x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിജെപിയുടെ പാർലമെന്‍റ് മാർച്ച് രാജ്യത്തിന്റെ രണ്ടാം സ്വാതന്ത്ര്യസമരം: സോനം വാംഗ്ചുക്

വെബ് ഡെസ്ക്
Published: July 19, 2026 01:14 PM IST | Updated: July 19, 2026 01:14 PM IST

സോനം വാംഗ്ചുക്

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) തിങ്കളാഴ്ച നടത്തുന്ന പാർലമെന്‍റ് മാർച്ച് രാജ്യത്തിന്‍റെ ‘രണ്ടാം സ്വാതന്ത്ര്യസമര’മാണെന്ന് പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാംഗ്ചുക്.

അനീതിക്കും ഭയത്തിനുമെതിരെയുള്ള പോരാട്ടമാണിതെന്നും മാർച്ച് വൻ വിജയമാക്കണമെന്നും അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തു. നിലവിൽ ഡൽഹി സഫ്‌ദർജങ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാങ്‌ചുക്, ഭാര്യ ഗീതാഞ്ജലി ജെ. അംഗ്‌മോ മുഖേന എഴുതി നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച അദ്ദേഹത്തിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് സന്ദേശം പുറത്തുവിട്ടത്.

ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള അനീതികളിൽനിന്നും, തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുന്നതുപോലെയുള്ള ഭയത്തിന്‍റെ അന്തരീക്ഷത്തിൽനിന്നുമുള്ള സ്വാതന്ത്ര്യമാണ് ഈ സമരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വാംഗ്ചുക് സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.

Tags : CJP ParliamentMarch SonamWangchuk Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up