Image for representation
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂര്‍ റേഞ്ചിലെ പൊലിസ് ജില്ലകളില്‍ ഒക്ടോബര്‍ 27ന് നടത്തിയ പ്രത്യേക പരിശോധനയില്‍ 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്കിന്‍റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സ്‌പെഷല്‍ ഡ്രൈവ് നടത്തിയത്. പരിശോധനയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ കോഴിക്കോട് റൂറലില്‍ (14) റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ് ജില്ലയില്‍ 13 കേസുകളും കണ്ണൂര്‍ സിറ്റിയില്‍ 12 കേസുകളും, കണ്ണൂര്‍ റൂറലില്‍ ആറും, കോഴിക്കോട് സിറ്റിയിൽ അഞ്ചും , വയനാട് ഒരു കേസും കണ്ടെത്തി.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന ആര്‍സി ഉടമകള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കും. വരും ദിവസങ്ങളിലും പൊലിസിന്‍റെ ശക്തമായ നിരീക്ഷണവും പരിശോധനയും തുടരും. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്ന പ്രവണത തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.
Tags : Police Minor Driving Kozhikode