തിരുവനന്തപുരം: തിരുവനന്തപുരം തിരുമലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചു. കുടുംബ തർക്കത്തെതുടർന്ന് പാച്ചല്ലൂർ സ്വദേശി വിജയൻ ആണ് ഭാര്യ സീമയെ ആക്രമിച്ചത്.
സ്കൂട്ടറിൽ പോകുകയായിരുന്ന സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. 12 വർഷമായി ഇരുവരും തമ്മിൽ പിരിഞ്ഞു കഴിയുകയാണെന്നാണ് കുടുംബം പറയുന്നത്.
Tags : murder attempts wife Husband Thiruvananthapuram kill Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash