തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ (File Photo)
കോന്നി: പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കൂടലിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ സഞ്ചരിച്ച കാറിടിച്ച് വിദ്യാർഥി മരിച്ചു. കലഞ്ഞൂർ ഐഎച്ച്ആർഡി കോളജിലെ വിദ്യാർഥിയായ ഇളകൊള്ളൂർ കുന്നക്കാട്ട് കൃഷ്ണ നന്ദു (19) ആണ് മരിച്ചത്.
രാവിലെ ഒൻപതോടെയായിരുന്നു അപകടം. കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ കൃഷ്ണ നന്ദുവിനെ ഉടൻ കോന്നിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.