x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നു​ള്ള ബി​ൽ ഇ​ന്ന്‌ നി​യ​മ​സ​ഭ​യി​ൽ

വെബ് ഡെസ്‌ക്
Published: October 13, 2026 06:23 AM IST | Updated: October 13, 2026 06:23 AM IST

കേരള നിയമസഭ

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ക്ഷേ​മ​വും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ ശ​ക്ത​മാ​യ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ ബി​ല്ല് ഇ​ന്ന്‌ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ക്കു​ക.

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും ക​ടു​ത്ത ശി​ക്ഷാ​ന​ട​പ​ടി​ക​ളാ​ണ് പു​തി​യ ബി​ല്ലി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്. മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ശാ​രീ​രി​ക​മാ​യോ മാ​ന​സി​ക​മാ​യോ ഉ​പ​ദ്ര​വി​ക്കു​ക, പ​രി​ച​രി​ക്കാ​തെ ഉ​പേ​ക്ഷി​ക്കു​ക, വീ​ടു​ക​ളി​ൽ നി​ന്ന് ഇ​റ​ക്കി​വി​ടു​ക എ​ന്നി​വ മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​യി മാ​റും. ഇ​തി​നൊ​പ്പം സാ​മ്പ​ത്തി​ക പി​ഴ​യും ഈ​ടാ​ക്കും.

മാ​താ​പി​താ​ക്ക​ളു​ടെ​യോ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ​യും സ്വ​ത്ത് വ്യാ​ജ രേ​ഖ​ക​ൾ വ​ഴി​യോ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യോ കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ സ​മാ​ന​മാ​യ ശി​ക്ഷ ല​ഭി​ക്കും. സ്വ​ത്ത് കൈ​മാ​റി​യ ശേ​ഷം പ​രി​ച​ര​ണം നി​ഷേ​ധി​ച്ചാ​ൽ ആ ​സ്വ​ത്ത് കൈ​മാ​റ്റം റ​ദ്ദാ​ക്കാ​ൻ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്.

മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ പ​രാ​തി​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​നും അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന​ത്തെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​ത്യേ​ക ചു​മ​ത​ല​യു​ള്ള സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ത​ല​ത്തി​ലു​ള്ള നോ​ഡ​ൽ ഓ​ഫീ​സ​റെ നി​യ​മി​ക്കും. പ​രാ​തി​ക​ൾ വൈ​കാ​തെ തീ​ർ​പ്പാ​ക്കാ​ൻ വ​യോ​ജ​ന സം​ര​ക്ഷ​ണ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കും. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ​ക്ക​കം തീ​രു​മാ​നം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ബി​ല്ലി​ൽ നി​ർ​ദേ​ശ​മു​ണ്ട്.

മ​ക്ക​ളോ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശി​ക​ളോ മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ൽ​കേ​ണ്ട മാ​സാ​ന്ത സം​ര​ക്ഷ​ണ തു​ക ത​ട​സ്സ​പ്പെ​ടു​ത്തി​യാ​ൽ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് അ​ന്ത​സ്സോ​ടെ​യും ഭ​യ​ര​ഹി​ത​മാ​യും ജീ​വി​ക്കാ​നു​ള്ള അ​ന്ത​രീ​ക്ഷം സം​സ്ഥാ​ന​ത്ത് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഈ ​ഭേ​ദ​ഗ​തി ബി​ല്ലി​ലൂ​ടെ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags : Bill protection senior citizens rights Assembly

Recent News

Corehub Up