x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ന്ധ്ര​യി​ൽ നാ​ശം വി​ത​ച്ച് അ​ർ​ണ​ബ് ചു​ഴ​ലി​ക്കാ​റ്റ്; കേ​ന്ദ്ര സ​ഹാ​യം തേ​ടി മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു

വെബ് ഡെസ്ക്
Published: October 29, 2026 09:33 AM IST | Updated: October 29, 2026 09:33 AM IST

ശക്തമായ കാറ്റിലും മഴയിലും തീരദേശ റോഡിലേക്ക് തെറിച്ചുവീണ പാറക്കല്ലുകൾക്ക് സമീപം നിൽക്കുന്നവർ

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ആ​ഞ്ഞ​ടി​ച്ച അ​ർ​ണ​ബ് ചു​ഴ​ലി​ക്കാ​റ്റ് ശ​ക്തി​കു​റ​ഞ്ഞ് ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി. അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കാ​റ്റ് കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. നി​ല​വി​ൽ ആ​ന്ധ്രാ തീ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ ഏ​ഴ് കി​ലോ​മീ​റ്റ​റാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.

ചു​ഴ​ലി​ക്കാ​റ്റ് ദു​ർ​ബ​ല​മാ​യെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. കൊ​ണ​സീ​മ, ഈ​സ്റ്റ് ഗോ​ദാ​വ​രി, എ​ൻ​ടി​ആ​ർ, ഗു​ണ്ടൂ​ർ, ശ്രീ​കാ​കു​ളം തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ൽ അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ 12 മ​ണി​ക്കൂ​റി​നി​ടെ വി​ശാ​ഖ​പ​ട്ട​ണ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ചു​ഴ​ലി​ക്കാ​റ്റി​ൽ സം​സ്ഥാ​ന​ത്തു​ണ്ടാ​യ വ്യാ​പ​ക നാ​ശ​ന​ഷ്ട​ങ്ങ​ളെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടി. ബു​ധ​നാ​ഴ്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ച അ​ദ്ദേ​ഹം വി​വി​ധ ജി​ല്ല​ക​ളി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

70,000 ഹെ​ക്ട​റി​ല​ധി​കം വ​രു​ന്ന കൃ​ഷി​യി​ട​ങ്ങ​ളും 10,500 ഹെ​ക്ട​റി​ലെ തോ​ട്ട​വി​ള​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. വീ​ടു​ക​ൾ, റോ​ഡു​ക​ൾ, വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ എ​ന്നി​വ വ്യാ​പ​ക​മാ​യി ത​ക​ർ​ന്നു. നാ​ശ​ന​ഷ്ട​ങ്ങ​ൾ നേ​രി​ട്ട് വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര സം​ഘ​ത്തെ ഉ​ട​ൻ അ​യ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യോ​ടും അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ത്ഥി​ച്ചു.

ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി പ്ര​ത്യേ​ക സ​ഹാ​യ​ങ്ങ​ളും ന​ഷ്ട​പ​രി​ഹാ​ര​വും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മു​ഖ്യ​മ​ന്ത്രി കൊ​ണ​സീ​മ, വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും.

വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ കു​ടും​ബ​ങ്ങ​ൾ​ക്ക് 25 കി​ലോ അ​രി​യും 1,000 രൂ​പ വീ​തം സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കും. 50 കി​ലോ അ​രി, ഒ​രു കി​ലോ വീ​തം സ​വാ​ള, പാ​ച​ക എ​ണ്ണ, പ​രി​പ്പ് എ​ന്നി​വ​യും 1,000 രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യ​വും ല​ഭി​ക്കും. ചു​ഴ​ലി​ക്കാ​റ്റി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് 5,00,000 രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Tags : Arnab Cyclone Deepika

Recent News

Corehub Up