National
ലക്നോ: ഉത്തർപ്രദേശിലെ കൺപൂരിൽ അമിതവേഗത്തിലെത്തിയ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വാഹനത്തിന്റെ ഡ്രൈവർമാരായ നീരജ് കുമാർ (40), കുൽദീപ് കുമാർ (40) എന്നിവരാണ് മരിച്ചത്.
ബിധ്നു ഭാഗത്തുനിന്നും കിസാൻ നഗറിലേക്ക് പോയ ലോറിയാണ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഇരു വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു.
വിവരമറിഞ്ഞയുടൻ തന്നെ പൊലിസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ശ്രീനഗർ: ജന്മദിനം ആഘോഷിക്കുന്നതിനിടെ മുഖത്ത് കേക്ക് തേച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കുത്തിക്കൊന്ന യുവാവ് പിടിയിൽ. ജമ്മു കാഷ്മീരിലെ ലോവർ രൂപ നഗറിലാണ് സംഭവം. പവൻ നായർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നീരജ്, സഹോദരൻ റിഷു എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
ലോവർ രൂപ നഗറിന് സമീപമുള്ള റോഡരികിൽ നീരജ് ജന്മദിനം ആഘോഷിക്കുകയായിരുന്നു. സുഹൃത്തുക്കളായ പവൻ നായർ, ജോൺ സോത്ര, ഗൗരവ് സിംഗ്, സുഗന്ധ് ഭട്ടി എന്നിവരും നീരജിന്റെ സഹോദരൻ റിഷുവും ചടങ്ങിൽ പങ്കെടുത്തിരുന്നു.
കേക്കു മുറിക്കുന്നതിനിടെ പവൻ നായർ നീരജിന്റെ മുഖത്ത് കേക്ക് തേച്ചു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പ്രകോപിതനായ നീരജ് പവന്റെ കഴുത്തിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പവനെ സുഹൃത്തുക്കൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലിസ് കേസെടുത്ത് പ്രതികളെ പിടികൂടി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരുന്നു.
National
ചണ്ഡിഗഡ്: ഡൽഹി-ഗുഡ്ഗാവ് എക്സ്പ്രസ്വേയിൽ ഡിവൈഡറിൽ ഫെൻസിംഗ് ജോലികൾ ചെയ്യുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ ബിജേന്ദർ കുമാർ (60), പപ്പു (58) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ മറ്റ് രണ്ട് തൊഴിലാളികൾക്കും കാർ ഓടിച്ചിരുന്ന കേളജ് വിദ്യാർഥി വേദാന്ത് ഖന്നക്കും പരിക്കേറ്റിട്ടുണ്ട്.
ഗുരുഗ്രാം മെട്രോപോളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ കീഴിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയ്ക്കായിരുന്നു അപകടം. രാത്രിയിൽ വാഹനത്തിരക്ക് കുറവായിരുന്ന സമയത്ത് തൊഴിലാളികൾ ഡിവൈഡറിൽ ഫെൻസിംഗ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വിവരം അറിഞ്ഞ ഉടൻ തന്നെ പൊലിസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. അപകടം എങ്ങനെയാണ് നടന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പൊലിസ് അറിയിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ ആസംഘർ ജില്ലയിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് മൂന്ന് പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. സത്യാം മോദൻവാൽ (20), നിഖിൽ ഗുപ്ത (17) ലക്കി സോങ്കർ (19) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
കാറിലുണ്ടായിരുന്നവർ ഫുൽപൂരിൽ നിന്ന് സരായി മിറിലേക്ക് പോവുകയായിരുന്നു. ജഗദീഷ്പൂരിന് സമീപം എത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിയുകയായിരുന്നു. സത്യാം, നിഖിൽ എന്നിവർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ലക്കി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
കാറിലുണ്ടായിരുന്ന അൻഷ് സോങ്കർ, അൻമോൽ മോദൻവാൽ, കിഷൻ മോദൻവാൽ, സക്ഷം ബരൻവാൽ, അനുരാഗ് പാണ്ഡേ, ശഗുൻ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവമറിഞ്ഞ് പൊലിസ് ഉടൻ തന്നെ സ്ഥലത്തെത്തി. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് അറിയിച്ചു.
National
മുംബൈ: മുംബൈയിലെ ചെമ്പൂരിൽ നിരവധി പൂച്ചകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂച്ചകളുടെ തലയിലും ശരീരത്തിലും ഗുരുതരമായ പരിക്കുകളുണ്ട്. പ്രാദേശിക മൃഗസംരക്ഷക റുബീന പത്താനാണ് പൊലിസിൽ പരാതി നൽകിയത്.
ഇതുവരെ ഏകദേശം 20-ഓളം പൂച്ചകൾ ചത്തൊടുങ്ങിയിട്ടുണ്ട്. സംഭവത്തിൽ പൊലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് പെറ്റ ഇന്ത്യ 50,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.
അഞ്ച് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ ഓഖ്ലയിൽ കമ്മ്യൂണിറ്റി ഹാളിന് സമീപം ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ പതിനൊന്നിനായിരുന്നു സംഭവം. ഒരാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി അധികൃതർ അറിയിച്ചു. പരിക്കേറ്റ നാല് പേരെയും ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേനാ സ്ഥലത്തെത്തി. സ്ഫോടനത്തിനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു. ആരുഷ് മാട്രെ, കിരൺ സന്തോഷ് വൈദ്യ, സന്തോഷ് മാട്രെ, സുശീല മാട്രെ, രൂപ്സെൻ സത്യകാർ, ജ്യോതി സത്യകാർ എന്നിവരാണ് മരിച്ചത്. ഭൂമേശ്വർ മാട്രെ, സംഗീത മാട്രെ, രാജേന്ദ്ര പഞ്ചലെ, ലക്ഷ്മി പഞ്ചലെ, സന്തോഷ് വൈദ്യ, രാകേഷ് ബാഹെ, വാൻ ഡ്രൈവർ സന്ദീപ് ബാഹെ എന്നിവർക്കാണ് പരിക്കേറ്റത്.
മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ നിന്നുള്ള തൊഴിലാളികളാണ് ഇവർ. ഹൈദരാബാദിലേക്ക് ജോലിക്ക് പോവുകയായിരുന്ന സംഘമാണ് അപകടത്തിൽപെട്ടത്. അമിതവേഗത്തിലെത്തിയ ലോറിയും പിക്കപ്പ് വാനും ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ പൂർണമായും തകർന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പൊലിസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ചിലരുടെ നില ഗുരുതരമാണ്. ലോറി ഡ്രൈവർക്കെതിരെ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ കാർ ഇടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഖേരഗാവ് സ്വദേശി ശുഭാംഗി പാട്ടീൽ (45) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആയുഷ് പാട്ടീൽ (28), മലശ്രീ പൂജാരി (32) എന്നിവർക്ക് പരിക്കേറ്റു. കുർള നെഹ്റു നഗർ സ്വദേശി അഭിഷേക് കദം (31) ആണ് കാറോടിച്ചിരുന്നത്.
രാമചന്ദ്ര നിവാസിന് സമീപമുള്ള പാർക്കിംഗ് ഏരിയയിൽ നിന്ന് കാർ പുറത്തെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരുടെ മേൽ ഇടിക്കുകയായിരുന്നു. ബ്രേക്കിന് പകരം ആക്സിലറേറ്റർ അമർത്തിയതാണ് അപകടത്തിന് കാരണമെന്ന് പൊലിസ് വ്യക്തമാക്കി.
പരിക്കേറ്റവരിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണെങ്കിലും അപകടനില തരണം ചെയ്തിട്ടുണ്ട്. മറ്റൊരാൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
അപകടത്തിന് ശേഷം കാർ നിർത്തിയ അഭിഷേക് ആംബുലൻസ് വിളിച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് അയച്ചുവെന്ന് പൊലിസ് പറഞ്ഞു. പിന്നീട് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലിസിൽ ഏൽപിക്കുകയായിരുന്നു.
പ്രതിക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഇരുപതിലധികം യാത്രക്കാർക്ക് പരിക്കേറ്റു. രാജസ്ഥാനിൽ നിന്നും ബുദൗണിലേക്ക് പോവുകയായിരുന്നു ബസ്. തിങ്കളാഴ്ച പുലർച്ചെ 12:30 നാണ് അപകടമുണ്ടായത്.
വിവരം അറിഞ്ഞയുടൻ തന്നെ പൊലിസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 32 പേരായിരുന്നു ബസിലുണ്ടായിരുന്നത്. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലിസ് അറിയിച്ചു.
International
കെയ്റോ: ഈജിപ്തിലെ സിനായിലുണ്ടായ ബസ് അപകടത്തിൽ 16 പേർ മരിച്ചു, 28 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
വിനോദസഞ്ചാര കേന്ദ്രങ്ങളായ ദാഹബിനും നുവൈബയ്ക്കും ഇടയിലാണ് ബസ് മറിഞ്ഞത്. മരിച്ചവരിൽ 10 പേർ ജോർദാൻ സ്വദേശികളാണ്. ആകെ 43 പേരുമായാണ് ബസ് യാത്ര തിരിച്ചത്. ഇതിൽ 22 പേർ ജോർദാൻ പൗരന്മാരായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്തിയിട്ടില്ല. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ദിസ്പൂർ: ആസാമിലെ ഗുവാഹത്തിയിലുണ്ടായ മണ്ണിടിച്ചിലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. നഗേൻ രാജ്ബോംഗ്ഷി (44), ഭാര്യ സാനു രാജ്ബോംഗ്ഷി (38), മകൾ മീന രാജ്ബോംഗ്ഷി (12) എന്നിവരാണ് മരിച്ചത്. മൂത്തമകൻ പ്ലബ് രാജ്ബോംഗ്ഷിക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം.
കനത്ത മഴയെ തുടർന്ന് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് വീട് പൂർണമായി തകരുകയായിരുന്നു. പരിക്കേറ്റ പ്ലബ് രാജ്ബോംഗ്ഷിക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
തിങ്കളാഴ്ച രാത്രി മുതൽ ഗുവാഹത്തിയിൽ കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. കുന്നിൻമുകളിൽ നിന്ന് മണ്ണും പാറയും ഇടിഞ്ഞുവീഴുകയായിരുന്നു. തുടർച്ചയായ കനത്ത മഴയെ തുടർന്ന് ഗുവാഹത്തിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
National
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. മധുര സ്വദേശി ദുരൈ പാണ്ഡ്യൻ (26), പൺരുട്ടി സ്വദേശി യുവരാജ് (23), ദർശൻ എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഈറോഡ് സ്വദേശി മോണിഷ് ചെങ്കൽപട്ടു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഞായറാഴ്ച സിനിമ കണ്ട് മടങ്ങുമ്പോഴാണ് ദുരൈയും യുവരാജും അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ മറ്റൊരു ബൈക്കിൽ വരികയായിരുന്ന മോണിഷും സുഹൃത്ത് ദർശനുമായി ഇവർ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട നാല് പേരെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ദുരൈ പാണ്ഡ്യനും യുവരാജും മരണത്തിന് കീഴടങ്ങുകയായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് ചെങ്കൽപട്ടു മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് ദർശൻ മരച്ചത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മുംബൈയിലെ ബാന്ദ്രയിൽ കാറിടിച്ച് എട്ടുവയസുകാരൻ മരിച്ചു. അൻഷ് രവീന്ദ്ര ഗുപ്ത എന്ന കുട്ടിയാണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ബാന്ദ്ര സ്വദേശിനി മേഘ റാവൽ (45) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. മേഘ ഫോണിൽ സംസാരിച്ചുകൊണ്ടാണ് വാഹനം ഓടിച്ചിരുന്നത്.
ഞായറാഴ്ച ഉച്ചയ്ക്ക് റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് അൻഷിനെ കാർ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് മേഘയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Kerala
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. ചെങ്ങന്നൂർ കോടതി ജീവനക്കാരൻ സുനിൽ ആണ് മരിച്ചത്. ജനവാസ മേഖലയിലേക്ക് അതിക്രമിച്ചുകടന്ന കാട്ടുപോത്തിനെ പ്രദേശവാസികൾ ചേർന്ന് തുരത്തിയോടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്.
കാട്ടുപോത്തിന്റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നും വനം വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ മുൻകരുതൽ നടപടികളും ഉണ്ടാകുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഗംഗാ നദിക്കു സമീപമുള്ള പാടത്ത് പരിശീലന വിമാനം തകർന്നു വീണ് ഇൻസ്ട്രക്ടറും ട്രെയിനീയുമായ രണ്ട് പൈലറ്റുമാർ മരിച്ചു. ഗുജറാത്ത് സ്വദേശി സച്ചിൻ ഭാട്ടിയ, കർണാടക സ്വദേശി അഭിഷേക് പൂജാരി എന്നിവരാണ് മരിച്ചത്.
കാൺപൂരിലെ ഗാർഗ് ഏവിയേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്ന് വ്യാഴാഴ്ച രാവിലെ 11:30-ഓടെയാണ് ഇരട്ട എഞ്ചിനുള്ള നാല് സീറ്റുള്ള പരിശീലന വിമാനം ടേക്ക് ഓഫ് ചെയ്തത്. തുടർന്ന് പരിശീലന കേന്ദ്രത്തിലേക്ക് മടങ്ങിവരുന്ന വഴി രാവിലെ 11:50-ഓടെയാണ് അപകടം സംഭവിച്ചത്.
വിവരമറിഞ്ഞ് അത്യാഹിത വിഭാഗവും ഉദ്യോഗസ്ഥരും ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വിമാനം നിയന്ത്രണം വിട്ടാണ് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അപകടത്തിന്റെ യഥാർഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
Kerala
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്നാട് ബോഡിനായ്ക്കന്നൂർ സ്വദേശി ഒച്ചു തേവർ (62) ആണ് മരിച്ചത്. തലക്കുളം എസ്റ്റേറ്റിൽ വച്ചായിരുന്നു സംഭവം.
രാവിലെ ജോലിക്കായി എത്തിയപ്പോഴാണ് ഒച്ചു തേവർ കാട്ടാനക്കൂട്ടത്തിന്റെ മുന്നിൽപ്പെട്ടത്. പ്രദേശത്ത് രാവിലെ മുതൽ കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ടെന്നും തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ കനത്ത മഴയും മൂടൽമഞ്ഞും കാരണം കാട്ടാനക്കൂട്ടം നിൽക്കുന്നത് ഒച്ചു തേവർ കണ്ടിരുന്നില്ല.
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന സഹപ്രവർത്തകരാണ് പിന്നീട് കണ്ടത്. ഉടൻ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
National
അമരാവതി: ആന്ധ്രാപ്രദേശ് പൽനാട് ജില്ലയിലെ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് ഏഴുപേർ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. വേല സ്വദേശികളായ ബൊന്ത ബാബു (62), ബൊന്ത മണമ്മ (55), സമ്പൂർണ്ണമ്മ (70), ലക്ഷ്മമ്മ (75), ഗംഗമ്മ (50), ചൗതുപ്പള്ളി സുവർത്ത (45), മരിയമ്മ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.
വിജയവാഡയിൽ നിന്ന് തിരുപ്പതിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, ചിലകിലൂരിപേട്ടിലെ കലാ മന്ദിർ ജംഗ്ഷനിൽ വച്ചാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. ഒരു യാത്രക്കാരനെ കയറ്റാനായി ചിലകിലൂരിപേട്ട് ബൈപാസിലെത്തിയ ബസ് പിന്നീട് നരസറാവുപേട്ട് ബസ് സ്റ്റാൻഡിലേക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.
കൊണ്ടമഞ്ചുളൂരിൽ നടന്ന ജന്മദിനാഘോഷത്തിൽ പങ്കെടുത്തു മടങ്ങി15 പേരുമായി വേലూరు ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ഓട്ടോ. അപകടത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ എട്ട് പേർക്കാണ് പരിക്കേറ്റത്. നാല് പേർ സംഭവസ്ഥലത്തും മൂന്ന് പേർ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിവരുന്നു.
ഓട്ടോ ഡ്രൈവർ അമിതമായി മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. സംഭവത്തിത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭാര്യയും മൂത്ത മകളും കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ഇളയ മകൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബിഹാർ സ്വദേശി രാജ അൻസാരിയാണ് ഭാര്യ ബീബി തബാസും (35), മകൾ സാന തബാസും (15) എന്നിവരെ കൊലപ്പെടുത്തിയത്. ഇളയ മകൾ റൂബി തബാസും (14) ആണ് പരിക്കേറ്റത്.
വെള്ളിയാഴ്ച രാത്രി ലോക്പ്രിയ വിഹാറിലെ വീട്ടിൽ വച്ച് രാജ അൻസാരി ഭാര്യയെയും മക്കളെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയും മൂത്ത മകളും സംഭവസ്ഥലത്തുതന്നെ മരിച്ചു.
ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റ റൂബിയെ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റുകയും ചെയ്തു.
പ്രതിയായ രാജ അൻസാരിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുടുംബവഴക്കാവാം ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശാസ്ത്രീയ പരിശോധനകളും തെളിവെടുപ്പും പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
National
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. സത്യനാരായണൻ (65), ഭാര്യ മൻമൗജ് (60), മരുമക്കളായ അമൃത ദേവി (35), ഷിംല ദേവി (23) എന്നിവരാണ് മരിച്ചത്. അമൃതയുടെ ഭർത്താവ് ബദ്രിനാരായണൻ കുമഹാറിന് പരിക്കേറ്റു.
വയലിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം. അപകടത്തെ തുടർന്ന് ബദ്രിനാരായണൻ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അദ്ദേഹത്തിന്റെ കൺമുന്നിൽ വച്ചാണ് മറ്റ് കുടുംബാംഗങ്ങൾ വാഹനത്തിനടിയിൽപ്പെട്ടത്.
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
മുംബൈ: മഹാരാഷ്ട്രയിലെ നളസോപരയിൽ പതിനാറു വയസുകാരൻ ഓടിച്ച കാറിടിച്ച് യുവതി മരിച്ചു. നാഗിദാസ് പാഡ സ്വദേശിനി ശ്രേയ മിസാൽ (32) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രഗതി മോറെ (36) എന്ന യുവതിക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വാഹന ഉടമ രാജേഷ് ഷാ, ഡ്രൈവർ മഹേഷ് നായിക് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
വീട്ടുജോലിക്കാരായ ശ്രേയയും പ്രഗതിയും ജോലി കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകവേ ദത്ത് നഗറിന് സമീപത്ത് വച്ച് കാർ ഇടിക്കുകയായിരുന്നു. മഹേഷ് കടയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ വാഹനത്തിലെ ക്ലീനറായ പതിനാറുകാരൻ വാഹനം റിവേഴ്സ് എടുക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.
ഉടൻ തന്നെ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ശ്രേയ ചികിത്സയിലായിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. കൈക്ക് ഗുരുതരമായി പരിക്കേറ്റ പ്രഗതി ശസ്ത്രക്രിയക്ക് വിധേയയായി.
കാറിനുള്ളിൽ നിന്ന് മദ്യ കുപ്പികൾ കണ്ടെത്തിയതായി ശ്രേയയുടെ ഭർത്താവ് ശ്രീകാന്ത് ആരോപിച്ചു. എന്നാൽ അപകടസമയത്ത് പ്രായപൂർത്തിയാകാത്ത കുട്ടി മദ്യപിച്ചിരുന്നില്ലെന്നും വാഹത്തിലുണ്ടായിരുന്ന മദ്യം ബാറുകളിൽ നിന്നും നിയമപരമായി വാങ്ങിയതാണെന്നു പോലീസ് പറഞ്ഞു. ഈ മദ്യം എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അന്വേഷിച്ചുവരികയാണ്.
International
ടോക്കിയോ: ജപ്പാനിൽ റെയിൽവേ ട്രാക്കിൽ കള നശിപ്പിക്കുന്ന ജോലിയിലേർപ്പെട്ടിരുന്ന നാല് ജീവനക്കാർ എക്സ്പ്രസ് ട്രെയിൻ ഇടിച്ചു മരിച്ചു. ഷിൻ-കനുമ സ്റ്റേഷനിലായിരുന്നു അപകടം.
ടോക്കിയോയിലേക്ക് പോവുകയായിരുന്ന സ്പേഷ്യ എക്സ്പ്രസ് ട്രെയിനാണ് ട്രാക്കിൽ നിന്ന് ജോലി ചെയ്തിരുന്നവരെ ഇടിച്ചത്. മൂന്ന് തൊഴിലാളികളും ഒരു സൂപ്പർവൈസറും ഉൾപ്പെടെ നാല് മരിച്ചത്. പരിക്കേറ്റരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പത്ത് പേരാണ് റെയിൽവേ ട്രാക്കിൽ കളനാശിനി തളിക്കുന്ന ജോലി ചെയ്തിരുന്നത്. ആറ് പേർ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഹൈദരാബാദ്: ഹൈദരാബാദിൽ അമിതവേഗത്തിയിലെത്തിയ ആഡംബര കാറിടിച്ചു യുവതി മരിച്ചു. ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാ എംപിയും ജനസേന പാർട്ടി നേതാവുമായ ലിംഗമനേനി രമേശിന്റെ മകൻ ലിംഗമനേനി സഞ്ജുഷി (21)നെതിരെ പോലീസ് കേസെടുത്തു. ഇൻഓർബിറ്റ് മോളിന് സമീപമുള്ള കടയിലെ ജീവനക്കാരി ഭാരതി മുഖി (26) ആണ് മരിച്ചത്.
ആഗസ്റ്റ് 16-ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭാരതിയും സഹപ്രവർത്തകയായ പൂജ അശോക് അലോണും ഭക്ഷണം വാങ്ങി മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. മാളിന് മുന്നിൽ വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിയിലെത്തിയ കാർ ഭാരതിയെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ഭാരതിയെ ഇതേ കാറിൽ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പൂജ സ്റ്റോർ മാനേജരെ വിവരമറിയിക്കുകയും, അദ്ദേഹം പോലീസിൽ പരാതി നൽകുകയുമായിരുന്നു.
അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ലിംഗമനേനി സഞ്ജുഷിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിക്ക് നോട്ടീസ് നൽകിയതായും മാധാപുർ അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
National
ബംഗളൂരു: ബംഗളൂരുവിലെ ചിക്കബാനാവരയിൽ പിതാവിനെയും നാലു വയസുകാരനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിതിരിവ്. അഭിനന്ദൻ (34), മകൻ യദുവീർ (നാല്) എന്നിവരാണ് കൊല്ലപ്പെട്ടത്. ആദ്യം ആത്മഹത്യയോ സാധാരണ മരണമോ എന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ കൊല്ലപ്പെട്ട അഭിനന്ദന്റെ ഭാര്യ ഹരിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലുള്ള ഹരിനിയുടെ കാമുകൻ വിനയ്ക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.
ബന്ധുവിന്റെ വീട്ടിൽ പോയി ഞായറാഴ്ച വൈകുന്നേരമാണ് മടങ്ങിയെത്തിയതെന്നായിരുന്നു ഹരിനി പോലീസിനോട് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്.
ഉറങ്ങുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ ഹരിനി തവി ഉപയോഗിച്ച് അഭിനന്ദനെ ആക്രമിച്ചതായി പോലീസ് സംശയിക്കുന്നു. തുടർന്ന് ഇരുവരും രണ്ട് മുറികളിലേക്ക് മാറി. ഞായറാഴ്ച രാത്രി ഹരിനി വിനയിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും, ഇരുവരും ചേർന്ന് അഭിനന്ദനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ആക്രമണത്തിനിടയിൽ ഉറക്കമുണർന്ന മകൻ യദുവീറിനെയും ഇവർ തലയിണകൊണ്ട് ശ്വാസം മുടിച്ചു കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാനായി വീട്ടിലെ രക്തക്കറകൾ ഇവർ കഴുകി വൃത്തിയാക്കുകയും ചെയ്തു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ വിട്ടുകൊടുത്തു. ഒളിവിൽ കഴിയുന്ന വിനയിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടി ചോദ്യം ചെയ്യുന്നതോടെ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.
National
ന്യുഡൽഹി: ഡൽഹിയിലെ രഘുബീർ നഗറിൽ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിന് പുറത്ത് ചാർജ് ചെയ്യാൻ വച്ചിരുന്ന ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. കെട്ടിട ഉടമ മൊഹമ്മദ് നസീബിന്റെ മകൻ സുഫൈദ് (17), സഹോദരൻ മൊഹമ്മദ് സമിദ് (38) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം
നാല് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വീട്ടുപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഇലക്ട്രിക് ഓട്ടോയുടെ ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
അഗ്നിശമന സേനയെത്തുന്നതിന് മുൻപ് തന്നെ പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ അഞ്ചരയോടെ തീ പൂർണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
പറ്റ്ന: ബിഹാറിലെ ലഖിസരായി ജില്ലയിലെ അശോക് ധാം ക്ഷേത്രത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രാവണ മാസത്തിലെ മൂന്നാം തിങ്കളാഴ്ചയായതിനാൽ ക്ഷേത്രത്തിൽ വൻ ജനക്കൂട്ടം എത്തിയിരുന്നു. ഇതിനിടയിലാണ് അപകടമുണ്ടായത്.
പുലർച്ചെ 6.30ഓടെ എത്തിയ രണ്ട് ട്രെയിനുകളിൽ നിന്നുകൂടി തീർഥാടകർ എത്തിയതോടെ ക്ഷേത്രത്തിന് പുറത്തെ തിരക്ക് നിയന്ത്രണാതീതമായി. തിരക്ക് വർദ്ധിച്ചതിനെ തുടർന്ന് ബാരിക്കേഡുകൾ തകർന്ന് ഭക്തർ പരസ്പരം മുകളിലേക്ക് വീഴുകയായിരുന്നുവെന്ന് ലഖിസരായി ജില്ലാ മജിസ്ട്രേറ്റ് ശൈലേന്ദ്ര കുമാർ അറിയിച്ചു.
ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരി, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. കൂടാതെ, മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭും ജില്ലയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഏഴുപേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം. നാല് നിലകളുള്ള ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് തീപിടിത്തമുണ്ടായത്.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ മിനസോട്ടയിൽ ഡേകെയർ സെന്ററിൽ വച്ച് ഭാര്യയെയും ഏഴ് വയസുള്ള മകളെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. സംഭവസമയത്ത് ഡേകെയറിൽ മറ്റ് കുട്ടികളും ഉണ്ടായിരുന്നു. ഇതിനുപുറമെ മറ്റൊരു സ്ഥലത്ത് ബന്ധുവിനെയും ഇയാൾ കൊലപ്പെടുത്തിയതായി പോലീസ് സംശയിക്കുന്നു.
മിനിസാപോളീസിലെ ഹോപ്കിൻസിൽ ദമ്പതികൾ നടത്തിയിരുന്ന ഡേകെയറിൽ വച്ചാണ് സംഭവം നടന്നത്. ഡേകെയറിലേക്ക് കുട്ടിയെ കൊണ്ടുവന്ന രക്ഷകർത്താവാണ് മൃതദേഹം കണ്ട് പോലീസിൽ വിവരം അറിയിച്ചത്.
ഡേകെയറിലുണ്ടായിരുന്ന മറ്റ് ആറ് കുട്ടികൾക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഹോപ്കിൻസിന് സമീപം ബേൺസ്വില്ലെയിൽ ഒരു സ്ത്രീയെ കുത്തിക്കൊന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്.
കൊലപാതകങ്ങളുടെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 2019 മുതൽ ലൈസൻസോടെ പ്രവർത്തിച്ചുവരുന്ന ഡേകെയറാണിത്. കഴിഞ്ഞ വർഷങ്ങളിലെ പരിശോധനകളിലെല്ലാം ഇത് മാനദണ്ഡങ്ങൾ പാലിക്കുന്നതാണെന്ന് കണ്ടെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
International
വാലറ്റ: മാൾട്ടയിലുണ്ടായ വാഹനാപകടത്തിൽ തെലുങ്കാന സ്വദേശി മരിച്ചു. തെലുങ്കാനയിലെ ജഗ്തിയാൽ ജില്ലയിലെ മുഹമ്മദ് അബ്ദുൾ ജവാദ് (27) ആണ് മരിച്ചത്.
മാൾട്ടയിലെ കോർമിയിൽ വച്ച് മുഹമ്മദ് അബ്ദുൾ ജവാദ് ഓടിച്ചിരുന്ന ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ട്രക്ക് ഓടിച്ചിരുന്ന മാൾട്ട സ്വദേശിയായ ഡ്രൈവറെ ചോദ്യം ചെയ്യുകയും സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ സംഗറെഡ്ഡിയിൽ അമിതവേഗത്തിയിലെത്തിയ ടാങ്കർ ലോറി ഓട്ടോയിലിടിച്ച് ആറുപേർ മരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ രേഖ, ശ്രീദേവി, കവിത, രേഷ്മ, നികിത, ഓട്ടോ ഡ്രൈവർ ദേവ്ദാസ് എന്നിവരാണ് മരിച്ചത്. നിർമ്മല, തുൽജമ്മ, ചന്ദ്രകല, രാധിക, ശിൽപ, ശോഭ എന്നിവർക്കാണ് പരിക്കേറ്റത്.
സംഗറെഡ്ഡിയിൽ ജോലിക്ക് പോയി മടങ്ങി വരികയായിരുന്നു എല്ലാവരും. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. വാഹനത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
പാറ്റ്ന: ബിഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഇടിമിന്നലിൽ ഒമ്പത് പേർ മരിച്ചു. ബങ്ക, ലഖിസരായി, പാറ്റ്ന എന്നീ മൂന്ന് ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബങ്ക ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകളും ഉൾപ്പെടെ അഞ്ച് പേർ ഇടിമിന്നലേറ്റു മരിച്ചു. പൊറായി ഗ്രാമത്തിൽ വീടിന് പുറത്തുനിന്നിരുന്ന കുശ്മി ദേവി (45), റിങ്കു ദേവി (35), രേണു ദേവി (38) എന്നിവരാണ് മിന്നലേറ്റു മരിച്ചത്. സിരായി ഗ്രാമവാസിയായ സുരേഷ് യാദവ് പാടത്തേക്ക് പോകുംവഴി കുളത്തിനരികിൽ വച്ചും, കാസി കൈരി ഗ്രാമത്തിലെ സുഫിയാന ഖാത്തൂൻ (50) പാടത്തുണ്ടായിരുന്ന തൊഴിലാളികൾക്ക് പ്രഭാതഭക്ഷണം നൽകി മടങ്ങിവേയും ഇടിമിന്നലേറ്റ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. ലഖിസരായിയിൽ മൂന്ന് പേരും പാറ്റ്നയിൽ ഒരാളുമാണ് മരിച്ചത്.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ച് വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി സമ്രാട്ട് ചൗധരി അറിയിച്ചു.
National
മുംബൈ: മുംബൈയിലെ വിലെ പാർലെ വെസ്റ്റിൽ 12 നിലകളുള്ള കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു, ആറ് പേർക്ക് പരിക്കേറ്റു. അങ്കിത (23), മകൻ അബീർ (രണ്ടര) എന്നിവരാണ് മരിച്ചത്. പാർഥ്, ഹിരൺ, യശസ്വി, അഭിഷേക്, മനോജ് സോനാവാനെ, ശിവം ദ്വിവേദി എന്നിവർക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് തീപിടിത്തമുണ്ടായത്ത്. തീപിടിത്തത്തിൽ ഗൃഹോപകരണങ്ങൾ, സോഫ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ പൂർണമായും കത്തിനശിച്ചു. വിവരം അറിഞ്ഞയുടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ ഒരു മണിയോടെയാണ് തീ പൂർണമായും അണച്ചത്.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചെങ്കിലും അങ്കിതയുടെയും അബീറിന്റെയും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ യശസ്വി, അഭിഷേക് എന്നിവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. രക്ഷാപ്രവർത്തനത്തിനിടയിൽ പരിക്കേറ്റ അഗ്നിശമന സേനാംഗങ്ങളായ മനോജ് സോനാവാനെ, ശിവം ദ്വിവേദി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.
തീപിടിത്തത്തിന്റെ യഥാർഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്ന് അധികൃതർ അറിയിച്ചു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ഭർത്താവിനെ കൊലപ്പെടുത്താൻ യുവതിയും കാമുകനും ചേർന്ന് പദ്ധതിയിട്ടതായി പരാതി. കൊലപാതകം ഒരു റോഡ് അപകടമാക്കി മാറ്റാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്ന് തെളിയിക്കുന്ന വാട്സാപ്പ്, ഇൻസ്റ്റാഗ്രാം ചാറ്റുകൾ പുറത്തുവന്നു. സംഭവത്തിൽ ഭർത്താവ് പോലീസിൽ പരാതി നൽകി. മഹബാബാദ് ജില്ലയിലെ ഗഡെ രാജേശ്വര റാവുവാണ് ഭാര്യ ഭവാനിക്കും ഖമ്മത്തിലെ കൊറിയർ ഡെലിവറി ഏജന്റായ സെയ്ദുലുവിനുമെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.
2016-ൽ വിവാഹിതരായ രാജേശ്വരയ്ക്കും ഭവാനിക്കും രണ്ട് പെൺമക്കളുണ്ട്. രാജേശ്വര വീട്ടില് ഇല്ലാതിരുന്ന സമയങ്ങളില് സെയ്ദുലു വീട്ടിൽ വരാറുണ്ടായിരുന്നതായി അദ്ദേഹം ആരോപിക്കുന്നു. ജൂലൈ 27-ന് സംശയം തോന്നി ഭാര്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് രാജേശ്വരയെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയതായി അറിയുന്നത്.
രാജേശ്വരയെ വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയാൽ സംശയത്തിന് ഇടയാക്കുമെന്നും, അതിനാൽ മരണം റോഡ് അപകടമാക്കി മാറ്റാമെന്നും ചാറ്റുകളിൽ ചർച്ച ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. രാജേശ്വര നൽകിയ സ്ക്രീൻഷോട്ടുകളും മറ്റ് ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിനുശേഷം ഒളിവിൽ പോയ ഭവാനിക്കും സെയ്ദിലുവിനുമായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചു വരികയാണെന്നും അന്വേഷണത്തിന് ശേഷം കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. തനിക്കും മക്കൾക്കും സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് രാജേശ്വര റാവു അധികൃതരെ സമീപിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിലെ നരേലയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മമൂർപൂർ സ്വദേശിനി ഊർമിള (70) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടിനാണ് അപകടമുണ്ടായത്.
പ്രാഥമിക അന്വേഷണത്തിൽ, ഇരു വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് പിന്നിലേക്ക് തെറിച്ച കാർ സമീപത്ത് നിർത്തിയിട്ടിരുന്ന വാനിൽ ഇടിക്കുകയായിരുന്നു. ഈ സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന ഊർമിള വാഹനങ്ങൾക്കിടയിൽപ്പെട്ട് സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു.
അപകടത്തിൽ കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഊർമിളയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു, 11 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
ബെറാഗഡിൽ നിന്ന് ചമ്പയിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ചമ്പ ജില്ലയിലെ ചലുഞ്ച് മോറിന് സമീപത്തുവച്ചാണ് ബസ് കീഴ്മേൽ മറിഞ്ഞ് താഴെയുള്ള റോഡിലേക്ക് വീണത്.
അപകടം നടക്കുമ്പോൾ ബസിൽ 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസിനടിയിൽ നിരവധി യാത്രക്കാർ കുടുങ്ങിപ്പോയിരുന്നു. യാത്രക്കാരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. ഇവർ ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് പോലീസും ഫയർഫോഴ്സും ചേർന്നാണ് ബസിനടിയിൽ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. പരിക്കേറ്റ 11 പേരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
National
റായ്പൂർ: ഛത്തീസ്ഗഡിലെ കാങ്കേർ ജില്ലയിൽ കരടിയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു, ഒരാൾക്ക് പരിക്കേറ്റു. വയലിൽ ജോലിക്കായി എത്തിയ ഹലാൽ ഖോർ ജുറി (38), സഹോദരി ചംറിൻ ബായ് (40) എന്നിവരാണ് മരിച്ചത്. മറ്റൊരു സഹോദരി ഖോരിൻ ബായി (30) ആണ് പരിക്കേറ്റത്.
സംഭവം നടക്കുന്നതിന് മുമ്പ് കരടിയുടെ കുഞ്ഞുങ്ങളിൽ ഒന്ന് ചത്തിരുന്നു. ഇതേ തുടർന്ന് കടുത്ത പ്രകോപനത്തിലും വാശിയിലുമായിരുന്നു കരടിയെന്ന് പ്രദേശവാസികൾ പറയുന്നു.
സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വനമേഖലയോട് ചേർന്നുള്ള ഭാഗങ്ങളിൽ പോകരുതെന്നു വനംവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
National
കൊടൈക്കനാൽ: തമിഴ്നാട് കൊടൈക്കനാലിൽ ദളിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. പ്രബലജാതിക്കാരുടെ പറന്പിലേക്ക് കുതിരയുമായി കടന്നതിനാണ് കൊലപ്പെടുത്തിയത്. പ്രതികളിലൊരാൾ പോലീസിൽ കീഴടങ്ങി. ദിണ്ടിഗൽ ജില്ലയിലെ ഉയർന്ന സഥലങ്ങളിലേക്ക് കുതിരപ്പുറത്ത് പച്ചക്കറി എത്തിക്കുന്ന ദളിത് യുവാക്കളായ രാമർ, പ്രശാന്ത് എന്നിവർക്ക് നേരേയാണ് ആക്രമണം ഉണ്ടായത്.
കുതിര തന്റെ പറന്പിൽ കടക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാരനും പ്രബല ജാതിക്കാരനുമായ രഘു പല തവണ രാമറുമായിവാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. രാമറിനെയും പ്രശാന്തിനെയും കഴിഞ്ഞ ദിവസം രാത്രി കാറിലെത്തിയ രഘു വീട്ടിൽനന്ന് വിളിച്ചിറക്കി. കാറിൽ ഇരുവരും കയറിയതിന് പിന്നാലെ അഞ്ച് പേർ വാഹനം വളഞ്ഞ് ആക്രമിക്കുകയായിരുന്നു. ഇരുവരെയും ക്രൂരമായി മർദിച്ച അക്രമികൾ പിന്നീട് കാറിൽ കയറി രക്ഷപ്പെട്ടു.
ബന്ധുക്കൾ തിരക്കി എത്തുമ്പോഴേക്കും രാമറിന്റെ ജീവൻ നഷ്ടമായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്ത് ആശുപത്രിയിൽ ചികിത്സയിലാണ്. രഘു പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
എന്നാൽ അക്രമിസംഘത്തിലെ മറ്റുള്ളവരെ ഇതുവരെ പിടികൂടിയിട്ടില്ല. കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യം മാത്രമെന്നും ജാതിക്കൊലയായി പരിഗണിക്കാനാകില്ലെന്നുമാണ് പോലീസ് നിലപാട്. എല്ലാ പ്രതികളെയും ഉടൻ അറസ്റ്റു ചെയ്യണമെന്നും രാമറിന്റെ കുടുംബത്തിന് ധനസഹായവും ബന്ധുക്കളിലൊരാൾക്ക് സർക്കാർ ജോലിയും നൽകണമെന്നും ആവശ്യപ്പെട്ട് സിപിഎമ്മും ദളിത് സംഘനടകളും റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
National
ബംഗളൂരു: കർണാടകയിലെ ബള്ളാരിയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവ് ഭാര്യയെയും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയും ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി. രാജേശ്വരി (27), മകൾ അശ്ബിനി എന്നിവരെയാണ് ഭർത്താവ് ഹോന്നൂർ സ്വാമി കൊലപ്പെടുത്തിയത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി കുടുംബത്തിൽ നിരന്തരമായ വഴക്കുകളും പ്രശ്നങ്ങളും നിലനിന്നിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ച രാത്രി വൈകിയും ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായതിനെത്തുടർന്ന് പ്രകോപിതനായ ഹോന്നൂർ ചുറ്റികകൊണ്ട് രാജേശ്വരിയെയും കുഞ്ഞിനെയും ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിനുള്ള യഥാർഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഒളിവിൽ പോയ പ്രതിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
National
ന്യൂഡൽഹി: ഡൽഹിയിലെ മൈദാൻ ഗഢയിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ. ഖർക് സ്വദേശിനി ചിന്താദേവി (60) യെയാണ് മകൻ ആമോദ് കൊലപ്പെടുത്തിയത്.
ടൈൽ കരാറുകാരനായ ആമോദിന്റെ കുടുംബത്തിൽ വഴക്കുകളും ആക്രമങ്ങളും പതിവായിരുന്നു. മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ചിന്താദേവിയെ ഇയാൾ മർദിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയപ്പോൾ ചിന്താദേവിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കേസെടുത്ത് പോലീസ് ആമോദിനെ അറസ്റ്റ് ചെയ്തു. സംഭവസമയത്ത് പ്രതി മദ്യപിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
National
ഷിംല: ഹിമാചലിലെ ചമ്പ ജില്ലയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഗെഹ്റ സ്വദേശികളായ വചൻ സിംഗ് (60), റിപൻ സിംഗ് (30), റിമ്പി ദേവി, ഇരുവരുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞ്, കീർത്തി (23) എന്നിവരാണ് മരിച്ചത്. കുടുംബം ചണ്ഡിഗഢിൽ നിന്ന് കുഞ്ഞിന്റെ ചികിത്സ കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്.
കനത്ത മഴ പെയ്യുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ പോലീസും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തിയാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകാൻ ജില്ലാ ഭരണകൂടത്തിന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു നിർദേശം നൽകി. കനത്ത മഴയെത്തുടർന്ന് മലയോര മേഖലകളിൽ മണ്ണിടിച്ചിലും റോഡ് അപകടങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
National
മുംബൈ: മുംബൈയിലെ മലാദില് കാർ ഓട്ടോയിലിടിച്ച് യുവാവ് മരിച്ചു. കാർ ഡ്രൈവർ അബ്ദുൾ മതീൻ (24) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. ജെ.ജെ. റോഡിൽ ഇൻസ് ഹമാലയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന് കാറിന് തീപിടിച്ചു. അബ്ദുൾ മതീനെ അതിനുമുമ്പ് തന്നെ വാഹനത്തിൽ നിന്ന് പുറത്തെടുത്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോലീസെത്തി സംഭവസ്ഥലത്ത് പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ പപ്പാലഗുഡയിൽ അമിതവേഗത്തിലെത്തിയ ലോറി ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. കട്ടേദാൻ സ്വദേശി സുശീൽ കുമാർ (28) ആണ് മരിച്ചത്. കുടെയുണ്ടായിരുന്ന സുഹൃത്ത് സുരേഷിന് പരിക്കേറ്റു. സംഭവത്തിൽ ലോറി ഡ്രൈവർ രഞ്ജിത് സിംഹയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഹഫീസ്പേട്ടിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു സുശീലും സുരേഷും. പിന്നിൽ നിന്നെത്തിയ ലോറി ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന സുശീൽ സംഭവസ്ഥലത്തു തന്നെ മരിച്ചു.
അപകടത്തിന് ശേഷവും വാഹനം നിർത്താതെ പോയ ഡ്രൈവർ മറ്റ് രണ്ട് വാഹനങ്ങളിൽ കൂടി ഇടിച്ച ശേഷമാണ് ലോറി നിർത്തിയത്. മറ്റ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സംഭവത്തിൽ പോലീസ് കേസെടുത്ത് രഞ്ജിതിനെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നില്ലെന്ന് വ്യക്തമായിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന സിൽക്യാര തുരങ്കത്തിൽ കോൺക്രീറ്റ് പാളി തകർന്നു വീണ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്.
ബാർകോട്ട് ഭാഗത്തുനിന്ന് തുരങ്കത്തിനുള്ളിലേക്ക് ഏകദേശം 900 മീറ്റർ ഉള്ളിലായി നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് കോൺക്രീറ്റ് പാളി തകർന്നുവീണത്. വ്യാഴാഴ്ച പുലർച്ചെ രണ്ടിന് തുരങ്കത്തിലൂടെ നീങ്ങുകയായിരുന്ന ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളിയുടെ കഴുത്തിലേക്ക് കോൺക്രീറ്റ് സ്ലാബ് തകർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് യഥാർഥ കാരണം കണ്ടെത്താനും നിർമാണ കമ്പനി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ ബാർകോട്ട് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് നിർദേശം നൽകി.
National
ബംഗളൂരു: ജയനഗറിൽ ഹോട്ടലിലെ ലിഫ്റ്റിൽ തല കുടുങ്ങി യുവാവ് മരിച്ചു. ധാർവാഡ് സ്വദേശി രാജേഷ് (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിനാരുന്നു സംഭവം. ലിഫ്റ്റ് മുകളിലേക്ക് നീങ്ങുന്നതിനിടെ കഴുത്തും തലയും കുടുങ്ങി രാജേഷിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇരുമ്പ് ഗ്രില്ലുകൾ ഘടിപ്പിച്ച ലിഫ്റ്റിലാണ് അപകടം സംഭവിച്ചതെന്നും ഇതിന് സുരക്ഷാ വാതിലുകൾ ഇല്ലായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പച്ചക്കറികളും മറ്റ് സാധനങ്ങളും കൊണ്ടുപോകാൻ ഹോട്ടൽ ജീവനക്കാരാണ് ഈ ലിഫ്റ്റ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് അറിയിച്ചു. രാജേഷ് ഈ ലിഫ്റ്റിൽ കയറിയതായും, ലിഫ്റ്റ് ചലിച്ചുകൊണ്ടിരിക്കുമ്പോൾ തല ഗ്രില്ലിന് പുറത്തേക്കിട്ടതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
ലിഫ്റ്റ് ഉയരുന്നതിനിടെ രാജേഷിന്റെ തല രണ്ട് നിലകൾക്കിടയിലുള്ള കോൺക്രീറ്റ് ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒമ്പതുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
കാൺപൂരിന് സമീപം റുമയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചിനായായിരുന്നു അപകടം. ഹരിയാനയിലെ സിർസയിൽനിന്ന് ബിഹാറിലേക്ക് പോവുകയായിരുന്നു കുടുംബം.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ പോലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഗുണ്ടകൾ കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്കും പരിക്കേറ്റു. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.
വിദേശത്തുള്ള കുപ്രസിദ്ധ ഗുണ്ടാത്തലവൻ ദീപക് നന്ദാളിന്റെ സംഘവും പോലീസും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗുണ്ടാസംഘം ആയുധങ്ങളുമായി കാറിൽ വ്യവസായിയുടെ വീട്ടിലേക്ക് വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ പോലീസും ഇവിടേക്ക് പുറപ്പെട്ടു. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെത്തിയപ്പോൾ ഗുണ്ടാസംഘം വ്യവസായിയുടെ വീടിന് നേരേ വെടിയുതിർക്കുന്നതാണ് പോലീസ് കണ്ടത്. ഇതോടെ പോലീസുകാർ ഗുണ്ടകളെ വളഞ്ഞ് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഇതിന് തയാറാകാതിരുന്ന ഗുണ്ടാസംഘം പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ പോലീസും തിരിച്ചടിച്ചു.
ഇരുവിഭാഗവും തമ്മിൽ ഏകദേശം 60 റൗണ്ടോളം വെടിവയ്പ്പുണ്ടായി. ഇതിനിടെ പോലീസിന്റെ വെടിയേറ്റ് അഞ്ച് ഗുണ്ടകൾക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേർ മരിച്ചിരുന്നു. വെടിവയ്പ്പിൽ പരിക്കേറ്റ മൂന്ന് പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവരാണ് വെടിവയ്പ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. വിദേശത്തിരുന്ന് ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുന്ന ദീപക് നന്ദാളിൽനിന്ന് വ്യവസായിക്ക് പല തവണ ഭീഷണികളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്നും പോലീസ് വ്യക്തമാക്കി.
ഗുണ്ടാസംഘം സഞ്ചരിച്ചിരുന്ന കാറും ഇവരുടെ കൈവശമുണ്ടായിരുന്ന വിദേശനിർമിത തോക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവസ്ഥലത്ത് ഫൊറൻസിക് സംഘവും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലപ്പെട്ട ഗുണ്ടകളെക്കുറിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
International
വാഷിംഗ്ടൺ: യുഎസിൽ ഭാര്യയെ കൊന്ന കേസിൽ ഇന്ത്യൻ യുവാവ് അറസ്റ്റിൽ. എൻജിനീയറായ തെലുങ്കാന സ്വദേശി അവിനാശ് നരണേയ് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബറിലാണ് അവിനാശിന്റെ ഭാര്യ രാജിത സബിനേനി (27)യെ വാഷിംഗ്ടണിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ ശുചിമുറിക്കുള്ളിലായിരുന്നു യുവതിയുടെ മൃതദേഹം. ശുചിമുറിയിൽ കയറിയ ഭാര്യ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അവിനാശ് തന്നെയാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും രാജിത മരണമടഞ്ഞിരുന്നു.
വിവാഹം കഴിഞ്ഞ് ആറുമാസം തികയാനിരിക്കെയായിരുന്നു രാജിതയുടെ മരണം. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. ശ്വാസംമുട്ടിയാണ് യുവതിയുടെ മരണമെന്നും കൊലപാതകമാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതോടെ അവിനാശിനെ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാൽ, പോലീസിന്റെ ചോദ്യങ്ങളിൽനിന്ന് ഇയാൾ പലതവണ വിദഗ്ധമായി ഒഴിഞ്ഞുമാറി.
സംഭവം നടക്കുമ്പോൾ ഇയാൾ പുറത്തുപോയിരുന്നതായും അരമണിക്കൂർ കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് രാജിത ശുചിമുറിക്കുള്ളിൽലാണെന്ന് ശ്രദ്ധയിൽപ്പെട്ടതെന്നുമായിരുന്നു അവിനാശിന്റെ മൊഴി. എന്നാൽ, ഈ സമയം വീടിനുള്ളിലേക്ക് പുറത്തുനിന്ന് മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന് ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച് പോലീസ് ഉറപ്പാക്കി. വീട്ടിലെ സ്മാർട്ട് ലോക്ക് സിസ്റ്റം പരിശോധിച്ചാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ അവിനാശിലേക്ക് വീണ്ടും അന്വേഷണമെത്തി. ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം വിശദമായി പരിശോധിച്ചതോടെ ഇന്ത്യയിലുള്ള ഒരു യുവതിയുമായി ഇയാൾക്ക് രഹസ്യബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
രാജിതയെ വിവാഹം കഴിക്കുന്നതിന് മുൻപ് തന്നെ ഈ യുവതിയുമായി അവിനാശ് അടുപ്പത്തിലായിരുന്നു. വിവാഹം ഉറപ്പിച്ചിട്ടും ഇരുവരും ബന്ധം തുടർന്നു. കാമുകി അവിനാശിന്റെ വിവാഹചടങ്ങിലും പങ്കെടുത്തിരുന്നു. വിവാഹശേഷം യുഎസിലേക്ക് എത്തിയിട്ടും അവിനാശ് സ്ഥിരമായി ഫോണിലൂടെ യുവതിയുമായി ബന്ധം തുടർന്നു. ദിവസം ചുരുങ്ങിയത് നാലുതവണയെങ്കിലും കാമുകിയെ വിളിക്കുന്നതും പതിവായിരുന്നു. രാജിതയെ കൊലപ്പെടുത്തിയ ദിവസവും ഇയാൾ കാമുകിയെ വിളിച്ചതായി കണ്ടെത്തി. ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രവും കാമുകിയ്ക്ക് അയച്ചുനൽകിയിരുന്നു. എന്നാൽ, ഈ സന്ദേശങ്ങളെല്ലാം ഫോണിൽനിന്ന് ഇയാൾ നീക്കംചെയ്തു.
അന്വേഷണത്തിനിടെ അവിനാശും രാജിതയും തമ്മിൽ നടത്തിയ ചില ചാറ്റുകളും പോലീസ് കണ്ടെത്തി. അവിനാശ് അടുത്തിടെയായി ഉണ്ടാക്കി നൽകുന്ന സ്മൂത്തിക്ക് ചുമമരുന്നിന്റെ രുചിയുണ്ടെന്ന് രാജിതയുടെ പരാതിപ്പെടുന്ന സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഈ സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകളെല്ലാം ശേഖരിച്ചശേഷം യുവാവിനെ നിരന്തരം ചോദ്യംചെയ്തു. തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
National
ബംഗളൂരു: കർണാടകയിലെ ബംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് ശേഖപ്പ (22)യെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മരണത്തിൽ അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഡിവിഷൻ പരിധിയിലാണ് 11 മാസം പ്രായമുള്ള രേണക എന്ന കുഞ്ഞ് മരിച്ചത്.
കൊലപാതകത്തിന് ശേഷം കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് അപകടം സംഭവിച്ചതാണെന്ന് വരുത്തിതീർക്കാൻ ഇവർ ശ്രമിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇതൊരു കൊലപാതകമാണെന്ന് കണ്ടെത്തിയത്.
വിജയലക്ഷ്മി കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ഉറങ്ങിപ്പോയെന്നും ഈ സമയം രേണുക കട്ടിലിൽ നിന്ന് താഴേക്ക് വീണെന്നുമാണ് ശേഖപ്പ ആദ്യം പോലീസിന് മൊഴി നൽകിയത്. ഉടനടി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ കുഞ്ഞ് വീണുവെന്ന് ശേഖപ്പ പറയുന്ന കട്ടിലിന് വെറും രണ്ടടി മാത്രമാണ് ഉയരമുണ്ടായിരുന്നത്. ഇതാണ് പ്രാഥമിക പരിശോധനയിൽ പോലീസിന് സംശയമുണ്ടാകാൻ കാരണം. ഇത്രയും കുറഞ്ഞ ഉയരത്തിൽ നിന്ന് വീണാൽ മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് മനസിലാക്കിയ പോലീസ് വിശദമായ അന്വേഷണം നടത്തി.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ നിരവധി പരിക്കുകൾ കണ്ടെത്തി. ക്രൂരമായ മർദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവവും ശ്വാസതടസവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമായതെന്ന് മെഡിക്കൽ റിപ്പോർട്ടിൽ നിന്ന് വ്യക്തമായി.
ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ മൊഴി നൽകിയിരുന്നു. തുടർന്ന് പോലീസ് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. കൊലപാതകത്തിൽ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് നിലവിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡിസിപി സൈദുലു അദാവത്ത് വ്യക്തമാക്കി.
സംഭവ നടക്കുന്ന ദിവസവും ദമ്പതികൾ തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ കുഞ്ഞ് ഉച്ചത്തിൽ കരയാൻ തുടങ്ങിയത് ശേഖപ്പയെ പ്രകോപിപ്പിച്ചു. കോപാകുലനായ ഇയാൾ കുഞ്ഞിനെ ചവിട്ടുകയും നിലത്തേക്ക് വലിച്ചെറിയുകയുമായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാമത്തെ കുട്ടിയായ രേണുകയോട് വിജയലക്ഷ്മിക്ക് കടുത്ത അവഗണനയുണ്ടായിരുന്നതായും സാക്ഷികൾ പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.
National
ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തി ശൗചാലയത്തിൽ കുഴിച്ചുമൂടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസങ്ങൾക്കു മുമ്പ് ആഗ്രയിൽ നടന്ന സംഭവത്തിൽ സുരേന്ദ്ര ശർമ്മയാണ് കൊല്ലപ്പെട്ടത്. കേസിൽ ഇയാളുടെ ഭാര്യ റൂബിയാണ് അറസ്റ്റിലായത്. സുരേന്ദ്ര ശർമ്മ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭക്ഷണത്തിൽ ഉറക്കുഗുളിക നൽകി ഭർത്താവിനെ ബോധരഹിതനാക്കിയ ശേഷമാണ് യുവതി കൊലപാതകം നടത്തിയത്. തുടർന്ന് വീടിനകത്തെ ശൗചാലയത്തിൽ മൃതദേഹം മൂടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് റൂബി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
ആരെങ്കിലും ഭർത്താവിനെക്കുറിച്ച് അന്വേഷിച്ചാൽ ഇവർ സങ്കടപ്പെടുകയും കരയുകയും ചെയ്യുമായിരുന്നു. മദ്യപിച്ചെത്തി സുരേന്ദ്ര ശർമ്മ യുവതിയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് വീട്ടിലെത്തി റൂബിയെ ചോദ്യം ചെയ്തിരുന്നു.
ഇതിനു പിന്നാലെ റൂബി ഭർതൃമാതാവിനോട് സുരേന്ദ്രനെ താൻ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഭർതൃമാതാവ് വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവർ കാണിച്ചുകൊടുത്ത സ്ഥലത്തെ തറ പൊളിച്ച് മൃതദേഹം പുറത്തെടുത്തു. പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
National
ഗാന്ധിനഗർ: ഗുജറാത്തിലെ രാജ്ഘോട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കിയ യുവാവിനെ മാതാപിതാക്കൾ കൊലപ്പെടുത്തി. രാജ്ഘോട്ട് ഗുണ്ടല സ്വദേശി റാം ബംഭാവ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാതാപിതാക്കളായ ബാബു (47), മനീഷ (45) എന്നിവർ അറസ്റ്റിലായി. മകൻ ആസിഡ് കുടിച്ചു മരിച്ചതാണെന്ന് ഇരുവരും തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും പോസ്റ്റ്മോർട്ടത്തിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. റാമിന്റെ ഭാര്യ ബൻസിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മദ്യപിച്ച് വീട്ടിലെത്തി സ്വന്തം പിതാവുമായി റാം വഴക്കിടുന്നത് പതിവായിരുന്നുവെന്ന് ബൻസി പറഞ്ഞു. അഞ്ച് മാസം മുൻപായിരുന്നു റാമിന്റെയും ബൻസിയുടെയും വിവാഹം. റാം തൊഴിൽരഹിതനാണ്.
ജൂൺ 30 നാണ് റാം മരിച്ചത്. ജൂൺ 29 ന് റാമും ബൻസിയും ബൻസിയുടെ വീട്ടിലെത്തിയിരുന്നു. ഇവിടെ വച്ച് മദ്യപിച്ച റാം ബൻസിയുടെ പിതാവുമായി വഴക്കുണ്ടാക്കി. തുടർന്ന് ബൻസിയുടെ പിതാവ് റാമിന്റെ പിതാവിനെ വിളിച്ചു യുവാവിനെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. പിറ്റേദിവസം ബൻസി സ്വന്തം വീട്ടിൽ തുടരുമ്പോഴാണ് റാം ആസിഡ് കുടിച്ചു മരിച്ചുവെന്ന വിവരം അറിയുന്നത്. എന്നാൽ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം റാമിന്റെ ബന്ധുക്കളാണ് നടന്ന സംഭവങ്ങൾ ബൻസിയെ അറിയിച്ചത്.
മദ്യപിച്ചു വീട്ടിലെത്തിയ റാം, ബാബുവുമായി വഴക്കിട്ടുവെന്നും ഇതിനിടെ മനീഷ റാമിന്റെ വായിൽ ബലംപ്രയോഗിച്ചു ആസിഡ് ഒഴിച്ചുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി. റാമിന്റെ വായ പൊത്തിയ പിതാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും ബന്ധുക്കൾ ബൻസിയെ അറിയിച്ചു. ഇക്കാര്യം പുറത്ത് പറയരുതെന്നും സത്യം പുറത്തുവന്നാൽ കുടുംബത്തിന്റെ മതിപ്പ് നഷ്ടമാകുമെന്നും ബന്ധുക്കൾ ബൻസിയോട് പറഞ്ഞു.
റാമിന്റെ മരണത്തിൽ സംശയം തോന്നിയ പോലീസ് പോസ്റ്റ്മോർട്ടത്തിന് നിർദേശം നൽകിയിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് യുവാവിന്റെ കഴുത്തിൽ പാടുകൾ കണ്ടെത്തിയത്. ഇതോടെ യുവാവിന്റെ മരണം ആസിഡ് കുടിച്ചല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഭാര്യയുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ പോലീസ് ജൂലൈ രണ്ടിന് മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആസിഡിന്റെ കുപ്പിയും പ്രതികൾ ധരിച്ച വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി.
National
ലക്നോ: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടിലെ ശുചിമുറിയിൽ കുഴിച്ചുമൂടിയ യുവതി അറസ്റ്റിൽ. സുരേന്ദ്ര കുമാറിനെയാണ് ഭാര്യ റൂബി കൊലപ്പെടുത്തിയത്. സുരേന്ദ്രയുടെ സഹോദരൻ അനിൽ ശർമയ്ക്ക് സംശയം തോന്നിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റൂബി പിടിയിലായത്.
മെയ് 18 മുതൽ സുരേന്ദ്രയെ കാണാതായതിയിരുന്നു. ഭർത്താവ് എവിടെയെങ്കിലും പോയതാവും അദ്ദേഹം വൈകാതെ തിരിച്ചെത്തുമെന്നുമാണ് നാട്ടുകാരോടും ബന്ധുക്കളോടും റൂബി പറഞ്ഞിരുന്നത്. ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് നാട്ടുകാരെയും പോലീസിനെയും അറിയിച്ചത് റൂബി തന്നെയാണ്.
അന്വേഷത്തിൽ റൂബിയുടെ മൊഴികളിൽ പോലീസിനു പൊരുത്തക്കേടുകൾ തോന്നി. പിന്നാലെയാണ് റൂബിയിൽ സംശയമുണ്ടെന്ന് പറഞ്ഞ് അനിൽ പോലീസിനെ സീമീപിച്ചത്.
ഇതേ തുടർന്ന് പോലീസ് വീട് പരിശോധിക്കുകയായിരുന്നു. ശുചിമുറിയിൽ പുതുതായി ഇട്ട ടൈൽ മാറ്റി പരിശോധിച്ചപ്പോഴാണ് സുരേന്ദ്രയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം റൂബി സുരേന്ദ്രയുടെ മൃതദേഹം കുഴിച്ചിട്ടു എന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം മണ്ണിട്ട് മൂടിയ ശേഷം ടൈൽ ഇടുകയായിരുന്നു. ചോദ്യം ചെയ്യലിൽ റൂബി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ബംഗളൂരു: കർണാടകയിലെ ഷിമോഗയിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്റെ പേരിൽ മുത്തശിയെ കൊലപ്പെടുത്തി യുവാവ് അറസ്റ്റിൽ. അണ്ണാനഗർ സ്വദേശിനി സുശീലാമ്മ (60) യെയാണ് കൊച്ചുമകൻ കിഷോർ (25) കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയത്.
കിഷോർ ലഹരിമരുന്നിന് അടിമയാണ്. കഞ്ചാവ് ഉപയോഗിച്ചതിന് കിഷോറിന്റെ പേരിൽ നിരവധി കേസുകളുണ്ട്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട കിഷോറിനെ പോലീസ് കാലിൽ വെടിവച്ചു വീഴ്ത്തി. ഒളിയിടത്തിൽ വച്ച് ആക്രമണത്തിന് മുതിർന്നതോടെയാണ് പോലീസ് വെടിവച്ചത്. ഇയാളെ ആശുപത്രിയിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
National
ബംഗളൂരു: കർണാടകയിലെ ബംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറി അപകടത്തിൽ ഒൻപത് തൊഴിലാളികൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന 'കാവേരി ക്രഷർ' എന്ന ക്വാറിയിലാണ് നാടിനെ അപകടമുണ്ടായത്.
ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ശരീരത്തിൽ പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ക്വാറിയിൽ വീണുകിടക്കുന്ന കൂറ്റൻ കല്ലുകളും മണ്ണും യന്ത്രസഹായത്തോടെ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനിയും നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
National
ബംഗളൂരു: കർണാടകയിലെ ധാർവാഡിൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. നവൽഗുന്ദ് സ്വദേശി ബസവരാജ് വദ്ദറാണ് ഭാര്യ പ്രിയങ്ക കമലകറിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ബസവരാജിനെയും ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നതെങ്കിലും രണ്ട് ദിവസത്തിന് ശേഷമാണ് ക്രൂരതയുടെ വിവരങ്ങൾ പുറംലോകമറിയുന്നത്.
കഴിഞ്ഞ 2024 ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും ബസവരാജിന്റെയും വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചകളിൽ തന്നെ പ്രിയങ്കയ്ക്ക് നേരെ ഭർത്താവിന്റെയും കുടുംബത്തിന്റെയും ഭാഗത്തുനിന്ന് പീഡനങ്ങൾ തുടങ്ങിയിരുന്നു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ബസവരാജും ഇയാളുടെ വീട്ടുകാരും പ്രിയങ്കയെ മാനസികമായും ശാരീരികമായി പീഡിപ്പിച്ചതായി കുടുംബം ആരോപിക്കുന്നു. സ്ത്രീധനത്തിന് പുറമെ കടുത്ത ശരീര അധിക്ഷേപങ്ങൾക്കും പ്രിയങ്ക ഇരയായിരുന്നു.
തന്നേക്കാൾ വണ്ണമുണ്ടെന്ന് പറഞ്ഞ് 'തടിച്ചി' എന്ന് വിളിച്ച് ബസവരാജ് പ്രിയങ്കയെ എപ്പോഴും പരിഹസിക്കുകയും വണ്ണമുള്ളതുകൊണ്ട് കുട്ടികളുണ്ടാവില്ലെന്ന് പറഞ്ഞ് പീഡിപ്പിക്കുന്നതും പതിവായിരുന്നു. എങ്കിലും രണ്ട് തവണ ഗർഭിണിയായ പ്രിയങ്ക ബസവരാജിന്റെ മർദനം കാരണം രണ്ട് തവണയും ഗർഭച്ഛിദ്രം സംഭവിക്കുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ പറഞ്ഞു.
യുവതിയുടെ മരണത്തിന് പിന്നാലെ പ്രിയങ്കയുടെ കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് ബസവരാജിനെയും ഇയാളുടെ കുടുംബാംഗങ്ങളായ രേണവ്വ, സുഭാഷ്, സിദ്ധരാമേഷ് എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കൊലപാതം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതായും കേസിൽ ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
National
ബംഗളൂരു: കാറിൽവച്ച് ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബോലേഗാവ് സ്വദേശിയും സൈനികനുമായ ഭാഗവത് ജ്ഞാനേശ്വറാണ് ഭാര്യ സഞ്ജനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതിക്ക് പരസ്ത്രീ ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയായിരുന്നു കൊലപാതകം.
ഭാഗവത് ജൂൺ 25- നാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യയുടെ കുടുംബവീട് സന്ദർശിക്കാമെന്നും വഴിയിലുള്ള ക്ഷേത്രങ്ങളിൽ പോകാമെന്നു പറഞ്ഞ് ഇയാൾ സഞ്ജനയെ കാറിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം വിജനമായ സ്ഥലത്തെത്തിയപ്പോൾ ഭാഗവത് കാർ നിർത്തി. പിന്നീട് ഇരുമ്പ് വടി ഉപയോഗിച്ച് സഞ്ജനയുടെ തലയിലും കഴുത്തിലും മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ റോഡ് അപകടമായി ചിത്രീകരിക്കാനും ഭാഗവത് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സഞ്ജന ആശുപത്രിയിലെത്തിച്ചെങ്കിലും നാല് ദിവസത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. ഭർത്താവാണ് ആക്രമിച്ചതെന്ന് സഞ്ജന പോലീസിനു മൊഴി നൽകിയിരുന്നു.
ഏകദേശം ഒരു വർഷം മുൻപ് ഭക്ഷണത്തിൽ വിഷം കലർത്തി ഭാഗവത് സഞ്ജനയെ കൊല്ലാൻ ശ്രമിച്ചിരുന്നതായി കുടുംബം പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ബംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് മൂന്ന് പേർ മരിച്ചു. ബിഹാർ സ്വദേശികളായ അനാമിക ചൗരസ്യ (8), പാരി (4), ശാന്ത (46) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണ, അൽക, അനുഷ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
കനത്ത മഴയെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ നാലരയ്ക്ക് മംഗളൂരു കങ്കനാടിയിലെ നാഗോരിയിലുള്ള വീടിന്റെ ചുറ്റുമതിലിടിഞ്ഞ് വീഴുകയായിരുന്നു. മതിൽ തകർന്ന് താഴെയുള്ള വാടക വീടുകളുടെ മേൽക്കൂരയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.
പ്രദേശത്തെ നാല് വാടക വീടുകളുടെ മതിലുകൾ തകർന്നു. ഇതിൽ രണ്ട് കുടുംബങ്ങളെയാണ് ദുരന്തം നേരിട്ട് ബാധിച്ചത്. പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്നും, മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുമെന്നും മന്ത്രി യു. ടി. ഖാദർ അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ മദ്യപാനിയായ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഷരീഫ് പത്താൻ എന്ന യുവാവിനെയാണ് ഭാര്യ നസ്രീന് പത്താൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ നസ്രീനെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കുന്ന ഷരീഫിന്റെ ഉപദ്രവം സഹിക്കാന് കഴിയാതെ വന്നതോയെയാണ് നസ്രീന് ഭര്ത്താവിന്റെ കഴുത്തില് ഇലക്ട്രിക്കല് വയര് മുറുക്കി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ ഷരീഫ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് വരുത്തി തീര്ക്കാനായിരുന്നു നസ്രീന്റെ ശ്രമം.
ഹൃദയാഘാതമാണ് മരണകാരണമെന്ന് പറഞ്ഞ് നസ്രീന് വാദിച്ചെങ്കിലും പോലീസ് ചോദ്യം ചെയ്യലില് അധികനേരം പിടിച്ചുനില്ക്കാന് പ്രതിക്ക് കഴിഞ്ഞില്ല. ഇതോടെ ഇലക്ട്രിക്ക് വയര് ഉപയോഗിച്ച് ഷരീഫിന്റെ കഴുത്തില് കുരുക്കിയാണ് കൊല നടത്തിയതെന്ന് നസ്രീന് കുറ്റസമ്മതം നടത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് നസ്രീനെ അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ജയ്പൂർ: രാജസ്ഥാനിലെ ഫലോദി ജില്ലയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഗേന റാം (35) എന്ന യുവാവാണ് ഭാര്യ പുഷ്പ (32), മകൾ ഖുശ്ബു (13), മകൻ കിഷൻ (10) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടിക്കിയത്.
ഗേന റാമിനെ തൂങ്ങിയ നിലയിലും ഭാര്യയെയും രണ്ട് മക്കളെയും കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഗേന റാം പുഷ്പയെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, മരണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
National
ലക്നോ: ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ യമുനാ എക്സ്പ്രസ്വേയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ 20 ലധികം പേർക്ക് പരിക്കേറ്റു. 65 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന വോൾവോ ബസാണ് ചൊവ്വാഴ്ച പുലർച്ചെ നാലിന് അപകടത്തിൽപ്പെട്ടത്.
അമിതവേഗത്തിലെത്തിയ ബസ് മുന്നിലുണ്ടായിരുന്ന ട്രക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. നാല് യാത്രക്കാർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പലരുടെയും നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
ബസിലുണ്ടായിരുന്നവരിൽ 35 ഓളം പേർക്ക് പരിക്കുകളൊന്നുമില്ല. മരിച്ച നാല് പേരെ തിരിച്ചറിയാനും അവരുടെ കുടുംബങ്ങളെ വിവരം അറിയിക്കാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
National
ബംഗളൂരു: കർണാടകയിലെ മഹാലക്ഷ്മി ലേഔട്ടിൽ വിവാഹാഭ്യർഥന നിരസിച്ചതിന് ആൺസുഹൃത്ത് യുവതിയെ കുത്തിക്കൊന്നു. അഞ്ജലി (23) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതി രാജീവിനെ പോലീസ് പിടികൂടി.
ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും കഴിഞ്ഞ രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെങ്കിലും അഞ്ജലിയുടെ വീട്ടുകാർക്ക് വിവാഹത്തിന് താത്പര്യം ഉണ്ടായിരുന്നില്ല. ഇയാൾ ചില ക്രിമിനൽ കേസുകളിൽ പ്രതിയായതാണ് വീട്ടുകാരുടെ എതിർപ്പിന് കാരണം. ഇത് വകവയ്ക്കാതെ ബന്ധം തുടർന്നെങ്കിലും അടുത്തിടെ അഞ്ജലി ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചിരുന്നു.
ഞായറാഴ്ച രാത്രി ഒൻപതരയ്ക്ക് യുവതിയെ അത്താഴം കഴിക്കാൻ ക്ഷണിച്ച ശേഷം രാജീവ് അവിടെ വച്ച് വീണ്ടും വിവാഹാഭ്യർഥന നടത്തി. ഇത് നിരസിച്ചതോടെ വാക്കേറ്റമുണ്ടാവുകയും രാജീവ് കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് അഞ്ജലിയെ കുത്തുകയുമായിരുന്നു. നാട്ടുകാർ നോക്കിനിൽക്കെയാണ് ഇയാൾ അഞ്ജലിയുടെ കഴുത്തിൽ കുത്തിയത്. കുത്തേറ്റ് വീണ അഞ്ജലിയെ നാട്ടുകാർ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ സമീപത്ത് നിന്ന് തന്നെ പിടികൂടി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കിഷൻപൂർ സ്വദേശി ബൽറാം സിംഗ് കുശ്വാഹ (35) യാണ് ഭാര്യ രവിത (32)യെയും എട്ടും, അഞ്ചും വയസുള്ള രണ്ട് ആൺമക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ട്രെയിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രവിത ഉറങ്ങിക്കിടക്കുമ്പോൾ ബൽറാം കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയും തുടർന്ന് മക്കളെയും കോടാലി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രവിതയും മക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് ഇയാൾ ഗ്രാമത്തിൽ നിന്ന് കുറച്ചകലെയുള്ള ശിക്കാർപൂർ റെയിൽവേ ക്രോസിലേക്ക് പോയി കുശ്വാഹ ട്രെയിന് മുന്നിൽ ചാടുകയായിരുന്നു.
ഫോറൻസിക് സംഘവും പോലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അയൽക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)