x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാൻസർ മരുന്നുകളുടെ വ്യാപാരലാഭം കുറയ്ക്കും

സ്വ​ന്തം ലേ​ഖ​ക​ൻ
Published: October 13, 2026 04:50 AM IST | Updated: October 13, 2026 04:50 AM IST

ന്യൂ​ഡ​ൽ​ഹി: കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ വ്യാ​പാ​ര​ലാ​ഭം ചി​ല്ല​റ​വി​ൽ​പ്പ​ന വി​ല​യു​ടെ 30 ശ​ത​മാ​ന​മാ​യി നി​ശ്ച​യി​ക്കും. മ​രു​ന്നു വി​പ​ണി​യി​ലെ കൊ​ള്ള​യ്‌​ക്കെ​തി​രാ​യ കേ​സി​ൽ കാ​ൻ​സ​ർ മ​രു​ന്നു​ക​ൾ​ക്ക് യ​ഥാ​ർ​ഥ​ വി​ല​യു​ടെ പ​ത്തി​ര​ട്ടി​യൊ​ക്കെ ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം.​ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യാ​ണ് കോ​ട​തി​യി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​തോ​ടെ കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ വി​ല​യി​ൽ 20 മു​ത​ൽ 70 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​കു​മെ​ന്നും രോ​ഗി​ക​ൾ​ക്ക് പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 2,500 കോ​ടി രൂ​പ ലാ​ഭി​ക്കാ​നാ​കു​മെ​ന്നു​മാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​കു​ന്ന കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക കേ​ന്ദ്രം പ്ര​സി​ദ്ധീ​ക​രി​ക്കും. വി​പ​ണി​യി​ലെ മാ​റ്റ​ങ്ങ​ളും പൊ​തു​ജ​നാ​രോ​ഗ്യ ആ​വ​ശ്യ​ങ്ങ​ളും പ​രി​ഗ​ണി​ച്ച് പ​ട്ടി​ക കാ​ലാ​കാ​ല​ങ്ങ​ളി​ൽ പു​തു​ക്കു​ക​യും കൂ​ടു​ത​ൽ മ​രു​ന്നു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും. എ​ട്ടി​ന് ദേ​ശീ​യ ഔ​ഷ​ധ വി​ല​നി​ർ​ണ​യ അ​ഥോ​റി​റ്റി​യു​ടെ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. നി​യ​ന്ത്ര​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട കാ​ൻ​സ​ർ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക നി​ർ​ദേ​ശി​ക്കാ​ൻ ആ​രോ​ഗ്യ​സേ​വ​ന ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ സ​മി​തി​യെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Will reduce the profit margins on cancer drugs

Recent News

Corehub Up