അൻഷാദ്
ആലപ്പുഴ: കായംകുളത്ത് 13.43 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ, എൻഡിപിഎസ് കേസുകളിൽ പ്രതിയായ കൃഷ്ണപുരം മനക്കാട്ട് ചിറയിൽ വീട്ടിൽ അൻഷാദ് (31) ആണ് അറസ്റ്റിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കായംകുളം പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ ആണ് അൻഷാദ് അറസ്റ്റിലായത്. ഒക്ടോബർ 11-ന് രാത്രി 11.30-ഓടെ കൃഷ്ണപുരം തോട്ടുകരയിൽ വച്ച് സ്കൂട്ടറിൽ പ്ലാസ്റ്റിക് ചാക്കിലാക്കി കടത്തുകയായിരുന്ന കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷൻ, നർക്കോട്ടിക് സെൽ ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും, കായംകുളം ഡിവൈഎസ്പി രാജപ്പൻ റാവുത്തറിന്റെ നേതൃത്വത്തിലുള്ള എസ്ഐ സജിത്ത്മോൻ ഉൾപ്പെട്ട കായംകുളം പൊലിസും ചേർന്നാണ് പ്രതിയെ അതിവിദഗ്ധമായി പിടികൂടിയത്.
Tags : Youth arrested Kayamkulam Ganja Police