x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​സ്ത്ര​ക്രി​യ​യ്ക്കു സ​ഹാ​യം: കു​ടി​ശി​ക ര​ണ്ടു മാ​സ​ത്തി​ന​കം ന​ല്‍​ക​ണമെന്ന് ഹൈ​ക്കോ​ട​തി

വെബ്ഡെസ്ക്
Published: October 13, 2026 05:08 AM IST | Updated: October 13, 2026 05:08 AM IST

കേരള ഹൈ​​​ക്കോ​​​ട​​​തി

കൊ​​​ച്ചി: ലിം​​​ഗ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​വ​​​ദി​​​ച്ച സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യ​​​ത്തി​​​ന്‍റെ കു​​​ടി​​​ശി​​​കത്തുക ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം അ​​​നു​​​വ​​​ദി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്.

ല​​​ഭി​​​ക്കാ​​​നു​​​ള്ള 36,000 രൂ​​​പ​​​യി​​​ല്‍ 15,000 രൂ​​​പ ന​​​ല്‍​കി​​​യെ​​​ന്നും ബാ​​​ക്കി 21,000 രൂ​​​പ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ജ​​​സ്റ്റീ​​​സ് പി.​​​വി. കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ച്ചു​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate High Court orders payment of arrears

Recent News

Corehub Up