x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീ​പാ​വ​ലി സ​മ്മാ​നം: കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി​എ മൂ​ന്ന് ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു

ഓൺലൈൻ ഡെസ്ക്
Published: October 28, 2026 04:30 PM IST | Updated: October 28, 2026 04:30 PM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മ​ബ​ത്ത​യും പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​ശ്വാ​സ അ​ല​വ​ൻ​സും മൂ​ന്ന് ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം അ​നു​മ​തി ന​ൽ​കി. ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മു​ന്നോ​ടി​യാ​യി പ്ര​ഖ്യാ​പി​ച്ച ഈ ​തീ​രു​മാ​നം 1.17 കോ​ടി​യി​ല​ധി​കം ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും പ്ര​യോ​ജ​നം ചെ​യ്യും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ന് ശേ​ഷം വാ​ർ​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വാ​ണ് ഈ ​തീ​രു​മാ​നം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. വ​ർ​ധി​പ്പി​ച്ച ഡി​എ 2026 ജൂ​ലൈ ഒ​ന്ന് മു​ത​ൽ മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ നി​ല​വി​ൽ വ​രും. ഏ​ക​ദേ​ശം 48.54 ല​ക്ഷം കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രും 68.71 ല​ക്ഷം പെ​ൻ​ഷ​ൻ​കാ​രും ഇ​തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കും.

ക​ഴി​ഞ്ഞ ത​വ​ണ ര​ണ്ട് ശ​ത​മാ​ന​മാ​യി​രു​ന്ന ഡി​എ വ​ർ​ധ​ന​വാ​ണ് ഇ​പ്പോ​ൾ മൂ​ന്ന് ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഉ​ത്സ​വ സീ​സ​ണി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ഈ ​തീ​രു​മാ​നം.

 

Tags : Dearness Allowance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up