ നടത്തുന്ന നിയമലംഘനങ്ങളില്‍ കൂടുതല്‍. അമിത ഭാരം കയറ്റുന്നതുമൂലമും ടോറസിന്റെ ബാലന്‍സ് തെറ്റുന്നതും സാങ്കേതികത്തകരാറുമാണ് മിക്ക അപകടങ്ങളുടെയും മൂല കാരണം. മണലും മറ്റ് നിര്‍മാണ സാമഗ്രികളും മൂടിയിടാതെ പൊതുനിരത്തിലൂടെ പായുന്നതും സര്‍വസാധാരണമായ കാഴ്ചയാണ്.

ഡ്രൈവിംഗിലെ അശ്രദ്ധയും തളര്‍ച്ചയും

അപകടങ്ങളുണ്ടാവുന്നതിന്‍റെ പ്രധാന കാരണം ഡ്രൈവര്‍മാരുടെ അശ്രദ്ധയാണെന്നാണ് പൊതുവേ വിലയിരുത്തുന്നത്. അതിന്‍റെ പ്രധാന കാരണം ദീര്‍ഘനേരം വിശ്രമമില്ലാതെ ജോലി ചെയ്യുന്നതാണ്. പലപ്പോഴും ലോഡിനനുസരിച്ചാണ് ഡ്രൈവര്‍മാരുടെ പ്രതിഫലം. അക്കാരണത്താല്‍ വിശ്രമമില്ലാതെ ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിക്കപ്പെടുന്നു.

റോഡുകളുടെ അവസ്ഥ

വീതികുറഞ്ഞതും തിരക്കേറിയതുമായ കേരളത്തിലെ റോഡുകളില്‍ വലിയ ടിപ്പര്‍ ലോറികള്‍ വേഗത്തില്‍ പായുമ്പോള്‍ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒഴിഞ്ഞുമാറാന്‍ പോലും സമയം ലഭിക്കാറില്ല.

ജില്ലയിലെ ടിപ്പറിന്‍റെ നിയന്ത്രണം

സ്‌കൂളുകളുടെയും കോളജുകളുടെയും സുഗമമായ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയില്‍ ടിപ്പര്‍ ലോറികള്‍ക്ക് കര്‍ശന സമയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ: 8:30 മുതല്‍ 10 വരെയും വൈകുന്നേരം 3:30 മുതല്‍ 4:30 വരെയും ജില്ലയില്‍ ടിപ്പര്‍ വാഹനങ്ങള്‍ ഓടിക്കാന്‍ പാടില്ല. കൂടാതെ ഈ സമയങ്ങളല്‍ ടിപ്പര്‍ ലോറികളും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് ഭാരവാഹനങ്ങളും നിരത്തിലിറങ്ങാന്‍ പാടില്ല. ഈ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട മോട്ടോര്‍ വാഹന വകുപ്പും പോലീസും നടത്തുന്ന പരിശോധനകള്‍ പേരില്‍ മാത്രമൊതുങ്ങുന്നതും അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നു.

Viral

കാ​മു​കി​യെ സ്കൂ​ളി​ലെ​ത്തി​ക്കാ​ൻ സി​റ്റി ബ​സ് മോ​ഷ്‌​ടി​ച്ച് 15കാ​ര​ന്‍റെ അ​തി​സാ​ഹ​സം

വീ​സ്ബാ​ഡ​ൻ: ത​ന്‍റെ പ്ര​ണ​യി​നി​യെ സ്കൂ​ളി​ലെ​ത്തി​ക്കാ​ൻ ഒ​രു കൗ​മാ​ര​ക്കാ​ര​ൻ ന​ട​ത്തി​യ അ​തി​സാ​ഹ​സം ഒ​രു നാ​ടി​നെ​ത്ത​ന്നെ മു​ൾ​മു​ന​യി​ലാ​ക്കി. പ​തി​നാ​ലു​കാ​രി​യാ​യ കാ​മു​കി ബ​സ് കാ​ത്തു​നി​ന്നു ക​യ​റി വി​ഷ​മി​ക്കേ​ണ്ടെ​ന്നു ക​രു​തി​യാ​കും അ​വ​ളെ സ്കൂ​ളി​ലെ​ത്തി​ക്കാ​ൻ ഒ​രു ബ​സ് ത​ന്നെ പ​യ്യ​ൻ കൊ​ണ്ടു​വ​ന്നു. കാ​മു​ക​ൻ കൊ​ണ്ടു​വ​ന്ന ബ​സി​ൽ അ​വ​ൾ ക​യ​റി.

പി​ന്നെ ഒ​രു പ​റ​ക്ക​ലാ​യി​രു​ന്നു വീ​സ്ബാ​ഡ​നി​ൽ​നി​ന്ന് 150 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കാ​ൾ​സ്‌​റൂ​ഹെ​യി​ലേ​ക്ക്. തി​ര​ക്കേ​റി​യ റോ​ഡി​ലൂ​ടെ ബ​സു​മാ​യി ഇ​രു​വ​രും പോ​യ​ത് ആ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. മ​യി​ൻ​സ് സ്വദേശിയായ പ​തി​ന​ഞ്ചു​കാ​ര​നാ​യി​രു​ന്നു ക​ഥ​യി​ലെ നാ​യ​ക​ൻ.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ വീ​സ്ബാ​ഡ​നി​ലെ ഒ​രു ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്പ​നി​യു​ടെ ഡി​പ്പോ​യി​ൽ​നി​ന്നാ​ണ് ബ​സ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. ഇ​ന്ധ​നം പൂ​ർ​ണ​മാ​യും നി​റ​ച്ചി​രു​ന്ന ബ​സ് കാ​ണാ​താ​യ​ത് രാ​വി​ലെ ആ​റോ​ടെ​യാ​ണ് ക​മ്പ​നി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, പ​തി​വാ​യി എ​ത്തു​ന്ന ഡ്രൈ​വ​ർ​മാ​രി​ൽ ആ​രെ​ങ്കി​ലും മാ​റി കൊ​ണ്ടു​പോ​യ​താ​കാ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​യി​രു​ന്ന അ​ധി​കൃ​ത​ർ. എ​ന്നാ​ൽ, ഉ​ച്ച​യാ​യി​ട്ടും ബ​സി​നെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പ​ന്തു​കേ​ടു തോ​ന്നി​യ അ​ധി​കൃ​ത​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. അ​പ്പോ​ഴേ​ക്കും കാ​ൾ​സ്‌​റൂ​ഹെ പോ​ലീ​സ് പ​ട്രോ​ളിം​ഗ് സം​ഘം ബ​സ് ക​ണ്ടെ​ത്തി​യി​രു​ന്ന​താ​യി ഡോയ്ഷെ വെല്ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ബ​ല​പ്ര​യോ​ഗം കൂ​ടാ​തെ വാ​തി​ൽ തു​റ​ന്ന കു​ട്ടി, ഒ​രു മാ​സ്റ്റ​ർ കീ ​ഉ​പ​യോ​ഗി​ച്ചാ​ണ് വ​ണ്ടി സ്റ്റാ​ർ​ട്ട് ചെ​യ്ത​തെ​ന്നു പ​റ​യു​ന്നു. 14 വ​യ​സു​കാ​രി​യാ​യ കാ​മു​കി​യെ കാ​ൾ​സ്‌​റൂ​ഹെ​യി​ലു​ള്ള സ്‌​കൂ​ളി​ൽ എ​ത്തി​ക്കു​ന്നതിനൊപ്പം കാമുകിക്കൊരു സർപ്രൈസ് കൊടുക്കുക എന്ന ലക്ഷ്യവും പയ്യനുണ്ടായിരുന്നു.

പെ​ൺ​കു​ട്ടി യാത്രയിലുടനീളം ഒപ്പമുണ്ടായിരുന്നെന്നും 150 കി​ലോ​മീ​റ്റ​റോ​ള​മാ​ണ് കു​ട്ടി ബ​സ് ഓ​ടി​ച്ചെ​ത്തി​യ​തെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ബ​സ് കേ​ടു​പാ​ടു​ക​ൾ കൂ​ടാ​തെ അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി. ലൈ​സ​ൻ​സി​ല്ലാ​തെ വ​ണ്ടി​യോ​ടി​ച്ച​തി​നും മോ​ഷ​ണ​ത്തി​നും കൗ​മാ​ര​ക്കാ​ര​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. കു​ട്ടി​യെ പി​ന്നീ​ടു ര​ക്ഷി​താ​ക്ക​ൾ​ക്കു വി​ട്ടു​ന​ൽ​കി.

District News

അ​മി​ത​വേ​ഗ​ത്തി​ൽ പാ​ഞ്ഞ് ടി​പ്പ​ർ ലോ​റി​ക​ൾ

കൊ​മ്പ​നാ​ട്: വേ​ങ്ങൂ​ർ, കൂ​വ​പ്പ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ട് പാ​യു​ന്ന ടി​പ്പ​ർ ലോ​റി​ക​ൾ ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. അ​മി​ത​വേ​ഗ​ത​യി​ലും ഭാ​ര​ത്തി​ലും, ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മ​റ​ച്ചു​വ​ച്ചും പു​ക പ​ട​ർ​ത്തി​യും പാ​യു​ന്ന ലോ​റി​ക​ൾ ത​ട​യാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​ന​കീ​യ സ​മി​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ചെ​ട്ടി​ന​ട ക​വ​ല​യി​ൽ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് കോ​ച്ചേ​രി എ​ലി​യാ​സ് എ​ന്ന വ​യോ​ധി​ക​ൻ മ​ര​ണ​പ്പെ​ട്ട​ത് പ്ര​ദേ​ശ​വാ​സി​ക​ളെ വ​ലി​യ രോ​ഷ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ര​ണ്ട് പാ​റ​മ​ട​ക​ളി​ൽ​നി​ന്നു​ള്ള ലോ​റി​ക​ളാ​ണ് ഈ ​റോ​ഡി​ലൂ​ടെ പോ​കു​ന്ന​ത്. ഇ​തി​നു പു​റ​മെ വ​ന​ത്തി​നോ​ട് ചേ​ർ​ന്ന് എ​ട്ട് ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് പു​തി​യ പാ​റ​മ​ട​യ്ക്ക് ജി​യോ​ള​ജി വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​ണം​കു​ഴി, ചെ​ട്ടി​ന​ട ജം​ഗ്ഷ​നു​ക​ളി​ൽ എ​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്ന് ജ​ന സം​ര​ക്ഷ​ണ സ​മി​തി ക​ൺ​വീ​ന​ർ റോ​യി പോ​ൾ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി ഇ​ട്ടൂ​പ്, കോ​ട​നാ​ട് വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് റാ​ഫേ​ൽ ആ​റ്റു​പു​റം, സെ​ക്ര​ട്ട​റി സു​നി​ൽ എ​ന്നി​വ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up