x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​സ​പ്പ​ടി കേ​സ്: പി​ണ​റാ​യി വി​ജ​യ​ൻ ന​ൽ​കി​യ ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

വെബ് ഡെസ്‌ക്
Published: October 13, 2026 06:04 AM IST | Updated: October 13, 2026 06:14 AM IST

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ക​ത്തി​ൽ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​നെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും മ​ക​ൾ വീ​ണ​യും മ​രു​മ​ക​ൻ മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ൽ​എ​യു​മ​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ത​ങ്ങ​ളു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ​യാ​ണ് സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വെ​ന്നും മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ സി​എം​ആ​ർ​എ​ൽ ക​മ്പ​നി​യ​ക്ക് ഏ​തെ​ങ്കി​ലും സ​ഹാ​യം ചെ​യ്ത​താ​യി ഇ​ഡി ക​ത്തി​ലി​ല്ലെ​ന്നു​മാ​ണ് വാ​ദം.

അ​പ്പീ​ൽ നി​ൽ​ക്കി​ല്ലെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ ഭാ​ഗം. നി​ല​വി​ൽ പി​ണ​റാ​യി അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ത്തെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. റി​യാ​സി​ന്‍റെ സു​ഹൃ​ത്തു​ക​ളാ​യ വാ​രി​ഷ്, ഷൈ​ജ​ൽ എ​ന്നി​വ​രും കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.

സി​എം​ആ​ർ​എ​ൽ - എ​ക്സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​ന്‍റെ സ്വാ​ധീ​ന​ത്താ​ൽ ക​പ​ട ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​റി​ലെ വി​വ​ര​ങ്ങ​ൾ. അ​ന്യാ​യ​മാ​യ സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​ന് വേ​ണ്ടി ഒ​ന്നാം പ്ര​തി​യാ​യ പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി ഈ ​ആ​യി​രു​ന്ന​പ്പോ​ൾ അ​ധി​കാ​രം ദു​രു​പ​യോ​ഗം ചെ​യ്ത​താ​യും എ​ഫ്‌​ഐ​ആ​റി​ൽ പ​റ​യു​ന്നു.

പി​ണ​റാ​യി വി​ജ​യ​ൻ, വീ​ണ, എ​ക്സാ​ലോ​ജി​ക് എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​തി​നാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. വ്യ​ക്തി​പ​ര​വും രാ​ഷ്ട്രീ​യ​പ​ര​വു​മാ​യ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​രു​വ​രും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തെ​ന്നും അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Tags : Monthly payment case Pinarayi Vijayan Petition High Court

Recent News

Corehub Up