x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് നാ​ല് മ​ര​ണം

വെബ് ഡെസ്ക്
Published: June 30, 2026 10:19 AM IST | Updated: June 30, 2026 10:19 AM IST

അപകടത്തിൽപ്പെട്ട ബസും ട്രക്കും

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര ജി​ല്ല​യി​ലെ യ​മു​നാ എ​ക്സ്‌​പ്ര​സ്‌​വേ​യി​ൽ ബ​സ് ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ 20 ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 65 ഓ​ളം യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന വോ​ൾ​വോ ബ​സാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബ​സ് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ട്ര​ക്കി​ന്‍റെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. നാ​ല് യാ​ത്ര​ക്കാ​ർ സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ​ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ 35 ഓ​ളം പേ​ർ​ക്ക് പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ല. മ​രി​ച്ച നാ​ല് പേ​രെ തി​രി​ച്ച​റി​യാ​നും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ വി​വ​രം അ​റി​യി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

Tags : kill bus truck collision

Recent News

Corehub Up