x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ർ ദേ​വ​സ്വം ബി​ൽ അ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ: മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

വെബ്ഡെസ്ക്
Published: October 13, 2026 04:33 AM IST | Updated: October 13, 2026 04:33 AM IST

മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ബാ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​ഡി​​​ന് കൂ​​​ടു​​​ത​​​ല്‍ അ​​​ധി​​​കാ​​​രം ന​​​ല്‍​കു​​​ന്ന സ​​​മ​​​ഗ്ര​​​മാ​​​യ മ​​​ല​​​ബാ​​​ർ ദേ​​​വ​​​സ്വം ബി​​​ൽ അ​​​ടു​​​ത്ത നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ത​​​ന്നെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ 2026ലെ ​​​മ​​​ദ്രാ​​​സ് ഹി​​​ന്ദു മ​​​ത- ധ​​​ർ​​​മ എ​​​ൻ​​​ഡോ​​​വ്‌​​​മെ​​​ന്‍റു​​​ക​​​ൾ (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചുകൊ​​​ണ്ടു ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

മ​​​ല​​​ബാ​​​ർ ദേ​​​വ​​​സ്വ​​​ത്തി​​​നു കീ​​​ഴി​​​ൽ വ​​​രു​​​ന്ന ക്ഷേ​​​ത്ര​​​ങ്ങ​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണം ട്ര​​​സ്റ്റി​​​മാ​​​രി​​​ല്‍ നി​​​ന്ന് ബോ​​​ര്‍​ഡി​​​ലേ​​​ക്കു മാ​​​റ​​​ണ​​​മെ​​​ന്ന കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​ന് ഒ​​​രു സം​​​ശ​​​യ​​​വു​​​മി​​​ല്ല. സ​​​ര്‍​ക്കാ​​​രി​​​ന് കീ​​​ഴി​​​ലു​​​ള്ള 1403 ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ല്‍ വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​ത് 115 എ​​​ണ്ണ​​​ത്തി​​​ന് മാ​​​ത്ര​​​മാ​​​ണ്. ബാ​​​ക്കി ക്ഷേ​​​ത്ര​​​ങ്ങ​​​ള്‍​ക്കെ​​​ല്ലാം സ​​​ര്‍​ക്കാ​​​രാ​​​ണ് പ​​​ണം ന​​​ല്‍​കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ പ​​​ല ക്ഷേ​​​ത്ര​​​ങ്ങ​​​ളു​​​ടെ​​​യും നി​​​യ​​​ന്ത്ര​​​ണം ഇ​​​പ്പോ​​​ഴും ട്ര​​​സ്റ്റി​​​മാ​​​രു​​​ടെ കൈ​​​യി​​​ലാ​​​ണ്. ക​​​ഴി​​​ഞ്ഞ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്തെ ഒ​​​രു ബി​​​ല്‍ നി​​​ല​​​വി​​​ല്‍ നി​​​യ​​​മ​​​വ​​​കു​​​പ്പി​​​ന്‍റെ പ​​​ക്ക​​​ലു​​​ണ്ട്. അ​​​തു പ​​​രി​​​ശോ​​​ധി​​​ച്ച്, ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ​​​യാ​​​കും ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ആ​രോ​ഗ്യ വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ നി​​​ർ​​​മി​​​ച്ച 89 ഐ​​​സൊ​​​ലേ​​​ഷ​​​ൻ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ഒ​​​ന്നു​​​പോ​​​ലും രോ​​​ഗീ പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ന് അ​​​നു​​​യോ​​​ജ്യ​​​മ​​​ല്ലെ​​​ന്നും ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​തി​​​ന്‍റെ നി​​​ർ​​​ണ​​​മാ​​​ണം സം​​​ബ​​​ന്ധി​​​ച്ച് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ദ​​​ഗ്ധ സം​​​ഘ​​​ത്തെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നാ​​​യി ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. വി.​​​പി സ​​​ജീ​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Malabar Devaswom Bill in the next session

Recent News

Corehub Up