x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ഥ​മ​ദൃ​ഷ്ട്യാ കു​റ്റ​ക്കാ​രാ​ണെ​ന്നു തോ​ന്നു​മെ​ങ്കി​ലും ലാ​ത്തി ഒ​റി​ജി​ന​ലാ​ണോ?

ജോ​​​​ൺ​​​​സ​​​​ൺ വേ​​​​ങ്ങ​​​​ത്ത​​​​ടം
Published: October 13, 2026 04:17 AM IST | Updated: October 13, 2026 04:17 AM IST

പ്രതീകാത്മക ചിത്രം

ഒ​​​​രു​​​​ങ്ങിത്തന്നെ​​​​യാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷം ലാ​​​​ത്തി​​​​യു​​​​ടെ ബാ​​​​ക്കി ഭാ​​​​ഗ​​​​വു​​​​മാ​​​​യി എ​​​​ത്തി​​​​യ​​​​ത്. അ​​​​വ​​​​ത​​​​ര​​​​ണ​​​​രീ​​​​തി​​​​യും തൊ​​​​ണ്ടി​​​​മു​​​​ത​​​​ലും ക​​​​ണ്ട​​​​പ്പോ​​​​ൾ ‘പ്ര​​​​ഥ​​​​മ​​​​ദൃ​​​​ഷ്ട്യ ’കു​​​​റ്റ​​​​ക്കാ​​​​ര​​​​ണെ​​​​ന്നു തോ​​​​ന്നു​​​​മെ​​​​ങ്കി​​​​ലും ലാ​​​​ത്തി​​​​യു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ സം​​​​ശ​​​​യം​​​​മാ​​​​ത്രം ബാ​​​​ക്കി.


ജോ​​​​യി​​​​യു​​​​ടെ ലാ​​​​ത്തി​​​​ക്ക​​​​ഷ​​​​ണ​​​​ത്തെ വി​​​​ശ്വ​​​​സി​​​​ക്ക​​​​രു​​​​തേ, ജോ​​​​യി നു​​​​ണ പ​​​​റ​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നോ​​​​ട് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ സ്പീ​​​​ക്ക​​​​ർ​​​​ക്കും സം​​​​ശ​​​​യം. എ​​​​ന്നാ​​​​ൽ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​മെ​​​​ന്ന് സ്പീ​​​​ക്ക​​​​ർ. വാ​​​​ച്ച് ആ​​​​ൻ​​​​ഡ് വാ​​​​ർ​​​​ഡി​​​​നെ നി​​​​യോ​​​​ഗി​​​​ച്ച് ജോ​​​​യി​​​​യു​​​​ടെ ലാ​​​​ത്തി​​​​ക്ക​​​​ഷ​​​​ണം വാ​​​​ങ്ങി പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ വി​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. പൊ​​​​ലി​​​​സ് എ​​​​സ്എ​​​​ഫ്ഐ​​​​ക്കാ​​​​രെ വ​​​​ള​​​​ഞ്ഞി​​​​ട്ടു മ​​​​ർ​​​​ദി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​വ​​​​ത​​​​ര​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു സി​​​​പി​​​​എം അം​​​​ഗം വി.​​​​ ജോ​​​​യി​​​​യു​​​​ടെ ല​​​​ക്ഷ്യം.

പ​​​​ക്ഷേ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ ബോം​​​​ബാ​​​​ണോ അ​​​​തോ നു​​​​ണ​​​​ബോം​​​​ബാ​​​​ണോ പൊ​​​​ട്ടി​​​​യതെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​നു പോ​​​​ലും സം​​​​ശ​​​​യ​​​​മാ​​​​യി. അ​​​​ത്ര കാ​​​​ര്യ​​​​മാ​​​​യി​​​​ട്ടു വ​​​​ന്ന​​​​തു ചീ​​​​റ്റി പ്പോ​​​​യ പ്ര​​​​തീ​​​​തി. യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി ഹോ​​​​സ്റ്റ​​​​ൽ സം​​​​ഘ​​​​ർ​​​​ഷ​​​​വും തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ പൊ​​​​ലി​​​​സ് അ​​​​തി​​​​ക്ര​​​​മ​​​​വും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ഉ​​​​ന്ന​​​​യി​​​​ച്ച​​​​തു പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തു​​​​നി​​​​ന്നും വി. ​​​​ജോ​​​​യി​​​​യാ​​​​ണ്. ജോ​​​​യി​​​​യാ​​​​ണ് വി​​​​ഷ​​​​യ​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര പ്ര​​​​മേ​​​​യ​​​​ത്തി​​​​ന് നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​ത്. പൊ​​​​ലി​​​​സ് മ​​​​ർ​​​​ദ​​​​ന​​​​ത്തി​​​​നി​​​​ടെ പൊ​​​​ട്ടി​​​​യ ലാ​​​​ത്തി​​​​യു​​​​ടെ ഭാ​​​​ഗ​​​​വും ജോ​​​​യി സ​​​​ഭ​​​​യി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ചു.

ഒ​​​​രാ​​​​ഴ്ച മു​​​​ന്പാ​​​​ണ് എ​​​​സ്എ​​​​ഫ്ഐ- കെ​​​​എ​​​​സ്‌​​​​യു സം​​​​ഘ​​​​ർ​​​​ഷം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ന​​​​ഗ​​​​ര​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ​​​​തെ​​​​ങ്കി​​​​ലും കാ​​​​ത്തി​​​​രു​​​​ന്ന​​​​തു​​​​പോ​​​​ലെ ജോ‍​യി ലാ​​​​ത്തി​​​​ക്ക​​​​ഷ​​​​ണ​​​​വു​​​​മാ​​​​യി എ​​​​ത്തി. പൊ​​​​ലി​​​​സി​​​​നെ മ​​​​ര്യാ​​​​ദ​​​​യ്ക്ക് വ​​​​ള​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു ജോ​​​​യി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്. പു​​​​തി​​​​യ​​​​താ​​​​യി പൊ​​​​ലി​​​​സി​​​​നെ നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ക്കാ​​​​ല​​​​ത്തെ പൊ​​​​ലി​​​​സ് ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ഴു​​​​മു​​​​ള്ള​​​​തെ​​​​ന്നും ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ നി​​​​ന്നും പൊ​​​​ലി​​​​സു​​​​കാ​​​​രെ​​​​യൊ​​​​ന്നും ഇ​​​​റ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്നും ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യു​​​​ടെ മ​​​​റു​​​​പ​​​​ടി ഭ​​​​ര​​​​ണ​​​​പ​​​​ക്ഷ​​​​ത്തി​​​​നു സു​​​​ഖി​​​​ച്ചെ​​​​ങ്കി​​​​ലും പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തി​​​​ന​​​​ത്ര സു​​​​ഖി​​​​ച്ചി​​​​ല്ല.

സ​​​​ഭ​​​​യി​​​​ൽ ക​​​​ത്തി​​​​ക്ക​​​​യ​​​​റാ​​​​ൻ നോ​​​​ക്കി​​​​യി​​​​രു​​​​ന്ന ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി​​​​യു​​​​ടെ തേ​​​​രോ​​​​ട്ട​​​​മാ​​​​യി​​​​രു​​​​ന്നു പി​​​​ന്നെ ക​​​​ണ്ട​​​​ത്. പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രി​​​​ക്കേ ന​​​​വ​​​​കേ​​​​ര​​​​ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച യൂ​​​​ത്ത് കോ​​​​ൺ​​​​ഗ്ര​​​​സ്- കെ​​​​എ​​​​സ്‌യു ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ത​​​​ല​​​​ ത​​​​ല്ലി​​​​പ്പൊ​​​​ട്ടി​​​​ച്ച​​​​തു​​​​വ​​​​രെ അ​​​​ദ്ദേ​​​​ഹം അ​​​​ക്ക​​​​മി​​​​ട്ടു​​​​പ​​​​റ​​​​ഞ്ഞു പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ ത​​​​ള​​​​ർ​​​​ത്തി​​​​ക്ക​​​​ള​​​​ഞ്ഞു. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മെ​​​​ന്ന പേ​​​​രി​​​​ൽ ന​​​​ട​​​​ത്തി​​​​യ ഭീ​​​​ക​​​​ര​​​​മാ​​​​യ മ​​​​ർ​​​​ദ​​​​ന​​​​ത്തി​​​​ന് ഇ​​​​ര​​​​യാ​​​​യ എ.​​​​ഡി. തോ​​​​മ​​​​സ് എം​​​​എ​​​​ൽ​​​​എ ഈ ​​​​സ​​​​ഭ​​​​യി​​​​ലു​​​​ണ്ട്.

ഞ​​​​ങ്ങ​​​​ൾ ആ​​​​രെ​​​​യും കൊ​​​​ല്ലു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞ​​​​പ്പോ​​​​ൾ തോ​​​​മ​​​​സി​​​​ന്‍റെ മു​​​​ഖ​​​​ത്ത് പു​​​​ഞ്ചി​​​​രി വി​​​​ട​​​​ർ​​​​ന്നു. അ​​​​വ​​​​സാ​​​​നം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ​​​​ത്തി​​​​ന് അ​​​​വ​​​​ത​​​​ര​​​​ണാ​​​​നു​​​​മ​​​​തി നി​​​​ഷ​​​​ധി​​​​ച്ച​​​​തു പോ​​​​ലും ന​​​​ന്നാ​​​​യി എ​​​​ന്ന ചി​​​​ന്ത​​​​യോ​​​​ടെ​​​​യാ​​​​ക​​​​ണം, പ്ര​​​​തി​​​​പ​​​​ക്ഷം സ​​​​ഭ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​റ​​ങ്ങി​​പ്പോ​​യി.തീ​​​​വ്ര​​​​വോ​​​​ട്ട​​​​ർ​​​​പ​​​​ട്ടി​​​​ക​​​​ പരിഷ്കരണത്തിലെ അ​​​​പാ​​​​ക​​​​ത പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും മു​​​​ഖ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ക​​​​മ്മി​​​​ഷ​​​​നെ മാ​​​​റ്റ​​​​ണ​​​​മെ​​​​ന്നു​​​​മു​​​​ള്ള കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ പ്ര​​​​മേ​​​​യം ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ പാ​​​​സാ​​​​ക്കി​​​​യ​​​​തും ഈ ​​​​ത​​​​ർ​​​​ക്ക​​​​ത്തി​​​​നി​​​​ട​​​​യി​​​​ലും ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ പ്ര​​​​തീ​​​​തി ജ​​​​നി​​​​പ്പി​​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Even though appear guilty at first

Recent News

Corehub Up