ഉഡിനീസിനെ പരാജയപ്പെടുത്തിയ ടോറിനോ താരങ്ങളുടെ ആഘോഷം
ടൂറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോൾ ലീഗിൽ ടോറിനോയ്ക്ക് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഉഡിനീസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഡാനിയേൽ ബ്രഗാൻസയും സാൻട്രോ കുലെനോവിച്ചുമാണ് ടോറിനോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. യർഗൻ എക്ലെലെൻകാംപാണ് ഉഡിനീസിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ടോറിനോയ്ക്ക് ഏഴ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 12-ാം സ്ഥാനത്താണ് ടോറിനോ.