x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വീട്ടമ്മയുടെ പരാതിയില്‍ കേസ്

കൊച്ചി ബ്യൂറോ
Published: October 28, 2026 12:24 PM IST | Updated: October 28, 2026 12:24 PM IST

Image for representation

ചെറായി: ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് 40കാരിയായ വീട്ടമ്മയില്‍ നിന്നും 48,500 രൂപ വാങ്ങി കബളിപ്പിച്ചതായി പരാതി. മുനമ്പം ജനഹിത ബീച്ച് റോഡ് സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയില്‍ കുന്നുകര സ്വദേശി അലി കുഞ്ഞിനെതിരെ മുനമ്പം പൊലിസ് കേസ് എടുത്തു.

ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെയുള്ള ഒരു മാസത്തിനിടയില്‍ പല ഗഡുക്കളായി ഗൂഗിള്‍ പേ വഴിയാണ് വീട്ടമ്മ ഇയാള്‍ക്ക് പണം നല്‍കിയത്. ഖത്തറിലെ പാരീസ് ഫുഡ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് പണം വാങ്ങിയത്.

എന്നാല്‍ നാളിതുവരെയായി ജോലി തരപ്പെടുത്തുകയോ വാങ്ങിയ പണം തിരിച്ചു നല്‍കുകയോ ചെയ്തില്ല. ഇതേ തുടര്‍ന്നാണ് വീട്ടമ്മ പൊലിസില്‍ പരാതി നല്‍കിയത്.

Tags : FraudCase JobOffer Complaint Housewife Fraud Women

Recent News

Corehub Up