x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​മ്പ​ത്തി​ക ശാ​സ്ത്ര നൊ​ബേ​ൽ അ​മേ​രി​ക്ക​ൻ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ർ​ക്ക്

വെബ്ഡെസ്ക്
Published: October 13, 2026 03:45 AM IST | Updated: October 13, 2026 03:45 AM IST

റോ​​​​ബ​​​​ർ​​​​ട്ട് ഇ. ​​​​ഹാ​​​​ളും മൈ​​​​ക്കി​​​​ൾ വു​​​​ഡ്‌​​​​ഫോ​​​​ർ​​​​ഡും

സ്റ്റോ​​​​ക്ക്ഹോം: 2026ലെ ​​​​സാ​​​​മ്പ​​​​ത്തി​​​​ക ശാ​​​​സ്ത്ര നൊ​​ബേ​​ൽ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ സാ​​​​മ്പ​​​​ത്തി​​​​ക വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ റോ​​​​ബ​​​​ർ​​​​ട്ട് ഇ. ​​​​ഹാ​​​​ളും മൈ​​​​ക്കി​​​​ൾ വു​​​​ഡ്‌​​​​ഫോ​​​​ർ​​​​ഡും അ​​​​ർ​​​​ഹ​​​​രാ​​​​യി. സാ​​​​മ്പ​​​​ത്തി​​​​ക ആ​​​​ഘാ​​​​തം കൈ​​​​കാ​​​​ര്യം ചെ​​​​യ്യാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളെ​​​​യും കേ​​​​ന്ദ്ര ബാ​​​​ങ്കു​​​​ക​​​​ളെ​​​​യും സ​​​​ഹാ​​​​യി​​​​ച്ച മാ​​​​തൃ​​​​ക​​​​ക​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​തി​​​​നാ​​​​ണു പു​​​​ര​​​​സ്കാ​​​​രം.

സാ​​​​മ്പ​​​​ത്തി​​​​ക സു​​​​സ്ഥി​​​​ര​​​​ത​​​​യു​​​​ടെ മൈ​​​​ക്രോ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് അ​​​​ടി​​​​ത്ത​​​​റ​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​ഠ​​​​ന​​​​മി​​​​ക​​​​വി​​​​നാ​​​​ണു പു​​​​ര​​​​സ്കാ​​​​ര​​​​മെ​​​​ന്നു റോ​​​​യ​​​​ൽ സ്വീ​​​​ഡി​​​​ഷ് അ​​​​ക്കാ​​​​ദ​​​​മി ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സ​​​​സ് അ​​​​റി​​​​യി​​​​ച്ചു. സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യി​​​​ലെ ഉ​​​​യ​​​​ർ​​​​ച്ച​​​​താ​​​​ഴ്ച​​​​ക​​​​ൾ ല​​​​ഘൂ​​​​ക​​​​രി​​​​ക്കാ​​​​ൻ ഇ​​​​വ​​​​രു​​​​ടെ പ​​​​ഠ​​​​നം സ​​​​ഹാ​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് അ​​​​ക്കാ​​​​ദ​​​​മി പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

റോ​​​​ബ​​​​ർ​​​​ട്ട് ഇ. ​​​​ഹാ​​​​ൾ സ്റ്റാ​​​​ൻ​​​​ഫ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ പ്ര​​​​ഫ​​​​സ​​​​റാ​​​​ണ്. കൊ​​​​ളം​​​​ബി​​​​യ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ പ്ര​​​​ഫ​​​​സ​​​​റാ​​ണു മൈ​​​​ക്കി​​​​ൾ വു​​​​ഡ്‌​​​​ഫോ​​​​ർ​​​​ഡ്.

സ​​​​മ്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ മാ​​​​റ്റ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്ന വി​​​​ധ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും കൂ​​​​ടു​​​​ത​​​​ൽ സ്ഥി​​​​ര​​​​ത നേ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​യി ചെ​​​​യ്യേ​​​​ണ്ട​​​​തി​​​​നെ കു​​​​റി​​​​ച്ചു​​​​മാണു റോ​​​​ബ​​​​ർ​​​​ട്ട് ഇ. ​​​​ഹാ​​​​ളും മൈ​​​​ക്കി​​​​ൾ വു​​​​ഡ്‌​​​​ഫോ​​​​ർ​​​​ഡും പ​​​​ഠ​​​​നം കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ച​​​​ത്. 1.2 ദ​​​​ശ​​​​ല​​​​ക്ഷം യുഎ​​​​സ് ഡോ​​​​ള​​​​ർ അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണു പു​​​​ര​​​​സ്‌​​​​കാ​​​​രം.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Nobel Prize in Economics

Recent News

Corehub Up