x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബ​സ് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: October 28, 2026 11:19 AM IST | Updated: October 28, 2026 11:19 AM IST

അപകടത്തിൽപ്പെട്ട ബസ്

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ഭ​ൽ ജി​ല്ല​യി​ൽ ഗം​ഗ എ​ക്സ്പ്ര​സ് വേ​യി​ൽ ഡ​ബി​ൾ ഡെ​ക്ക​ർ സ്ലീ​പ്പ​ർ ബ​സ് മ​റി​ഞ്ഞ് 20-ല​ധി​കം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ഞ്ചാ​ബി​ൽ നി​ന്നും ബി​ഹാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി പൂ​ർ​ണി​യ, ദ​ർ​ഭം​ഗ, സു​പാ​ൽ, സീ​താ​മ​ർ​ഹി തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലേ​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. 150-ലാ​ധി​കം യാ​ത്ര​ക്കാ​രു​മാ​യാ​ണ് ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്.

പു​ല​ർ​ച്ചെ 4:30-നും 5:30-​നും ഇ​ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് ര​ക്ഷ​പ്പെ​ട്ട യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ബ​സ് അ​മി​ത​വേ​ഗ​ത്തി​യി​ലാ​യി​രു​ന്നു​വെ​ന്നും ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​വാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ജ​ന​ലു​ക​ൾ ത​ക​ർ​ത്താ​ണ് കു​ടു​ങ്ങി​ക്കി​ട​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Accident Passenger Injured Bus

Recent News

Corehub Up