x
ad
Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി​​ക്ക് ഇ​​ന്ന് സെ​​മി ഫൈ​​ന​​ൽ പോ​​രാ​​ട്ടം

വെബ്ഡെസ്ക്
Published: October 13, 2026 04:09 AM IST | Updated: October 13, 2026 04:09 AM IST

ഗോകുലം കേരള എഫ്സി താരങ്ങൾ പരിശീലനത്തിനിടെ.

ഗാ​​ങ്ടോ​​ക്: 42ാമ​​ത് ഓ​​ൾ ഇ​​ന്ത്യ ഗ​​വ​​ർ​​ണേ​​ഴ്സ് ഗോ​​ൾ​​ഡ് ക​​പ്പി​​ന്‍റെ സെ​​മി​​ഫൈ​​ന​​ലി​​ൽ ഗോ​​കു​​ലം കേ​​ര​​ള എ​​ഫ്സി ഇ​​ന്ന് ആ​​ക്രാ​​മ​​ണ്‍ എ​​സ്‌​​സി സി​​ക്കി​​മി​​നെ നേ​​രി​​ടും. ഗാ​​ങ്ടോ​​ക്കി​​ലെ പാ​​ൽ​​ജോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് കി​​ക്കോ​​ഫ്.

ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ലും വി​​ജ​​യി​​ച്ചാ​​ണ് മ​​ല​​ബാ​​റി​​യ​​ൻ​​സ് സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ത​​ണ്ട​​ർ​​ബോ​​ൾ​​ട്ട് നോ​​ർ​​ത്ത് യു​​ണൈ​​റ്റ​​ഡി​​നെ 4-1ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ഗോ​​കു​​ലം, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ സു​​ദേ​​വ ഡ​​ൽ​​ഹി എ​​ഫ്സി​​യെ 2-1നും ​​തോ​​ൽ​​പ്പി​​ച്ചു.

ബ്ര​​സീ​​ലി​​യ​​ൻ സ്ട്രൈ​​ക്ക​​ർ വി​​ക്ട​​ർ മ​​ത്യൂ​​സ് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി മൂ​​ന്ന് ഗോ​​ളു​​ക​​ൾ നേ​​ടി മി​​ക​​ച്ച ഫോ​​മി​​ലാ​​ണ്. പു​​തി​​യ പ​​രി​​ശീ​​ല​​ക​​ൻ കാ​​ർ​​ലോ​​സ് എ​​ഡ്വാ​​ർ​​ഡോ പ​​രേ​​ര​​യ്ക്ക് കീ​​ഴി​​ൽ ആ​​ക്ര​​മ​​ണ ഫു​​ട്ബോ​​ളും മി​​ക​​ച്ച ടീം ​​ഒ​​ത്തി​​ണ​​ക്ക​​വും പ്ര​​ക​​ടി​​പ്പി​​ച്ചാ​​ണ് ഗോ​​കു​​ല​​ത്തി​​ന്‍റെ മു​​ന്നേ​​റ്റം.

ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ 2-1ന് ​​തോ​​ൽ​​പ്പി​​ച്ചാ​​ണ് ആ​​ക്രാ​​മ​​ണ്‍ എ​​സ്‌​​സി സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ലീ​​ഗ് 2026-27 സീ​​സ​​ണി​​ന് മു​​ന്നോ​​ടി​​യാ​​യി ഗോ​​ൾ​​ഡ് ക​​പ്പി​​ൽ ഫൈ​​ന​​ലി​​ലെ​​ത്തു​​ന്ന​​തും കി​​രീ​​ടം നേ​​ടു​​ന്ന​​തും ടീ​​മി​​ന് വ​​ലി​​യ ആ​​ത്മ​​വി​​ശ്വാ​​സം പ​​ക​​രും.മ​​ത്സ​​രം No.10 Sportsൽ ​​ത​​ത്സ​​മ​​യം സം​​പ്രേ​​ഷ​​ണം ചെ​​യ്യും.

 

Tags : Sports SportsNews Highlights Tennis Cricket Badminton Gokulam Kerala FC faces a semi-final

Recent News

Corehub Up