x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിഐപി സുരക്ഷയ്ക്കായി ആംബുലന്‍സ് തടഞ്ഞു; ഡ്രൈവര്‍ക്കെതിരെ കേസ് , വിവാദം

കോഴിക്കോട് ബ്യൂറോ
Published: October 29, 2026 01:00 PM IST | Updated: October 29, 2026 01:00 PM IST

Image for representation

കോഴിക്കോട്: ജീവന്‍ രക്ഷാദൗത്യവുമായി പോയ ആംബുലന്‍സ് വിഐപി സന്ദര്‍ശനത്തിന്‍റെ പേരില്‍ തടയുകയും തുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തതായി പരാതി.

കാരശേരി മുന്‍ പഞ്ചായത്ത് അംഗം കൂടിയായ ആംബുലന്‍സ് ഡ്രൈവര്‍ ഷിഹാബിനെതിരെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് കേസെടുത്തത്. പൊലിസ് നടപടിക്കെതിരേ നിയമപോരാട്ടത്തിന് തയാറെടുക്കുകയാണ് ഷിഹാബ്. ഇതിന്‍റെ ഭാഗമായി ആഭ്യന്തരമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും അദ്ദേഹം പരാതി നല്‍കി.

ഈ മാസം 16നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാരശ്ശേരി മുരിങ്ങംപുറായിലെ സ്വകാര്യ ക്രഷര്‍ ജീവനക്കാരനായ കാഞ്ഞിരമുഴി സ്വദേശി ജയന്‍ നടുത്തൊടിക (61)യാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ബൈക്കില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ജയനെ ആദ്യം കെഎംസിടി മെഡിക്കല്‍ കോളജിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

ഈ യാത്രയ്ക്കിടയിലാണ് തൊണ്ടയാട് വച്ച് ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി പൊലിസ് വാഹനങ്ങള്‍ തടഞ്ഞിട്ടത്. വിഐപിയുടെ വാഹനങ്ങള്‍ കടന്നുപോയ ശേഷവും പൊലിസുകാര്‍ ആംബുലന്‍സ് കടത്തിവിടാന്‍ തയാറായില്ലെന്ന് ഷിഹാബ് ആരോപിച്ചു.

രോഗി ഗുരുതരാവസ്ഥയിലാണെന്നു പൊലിസിനെ ബോധ്യപ്പെടുത്തിയിട്ടും വാഹനം പോകാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് രോഗിയുടെ ജീവന്‍ അപകടത്തിലാകുമെന്ന് കണ്ട് വാഹനം മുന്നോട്ട് എടുക്കുകയായിരുന്നുവെന്നും ഷിഹാബ് പറയുന്നു. പൊലിസിന്‍റെ നിര്‍ദേശം അവഗണിച്ച് അശ്രദ്ധമായി വാഹനമോടിച്ചുവെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.

Tags : Ambulance VIP Security Case Driver

Recent News

Corehub Up