x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ലെ​വാ​ന്‍റെ-​സെ​വി​യ മ​ത്സ​രം സ​മ​നി​ല​യി​ൽ

സ്പോർട്സ് ഡെസ്ക്
Published: October 13, 2026 04:05 AM IST | Updated: October 13, 2026 04:05 AM IST

ലെവാന്‍റെ-സെവിയ മത്സരത്തിലെ ദൃശ്യം

വ​ല​ൻ​സി​യ: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ലെ​വാ​ന്‍റെ-​സെ​വി​യ മ​ത്സ​രം സ​മ​നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും മൂ​ന്ന് ഗോ​ളു​ക​ൾ വീ​തം നേ​ടി.

ഇ​വാ​ൻ റൊ​മേ​റോ, അ​ഡ്രി​യാ​ൻ ഫു​വെ​ന്‍റെ, ഇ​ഫി​യാ​ൻ​യി എ​ൻ​ഡു​ക്വെ എ​ന്നി​വ​രാ​ണ് ലെ​വാ​ന്‍റെ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റോ​ബി ഉ​റെ, ഫെ​ലി​ക്സ് കൊ​റെ​യ്യ, ഐ​സ​ക്ക് റൊ​മേ​റോ എ​ന്നി​വ​രാ​ണ് സെ​വി​യ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ‌ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ സെ​വി​യ​യ്ക്ക് 14 പോ​യി​ന്‍റും ലെ​വാ​ന്‍റെ​യ്ക്ക് ആ​റ് പോ​യി​ന്‍റും ആ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ സെ​വി​യ അ​ഞ്ചാം സ്ഥാ​ന​ത്തും ലെ​വാ​ന്‍റെ 17-ാം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Tags : La Liga Football Levante Sevilla Match Drawn

Recent News

Corehub Up