Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth

യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ൽ

കൊ​ച്ചി: ഒ​രു​മി​ച്ച് താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് കു​മ​ര​ന​ല്ലൂ​ർ തെ​ക്കേ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഉ​മ്മ​ർ ഫാ​റൂ​ഖ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ള​മ​ശേ​രി പൊ​ലി​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ.​എ​ൽ. അ​ഭി​ലാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ട് വ​ർ​ഷ​മാ​യി യു​വ​തി​യോ​ടൊ​പ്പം താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന പ്ര​തി പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ത് ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തെ തു​ട​ർ​ന്നാ​ണ് യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. യു​വ​തി​യു​ടെ ഫോ​ൺ ന​മ്പ​റു​ക​ളും ഇ​യാ​ൾ പ്ര​ച​രി​പ്പി​ച്ച​താ​യി പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

ക​ള​മ​ശ്ശേ​രി എ​സ്ഐ ശം​ഭു, സി​പി​ഒ​മാ​രാ​യ മാ​ഹി​ൻ അ​ബൂ​ബ​ക്ക​ർ, കെ.​പി. വി​നു, അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്ത് നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

വെ​ള്ള​റ​ട​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​റ​ട​യ്ക്ക് സ​മീ​പം എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വെ​ള്ള​റ​ട അ​ന​ന്ത ശ്രീ​രാ​ഗം വീ​ട്ടി​ല്‍ അ​ന​ന്തു (27) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ​ത്.

വെ​ള്ള​റ​ട ജം​ഗ്ഷ​ന് സ​മീ​പ​ത്ത് എം​ഡി​എം​എ വി​ല്‍​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്നു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ന്തു പൊ​ലി​സ് വ​ല​യി​ലാ​യ​ത്. ഇ​യാ​ളി​ല്‍​നി​ന്നും ഒ​രു ഗ്രാം ​എം​ഡി​എം​എ പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലു​ള്ള യു​വാ​ക്ക​ള്‍ കൂ​ട്ടം കൂ​ടി വീ​ടി​നു മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത് കാ​ണാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് സി​ഐ​യ്ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

National

നി​ശാ​ക്ല​ബ്ബി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തു; യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ത​ല​സ്ഥാ​ന​മാ​യ കൊ​ൽ​ക്ക​ത്ത​യി​ലെ ഇ​എം ബൈ​പാ​സി​നു സ​മീ​പ​മു​ള്ള ആ​ഡം​ബ​ര ഹോ​ട്ട​ലി​ലെ നി​ശാ​ക്ല​ബ്ബി​ൽ​വ​ച്ച് യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. മു​ഹ​മ്മ​ദ് റാ​ഫി അ​സിം എ​ന്ന യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബെ​നി​പു​കൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വ​സ​തി​യി​ൽ നി​ന്നാ​ണ് മു​ഹ​മ്മ​ദ് റാ​ഫി അ​സി​മി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​ഗ​തി മൈ​താ​ൻ പൊ​ലി​സ് സ്റ്റേ​ഷ​നി​ലാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യി​ൽ, സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് താ​ൻ നി​ശാ​ക്ല​ബ്ബി​ൽ പോ​യ​തെ​ന്നും പു​ല​ർ​ച്ചെ ര​ണ്ടോ​ടെ പ്ര​തി​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും ചേ​ർ​ന്ന് ത​ങ്ങ​ളു​ടെ വ​ഴി ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നും യു​വ​തി ആ​രോ​പി​ച്ചു.

പ്ര​തി ത​ന്നോ​ട് അ​ശ്ലീ​ല​വും അ​പ​മാ​ന​ക​ര​മാ​യ​തു​മാ​യ ഭാ​ഷ​യി​ൽ സം​സാ​രി​ച്ചു​വെ​ന്നും തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Kerala

പ​ന്ത​ള​ത്ത് മി​നി​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: എം​സി റോ​ഡി​ൽ പ​ന്ത​ളം പാ​ട്ടു​പു​ര​ക്കാ​വ് ജം​ഗ്ഷ​നി​ൽ മി​നി​ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കാ​ർ ഓ​ടി​ച്ചി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര കു​ള​ക്ക​ട സ്വ​ദേ​ശി പ്ര​ണ​വ് (23) ആ​ണ് മ​രി​ച്ച​ത്

ശ​നി​യാ​ഴ്ച രാ​ത്രി 12.30 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ടൂ​ർ ഭാ​ഗ​ത്തേ​യ്ക്ക് പോ​യ കാ​റും എ​തി​ർ ദി​ശ​യി​ൽ വ​ന്ന മി​നി ബ​സും ത​മ്മി​ൽ കൂ​ട്ടി ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. കി​ളി​മാ​നൂ​രി​ൽ നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്.

കാ​റി​ന്‍റെ ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. കാ​റി​ൽ പ്ര​ണ​വി​ന്‍റെ അ​മ്മ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു ഇ​വ​രെ ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ അ​ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ക്കേ​റ്റ ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും ചി​കി​ത്സ തേ​ടി. പ്ര​ണ​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി.

Kerala

അ​രൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

ആ​ല​പ്പു​ഴ: അ​രൂ​ർ തോ​സ്ഥാ​ന കോ​ള​നി ഭാ​ഗ​ത്ത് നാ​ല് ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തോ​സ്ഥാ​ന കോ​ള​നി സ്വ​ദേ​ശി എ​ഡി​സ​ൺ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ടി​ന്‍റെ പ​രി​സ​ര​ത്തു​നി​ന്നാ​ണ് അ​രൂ​ർ എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്ക്വാ​ഡ് ല​ഹ​രി​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ അ​രൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. എ​സ്എ​ച്ച്ഒ അ​ബീ​ഷ്, എ​സ്ഐ സാ​ജ​ൻ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, ബി​ജോ​യ്, റി​ക്ഷോ​ഭ്, സി​പി​ഒ​മാ​രാ​യ കി​ര​ൺ, ജി​തി​ൻ, നി​ത്യ, ഷാ​ൻ, പ്ര​ശാ​ന്ത് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

International

യു​വ​ത്വ​ത്തി​ന്‍റെ ആ​വേ​ശം നി​റ​ഞ്ഞ പ്രാ​ർ​ഥ​നാ​സം​ഗ​മം

പാ​​​​രീ​​​​സ്: പാ​​​​രീ​​​​സി​​​​ലെ ദേ​​​​ശീ​​​​യ ഫു​​​​ട്ബോ​​​​ൾ സ്റ്റേ​​​​ഡി​​​​യ​​​​മാ​​​​യ ‘സ്റ്റാഡ് ദെ ഫ്രാ​​​​ൻ​​​​സി​​​​’ൽ വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​ ന​​​​ട​​​​ന്ന പ്രാ​​​​ർ​​​​ഥ​​​​നാ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​ൽ ഒ​​​​രു ല​​​​ക്ഷ​​​​ത്തോ​​​​ളം ക​​​​ത്തോ​​​​ലി​​​​ക്ക​ യു​​​വ​​​തീ-​​​യു​​​​വാ​​​​ക്ക​​​​ളാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

സം​​​​ഗീ​​​​ത​​​​വും ആ​​​​ത്മീ​​​​യ​​​​പ്ര​​​​ഭ​​​​യും നി​​​​റ​​​​ഞ്ഞ ച​​​​ട​​​​ങ്ങി​​​​ൽ, തി​​​​ന്മ​​​​ക​​​​ളെ ഉ​​​​പേ​​​​ക്ഷി​​​​ച്ച് ന​​​​ന്മ​​​​യു​​​​ടെ​​​​യും സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും പാ​​​​ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കാ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ യു​​​​വ​​​ത​​​യോ​​​​ട് ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

പ്രാ​​​​ർ​​​​ഥ​​​​നാ​​​​ഗാ​​​​ന​​​​ങ്ങ​​​​ൾ ആ​​​​ല​​​​പി​​​​ച്ചും വി​​​​ശു​​​​ദ്ധ​​​​രു​​​​ടെ തി​​​​രു​​​​ശേ​​​​ഷി​​​​പ്പു​​​​ക​​​​ളോ​​​​ടും പാരീസിൽ നൂറ്റാണ്ടു കളായി വണങ്ങിപ്പോരുന്ന ഈ​​​​ശോ​​​​മി​​​​ശി​​​​ഹാ​​​​യു​​​​ടെ വി​​​​ശു​​​​ദ്ധ വ​​​​സ്ത്ര​​​​ത്തോ​​​​ടും (ട്യൂണിക്കാ ക്രിസ്തി) ഭ​​​​ക്തി​​​​യോ​​​​ടെ പ്ര​​​​ണാ​​​​മ​​​​മ​​​​ർ​​​​പ്പി​​​​ച്ചു​​​മു​​​ള്ള ഒ​​​​ന്ന​​​​ര മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം നീ​​​​ണ്ട പ്രാ​​​​ർ​​​​ഥ​​​​നാ​​​​ച​​​​ട​​​​ങ്ങു​​​​ക​​​​ൾ പാ​​​​രീ​​​​സ് ന​​​​ഗ​​​​ര​​​​ത്തെ ഭ​​​​ക്തി​​​​ദീ​​​​പ്തി​​​​യി​​​​ലാ​​​​ക്കി.

ഒ​​​​രു റോ​​​​ക്ക് സ്റ്റാ​​​​റി​​​​നെ​​​​യെ​​​​ന്ന​​​​പോ​​​​ലെ യു​​​​വാ​​​​ക്ക​​​​ൾ മാ​​​​ർ​​​​പാ​​​​പ്പ​​​​യെ ഹ​​​​ർ​​​​ഷാ​​​​ര​​​​വ​​​​ത്തോ​​​​ടെ സ്വീ​​​​ക​​​​രി​​​​ച്ചു. റോ​​​​ക്ക് സം​​​​ഗീ​​​​ത പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളെ ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ആ​​​​വേ​​​​ശ​​​​മാ​​​​ണു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ദൃ​​​​ശ്യ​​​​മാ​​​​യ​​​​ത്.

മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വ​​​​ര​​​​വി​​​​നു​​​പി​​​​ന്നാ​​​​ലെ ഫ്ര​​​​ഞ്ച് വി​​​​ശു​​​​ദ്ധ​​​​രെ​​​​യും ഫ്രാ​​​​ൻ​​​​സി​​​​ലെ സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തെ​​​​യും ആ​​​​വി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും കു​​​​തി​​​​ര​​​​ക​​​​ളെ അ​​​​ണി​​​​നി​​​​ര​​​​ത്തി​​​​യു​​​​ള്ള ദൃ​​​​ശ്യാ​​​​വി​​​​ഷ്കാ​​​​ര​​​​വും അ​​​​തി​​​​മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ വെ​​​​ടി​​​​ക്കെ​​​​ട്ടും അ​​​​ര​​​​ങ്ങേ​​​​റി.

Kerala

വ​ട​ക​ര​യി​ൽ‌ സ്കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

കൊ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ സ്കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ലോ​ക​നാ​ർ​കാ​വ് സ്വ​ദേ​ശി മാ​രാ​ത്ത് ആ​യു​ഷ് ദേ​വ് (22) ആ​ണ് മ​രി​ച്ച​ത്.

സ്കൂ​ട്ട​റി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ലോ​ക​നാ​ർ​കാ​വ് സ്വ​ദേ​ശി ആ​ദി​ത്യ​ൻ (22), നാ​ദാ​പു​രം റോ​ഡ് സ്വ​ദേ​ശി ഘ​ന​ശ്യാം എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് ചെ​ങ്ക​ൽ ക​യ​റ്റാ​ൻ പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്.

Kerala

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ യു​വാ​വ് മ​രി​ച്ചു

തി​രു​വ​ന്ത​പു​രം: എം​സി റോ​ഡി​ൽ കി​ളി​മാ​നൂ​രി​ന് സ​മീ​പം കു​റ​വ​ൻ​കു​ഴി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യും ടൂ​റി​സ്റ്റ് ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. വ​ണ്ട​ന്നൂ​ർ ചെ​വ​ള​ക്കോ​ണം വി​ള​യി​ൽ ബി​പി​ൻ ബാ​ബു (26) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് പേ​ർ‌ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

ഓ​ട്ടോ​റി​ക്ഷ​യി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ബി​പി​ൻ ബാ​ബു. രാ​വി​ലെ ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടൂ​റി​സ്റ്റ് ബ​സും എ​തി​ർ​ദി​ശ​യി​ൽ എ​ത്തി​യ ഓ​ട്ടോ​റി​ക്ഷ​യും നേ​ർ​ക്കു​നേ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബി​പി​ൻ ബാ​ബു​വി​നെ​യും അ​ന​ന്ദു​വി​നെ​യും ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ട്ടോ ഡ്രൈ​വ​ർ വ​ണ്ട​ന്നൂ​ർ സ്വ​ദേ​ശി ശ്രീ​ജി​ത്തി​നെ (29) തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

എ​ന്നാ​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബി​പി​ൻ ബാ​ബു​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി. വൈ​കു​ന്നേ​ര​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കി​ളി​മാ​നൂ​ർ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ മാ​സം 30നാ​യി​രു​ന്നു ബി​പി​ന്‍റെ വി​വാ​ഹം. സു​റു​മി​യാ​ണ് ഭാ​ര്യ.

Kerala

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്ഐ​യെ ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

പ​ത്ത​നം​തി​ട്ട: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പെ​രു​നാ​ട് എ​സ്എ​ച്ച്ഒ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മി​ഥു​ൻ അ​ശോ​കി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ട്ട​ച്ചി​റ സ്വ​ദേ​ശി നി​തി​ൻ രാ​ജ് (27) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി എ​സ്ഐ​യു​ടെ മൂ​ക്കി​ന് ഇ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും യൂ​ണി​ഫോം വ​ലി​ച്ചു​കീ​റു​ക​യും ചെ​യ്തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെ പ്ര​തി അ​തു​വ​ഴി സ്കൂ​ട്ട​റി​ൽ എ​ത്തി. ഇ​യാ​ൾ മ​ദ്യ​പി​ച്ചാ​ണ് വാ​ഹ​നം ഓ​ടി​ച്ച് എ​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ പൊ​ലി​സ് സം​ഘം വാ​ഹ​നം പ​രി​ശോ​ധി​ച്ചു. അ​തി​നി​ടെ പ്ര​കോ​പി​ത​നാ​യ പ്ര​തി എ​സ്ഐ​യു​ടെ മൂ​ക്കി​ന് ഇ​ടി​ക്കു​ക​യും യൂ​ണി​ഫോം വ​ലി​ച്ച് കീ​റു​ക​യും ആ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

പെ​രു​നാ​ട് പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​സ്ഐ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. തു​ട​ർ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പെ​രു​നാ​ട് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. സു​രേ​ഷ് കു​മാ​ർ , എ​സ്ഐ മാ​രാ​യ മി​ഥു​ൻ അ​ശോ​ക് , സ​ണ്ണി എ​എ​സ്ഐ അ​ഭി​ലാ​ഷ് , എ​സ്‍​സ്പി​ഒ മാ​രാ​യ ലാ​ൽ , സു​മേ​ഷ് , സി​പി​ഒ മാ​രാ​യ വി​ജേ​ഷ് , അ​ര​വി​ന്ദാ​ക്ഷ​ൻ , നി​ധീ​ഷ് , അ​ക്ഷ​യ് , സേ​തു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘം പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. റാ​ന്നി ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: ഇ​രു​മ്പ​നം ജം​ഗ്ഷ​നി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി രാ​ഹു​ല്‍ ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടേ മു​ക്കാ​ലോ​ടെ ആ​യി​രു​ന്ന സം​ഭ​വം. സീ​പോ​ര്‍​ട്ട് എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ലെ ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ല്‍ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

കാ​ക്ക​നാ​ട് നി​ന്നു വ​ന്ന ബൈ​ക്കും മ​റ്റൊ​രു ബൈ​ക്കും കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന രാ​ഹു​ല്‍ സം​ഭ​വ സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മൃ​ത​ദേ​ഹം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ഹൃ​ത്ത് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Kerala

വിനോദയാത്രക്കിടെ ബൈക്കപടകം: മണാലിയില്‍ മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി: വിനോദയാത്രക്കിടെ മണാലിയില്‍ ഉണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച മലയാളി യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു. ഐരാപുരം ചീനിക്കുഴി കണ്ടനാടന്‍ സബിന്‍ മാത്യു കുര്യന്‍ (33) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ഭാര്യ അക്ഷര ജോസ് (28) ഗുരുതര പരിക്കുകളോടെ ഹിമാചലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അക്ഷരയെ എയര്‍ ലിഫ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

കഴിഞ്ഞ മാസം 12ന് ആയിരുന്നു ഇരുവരും മണാലിയിലേക്ക് വിനോദയാത്ര പോയത്. മണാലിയില്‍ നിന്നും വാടകയ്ക്ക് എടുത്ത ബൈക്കില്‍ കുളുവിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം.

വിവരമറിഞ്ഞ് കെ.സി. വേണുഗോപാല്‍ എംപി ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. അപകടത്തില്‍ മരിച്ച സബിന്‍ തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ ഉദ്യോഗസ്ഥനാണ്.

ഭാര്യ അക്ഷര യുകെയില്‍ നഴ്‌സാണ്. സബിന്‍റെ മൃതദേഹം നിലവില്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലാണ്. അക്ഷരയെ എത്തിച്ചതിന് ശേഷം സംസ്‌കാരം നടക്കും.

Kerala

വി​ള​പ്പി​ൽ​ശാ​ല​യി​ൽ 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വി​ള​പ്പി​ൽ​ശാ​ല​യി​ൽ ബൈ​ക്കി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 105 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​ര്യ​നാ​ട് സ്വ​ദേ​ശി​യാ​യ ആ​രോ​മ​ൽ (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​യ​ത്. എ​ക്സൈ​സാ​ണ് ആ​രോ​മ​ലി​നെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം​ഡി​എം​എ ക​ണ്ടെ​ടു​ത്ത​ത്. നെ​ടു​മ​ങ്ങാ​ട്, ആ​ര്യ​നാ​ട്, മ​ല​യി​ൻ​കീ​ഴ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു​ന​ൽ​കു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണ് പി​ടി​യി​ലാ​യ ആ​രോ​മ​ലെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍​ന്‍റ് ആ​ൻ​ഡ് ആ​ൻ​റി നാ​ർ​ക്കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡി​ലെ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ റെ​ജി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ.​എ​സ്. ര​ഞ്ജി​ത്, കെ. ​അ​ജ​യ​ൻ, എം. ​വി​ശാ​ഖ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​വി. വി​നോ​ദ്, ആ​രോ​മ​ൽ രാ​ജ​ൻ, അ​ക്ഷ​യ് അ​നി​ൽ ശ്രീ, ​ഗോ​കു​ൽ, ഹ​രി​പ്ര​സാ​ദ്, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​രി​ത മോ​ഹ​ൻ, ആ​ര്യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​തി​ക്കെ​തി​രെ നി​യ​മ​പ​ര​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

National

സ്വ​ത​ന്ത്ര വ്യാ​പാ​രക്കരാ​റു​ക​ൾ: യു​വാ​ക്ക​ൾ​ക്ക് പു​തി​യ അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കു​ന്നുവെന്ന് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​​ഡ​​ൽ​​ഹി: വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ഇ​​ന്ത്യ ഒ​​പ്പു​​വ​​ച്ച സ്വ​​ത​​ന്ത്ര വ്യാ​​പാ​​രക്കരാ​​റു​​ക​​ൾ രാ​​ജ്യ​​ത്തെ യു​​വാ​​ക്ക​​ൾ​​ക്ക് വ​​ലി​​യ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ തു​​റ​​ന്നു​​ന​​ൽ​​കു​​ന്നു​​വെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി.

40ഓ​​ളം രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ഒ​​പ്പു​​വ​​ച്ച ഈ ​​ക​​രാ​​റു​​ക​​ൾ അ​​ഭൂ​​ത​​പൂ​​ർ​​വ​​മാ​​യ ക​​രി​​യ​​ർ സാ​​ധ്യ​​ത​​ക​​ളാ​​ണ് മു​​ന്നോ​​ട്ടു​​ വ​യ്​​ക്കു​​ന്ന​​തെ​​ന്നും ആ​​ഭ്യ​​ന്ത​​ര സം​​രം​​ഭ​​ക​​ർ​​ക്കാ​​യി പു​​തി​​യ വി​​പ​​ണി​​ക​​ളും പ​​ങ്കാ​​ളി​​ത്ത​​ങ്ങ​​ളും സൃ​​ഷ്‌​ടി​​ക്കു​​ന്നു​​വെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കേ​​ന്ദ്ര​സ​​ർ​​ക്കാ​​രി​​ന്‍റെ തൊ​​ഴി​​ൽ​​ മേ​​ള​​യാ​​യ ‘റോ​​സ്ഗാ​​ർ മേ​​ള’ യു​​ടെ 20-ാം പ​​തി​​പ്പ് വെ​​ർ​​ച്വ​​ലാ​​യി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി.

ഇ​​ന്ത്യ​​ൻ യു​​വ​​ത്വ​​ത്തി​​ന്‍റെ ക​​ഴി​​വും നൈ​​പു​​ണ്യ​​വും ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ വ​​ലി​​യ വി​​ശ്വാ​​സ്യ​​ത നേ​​ടി​​യെ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നും രാ​​ജ്യ​​ത്തെ യു​​വാ​​ക്ക​​ളി​​ലും സം​​രം​​ഭ​​ക​​രി​​ലും വ​​ലി​​യ പ്ര​​തീ​​ക്ഷ​​ക​​ളാ​​ണു ലോ​​കം വ​​ച്ചു​​പു​​ല​​ർ​​ത്തു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ച​​ട​​ങ്ങി​​ൽ, വി​​വി​​ധ സ​​ർ​​ക്കാ​​ർ വ​​കു​​പ്പു​​ക​​ളി​​ലേ​​ക്ക് പു​​തു​​താ​​യി തെ​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 51,000ത്തി​​ല​​ധി​​കം യു​​വാ​​ക്ക​​ൾ​​ക്കു​​ള്ള നി​​യ​​മ​​ന ഉ​​ത്ത​​ര​​വു​​ക​​ൾ പ്ര​​ധാ​​ന​​മ​​ന്ത്രി വെ​​ർ​​ച്വ​​ലാ​​യി കൈ​​മാ​​റി.

Health

ചെറുപ്പക്കാരിലെ പു​റം​വേ​ദ​ന എ​ങ്ങ​നെ കു​റ​യ്ക്കാം?

 ശ​രീ​ര​ത്തി​ന്‍റെ ശേ​ഷി, ഉൗ​ർ​ജം എ​ന്നി​വ അ​നു​വ​ദി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ലാ​യി അ​ധ്വാ​നി​ക്കു​ക, വ​യ​ർ, അ​ര​ക്കെ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പേ​ശി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ബ​ല​ക്കു​റ​വ് എ​ന്നി​വ​യും പു​റം​വേ​ദ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു. ന​ല്ല ആ​രോ​ഗ്യ​ത്തി​നു ന​ല്ല​ത​ല്ലാ​ത്ത ജീ​വി​ത​ശൈ​ലി​യു​ടെ ഫ​ല​മാ​യും പു​റം​വേ​ദ​ന ഉ​ണ്ടാ​കും.

പു​റം​വേ​ദ​ന​ക്കാ​ർ​ക്കു ല​ളി​ത​മാ​യ ചി​കി​ത്സ​യോ​ടൊ​പ്പം പു​റം​വേ​ദ​ന​യ്ക്ക് അ​വ​രി​ൽ സം​ഭ​വി​ച്ച കാ​ര​ണ​ങ്ങ​ൾ, മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​നു​ള്ള സ്വാ​ധീ​നം എ​ന്നി​ങ്ങ​നെ​യു​ള്ള വ​സ്തു​ത​ക​ൾ പ​റ​ഞ്ഞു​കൊ​ടു​ക്കാം.

അ​തോ​ടൊ​പ്പം നീ​ർ​ക്കെ​ട്ട് പ്ര​തി​രോ​ധി​ക്കാ​നും പൊ​ണ്ണ​ത്ത​ടി​യു​ള്ള​വ​രി​ൽ അ​തു കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​ന്ന ആ​ഹാ​ര​രീ​തി എ​ന്നി​വ​യും കൂ​ടി​യാ​കു​ന്പോ​ൾ വ​ള​രെ​വേ​ഗം പു​റം​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ക്കും. പ ു​റം​വേ​ദ​ന​യ്ക്ക് ആ​ശ്വാ​സം ല​ഭി​ച്ച​ശേ​ഷം ല​ളി​ത​മാ​യ ചി​ല വ്യാ​യാ​മ​ങ്ങ​ൾ പ​തി​വാ​ക്കി​യാ​ൽ പു​റംവേ​ദ​ന വീ​ണ്ടും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത
ഇ​ല്ലാ​താ​കും.

ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി മ​രു​ന്നു​ക​ൾ, ആ​ഹാ​ര​ക്ര​മീ​ക​ര​ണം, വ്യാ​യാ​മം, മാ​ന​സി​ക സം​ഘ​ർ​ഷം കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള പ​രി​ശീ​ല​നം എ​ന്നി​വ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചു മാ​ത്രം ആ​യി​രി​ക്ക​ണം. എ​ങ്കി​ലും ചി​ല കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ കു​റി​ക്കു​ക​യാ​ണ്.

കി​ട​ക്കു​മ്പോ​ൾ

* ന​ല്ല ഉ​റ​പ്പു​ള്ള പ്ര​ത​ല​ത്തി​ൽ കി​ട​ക്കു​ക​യാ​ണു ന​ല്ല​ത്. മൂ​ന്നി​ഞ്ചു ക​ന​മു​ള്ള പ​ഞ്ഞി​മെ​ത്ത​യും മൂ​ന്നി​ഞ്ചു ക​ന​മു​ള്ള ത​ല​യി​ണ​യും ഉ​പ​യോ​ഗി​ക്കാം.

എ​ണ്ണ പു​ര​ട്ടാം

* നൂ​റു മി​ല്ലി ന​ല്ലെ​ണ്ണ​യി​ൽ ഒ​രു ടീ​സ്പൂ​ണ്‍ കു​ന്തി​രി​ക്ക​മി​ട്ട് തി​ള​പ്പി​ക്കു​ക. ചൂ​ടാ​റി​യ​ശേ​ഷം കു​പ്പി​യി​ലാ​ക്കി വ​യ്ക്കു​ക. അ​തി​ൽ​നി​ന്ന് അ​ൽ​പ​മെ​ടു​ത്തു ചെ​റു​താ​യി ചൂ​ടാ​ക്കി വേ​ദ​ന​യു​ള്ള ഭാ​ഗ​ത്ത് പു​ര​ട്ടി അ​ഞ്ചു​മി​നി​റ്റ് നേ​രം മൃ​ദു​വാ​യി ത​ട​വു​ക. ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ളി​ക്കു​ക. കു​ളി​ക​ഴി​ഞ്ഞ ഉ​ട​നെ ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ക.

വ്യാ​യാ​മം ചെ​യ്യു​മ്പോ​ൾ...

*വേ​ദ​ന പൂ​ർ​ണ​മാ​യി മാ​റി​യ​ശേ​ഷം ഡോ​ക്ട​ർ പ​റ​ഞ്ഞി​ട്ടു​ള്ള വ്യാ​യാ​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​വു​ന്ന​താ​ണ്. എ​ന്നാ​ൽ, വ്യാ​യാ​മം ചെ​യ്തു​തു​ട​ങ്ങി​യ​ശേ​ഷം വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ വ്യാ​യാ​മം ചെ​യ്യു​ന്ന​തു നി​ർ​ത്തി​വ​യ്ക്ക​ണം.

ആ​യാ​സ​ക​ര​മാ​യ ജോ​ലി ചെ​യ്യു​മ്പോ​ൾ

* ഭാ​രം പൊ​ക്കു​ക​യോ മ​റ്റ് ആ​യാ​സ​ക​ര​മാ​യ ജോ​ലി​ക​ൾ ചെ​യ്യു​ക​യോ ആ​ണെ​ങ്കി​ൽ തോ​ൾ, പു​റം, ന​ടു​വ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ സ​മ്മ​ർ​ദം ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം.

ഇ​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​ർ

* ഇ​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​ർ ക​സേ​ര, മേ​ശ എ​ന്നി​വ ശ​രി​യാ​യ രീ​തി​യി​ൽ ഉ​യ​ര​മു​ള്ള​വ​യാ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. മാ​ത്ര​മ​ല്ല, മ​ണി​ക്കൂ​റി​ൽ ഒ​രു പ്രാ​വ​ശ്യ​മെ​ങ്കി​ലും എ​ഴു​ന്നേ​ൽ​ക്കു​ക​യും കു​റ​ച്ചു​സ​മ​യം നി​ൽ​ക്കു​ക​യോ ന​ട​ക്കു​ക​യോ ചെ​യ്യു​ക​യും വേ​ണം.

വെ​യി​ൽ കൊ​ള്ള​ണം

* ദി​വ​സ​വും രാ​വി​ലെ ഒ​ൻ​പ​തു മ​ണി​ക്കു​മു​ൻ​പ് ഇ​രു​പ​തു മി​നി​റ്റു​നേ​രം വെ​യി​ൽ കൊ​ള്ളു​ന്ന​തു ന​ല്ല​താ​ണ്.

എ​ള്ളും പു​ഴു​ങ്ങി​യ കോ​ഴി​മു​ട്ട​യു​ടെ വെ​ള്ള​യും...

* സൗ​ക​ര്യ​പ്പെ​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഒ​രു ടീ​സ്പൂ​ണ്‍ എ​ള്ള്, പു​ഴു​ങ്ങി​യ കോ​ഴി​മു​ട്ട​യു​ടെ വെ​ള്ള എ​ന്നി​വ ക​ഴി​ക്കാ​വു​ന്ന​താ​ണ്.

പു​ൽ​ത്തൈ​ലം

* വൈ​കു​ന്നേ​രം അ​ല്പം ചൂ​ടു​വെ​ള്ള​ത്തി​ൽ നാ​ലോ അ​ഞ്ചോ തു​ള്ളി പു​ൽ​ത്തൈ​ലം ചേ​ർ​ത്ത് അ​തി​ൽ തു​ണി​മു​ക്കി ശ​രീ​രം മു​ഴു​വ​ൻ തു​ട​യ്ക്കു​ക​യും ന​ല്ല​തു​പോ​ലെ തോ​ർ​ത്തി​യ​ശേ​ഷം ഒ​രു ഗ്ലാ​സ് ചൂ​ടു​വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ക.

ഇ​ഞ്ചി ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം

* ഇ​ഞ്ചി ച​ത​ച്ചി​ട്ട് തി​ള​പ്പി​ച്ച വെ​ള്ളം ചെ​റു​ചൂ​ടോ​ടെ കു​ടി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു ന​ല്ല​ത്.

* ന​ന്നാ​യി ഉ​റ​ങ്ങു​ക. ധാ​രാ​ളം പാ​ട്ടു കേ​ൾ​ക്കു​ക. ത​മാ​ശ​ക​ൾ പ​റ​യാ​നും കേ​ൾ​ക്കാ​നും സ​മ​യം ക​ണ്ടെ​ത്തു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​എം. പി. ​മ​ണി
തൂ​ലി​ക, കൂ​ന​ത്ത​റ, ഷൊ​റ​ണൂ​ർ
ഫോ​ൺ - 9846073393

 

Kerala

നി​ല​മ്പൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി

മ​ല​പ്പു​റം: നി​ല​മ്പൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. കാ​ട്ടു​മു​ണ്ട കു​ന്നു​പു​റം സ്വ​ദേ​ശി കാ​ഞ്ഞി​രാ​ല ഹ​ർ​ഷി​ദി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. മ​ർ​ദ​ന​ത്തി​ൽ പ​ല്ല് ഇ​ള​കി​യെ​ന്നും കൈ​ക്ക് ച​ത​വു​ണ്ടാ​യെ​ന്നു ഹ​ർ​ഷി​ദ് ആ​രോ​പി​ച്ചു.

നി​ല​മ്പൂ​ർ സ്റ്റേ​ഷ​നി​ലെ സി​പി​ഒ ഷ​ഫീ​ഖി​നെ​തി​രെ​യാ​ണ് പ​രാ​തി. എ​ന്നാ​ൽ ഹ​ർ​ഷി​ദ് ആ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​യു​ന്ന​ത്. ഹ​ർ​ഷി​ദി​നെ​തി​രെ​യും ഹ​ർ​ഷി​ദി​ന്‍റെ പ​രാ​തി​യി​ലും വെ​വ്വേ​റെ കേ​സു​ക​ൾ എ​ടു​ത്തു.

നേ​ര​ത്തെ ആ​ശു​പ​ത്രി ആ​ക്ര​മി​ച്ച​ത് അ​ട​ക്കം മ​റ്റു കേ​സു​ക​ളി​ലും ഹ​ർ​ഷി​ദ് പ്ര​തി​യാ​ണ്.

Kerala

മ​ണി​മ​ല കു​റി​ക്കാ​ട്ടൂ​രി​ലെ യു​വാ​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പൊ​ലി​സ്; ആ​റ് പേ​ർ അ​റ​സ്റ്റി​ൽ ‌

കോ​ട്ട​യം: മ​ണി​മ​ല കു​റി​ക്കാ​ട്ടൂ​രി​ലെ യു​വാ​വി​ന്‍റ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ അ​ട​ക്കം ആ​റ് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

മ​ണി​മ​ല പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജോ​ജി ജോ​ൺ, നി​ഖി​ൽ അ​യ്യ​പ്പ​ൻ, ഷൈ​ബി​ൽ സാം, ​അ​മ​ൽ രാ​ജ്, ജോ​ബി​ൻ രാ​ജ​ൻ, കി​ര​ൺ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ്പാ​ട്ടു​പാ​ടി വൈ​ക്കു​ന്നേ​ൽ ഷി​ബു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണം എ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌.

ബു​ധ​നാ​ഴ്ച​യാ​ണ് ഷി​ബു​വി​നെ റ​ബ​ർ തോ​ട്ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ചൊ​വ്വാ​ഴ്ച പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ഷി​ബു​വി​നെ​യും സു​ഹൃ​ത്തി​നെ​യും മ​ർ​ദി​ച്ചു. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ജോ​ജി​യു​ടെ രോ​ഗി​യാ​യ അ​മ്മ​യെ മ​രി​ച്ച ഷി​ബു​വും സു​ഹൃ​ത്തും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​തി​നാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Kerala

യു​വ​ത​യെ തൊ​ഴി​ൽ​സ​ജ്ജ​മാ​ക്കു​ക ല​ക്ഷ്യം: മ​ന്ത്രി റോ​ജി എം. ​ജോ​ൺ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ക്കാ​​​ദ​​​മി​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളും തൊ​​​ഴി​​​ൽ വി​​​പ​​​ണി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന നൈ​​​പു​​​ണ്യ​​​വും ത​​​മ്മി​​​ൽ വ​​​ലി​​​യ അ​​​ന്ത​​​ര​​​മു​​​ണ്ടെ​​​ന്ന് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ൺ.

ഈ ​​​അ​​​ന്ത​​​രം കു​​​റ​​​യ്ക്കു​​​ക എ​​​ന്ന​​​താ​​​ണ് ല​​​ക്ഷ്യം. ഈ ​​​ല​​​ക്ഷ്യ​​​ത്തോ​​​ടെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പും ആ​​​ദ്യ​​​മാ​​​യി യോ​​​ജി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്.

ആ​​​ഗോ​​​ള തൊ​​​ഴി​​​ൽ വി​​​പ​​​ണി​​​യു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​ക്കി പു​​​തി​​​യ അ​​​ക്കാ​​​ദ​​​മി​​​ക് കോ​​​ഴ്‌​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചുവ​​​രു​​​ന്നു.

വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്ക് കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​വ​​​സ​​​രമൊ​​​രു​​​ക്കും.

പു​​​തു​​​ക്കി​​​യ ക​​​രി​​​ക്കു​​​ലം, അ​​​ന്താ​​​രാ​​​ഷ്ട്ര അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യം എ​​​ന്നി​​​വ ഒ​​​രു​​​ക്കി കേ​​​ര​​​ള​​​ത്തെ ആ​​​ഗോ​​​ള വി​​​ദ്യാ​​​ഭ്യാ​​​സ ഹ​​​ബ്ബാ​​​ക്കി മാ​​​റ്റാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യെ​​​ന്നും മ​​​ന്ത്രി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ഇ​​​ന്ത്യാ ടു​​​ഡേ റൗ​​​ണ്ട് ടേ​​​ബി​​​ളി​​​ൽ പ​​​റ​​​ഞ്ഞു.

Kerala

സംസ്ഥാനത്തു പുതുതായി അഞ്ച് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങൾ: മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം; സർക്കാരിന്‍റെ വിഷൻ -2031 പദ്ധതിയുടെ ഭാ​ഗമായി സർക്കാർ/കേന്ദ്ര സർക്കാർ സർവീസുകളിൽ അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവജനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി പുതുതായി അഞ്ച് യുവജന പരിശീലന കേന്ദ്രങ്ങൾ കൂടെ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.

ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശേരി എന്നിവിടങ്ങളിൽ ആരംഭിക്കുന്ന അഞ്ച് പുതിയ പരിശീലന കേന്ദ്രങ്ങൾ അടുത്തയാഴ്ചയോടെ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരത്ത് സംസ്ഥാന സർക്കാരിന്‍റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ നവീകരണ പ്രവൃത്തികളുടെ പൂർത്തീകരണം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇത് കൂടാതെ സംസ്ഥാനത്ത് പുതിയതായി 13 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും ഏഴ് ഉപകേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികളും പുരോ​ഗമിക്കുകയാണ്. നിലവിൽ 14 ജില്ലകളിലായി 24 ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും 28 ഉപ പരിശീലന കേന്ദ്രങ്ങളും പ്രവർത്തിച്ചു വരികയാണ്.

ഈ കേന്ദ്രങ്ങളിലൂടെ ഇതുവരെ 75,525 ഉദ്യോഗാർഥികൾക്ക് പരിശീലനം നൽകുകയും ഏകദേശം 4,330 പേർക്ക് സർക്കാർ മേഖലയിൽ തൊഴിൽ നേടുന്നതിനും വകുപ്പിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവിദാസ് ഐഎഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ. വിജയൻ ഐഎഎസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എച്ച്. നിസാർ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഡോ. പി. നസീർ, ന്യൂനപക്ഷ വകുപ്പിലെ ഉദ്യോ​ഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവരും പങ്കെടുത്തു.

Kerala

ആലുവയില്‍ യുവാവിനെ മര്‍ദിച്ച് കവര്‍ച്ച: മുഖ്യപ്രതി പിടിയില്‍

കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷന് സമീപം യുവാവിനെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. പെരുമ്പാവൂര്‍ സ്വദേശിയാണ് പിടിയിലായത്. കോടനാട് സ്വദേശിയായ ജോഫിന്‍ ജിജുവില്‍ (27) നിന്നും മൂന്നര പവന്‍ സ്വര്‍ണം കവര്‍ന്നു. ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.

ആലുവ മെട്രോ സ്റ്റേഷന് സമീപത്ത് നിന്നും റെയില്‍വെ സ്റ്റേഷനിലേക്ക് ഗൂഗിള്‍ മാപ്പിന്‍റെ സഹായത്തോടെ നടന്നുപോകവെ ആയിരുന്നു ആക്രമണം. രാത്രി കോഴിക്കോട് പോകാനുള്ള ട്രെയിനില്‍ കയറുന്നതിനായി റെയില്‍വേയുടെ പിന്നിലുള്ള ഗുഡ്‌ഷെഡ് ഭാഗത്ത് എത്തിയപ്പോഴാണ് ആക്രമണം നടന്നത്.

അക്രമികള്‍ ആദ്യം കല്ലുകൊണ്ട് ജോഫിന്‍റെ തലയ്ക്ക് എറിഞ്ഞുവീഴ്ത്തി. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജോഫിനെ നാലംഗ സംഘം പിന്തുടര്‍ന്ന് കഴുത്തില്‍ കിടന്ന മാലയും കൈയിലെ പണവും തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് തൊട്ടടുത്തുള്ള കാനയിലെ ചെളിയിലൂടെ വലിച്ചിഴച്ചു.

ക്രൂരമായ ആക്രമണത്തില്‍ ജോഫിന്‍റെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടി, വലതുകൈയും ഒടിഞ്ഞു. പൊലിസാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജോഫിന്‍റെ നില ഗുരുതരമായി തുടരുകയാണ്.

International

ന്യൂ​യോ​ർ​ക്കി​ൽ സ​ബ്‌​വേ ട്രാ​ക്കി​ലി​രു​ന്ന ര​ണ്ട് ഇ​ന്ത്യ​ൻ വം​ശ​ജ​ർ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു

ന്യൂ​യോ​ർ​ക്ക്: മാ​ൻ​ഹാ​ട്ട​ൻ ഡൗ​ൺ​ടൗ​ണി​ലെ സ്പ്രിം​ഗ് സി​റ്റി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ​ബ്‌​വേ ട്രാ​ക്കി​ലി​രു​ന്ന ര​ണ്ട് ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ യു​വാ​ക്ക​ൾ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. മ​ലൈ​ക ചി​ത്ര (24), ന​വം കൗ​ൾ (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പ്രാ​ദേ​ശി​ക സ​മ​യം പു​ല​ർ​ച്ചെ മൂ​ന്ന് മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്‌​ഫോ​മി​ന് താ​ഴെ​യു​ള്ള ട്രാ​ക്കി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും സ​ബ്‌​വേ ട്രെ​യി​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​ർ ട്രെ​യി​ൻ നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഇ​വ​ർ എ​ന്തി​നാ​ണ് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​രു​ന്ന​ത് എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ന്യൂ​യോ​ർ​ക്ക് പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ലെ സ​ബ്‌​വേ ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ​പ്പെ​ടു​ക​യും ട്രെ​യി​നു​ക​ൾ മ​റ്റ് റൂ​ട്ടു​ക​ളി​ലേ​ക്ക് തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു.

Kerala

ക​ട്ട​പ്പ​ന​യി​ൽ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ൽ 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ല്ലു​കു​ന്ന് പീ​ടി​ക​പു​ര​യി​ട​ത്തി​ൽ അ​ഖി​ൽ സു​രേ​ഷ് (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വി​ൽ​പ​ന​യ്ക്കാ​യാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വു​മാ​യി ക​ട്ട​പ്പ​ന​യി​ൽ എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. ക​ട്ട​പ്പ​ന എ​സ്ഐ എ​ബി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്ര​തി​യു​ടെ പേ​രി​ൽ ഒ​ട്ടേ​റെ ക്രി​മി​ന​ൽ കേ​സു​ക​ളും ഉ​ള്ള​തി​നാ​ൽ ഗു​ണ്ടാ പ​ട്ടി​ക​യി​ൽ പെ​ടു​ത്താ​നു​ള്ള നീ​ക്ക​വും പൊ​ലി​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

പവർകട്ടിനു പിന്നാലെ യുവാവ് ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ; രക്ഷകരായി ഫയർഫോഴ്സ്

പാലക്കാട്: പവർകട്ട് സമയത്ത് ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് രക്ഷപെടുത്തി. പാലക്കാട്‌ വടക്കഞ്ചേരിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കിഴക്കഞ്ചേരി വടക്കത്തറ സ്വദേശി മഹേഷ് ആണ് ഒരു മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയത്.

വടക്കഞ്ചേരി ടൗണിലെ ജിമ്മിൽ വ്യായാമം കഴിഞ്ഞ് ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് കറന്‍റ് പോയി. ഇതോടെ മഹേഷ് ലിഫ്റ്റിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഉച്ചത്തിൽ ശബ്ദം വച്ചപ്പോഴാണ് ആളുകൾ വിവരമറിയുന്നത്. കറന്‍റ് വന്നിട്ടും ലിഫ്റ്റ് തുറക്കാതെ വന്നതോടെയാണ് വടക്കഞ്ചേരി ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.

Kerala

കൊച്ചിയില്‍ വന്‍ രാസലഹരി വേട്ട; 300 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ വന്‍ രാസലഹരി വേട്ട. 300 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി സ്വദേശിയായ ഷിഫാസ് (28) ആണ് എക്‌സൈസിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്നും 2.90 ലക്ഷം രൂപയും പിടിച്ചെടുത്തു.

ഒരാഴ്ചയ്ക്കിടെയുള്ള ലഹരി വില്‍പനയിലൂടെ സമ്പാദിച്ചതാണ് ഈ പണം. രാത്രി നടത്തിയ പരിശോധനയിലാണ് ഷിഫാസ് എക്‌സൈസിന്‍റെ വലയിലായത്.

രണ്ടാഴ്ച മുമ്പ് ചെറിയ അളവില്‍ രണ്ടു പേരില്‍ നിന്നും മെത്താഫിറ്റമിന്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷിഫാസിലേക്ക് എത്തിയത്. ഇയാള്‍ എവിടെ നിന്നാണ് ലഹരി വാങ്ങുന്നത്, എങ്ങനെയാണ് വില്‍പന എന്നത് കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.

Kerala

പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം പെ​രി​യാ​റി​ല്‍ നീ​ന്തു​ന്ന​തി​നി​ടെ മു​ങ്ങി​മ​ര​ണം; മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യും

ആ​ലു​വ: പെ​ണ്‍​സു​ഹൃ​ത്തി​നൊ​പ്പം പെ​രി​യാ​റി​ല്‍ നീ​ന്തു​ന്ന​തി​നി​ടെ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്‍​കും. പാ​ല​ക്കാ​ട് ചെ​ര്‍​പ്പു​ള​ശേ​രി സ്വ​ദേ​ശി അ​ല്‍​ത്താ​ഫ് ഹു​സൈ​ന്‍ (24) ആ​ണ് മ​രി​ച്ച​ത്. അ​ല്‍​ത്താ​ഫും പെ​ണ്‍​സു​ഹൃ​ത്തും ഇ​ന്ന​ലെ സ​ന്ധ്യ​യ്ക്കാ​ണ് ആ​ലു​വ ദേ​ശം ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

മ​ലേ​ഷ്യ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന യു​വാ​വ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ തൃ​ക്കാ​ക്ക​ര​യി​ല്‍ ഹോ​സ്റ്റ​ലി​ല്‍ ക​ഴി​യു​ന്ന പെ​ണ്‍​സു​ഹൃ​ത്തു​മാ​യി ബൈ​ക്കി​ല്‍ വി​വി​ധ​യി​ട​ങ്ങ​ള്‍ കാ​ണാ​നെ​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യോ​ടെ ആ​ലു​വ ദേ​ശം ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.

അ​ല്‍​ത്താ​ഫാ​ണ് ആ​ദ്യം ചു​ഴി​ഭാ​ഗ​ത്തേ​ക്ക് അ​റി​യാ​തെ നീ​ങ്ങി​യ​ത്. പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി​യും പി​ന്തു​ട​ര്‍​ന്നു. വെ​ള്ള​ത്തി​ല്‍ താ​ഴ്ന്ന പെ​ണ്‍​കു​ട്ടി​യെ പു​ഴ​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വ് ര​ക്ഷി​ച്ച് ക​ര​യ്ക്ക് ക​യ​റ്റി​യ​പ്പോ​ഴാ​ണ് ത​ന്റെ കൂ​ടെ സു​ഹൃ​ത്ത് കൂ​ടി​യു​ണ്ടെ​ന്ന് പെ​ണ്‍​കു​ട്ടി പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ അ​ല്‍​ത്താ​ഫ് ഒ​ഴു​ക്കി​ല്‍ പെ​ട്ടു​പോ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന് വി​വ​രം ന​ല്‍​കി. ഇ​വ​ര്‍ ഒ​ളി​യ​ന്നൂ​ര്‍-​കു​ഞ്ഞു​ണ്ണി​ക്ക​ര സ്‌​കൂ​ബാ ടീ​മി​നെ വി​ളി​ച്ചു വ​രു​ത്തി രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം മു​ങ്ങി​യെ​ടു​ത്തു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഇ​രു​വ​രും സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി സൗ​ഹൃ​ദ​ത്തി​ലാ​യ​വ​രാ​ണ്.

Kerala

പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ച് യു​വാ​ക്ക​ളു​ടെ സം​ഘം

കൊ​ച്ചി: മ​രോ​ട്ടി​ച്ചു​വ​ട് കെ​ന്ന​ടി​മു​ക്കി​ല്‍ ബൈ​ക്ക് മോ​ഷ​ണം പോ​യി. ര​ണ്ടു യു​വാ​ക്ക​ള്‍ ചേ​ര്‍​ന്നാ​ണ് ബൈ​ക്ക് മോ​ഷ്ടി​ച്ച​ത്. ആ​ല​പ്പു​ഴ അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി കാ​ര്‍​ത്തി​ക്കി​ന്‍റെ വാ​ഹ​ന​മാ​ണ് മോ​ഷ​ണം പോ​യ​ത്. ഒ​രു സ്ഥാ​പ​ന​ത്തി​ന് മു​ന്നി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പോ​യി തി​രി​കെ​യെ​ത്തി​യ​പ്പോ​ള്‍ വാ​ഹ​നം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

കാ​ര്‍​ത്തി​ക്കും സു​ഹൃ​ത്തു​ക്ക​ളും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തൃ​ക്കാ​ക്ക​ര പൊ​ലി​സ് കേ​സ് എ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം, ബൈ​ക്ക് മോ​ഷ​ണം കൊ​ച്ചി​യി​ല്‍ പ​തി​വാ​കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ട​പ്പ​ള്ളി​യി​ലും ബൈ​ക്ക് മോ​ഷ​ണം പോ​യി​രു​ന്നു.

Kerala

വ​ണ്ടൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

മ​ല​പ്പു​റം: വ​ണ്ടൂ​രി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ഉ​പ്പ​ട ഉ​ദി​രം​കു​ളം മ​ങ്ങാ​ട്ടു​തൊ​ടി​ക പ്ര​ജീ​ഷ് (31) ആ​ണ് മ​രി​ച്ച​ത്.

സം​സ്ഥാ​ന​പാ​ത​യി​ൽ വ​ണ്ടൂ​രി​നും ചെ​റു​കോ​ടി​നും ഇ​ട​യി​ലെ താ​ടി വ​ള​വി​ൽ ആ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ങ്ങാ​ട്ടു​തൊ​ടി​ക പ്ര​ഭാ​ക​ര​ന്‍റെ മ​ക​നാ​ണ് പ്ര​ജീ​ഷ്. ഗു​രു​വാ​യൂ​രി​ലെ ബാ​റി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. അ​വി​ടെ​നി​ന്ന് നാ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

Kerala

പൊലിസുകാരെ കാറിടിപ്പിച്ച സംഭവം: എംഡിഎംഎയുമായി പിടിയിലായ യുവാവിനെ ചുറ്റിപ്പറ്റി വ്യാപക അന്വേഷണം

തിരുവനന്തപുരം: 13 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പ്രതിയെ കേന്ദ്രീകരിച്ച് പൂജപ്പുര പൊലിസ് അന്വേഷണം വ്യാപകമാക്കി. വലിയതുറ സ്വദേശി സരുണ്‍ (38) ആണ് കഴിഞ്ഞദിവസം പിടിയിലായത്. ഇയാളില്‍ നിന്ന് എട്ടു ഗ്രാം വൈറ്റ് എംഡിഎംഎയും അഞ്ച് ഗ്രാം ഗോള്‍ഡ് എംഡിഎംഎയും പിടികൂടിയിരുന്നു.

വലിയൊരളവ് മയക്കുമരുന്ന് പ്രതിയില്‍ നിന്നു പിടികൂടിയതോടെ സരുണിന്‍റെ കൂട്ടാളികള്‍ക്കായി അന്വേഷണം പൊലിസ് വ്യാപിപ്പിക്കുകയായിരുന്നു. സരുണ്‍ പിടിയിലായതിനു പിന്നാലെ വലിയതുറ ഭാഗത്ത് അന്വേഷണത്തിലായിരുന്ന രണ്ടു ഡാന്‍സാഫ് പൊലിസുകാരായ വിനീത്, റോജിന്‍ എന്നിവരെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമമുണ്ടായിരുന്നു.

ഇവരില്‍ ഒരാള്‍ ഫോര്‍ട്ട് ആശുപത്രിയിലും മറ്റൊരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇപ്പോഴും ചികിത്സയിലാണ്. സരുണ്‍ പിടിയിലായി മിനിറ്റുകള്‍ക്കുള്ളിലായിരുന്നു ഈ സംഭവം. ഇതുമായി ബന്ധപ്പെട്ട് വലിയതുറ സ്വദേശി ടോമി ഫെര്‍ണാണ്ടസിനെ (35) വലിയതുറ പൊലിസ് അറസ്റ്റുചെയ്യുകയുണ്ടായി. സരുണിന്‍റെ കൂട്ടാളിയാണ് ടോമി എന്ന് സൂചനയുണ്ട്.

ഇതരസംസ്ഥാനത്തുനിന്ന് എംഡിഎംഎ എത്തിച്ചശേഷം മുടവന്‍മുകള്‍ ഭാഗത്തുവച്ച് ചില്ലറ വിതരണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സരുണ്‍ ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലാകുന്നത്. തുടര്‍ന്നാണ് ഇയാളുടെ കൂട്ടുപ്രതികള്‍ വലിയതുറ ഭാഗത്ത് ഉള്ളതായി രഹസ്യവിവരം ലഭിക്കുന്നത്.

സരുണ്‍ ഉള്‍പ്പെട്ട അഞ്ചംഗസംഘമാണ് എംഡിഎംഎ കടത്തിനും കച്ചവടത്തിനും പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇനിയും മൂന്നുപേര്‍ പിടിയിലാകാനുണ്ടെന്നാണ് വിവരം. രഹസ്യസങ്കേതത്തില്‍ എംഡിഎംഎ സൂക്ഷിച്ചശേഷം ഇടനിലക്കാര്‍ വില്‍പ്പന നടത്തുകയാണ് രീതി.

വ്യാഴാഴ്ച ഡാന്‍സാഫ് സംഘം വലിയതുറ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുണ്ടായി. അതിനിടെ കുപ്രസിദ്ധ ഗുണ്ടയായ നവീന്‍ സുരേഷ് കഴിഞ്ഞദിവസം വലിയതുറയിലെ ഒരു വീട് അടിച്ചുതകര്‍ക്കുകയുണ്ടായി. സരുണിന്‍റെ എംഡിഎംഎ കച്ചവടം ചോര്‍ത്തി നല്‍കിയത് ഈ വീട്ടുകാരാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഇയാളെയും പൊലിസ് അന്വേഷിച്ചുവരുന്നുണ്ട്.

റിമാന്‍ഡില്‍ കഴിയുന്ന സരുണ്‍, ടോമി ഫെര്‍ണാണ്ടസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ ലഹരിസംഘത്തിന്‍റെ ചുരുളഴിക്കാന്‍ സാധിക്കുകയുള്ളൂ.

Kerala

മോഷ്ടിച്ച ബൈക്കുമായി കടക്കവേ അപകടം; രണ്ടുപേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

ആ​ല​പ്പു​ഴ: മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പ​ട്ടി വ​ട്ടം​ചാ​ടി  നി​യ​ന്ത്ര​ണം വി​ട്ട​ബൈ​ക്ക് മ​റ്റൊ​രു ബൈ​ക്കി​ലി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു.  ബൈ​ക്കി​ൽ  സ​ഞ്ച​രി​ച്ച മൂ​ന്നം​ഗ​സം​ഘ​ത്തി​ലെ ഒ​രാ​ൾ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.  ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി സ​ബീ​ൽ മ​ൻ​സി​ൽ ക​ണ്ട​ത്തി​ൽ സ​ബീ​ൽ (17), മ​ണ്ണ​ഞ്ചേ​രി കു​പ്പേ​ഴം പ​ടി​ഞ്ഞാ​റെ​വീ​ട്ടി​ൽ റി​ൻ​ഷാ​ദ് (20) എ​ന്നി​വ​രാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ച​ത്. 

മ​ണ്ണ​ഞ്ചേ​രി കു​ന്ന​പ്പ​ള്ളി മോ​ഴൂ​പു​റ​ത്ത് ഷി​ജാ​സ് (19)  ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 3.21ന് ​ആ​ല​പ്പു​ഴ കൈ​ചൂ​ണ്ടി ജം​ഗ്ഷ​ന് തെ​ക്കു​വ​ശം ഗോ​ൾ​ഡ​ൻ ചി​പ്‌​സ് ക​ട​യ്ക്കു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. മോ​ഷ്ടി​ച്ച ബൈ​ക്കു​മാ​യെ​ത്തി​യ മൂ​വ‌​ർ സം​ഘം അ​മി​ത​വേ​ഗ​ത​യി​ൽ തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ​യാ​ണ് ബൈ​ക്ക് ഓ​ടി​ച്ചു​വ​ന്ന​ത്. എ​തി​രേ വ​ന്ന റി​ജോ ജോ​ൺ​സ​ണും സു​ഹൃ​ത്ത് അ​ക്ഷ​യ് വി​ൻ​സ​ന്‍റും സ​ഞ്ച​രി​ച്ച ബൈ​ക്കി​ലാ​ണ് ഇ​വ​രു​ടെ ബൈ​ക്കി​ടി​ച്ച​ത്. 

അ​പ​ക​ട​ത്തി​ൽ റി​ജോ​യു​ടെ ഇ​ട​തു​കാ​ലി​നും കൈ​യ്ക്കും അ​ക്ഷ​യു​ടെ ഇ​രു​കൈ​ക​ൾ​ക്കും ഇ​ട​തു​കാ​ലി​നും പ​രി​ക്കേ​റ്റു. ഇ​രു​വ​രും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്. മ​ണ്ണ​ഞ്ചേ​രി അ​മ്പ​നാ​കു​ള​ങ്ങ​ര എ​ച്ചി​ക്കു​ഴി കാ​യി​ച്ചി​റ കെ.​ബി. പ്ര​മോ​ദി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് പൂ​ട്ട് ത​ക​ർ​ത്താ​ണ് സം​ഘം ബൈ​ക്ക് ക​ട​ത്തി​യ​ത്. കോ​ട്ട​യം നാ​ട്ട​കം ഗ​വ. കോ​ള​ജി​ൽ ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റാ​യ പ്ര​മോ​ദ് ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ വീ​ട്ടി​ലെ​ത്തി ബൈ​ക്ക് പൂ​ട്ടി​യി​ട്ടി​രു​ന്നു. 

രാ​ത്രി 10 വ​രെ ബൈ​ക്ക് വീ​ട്ടു​മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന​താ​യി പ്ര​മോ​ദ് പ​റ​ഞ്ഞു. പു​ല​ർ​ച്ചെ നാ​ലോ​ടെ നോ​ർ​ത്ത് പൊ​ലി​സ് ആ​ർ​സി ഉ​ട​മ​യെ ക​ണ്ടെ​ത്തി വി​ളി​ച്ച​പ്പോ​ഴാ​ണ് ബൈ​ക്ക് മോ​ഷ​ണം പോ​യ വി​വ​രം പ്ര​മോ​ദ് അ​റി​യു​ന്ന​ത്. തെ​രു​വു​നാ​യ​യെ ഇ​ടി​ച്ച​തോ​ടെ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ ബൈ​ക്ക് 50 മീ​റ്റ​റോ​ളം റോ​ഡി​ലൂ​ടെ തെ​ന്നി​നീ​ങ്ങി. അ​പ​ക​ട​ത്തി​ൽ റോ​ഡി​ൽ ത​ല​യ​ടി​ച്ചു​വീ​ണ സ​ബീ​ലും റി​ൻ​ഷാ​ദും ത​ത്ക്ഷ​ണം മ​രി​ച്ചു. നാ​ട്ടു​കാ​രാ​ണ് ഷി​ജാ​സി​നെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. 

Kerala

ബൈക്കുകള്‍ തമ്മിലിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

കൊച്ചി: ബൈക്കുകള്‍ തമ്മിലിടിച്ച് നടന്ന അപകടത്തില്‍ യുവാവ് മരിച്ചു. എടവനക്കാട് അണിയല്‍ ഐക്കര മഠം ബാലകൃഷ്ണന്‍റെ മകന്‍ വിഷ്ണു (32) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 12ഓടെ നായരമ്പലം വെളിയത്ത്പറമ്പ് പെട്രോള്‍ പമ്പിനു സമീപമായിരുന്നു അപകടം.

വിഷ്ണു ഓടിച്ചിരുന്ന ബൈക്കില്‍ എതിരെ വന്ന മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

National

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

അ​​​ഗ​​​ർ​​​ത്ത​​​ല: ത്രി​​​പു​​​ര​​​യി​​​ൽ പ​​​ശു​​​മോ​​​ഷ​​​ണം ആ​​​രോ​​​പി​​​ച്ച് യു​​​വാ​​​വി​​​നെ ആ​​​ൾ​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്നു. ജ​​​ലീ​​​ൽ റ​​​ഹ്‌​​​മാ​​​ൻ (45) ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

അ​​​ഗ​​​ർ​​​ത്ത​​​ല ജി​​​ല്ല​​​യി​​​ലെ ഗി​​​ലാ​​​ടാ​​​ലി സ്വ​​​ദേ​​​ശി​​​യാ​​​യ റ​​​ഹ്‌​​​മാ​​​ൻ വി​​​ല​​​കൊ​​​ടു​​​ത്ത് വാ​​​ങ്ങി​​​യ ര​​​ണ്ടു പ​​​ശു​​​ക്ക​​​ളു​​​മാ​​​യി വീ​​​ട്ടി​​​ലേ​​​ക്കു പോ​​​ക​​​വേ ഒ​​​രു സം​​​ഘം ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ 4.45നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പൊലി​​​സെ​​​ത്തി റ​​​ഹ്‌​​​മാ​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു.

Kerala

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമം; യുവാവ് പിടിയിൽ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എട്ടു മാസം പ്രായമുള്ള കുഞ്ഞിന്‍റെ ഡയപ്പറിലും പിതാവിന്‍റെ ശരീരത്തിലുമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം റവന്യു ഇന്‍റലിജൻസ് വിഭാഗം പിടികൂടി.

മലപ്പുറം പൊന്നാനി സ്വദേശിയാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. റാസൽഖൈമയിൽ നിന്നും ചൊവ്വാഴ്ച രാത്രിയാണ് ഇയാളും മൂന്ന് മക്കളും അടങ്ങുന്ന സംഘം കരിപ്പൂരിൽ എത്തിച്ചേർന്നത്.

യാത്രക്കാരൻ സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നുള്ള ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് കുട്ടിയുടെ ഡയപ്പറിലും പിതാവിന്‍റെ ശരീരത്തിൽ പ്രത്യേകമായി ഒളിപ്പിച്ച നിലയിലും സ്വർണമിശ്രിതം കണ്ടെത്തിയത്.

Kerala

ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കാ​സ​ർ​ഗോ​ഡ്: നീ​ലേ​ശ്വ​രം തൈ​ക്ക​ട​പ്പു​റ​ത്ത് ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. തൈ​ക്ക​ട​പ്പു​റം സ്റ്റോ​ർ ക​വ​ല എ.​വി ഹൗ​സി​ലെ എ.​വി. അ​ജ്മ​ലാ​ണ് (21) മ​രി​ച്ച​ത്.

തൈ​ക്ക​ട​പ്പു​റ​ത്തു നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ഗ്രാ​ന്മ ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ട​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ 6.15 ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്‌. തു​ട​ന്ന് കോ​സ്റ്റ​ൽ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പൊ​ലീ​സ് നി​ർ​ദ്ദേ​ശ​പ്ര​കാ​രം തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ മൃ​ത​ദ​ഹേം ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ് അ​ജ്മ​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. ഫി​ഷ​റീ​സി​ന്റെ​യും തീ​ര​ദേ​ശ പൊ​ലി​സി​ന്‍റെ​യും ര​ക്ഷാ​ബോ​ട്ടു​ക​ൾ ഉ​ട​ൻ തി​ര​ച്ചി​ലി​നി​റ​ങ്ങി​യി​രു​ന്നു. മൂ​ന്ന് ദി​വ​സം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും മൃ​ത​ദേ​ഹം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. കോ​സ്റ്റ് ഗാ​ർ​ഡി​ന്റെ സ​ഹാ​യം തേ​ടി​യി​രു​ന്നെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Kerala

ആലുവയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കൊച്ചി: ആലുവയില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. തടിക്കടവ് പാലത്തിന് സമീപം നടത്തിയ പരിശോധനയില്‍ മാഞ്ഞാലിക്കടവില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. കൊച്ചിന്‍ പോര്‍ട്ടിലെ കരാര്‍ ജീവനക്കാരനായ വൈശാഖിനെ (41) കഴിഞ്ഞ ശനിയാഴ്ചയാണ് കാണാതായത്.

പോലീസ് അന്വേഷണം നടത്തുന്നതിനിടെ തടിക്കക്കടവ് പാലത്തിന് സമീപത്തു നിന്നും യുവാവിന്‍റെ വാഹനം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പുഴയിലും തെരച്ചില്‍ നടത്തി. ആലുവ വെളിയത്തു നാട് പെരിയാര്‍ റിവ്യൂ എന്ന ഫ്‌ളാറ്റിലാണ് വൈശാഖ് താമസിച്ചിരുന്നത്.

കൊച്ചിന്‍ പോര്‍ട്ടിലെ കരാര്‍ ജീവനക്കാരനായ വൈശാഖിന് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരങ്ങള്‍. ഭാര്യ റിസര്‍വ് ബാങ്ക് ജീവനക്കാരിയാണ്.

Kerala

പെരിയാറില്‍ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കൊച്ചി: പെരിയാറില്‍ കാണാതായ മാള സ്വദേശിയായ വിദ്യാര്‍ഥിയുടെ മൃതദേഹം മൂന്നാം ദിനം നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. മാള കൊച്ചുകടവ് സ്വദേശി അഫ്‌സല്‍ അന്‍സാറിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

ആലുവ മഹിളാലയം പാലത്തിന് സമീപം 23ന് ഇയാളുടെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് തെരച്ചില്‍ ആരംഭിച്ചത്. ആദ്യ ദിനം യുവാവിനെ കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ രണ്ടാം ദിവസത്തെ തെരച്ചിലില്‍ അങ്കമാലിയില്‍ നിന്നും കാണാതായ മറ്റൊരു യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തിരുന്നു. വേങ്ങൂര്‍ കുന്നുവെട്ടിയില്‍ ഗോപാലന്‍റെ മകന്‍ ശ്രീജിത്തിന്‍റെ (40) മൃതദേഹമാണ് കണ്ടെത്തിയത്.

അങ്കമാലിയിലെ സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ ശ്രീജിത്ത് പെരിയാറിലേക്ക് ചാടിയ വിവരം ആരും അറിഞ്ഞിരുന്നില്ല. കാണാതായതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് തിരുവോണ ദിവസം നടത്തിയ തെരച്ചിലിലാണ് അഫ്‌സലിന്‍റെ മൃതദേഹം ലഭിച്ചത്.

National

രാ​ജ​സ്ഥാ​നി​ൽ ത​ർ​ക്ക​പ​രി​ഹാ​ര യോ​ഗ​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​യ്പു​രി​ൽ‌ യുവാക്കൾ തമ്മിലുള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​നി​ടെ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. ജ​യ്പു​രി​ലെ വി​ദ്യാ​ധ​ർ ന​ഗ​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ യു​വാ​വി​ന്റെ മൂ​ത്ത സ​ഹോ​ദ​ര​നും പ​രി​ക്കേ​റ്റ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

ഷാ​ക്കി​ർ (22) എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഷാ​ക്കി​ർ ചി​കി​ത്സ​യി​ലി​രി​ക്കെ സ​വാ​യ് മാ​ൻ സിം​ഗി ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ ഖ​യ്യൂ​മി​നും (38) കു​ത്തേ​റ്റി​ട്ടു​ണ്ട്. ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വ​ത്തി​ന് ഒ​രു ദി​വ​സം മു​മ്പ് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഷാ​ക്കി​റും സ​ഹോ​ദ​ര​നും ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ലേ​യ്ക്ക് നീ​ളു​ക​ളും ചെ​യ്തി​രു​ന്നു.
ത​ർ​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി മ​ന്ദി​ർ മോ​ഡി​ന് സ​മീ​പം ഇ​രു വി​ഭാ​ഗ​ങ്ങ​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. എ​ന്നാ​ൽ ച​ർ​ച്ച​യ്ക്കി​ടെ സ്ഥി​തി​ഗ​തി​ക​ൾ വ​ഷ​ളാ​വു​ക​യും സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഭ​ട്ട ബ​സ്തി​യി​ലെ ചി​ല യു​വാ​ക്ക​ളു​മാ​യി ഖ​യ്യൂ​മി​ന് നേ​ര​ത്തെ സാ​മ്പ​ത്തി​ക ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ആ​ദ്യം ഖ​യ്യൂം ഒ​റ്റ​യ്ക്കാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം ഇ​ള​യ സ​ഹോ​ദ​ര​ൻ ഷാ​ക്കി​റി​നെ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ്ഥ​ല​ത്ത് അ​ഞ്ച് മു​ത​ൽ ആ​റ് പേ​ർ വ​രെ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​വ​ർ ക​ത്തി​ക​ൾ പു​റ​ത്തെ​ടു​ത്ത് ആ​ദ്യം ഷാ​ക്കി​റി​ന്‍റെ തു​ട​യി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഖ​യ്യൂ​മി​നെ​യും കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഷാ​ക്കി​റി​നെ എ​സ്‌​എം‌​എ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യ്ക്കി​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല യു​വാ​ക്ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​ധാ​ന പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ങ്ങ​ളെ നി​യോ​ഗി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ഡ​ൽ​ഹി​യി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. ഡ​ൽ​ഹി ഉ​ത്തം​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന ജ്യോ​തി​ഷ് (27) ആ​ണ് മ​രി​ച്ച​ത്.

ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

മ​ഴ​യ​ത്ത് ഒ​ടി​ഞ്ഞ് വീ​ണ മ​ര​ക്കൊ​മ്പി​ൽ ത​ട്ടി​യാ​ണ് ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. അ​പ​ക​ട​ത്തി​ന് ശേ​ഷം ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ജ്യോ​തി​ഷ് മ​ര​ണ​പ്പെ​ടു​ന്ന​ത്.

സി​പി​ഐ ആ​സ്ഥാ​ന​മാ​യ അ​ജ​യ് ഭ​വ​നി​ൽ കാ​ന്‍റീ​ൻ ന​ട​ത്തു​ന്ന പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഉ​ത്ത​മ​ന്‍റെ മ​ക​നാ​ണ് മ​ര​ണ​പ്പെ​ട്ട ജ്യോ​തി​ഷ്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ശ്രീ​ല​ക്ഷ്മി​യാ​ണ് ഭാ​ര്യ.

 

Kerala

ഷെ​യ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്; യു​വാ​വി​ന് 7.85 ല​ക്ഷം ന​ഷ്ട​മാ​യി

കൊ​ച്ചി: ഉ​ത്ത​ര്‍ പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ലു​ള്ള രു​ദ്ര ഷ​യേ​ഴ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഷെ​യ​ര്‍ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് സം​ഘം അ​യ്യ​മ്പി​ള്ളി മ​ന​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​ല്‍ നി​ന്നും 7.85 ല​ക്ഷം ക​വ​ര്‍​ന്ന​താ​യി പ​രാ​തി.

2026 ജ​നു​വ​രി​യി​ല്‍ പ​ല ദി​വ​സ​ങ്ങ​ളി​ലാ​യി യു​വാ​വി​ന്റെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ന്നും ത​ട്ടി​പ്പ് സം​ഘം പ​റ​യു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് പ​ണം അ​യ​ച്ചി​ട്ടു​ള്ള​ത്.

റു​ഡ് പ്രോ ​എ​ന്ന ആ​പ്പ് വ​ഴി​യാ​ണ് ത​ട്ടി​പ്പ് സം​ഘം യു​വാ​വി​നെ ബ​ന്ധ​പ്പെ​ട്ട​തും പ​ണം ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്ത​തും. എ​ന്നാ​ല്‍ ഇ​തു​വ​രെ​യാ​യി ഷെ​യ​റു​ക​ള്‍ ഒ​ന്നും ന​ല്‍​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് യു​വാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. മു​ന​മ്പം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

District News

ബൈ​ക്ക് മോ​ഷ​ണ കേ​സി​ല്‍ യു​വാ​വ് പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ല്‍ നി​ന്നും ബൈ​ക്ക് മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ല്‍. പ​ര​പ്പി​ല്‍ ത​ല​നാ​ര്‍ തൊ​ടു​ക​യി​ൽ സ്വ​ദേ​ശി ഷ​ഫീ​ഖ് നി​വാ​സി​ല്‍ അ​ര്‍​ഫാ (24 ) നെ​യാ​ണ് ടൗ​ണ്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട് കു​റ്റി​ച്ചി​റ​യി​ല്‍ നി​ന്നും ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ലേ​ക്ക് പോ​കു​ന്ന റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ന​ട​ക്കാ​വ് സ്വ​ദേ​ശി​യാ​യ ഷാ​ജ​ഹാ​ന്‍റെ പി​താ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്കൂ​ട്ട​ര്‍ പ്ര​തി മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.\

യു​വാ​വി​ന്‍റെ പ​രാ​തി​യി​ല്‍ ടൗ​ണ്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും സം​ഭ​വ​സ്ഥ​ല​ത്തെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ര​വ​ധി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​ക്കെ​തി​രേ ഇ​രു​പ​തോ​ളം കേ​സു​ക​ള്‍ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി ഉ​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം; യു​വാ​വി​നെ ആ​ക്ര​മി​ച്ച മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ. മ​ണ​മ്പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജ​യിം​സ് ഉ​ണ്ണി (36), ഒ.​എം.​ആ​ർ എ​ന്ന ലി​ജു (28), ക​ട​യ്ക്കാ​വൂ​ർ സ്വ​ദേ​ശി ഷി​ബു (40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ല്ല​മ്പ​ലം ക​ര​വാ​രം സ്വ​ദേ​ശി സു​ധീ​റി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ സി​ഗ​ര​റ്റ് വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മൂ​ന്നം​ഗ സം​ഘം സു​ധീ​റി​നെ ആ​ക്ര​മി​ച്ച​ത്.

ത​ടി​ക്ക​ഷ്ണം കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ബി​യ​ർ കു​പ്പി കൊ​ണ്ട് മു​തു​കി​ൽ കു​ത്തി​പ്പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ സു​ധീ​റി​നെ ആ​ദ്യം വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ​ഗ്ദ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ ക​ട​യ്ക്കാ​വൂ​ർ എ​സ്എ​ച്ച്ഒ സ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

District News

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. ചീ​ര​ട്ടാ​മ​ണ്ണ റോ​ഡി​ലെ എ​ബി​സി അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ റൂ​മി​ൽ ല​ഹ​രി ഉ​പ​യോ​ഗം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബി​ൻ​ഷാ​ദ് എ​ന്ന ഡു​ഡു (36) വി​നെ എം​ഡി​എം​എ സ​ഹി​തം പി​ടി​കൂ​ടി​യ​ത്.

യു​വാ​വി​ൽ നി​ന്ന് അ​ഞ്ച് ഗ്രാ​മി​ല​ധി​കം എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു.

National

യുവാക്കളെ നേർവഴി നടത്തിയില്ലെങ്കിൽ ഭാരമാകും: മോഹൻ ഭാഗവത്

നാ​​​​ഗ്പു​​​ർ: യു​​​​വാ​​​​ക്ക​​​​ൾ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ശ​​​ക്തി​​​യാ​​​ണെ​​​ന്നും അ​​​​വ​​​​രെ ശ​​​​രി​​​​യാ​​​​യ രീ​​​​തി​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​നു വ​​​​ലി​​​​യ നേ​​​​ട്ട​​​​മു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും ആ​​​​ർ​​​​എ​​​​സ്എ​​​​സ് മേ​​​​ധാ​​​​വി മോ​​​​ഹ​​​​ൻ ഭാ​​​​ഗ​​​​വ​​​​ത്.

എ​​​​ന്നാ​​​​ൽ യു​​​​വാ​​​​ക്ക​​​​ളെ ശ​​​​രി​​​​യാ​​​​യി വ​​​​ഴി​​​​ന​​​​ട​​​​ത്തി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ഭാ​​​​വി​​​​യി​​​​ൽ അ​​​​ത് സ​​​​മൂ​​​​ഹ​​​​ത്തി​​​​ന് വ​​​​ലി​​​​യ ഭാ​​​​ര​​​​മാ​​​​യി മാ​​​​റു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി.നാ​​​​ഗ്പു​​​​രി​​​​ൽ ലോ​​​​ക്മ​​​​ത് മീ​​​​ഡി​​​​യ ഗ്രൂ​​​​പ്പ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ‘ജെ​​​​ൻ സി’സം​​​​വാ​​​​ദ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

പ​​​​ത്തു ദി​​​​വ​​​​സ​​​​ത്തി​​​​നി​​​​ടെ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യാ​​​​ണ് മോ​​​​ഹ​​​​ൻ ഭാ​​​​ഗ​​​​വ​​​​ത് യു​​​​വാ​​​​ക്ക​​​​ളു​​​​മാ​​​​യി നേ​​​​രി​​​​ട്ട് സം​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്.

യു​​​​വാ​​​​ക്ക​​​​ൾ​​​​ക്ക് പ്രാ​​​​യ​​​​മേ​​​​റു​​​​മെ​​​​ന്ന കാ​​​​ര്യം ഓ​​​​ർ​​​​മ വേ​​​​ണം. സ്വ​​​​ന്തം കാ​​​​ര്യം മാ​​​​ത്രം നോ​​​​ക്കാ​​​​തെ ഭാ​​​​വി​​​​ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളെ​​​​യും ക​​​​രു​​​​ത​​​​ലോ​​​​ടെ കാ​​​​ണ​​​​ണം. ലോ​​​​കം ഭൗ​​​​തി​​​​ക​​​​നേ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കും പ​​​​ണ​​​​ത്തി​​​​നും പി​​​​ന്നാ​​​​ലെ ഓ​​​​ടു​​​​മ്പോ​​​​ൾ, പ​​​​ണം ഉ​​​​ണ്ടാ​​​​ക്ക​​​​ൽ മാ​​​​ത്ര​​​​മാ​​​​യി ഭാ​​​​ര​​​​തീ​​​​യ കാ​​​​ഴ്ച​​​​പ്പാ​​​​ട് ചു​​​​രു​​​​ങ്ങ​​​​രു​​​​തെന്നും മോ​​​​ഹ​​​​ൻ ഭാ​​​​ഗ​​​​വ​​​​ത് പ​​​​റ​​​​ഞ്ഞു.

National

നേഹ ബോറയ്ക്കു നേരേ മഷിയേറ്; യുവാവ് കസ്റ്റഡിയിൽ

റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ റി​​​ക്രൂ​​​ട്ട്‌​​​മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​ക​​​ളി​​​ലെ ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധമാ​​​ർ​​​ച്ചി​​​നി​​​ടെ ഓ​​​ൾ ഇ​​​ന്ത്യ സ്റ്റു​​​ഡ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​സ) ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​ഹ ബോ​​​റ​​​യ്ക്കു നേ​​​രേ മ​​​ഷി​​​യേ​​​റ്.

ഇ​​​ട​​​തു​​​വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​യ ഐ​​​സ, എ​​​ഐ​​​എ​​​സ്എ​​​ഫ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ജാ​​​ർ​​​ഖ​​​ണ്ഡ് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ച് ബി​​​ർ​​​സ ചൗ​​​ക്കി​​​ന് സ​​​മീ​​​പ​​​മെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ആ​​​ക്ര​​​മ​​​ണം. സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​രു യു​​​വാ​​​വി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.

National

യുവാക്കൾക്ക് മോഹൻ ഭാഗവതിന്‍റെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് പ്രിയങ്ക

ന്യൂ​ഡ​ൽ​ഹി: യു​വാ​ക്ക​ൾ​ക്ക് മോ​ഹ​ൻ ഭാ​ഗ​വ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി. ജെ​ൻ സി ​ത​ല​മു​റ​യെ പി​ന്തു​ണ​ച്ച് ആ​ർ​എ​സ്എ​സ് അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് പാ​ർ​ല​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു പ്രി​യ​ങ്ക.

ബി​ജെ​പി​യും ആ​ർ​എ​സ്എ​സും ഇ​ര​ട്ട​ത്താ​പ്പ് രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി കോ​ൺ​ഗ്ര​സ് സ​ഖ്യ​ക​ക്ഷി​ക​ളും മോ​ഹ​ൻ ഭാ​ഗ​വ​തി​നെ​തി​രേ രം​ഗ​ത്തു​വ​ന്നു.

മോഹ​ൻ ഭാ​ഗ​വ​തി​ന്‍റെ പ്ര​സ്താ​വ​ന​യെ ബി​ജെ​പി നേ​താ​ക്ക​ളും ജ​മ്മു കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള​യും സ്വാ​ഗ​തം ചെ​യ്ത​പ്പോ​ൾ സം​ഘ​പ​രി​വാ​റി​ന്‍റെ ര​ണ്ട് വ്യ​ത്യ​സ്ത മു​ഖം രാ​ജ്യം കാ​ണു​ക​യാ​ണെ​ന്നാ​ണ് എ​ൻ​സി​പി (എ​സ്പി) വ​ക്താ​വാ​യ മ​ഹേ​ഷ് ത​പാ​സെ പ്ര​തി​ക​രി​ച്ച​ത്.

എ​പ്പോ​ഴൊ​ക്കെ പ്ര​തി​സ​ന്ധി​യി​ലാ​കു​മ്പോ​ഴും ബി​ജെ​പി ആ​ർ​എ​സ്എ​സി​ന്‍റെ സ​ഹാ​യം തേ​ടു​ന്നു​വെ​ന്നാ​യി​രു​ന്നു സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​പി രാം ​ഗോ​പാ​ൽ യാ​ദ​വ് പ​റ​ഞ്ഞ​ത്.

Kerala

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ഉള്ളൂർ: പോക്സോ കേസിൽ യുവാവിനെ പേട്ട പോലീസ് അറസ്റ്റ് ചെയ്തു. പേട്ട പാറ്റൂർ സ്വദേശി അമൽ (23) ആണ് അറസ്റ്റിലായത്. പാറ്റൂരിൽ താമസിക്കുന്ന 14 വയസുകാരിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പെൺകുട്ടിയുമായി പരിചയപ്പെട്ട അമൽ കുട്ടിയെ സ്ഥലത്ത് നിന്ന് കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടു പെൺകുട്ടിയുടെ രക്ഷിതാക്കൾ പേട്ട സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

തുടർന്ന് നടന്ന അന്വേഷണത്തിൽ പാറ്റൂരിലെ വീട്ടിൽനിന്ന് ഇരുവരെയും കണ്ടെത്തുകയായിരുന്നു. പോലീസിന്‍റെ നിർദ്ദേശപ്രകാരം പെൺകുട്ടിയെ സുരക്ഷിത താവളത്തിൽ പാർപ്പിച്ചിരിക്കുകയാണ്. പേട്ട സിഐയും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡു ചെയ്തു.

Kerala

വ​ർ​ക്ക​ല​യി​ൽ റെ​യി​ൽ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മം; ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: റെ​യി​ൽ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ർ​ക്ക​ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന റെ​യി​ൽ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ര​ണ്ടം​ഗ​സം​ഘം അ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​യാ​ണ് പ​രാ​തി.

യു​വാ​ക്ക​ൾ യാ​ത്ര​ക്കാ​രെ അ​സ​ഭ്യം വി​ളി​ച്ച​ത് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ട​ഞ്ഞ​താ​ണ് ആ​ക്ര​മ​ണ​ത്തി​ന് പ്ര​കോ​പ​ന​മാ​യ​ത്. പി​ന്നീ​ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ത​ള്ളി മാ​റ്റി യു​വാ​ക്ക​ൾ ബൈ​ക്കി​ൽ സ്ഥ​ല​ത്തു​നി​ന്നും ക​ട​ന്ന് ക​ള​ഞ്ഞു.

ബൈ​ക്കി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ശ്ര​മം തു​ട​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

കൂ​ത്തു​പ​റ​മ്പി​ല്‍ കാ​ണാ​താ​യ യു​വാ​വ് തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

ക​ണ്ണൂ​ര്‍: കൂ​ത്തു​പ​റ​മ്പി​ല്‍ കാ​ണാ​താ​യ യു​വാ​വി​നെ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൈ​തേ​രി​യി​ട​ത്തി​ല്‍ ക​ലാ​ശ​പ്പ​റ​മ്പ​ത്ത് രാ​രി​ഷ് (45) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ണാ​താ​യ​ത്.

അ​തേ​സ​മ​യം, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. പു​ല​ര്‍​ച്ചെ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ല്‍ ശ്രീ​ക​ണ്ഠ​പു​രം ടൗ​ണി​ല്‍ വെ​ള്ളം ക​യ​റി​യെ​ങ്കി​ലും പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ വെ​ള്ള​മി​റ​ങ്ങി.

മാ​ടാ​യി​യി​ലും പ​യ്യ​ന്നൂ​രി​ലും വീ​ട് ത​ക​ര്‍​ന്ന് ഏ​ഴ് വ​യ​സു​കാ​ര​നു​ള്‍​പ്പെ​ടെ ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മാ​ടാ​യി കു​ള​വ​യ​ല്‍ റോ​ഡി​ലെ വീ​ട് പു​ല​ര്‍​ച്ചെ കാ​റ്റി​ല്‍ ത​ക​ര്‍​ന്നു വീ​ണാ​ണ് ഏ​ഴ് വ​യ​സു​കാ​ര​ന്‍ പാ​ര്‍​ത്ഥി​പി​ന് പ​രി​ക്കേ​റ്റ​ത്.

NRI

യാ​ക്കോ​ബാ​യ സ​ഭ അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് സ​മാ​പി​ച്ചു

ന്യൂ​ജ​ഴ്‌സി: യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 37-ാമ​ത് യൂ​ത്ത് ആ​ൻഡ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ന്യൂ​ജ​ഴ്‌​സി​യി​ലു​ള്ള ഭ​ദ്രാ​സ​ന ആ​സ്ഥാ​ന​ത്ത് നടത്തി.

ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സ് ജൂ​ലെെ 25ന് ​യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ കാ​തോ​ലി​ക്ക​യും മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ആ​ബൂ​ൻ മോ​ർ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ഒ​ന്നാ​മ​ൻ ബാ​വ​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാന​യോ​ടെ സ​മാ​പി​ച്ചു.​

സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി അ​മേ​രി​ക്ക​യി​ൽ എ​ഴു​ന്ന​ള്ളി​വ​ന്ന ശ്രേ​ഷ്ഠ പി​താ​വി​ന് ന്യൂ​യോ​ർ​ക്കി​ലു​ള്ള പൊ​മോ​ണ​യി​ൽ ന​ട​ന്ന ബാ​ങ്ക്വ​റ്റി​ൽ അ​തി​വി​പു​ല​മാ​യ സ്വീ​ക​ര​ണ​മാ​ണ് ന​ൽ​കി​യ​ത്.

അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​യും പാ​ത്രി​യ​ർ​ക്ക​ൽ വി​കാ​രി​യു​മാ​യ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് തി​രു​മേ​നി യോ​ഗ​ത്തി​ൽ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ച്ചു.​

ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ​. പോ​ൾ തോ​ട്ട​ക്കാ​ട്ട് ശ്രേ​ഷ്ഠ ബാ​വ​യേ​യും ഓ​റി​യ​ന്‍റൽ ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ക​ട​ന്നു​വ​ന്ന പി​താ​ക്ക​ന്മാ​രേ​യും കേ​ര​ള​ത്തി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ക​ട​ന്നു​വ​ന്ന സ​ഭാ പി​താ​ക്ക​ന്മാ​രേ​യും വൈ​ദീ​ക​രേ​യും സ​ന്നി​ഹി​ത​രാ​യി​രു​ന്ന മ​റ്റേ​വ​രേ​യും യോ​ഗ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

Kerala

കു​ന്നം​കു​ള​ത്ത് എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

തൃ​ശൂ​ർ: കു​ന്നം​കു​ളം ചെ​മ്മ​ണ്ണൂ​രി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ചെ​മ്മ​ണ്ണൂ​ർ പാ​ന​പ​റ​മ്പ് മ​മ്പ​റ​മ്പ​ത്ത് വീ​ട്ടി​ൽ മു​കേ​ഷ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റോ​ടെ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും കു​ന്നം​കു​ളം പോ​ലീ​സും ചേ​ർ​ന്ന് പ്ര​തി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 9.63 ഗ്രാം ​എം​ഡി​എം​എ​യും 250 ഗ്രാം ​ക​ഞ്ചാ​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചു ന​ൽ​കു​ന്ന പ്ര​മു​ഖ ല​ഹ​രി മാ​ഫി​യ സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ മു​കേ​ഷെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം: പി​ന്നി​ല്‍ സാ​മ്പ​ത്തി​ക ത​ര്‍​ക്കം, ഇ​രു​വ​രും ഒ​രേ ല​ഹ​രി സം​ഘ​ത്തി​ലെ ക​ണ്ണി​ക​ള്‍

കൊ​ച്ചി: മ​ര​ടി​ല്‍ നി​ന്നും യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​തി​ന് പി​ന്നി​ല്‍ ല​ഹ​രി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ര്‍​ക്ക​മെ​ന്ന് പോ​ലീ​സ്. ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന് പ​റ​യ​പ്പെ​ട്ട യു​വാ​വി​നെ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് കൊ​ച്ചി വെ​ണ്ണ​യി​ലെ ഫ്‌​ളാ​റ്റി​ല്‍ നി​ന്നും നാ​ല​ര ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്. റി​ജോ​യി എ​ന്ന യു​വാ​വും സം​ഘ​വു​മാ​ണ് പി​ടി​യി​ലാ​യ​ത്.

ആ​ലു​വ സ്വ​ദേ​ശി​യാ​യ ഫ്രാ​ന്‍​സി​സ് ആ​ണ് റി​ജോ​യി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. ഇ​രു​വ​രും ഒ​രേ ല​ഹ​രി സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ്. റി​ജോ​യി ഫ്രാ​ന്‍​സി​സ് പ​ണം ന​ല്‍​കാ​നു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് കാ​റി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് കു​റ​ച്ച​ക​ലെ റി​ജോ​യി​യെ ഇ​റ​ക്കി​വി​ടു​ക​യു​മാ​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന യു​വാ​വ്, നാ​ലു പേ​ര്‍ ചേ​ര്‍​ന്ന് ഒ​രാ​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​വു​ന്ന​ത് ക​ണ്ട​ത്. സം​ഭ​വം മ​ര​ട് സ്റ്റേ​ഷ​നി​ലെ ത​ന്റെ സു​ഹൃ​ത്തി​നെ അ​റി​യി​ക്കു​ക​യും പോ​ലീ​സ് ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നു സം​ഭ​വം ശ​രി​യാ​ണെ​ന്നു ക​ണ്ടെ​ത്തി.

4 യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് മ​റ്റൊ​രു യു​വാ​വി​നെ വെ​ളു​ത്ത കാ​റി​ല്‍ ബ​ലം പ്ര​യോ​ഗി​ച്ചു ക​യ​റ്റി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. മ​ര​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് റി​ജോ​യി ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​വു​ന്ന​ത്.

അ​ന​സ്തീ​ഷ്യ ടെ​ക്‌​നീ​ഷ്യ​യാ​യ പാ​ര്‍​വ​തി, സാ​ന്ദ്ര, വി​പി​ന്‍ എ​ന്നി​വ​രാ​ണ് റി​ജോ​യ്‌​ക്കൊ​പ്പം പി​ടി​യി​ലാ​യ മ​റ്റു മൂ​ന്നു പേ​ര്‍. ഇ​വ​ര്‍ ഒ​രേ ല​ഹ​രി സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ്. ല​ഹ​രി​ക്ക​ച്ച​വ​ട​ത്തി​നാ​യി ഇ​വ​ര്‍ ഫ്‌​ലാ​റ്റ് എ​ടു​ത്ത് ഒ​രു​മി​ച്ച് ക​ഴി​യു​ക​യാ​യി​രു​ന്നു.

Kerala

ത​ട്ടി​ക്കൊ​ണ്ടു പോ​ക​ല്‍ കേ​സി​ല്‍ ട്വി​സ്റ്റ്; യു​വാ​വ് എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ല്‍

കൊ​ച്ചി: മ​ര​ടി​ല്‍ നി​ന്നും യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി എ​ന്ന കേ​സി​ല്‍ ട്വി​സ്റ്റ്. ത​ട്ടി​ക്കൊ​ണ്ടു​പോ​യി എ​ന്ന് പ​റ​യ​പ്പെ​ട്ട യു​വാ​വി​നെ നാ​ല​ര ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഡാ​ന്‍​സാ​ഫ് ഇ​ന്ന് രാ​വി​ലെ പി​ടി​കൂ​ടി. റി​ജോ എ​ന്ന യു​വാ​വി​നെ​യും ഒ​പ്പ​മു​ണ്ടാ​യ മൂ​ന്നു പേ​രെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന യു​വാ​വ്, നാ​ലു പേ​ര്‍ ചേ​ര്‍​ന്ന് ഒ​രാ​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​വു​ന്ന​ത് ക​ണ്ട​ത്. സം​ഭ​വം മ​ര​ട് സ്റ്റേ​ഷ​നി​ലെ ത​ന്റെ സു​ഹൃ​ത്തി​നെ അ​റി​യി​ക്കു​ക​യും പോ​ലീ​സ് ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

സി​സി​ടി​വി ക്യാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ നി​ന്നു സം​ഭ​വം ശ​രി​യാ​ണെ​ന്നു ക​ണ്ടെ​ത്തി. 4 യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് മ​റ്റൊ​രു യു​വാ​വി​നെ വെ​ളു​ത്ത കാ​റി​ല്‍ ബ​ലം പ്ര​യോ​ഗി​ച്ചു ക​യ​റ്റി​ക്കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.

മ​ര​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് റി​ജോ ഉ​ള്‍​പ്പെ​ടെ നാ​ലു പേ​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ല​ഹ​രി​യു​മാ​യി പി​ടി​കൂ​ടി​യ​ത്. യു​വാ​ള്‍​ക്കൊ​പ്പം ര​ണ്ടു സ്ത്രീ​ക​ളു​മു​ണ്ടെ​ന്നാ​ണ് വി​വ​രം. റി​ജോ മു​മ്പും ല​ഹ​രി​ക്കേ​സി​ലെ പ്ര​തി​യാ​ണ്.

Sports

കിമി: ചീറിപ്പായുന്ന ചെറുപ്പം

ഹം​ഗേ​റി​യ​ൻ ഗ്രാ​ൻ​പ്രീക്കു​ ശേ​ഷം 2026 സീ​സ​ൺ ഫോ​ർ​മു​ല വ​ണ്‍ മി​ഡ് സീ​സ​ണ്‍ ബ്രേ​ക്കി​ലേ​ക്കു ക​ട​ക്കു​ന്പോ​ൾ ട്രാ​ക്കി​ലെ ഏ​കാ​ധി​പ​തി​യാ​യി കു​തി​ക്കു​ക​യാ​ണ് മെ​ഴ്സി​ഡ​​സി​ന്‍റെ 19കാ​ര​ൻ ആ​ന്ദ്രെ കി​മി അ​ന്‍റോ​നെ​ല്ലി. സീ​സ​ണി​ന്‍റെ ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കു​ന്പോ​ൾ ഡ്രൈ​വ​ർ​മാ​രു​ടെ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ അ​ന്‍റോ​നെ​ല്ലി എ​തി​രാ​ളി​ക​ളേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ഫെ​രാ​രി​യു​ടെ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ണി​നെ​ക്കാ​ൾ 50 പോ​യി​ന്‍റി​ന്‍റെ​യും ജോ​ർ​ജ് റ​സ​ലി​നെ​ക്കാ​ൾ 59 പോ​യി​ന്‍റി​ന്‍റെ​യും ലീ​ഡു​മാ​യാ​ണ് കി​മി വേ​ന​ല​വ​ധി​ക്ക് ട്രാ​ക്ക് വി​ടു​ന്ന​ത്.

ഓ​ഗ​സ്റ്റ് 25നു 20 ​വ​യ​സ് തി​ക​യു​ന്ന അ​ന്‍റോ​നെ​ല്ലി നി​ല​വി​ലെ ലീ​ഡ് നി​ല​നി​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ ഫോ​ർ​മു​ല ​വ​ണ്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​ കു​റ​ഞ്ഞ ലോ​ക​ചാ​ന്പ്യ​നാ​കും. നി​ല​വി​ൽ ഈ ​റി​ക്കാ​ർ​ഡ് 2010ൽ 23 ​വ​യ​സും 134 ദി​വ​സ​വും പ്രാ​യ​മു​ള്ള​പ്പോ​ൾ ലോ​ക​കി​രീ​ടം നേ​ടി​യ സെ​ബാ​സ്റ്റ്യ​ൻ വെ​റ്റ​ലി​ന്‍റെ പേ​രി​ലാ​ണ്.

2026 സീ​സ​ണി​ൽ നി​ല​വി​ൽ​ വ​ന്ന പു​തി​യ സാ​ങ്കേ​തി​ക​നി​യ​മ​ങ്ങ​ളും മെ​ഴ്സി​ഡ​സി​നു മു​ത​ൽക്കൂട്ടാ​യി. എ​ന്നാ​ൽ, ടീ​മി​ന്‍റെ പ​രി​ച​യ​സ​ന്പ​ന്ന​നാ​യ ജോ​ർ​ജ് റ​സ​ൽ അ​ല്ല, ടീ​നേ​ജ് സെ​ൻ​സേ​ഷ​ൻ ഇ​റ്റാ​ലി​യ​ൻ ഡ്രൈ​വ​ർ അ​ന്‍റോ​നെ​ല്ലി​യാ​ണു കി​രീ​ട​പ്പോ​രി​ൽ അ​പ്ര​തീ​ക്ഷി​ത കു​തി​പ്പ് ന​ട​ത്തി​യ​ത്.

റൂ​ക്കി സീ​സ​ണി​ൽ മൂ​ന്ന് പോ​ഡി​യം ഫി​നി​ഷു​ക​ൾ നേ​ടി​യ അ​ന്‍റോ​നെ​ല്ലി, ഈ ​വ​ർ​ഷം അ​തി​ശ​യി​പ്പി​ക്കു​ന്ന പ്ര​ക​ട​ന​മാ​ണു പു​റ​ത്തെ​ടു​ത്ത​ത്. മാ​ർ​ച്ചി​ൽ ന​ട​ന്ന ചൈ​നീ​സ് ഗ്രാ​ൻ​പ്രീ​യി​ൽ ക​രി​യ​റി​ലെ ആ​ദ്യവി​ജ​യം സ്വ​ന്ത​മാ​ക്കി​യ അ​ദ്ദേ​ഹം തു​ട​ർ​ച്ച​യാ​യി അ​ഞ്ച് ഗ്രാ​ൻ​പ്രീ​ക​ളി​ൽ വി​ജ​യി​ച്ച് ഫോ​ർ​മു​ല വ​ണ്‍ ച​രി​ത്ര​ത്തി​ൽ ഈ ​നേ​ട്ടം കൊ​യ്യു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഡ്രൈ​വ​റാ​യി. ഈ ​മാ​സം ബെ​ൽ​ജി​യ​ൻ ഗ്രാ​ൻ​പ്രീ​യി​ലും ജ​യം ക​ണ്ട​തോ​ടെ സീ​സ​ണി​ൽ ആ​കെ ആ​റു വി​ജ​യ​ങ്ങ​ളു​മാ​യി ഫോ​ർ​മു​ല വ​ണ്ണി​ലെ താ​രോ​ദ​യ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് അ​ന്‍റോ​നെ​ല്ലി.

ടീ​മം​ഗ​മാ​യ ജോ​ർ​ജ് റ​സ​ൽ ക​രി​യ​റി​ൽ ആ​കെ നേ​ടി​യ വി​ജ​യ​ങ്ങ​ളേ​ക്കാ​ൾ ഒ​ന്നു മാ​ത്രം പി​റ​കി​ൽ. ഹം​ഗേ​റി​യ​ൻ ഗ്രാ​ൻ​പ്രീ​യി​ൽ ഗ്രി​ഡ് പെ​നാ​ൽ​റ്റി കാ​ര​ണം ഏ​ഴാം​സ്ഥാ​ന​ത്തു​നി​ന്ന് മ​ത്സ​രം ആ​രം​ഭി​ക്കേ​ണ്ടി​വ​ന്നെ​ങ്കി​ലും കി​മി മി​ക​ച്ച തി​രി​ച്ചു​വ​ര​വി​ലൂ​ടെ മൂ​ന്നാം​സ്ഥാ​ന​ത്തെ​ത്തി. മ​ക്‌​ലാ​ര​ന്‍റെ നി​ല​വി​ലെ ലോ​ക​ചാ​ന്പ്യ​ൻ ല​ൻ​ഡോ നോ​റി​സ് ആ​ണ് ഹം​ഗ​റി​യി​ൽ വെ​ന്നി​ക്കൊ​ടി​ പാ​റി​ച്ച​ത്.

ഫെ​രാ​രി​യു​ടെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ്

2025ൽ ​ഒ​രു ഗ്രാ​ൻ​പ്രീ പോ​ലും ജ​യി​ക്കാ​നാ​കാ​തി​രു​ന്ന ഫെ​രാ​രി, ഈ ​സീ​സ​ണി​ൽ ശ്ര​ദ്ധേ​യ​മാ​യ തി​രി​ച്ചു​വ​ര​വാ​ണു ന​ട​ത്തി​യ​ത്.

ജൂ​ണി​ൽ ബാ​ഴ്സ​ലോ​ണ​യി​ൽ ന​ട​ന്ന സ്പാ​നി​ഷ് ഗ്രാ​ൻ​പ്രീ​യി​ൽ ലൂ​യി​സ് ഹാ​മി​ൽ​ട്ട​ണ്‍ ഫെ​റാ​രി​ക്കാ​യി ത​ന്‍റെ ആ​ദ്യജ​യം സ്വ​ന്ത​മാ​ക്കി.തു​ട​ർ​ന്ന് ബ്രി​ട്ടീ​ഷ് ഗ്രാ​ൻ​പ്രീ​യി​ൽ ചാ​ൾ​സ് ലെ​ക്ലെ​ർ​ക്ക് 37 മ​ത്സ​ര​ങ്ങ​ളാ​യി നീ​ണ്ടു​നി​ന്ന വി​ജ​യ​വ​ര​ൾ​ച്ച അ​വ​സാ​നി​പ്പി​ച്ചു.

ഇ​തു​വ​രെ പോ​ൾ പൊ​സി​ഷ​ൻ നേ​ടാ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും, മി​ക​ച്ച സ്റ്റാ​ർ​ട്ടു​ക​ളും സ്ഥി​ര​ത​യാ​ർ​ന്ന റേ​സ് വേ​ഗ​വും ഫെ​രാ​രി​ക്ക് ക​രു​ത്താ​യി. എ​ന്നാ​ൽ, ഹം​ഗേ​റി​യ​ൻ ഗ്രാ​ൻ​പ്രീ​യി​ൽ നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ൾ​കൊ​ണ്ട് ഫെ​രാ​രി​ക്കു തൃ​പ്തി​പ്പെ​ടേ​ണ്ടി​വ​ന്നു.

Kerala

മാ​ർ​ഗ​ദ​ർ​ശി​യാ​കു​ന്ന യു​വത​ല​മു​റ

എ​​​നി​​​ക്കാ​​​ദ്യം കാ​​​ണാ​​​ൻ ക​​​ഴി​​​ഞ്ഞ​​​ത് ച​​​ണ്ഡി​​​ഗ​​​ഡി​​​ലെ പോ​​​രാ​​​ട്ട​​​മാ​​​ണ്. ഒ​​​രു രാ​​​ഷ്‌​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​യോ​​​ടും അ​​​ടി​​​മ​​​ത്ത​​മി​​​ല്ലാ​​​ത്ത, എ​​​ന്നാ​​​ൽ ഇ​​​ന്ത്യാ മ​​​ഹാ​​​രാ​​​ജ്യ​​​ത്തോ​​​ട് ആ​​​ഴ​​​മേ​​​റി​​​യ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​യു​​​ള്ള യു​​​വാ​​​ക്ക​​​ൾ പാ​​​ട്ടു​​ പാ​​​ടി​​​യും ക​​​വി​​​ത ചൊ​​​ല്ലി​​​യും ത​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ക്കു​​​ന്നു.

ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ഉ​​​യ​​​ർ​​​ന്നു കേ​​​ട്ട​​​ത് ഭ​​​ഗ​​​ത് സിം​​​ഗ് കീ ​​​ജ​​​യ്, മ​​​ഹാ​​​ത്മാഗാ​​​ന്ധി​​​ജി ജ​​​യ് ആ​​​ണ്. ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന എ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി എ​​​ല്ലാ​​​വ​​​രോ​​​ടും സ്നേ​​​ഹ​​​ത്തോ​​​ടെ​​യും സാ​​​ഹോ​​​ദ​​​ര്യ​​​ത്തോ​​​ടെ​​യും ത​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധം ചി​​​രി​​​ച്ചു കൊ​​​ണ്ട​​​റി​​​യി​​​ക്കു​​​ന്ന പ​​​ഞ്ചാ​​​ബി​​​ന്‍റെ ഇ​​​ന്ത്യ​​​ൻ യു​​​വ​​​ത്വ​​​ത്തെ​​​യാ​​​ണ് ക​​​ണ്ട​​​ത്. എ​​​ല്ലാ​​​വ​​​രും 30 വ​​​യ​​​സി​​​ൽ താ​​​ഴെ​​​യു​​​ള്ള​​​വ​​​ർ.

പി​​​ന്നീ​​​ട് മ​​​ഹാ യു​​​വ​​​ജ​​​ന പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളു​​​ടെ പ്ര​​ഭ​​വ​​കേ​​ന്ദ്ര​​മാ​​യ ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ലും പോ​​​യി കാ​​​ണാ​​​നു​​​ള്ള അ​​​വ​​​സ​​​രമു​​​ണ്ടാ​​​യി. ചോ​​​ദി​​​ക്കാ​​​നും പ​​​റ​​​യാ​​​നും പി​​​ള്ളേ​​​രുണ്ട് എന്ന് മു​​​തി​​​ർ​​​ന്ന ത​​​ല​​​മു​​​റ രോ​​​മാ​​​ഞ്ച​​​ത്തോ​​​ടെ നോ​​​ക്കി​​ക്കാ​​​ണു​​​ന്ന കാ​​​ഴ്‌​​​ച. സ​​​ത്യ​​​ത്തി​​​ൽ അ​​​ത് ഇ​​​ല​​​ക്‌​​ട്രി​​ഫൈ​​​ഡ് അ​​നു​​ഭ​​വമാ​​​യി​​​രു​​​ന്നു. വൈ​​​ദ്യു​​​തി​​​കാ​​​ന്തി ശ​​​രീ​​​ര​​​ത്തി​​​ലേ​​​ക്ക് ഊ​​​ർ​​​ജം ക​​​ട​​​ത്തി​​​വി​​​ട്ട​​​തു​​​പോ​​​ലെ രോ​​​മാ​​​ഞ്ചം.

ഇ​​രു​​പ​​തിലധികം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ൽ ക​​​ലാ​​​ശി​​​ച്ച ഇ​​​ന്ത്യ​​​യു​​​ടെ നീ​​​റ്റ് പ​​​രീ​​​ക്ഷ. 152 ചോ​​​ദ്യ​​പേ​​​പ്പ​​​ർ ക​​​ഴി​​​ഞ്ഞ 12 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ലീ​​​ക്ക് ആ​​​യി എ​​​ന്ന ഞെ​​​ട്ടി​​​ക്കു​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യം അ​​​പ്പോ​​​ഴാ​​​ണ് ന​​​മ്മു​​​ടെ മ​​​ന​​​സി​​​ൽ സ്ഥാ​​​നം പി​​​ടി​​​ക്കു​​​ന്ന​​​ത്.

ഇ​​​ൻ​​​ക്വി​​​ലാ​​​ബ് സി​​​ന്ദാ​​​ബാ​​​ദ്, ഭാ​​​ര​​​ത് മാ​​​ത കീ ​​​ജ​​​യ്, വ​​​ന്ദേ മാ​​​ത​​​രം, ജ​​​യ് ജ​​​യ് ജ​​​യ് ഭീം ​​​അ​​​ട​​​ക്കം ഗാ​​​ന്ധി​​​ജി​​​യു​​​ടെ​​​യും അം​​​ബേ​​​ദ്ക​​​റി​​​ന്‍റെ​​​യും ഭ​​​ഗ​​​ത് സിം​​​ഗി​​​ന്‍റെ​​യും ചി​​​ത്ര​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ത്തി ഇ​​​ന്ത്യ​​​ൻ വി​​​ദ്യാ​​​ർ​​​ഥിസ​​​മൂ​​​ഹം അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഒ​​​രു ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന് പ്ര​​​തി​​​രോ​​​ധം ഉ​​​യ​​​ർ​​​ത്തു​​​ന്ന കാ​​​ഴ്ച.

ജൂ​​​ലൈ 20ന് ​​​ഈ കു​​​ട്ടി​​​ക​​​ളെ ത​​​ല്ലി​​​ച്ച​​​ത​​​യ്ക്കു​​​ന്പോ​​​ഴാ​​​ണ് രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​നഃ​​സാ​​​ക്ഷി ഉ​​​ണ​​​ർ​​​ന്ന​​​ത്. അ​​​മി​​​താ​​​ധി​​​കാ​​​ര​​​ത്തി​​​നും ധാ​​​ർ​​​ഷ്‌​​ട്യ​​ത്തി​​​നു​​​മെ​​​തി​​​രേ ഒ​​​രു ജ​​​ന​​​ത പ​​​ട​​​പൊ​​​രു​​​താ​​​നി​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഏ​​​തു ഭ​​​ര​​​ണ​​​കൂ​​​ട​​​മാ​​​യാ​​​ലും അ​​​തു ചെ​​​യ്യ​​​രു​​​താ​​​യി​​​രു​​​ന്നു. പ​​​ല​​​പ്പോ​​​ഴും അ​​​മി​​​താ​​​ധി​​​കാ​​​ര പ്ര​​​യോ​​​ഗ​​​വും തെ​​​റ്റാ​​​യ പോ​​​ലീ​​​സ് ആ​​​ക്‌ഷനു​​​മാ​​​ണ് ഒ​​​രു ജ​​​ന​​​ത​​​യെ പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ന്‍റെ പാ​​​ത​​​യി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​ത്.

ക​​​ക്ഷി​​രാ​​ഷ്‌​​ട്രീ​​​യ​​​ത്തി​​​ന​​​തീ​​​ത​​​മാ​​​യി ന​​​മ്മു​​​ടെ ജ​​​ന​​​ങ്ങ​​​ൾ​ ഇ​​​ത്ത​​​രം വി​​​ഷ​​​യ​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ക്ക​​​ണം. ഇ​​​തി​​​നു യു​​​വ​​​ജ​​​ന​​​ത ന​​​മു​​​ക്ക് വ​​​ഴി​​​കാ​​​ട്ടി​​​യാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.
അ​​​ണ്ണാ ഹ​​​സാ​​​രെ പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ എ​​​നി​​​ക്ക് ഭാ​​​ഗ്യം ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പ​​​ക്ഷേ ഇ​​​പ്പോ​​​ൾ ജെ​​​ൻ​ സി ​​വൈ​​​ബ് കൂ​​​ടു​​​ത​​​ലാ​​​യി​​​രു​​​ന്നു. ‌‌

രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​ത്മാ​​​വി​​​നെ തൊ​​​ട്ടു​​​ണ​​​ർ​​​ത്തി സോ​​​നം ജി, ​​​അ​​​ഭി​​​ജി​​​ത് ദീ​​​പ്‌​​​കേ, സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ പോ​​​രാ​​​ളി​​​ക​​​ൾ എ​​​ല്ലാ​​​വ​​​രും ഭ​​​യ​​​മി​​​ല്ലാ​​​തെ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ ന​​​മ്മ​​​ളെ പ​​​ഠി​​​പ്പി​​​ച്ചു. ന​​​മു​​​ക്ക് ന​​​മ്മു​​​ടെ യു​​​വ ത​​​ല​​​മു​​​റ മാ​​​ർ​​​ഗ​​​ദ​​​ർ​​​ശി​​​യാ​​​കു​​​ന്ന മ​​​നോ​​​ഹ​​​ര കാ​​​ഴ്ച - അ​​​താ​​​ണ് ജ​​​ന്ത​​​ർ മ​​​ന്ത​​​ർ.

Kerala

കൊ​ല്ല​ത്ത് യു​വാ​വ് ചി​റ​യി​ൽ മു​ങ്ങി​മ​രി​ച്ചു

കൊ​ല്ലം: സു​ഹൃ​ത്തു​ക്ക​ളു​മാ​യി പ​ന്ത​യം വ​ച്ച് ചി​റ​യി​ൽ നീ​ന്താ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ച​ക്കു​വ​ള്ളി പ​ള്ളി​ശേ​രി​ക്ക​ൽ ചി​റ​യു​ടെ തെ​ക്ക​തി​ൽ ബാ​ബു ആ​ണ് ച​ക്കു​വ​ള്ളി ചി​റ​യി​ൽ മു​ങ്ങി​മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചി​റ നീ​ന്തി​ക​ട​ന്ന് അ​ക്ക​രെ പോ​യി തി​രി​കെ വ​രാ​മെ​ന്നാ​യി​രു​ന്നു ബാ​ബു സു​ഹൃ​ത്തു​ക്ക​ളു​മാ​യി ബെ​റ്റ് വെ​ച്ച​ത്. നീ​ന്ത​ൽ തു​ട​ങ്ങി അ​ല്പ സ​മ​യം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ ബാ​ബു വെ​ള്ള​ത്തി​ൽ താ​ഴ്ന്നു പോ​വു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കൊ​ല്ല​ത്തു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. സ്കൂ​ബാ ടീം ​ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഇ​ന്ന് രാ​വി​ലെ ആ​റോ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

Kerala

'ഓടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചുവലിച്ച് അടിച്ചു വീഴ്ത്തി': തൃക്കാക്കരയിലെ ക്രൂരമര്‍ദനത്തെ കുറിച്ച് പരിക്കേറ്റ ഷാഫിയുടെ പിതാവ്

കൊച്ചി: തൃക്കാക്കരയില്‍ മകനും സുഹൃത്തുക്കളും നേരിട്ട ക്രൂരമര്‍ദനത്തെ കുറിച്ച് പറഞ്ഞ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് ജംഗ്ഷനിലെ റൗണ്ട് എ ബൗട്ടിന് സമീപമായിരുന്നു ഇടിവേള ഉപയോഗിച്ച് യുവാക്കളെ കാറിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മര്‍ദിച്ചത്.

ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില്‍ കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്‍, നിസാം എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മകനും സുഹൃത്തുക്കളും ചെമ്പുമുക്കില്‍ സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങി വരവെയാണ് സംഭവമുണ്ടായത്.

മണവാളന്റെ കുന്നപുറത്തെ വീട്ടില്‍ നിന്നും തിരിച്ച് വരുന്നതിനിടെ ബര്‍ക്കത്ത് എന്ന കടയില്‍ നിന്നും ചായ കുടിച്ചു. അഞ്ചു സുഹൃത്തുക്കളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടു പേര്‍ വീട്ടിലേക്ക് പോയി. മകനും മറ്റു രണ്ടു സുഹൃത്തുക്കളും ചായ കുടിച്ച് ഇറങ്ങിയപ്പോഴാണ് ഗുണ്ടകള്‍ എത്തിയത്.

മറ്റൊരു ടീമുമായി വാക്കേറ്റം നടന്നതിനെ കുറിച്ച് എന്താണ് ചേട്ടാ എന്ന് അവരോട് ചോദിച്ചു. പിന്നെ ബോധമില്ല. ഒറ്റയടിക്ക് താഴെ വീണു. ആദ്യം പ്രവീണിനെ അടിച്ചു വീഴ്ത്തി പിന്നെ ഷാഫിയെയും. നിസാം ഓടാന്‍ ശ്രമിച്ചെങ്കിലും പിടിച്ചു വലിച്ച് അടിച്ചു വീഴ്ത്തുകയായിരുന്നു എന്നാണ് ഷാഫിയുടെ പിതാവ് പ്രതികരിച്ചത്.

കേസിലെ പ്രതികളെ കോഴിക്കോട് നിന്നാണ് പോലീസ് പിടികൂടിയത്. കളമശേരി സ്വദേശി ഷെഫിന്‍ (31), പൂക്കാട്ടുപടി സ്വദേശി ഫഹദ് (30), കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് പിടിയിലായത്. പ്രതികളെ തൃക്കാക്കര സ്റ്റേനില്‍ എത്തിച്ചു.

പ്രതികളുടെ മര്‍ദനത്തില്‍ ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു. നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

 

Kerala

യു​വ​ജ​ന​ങ്ങ​ൾ രാ​ഷ്‌​ട്ര​ത്തി​ന്‍റെ​യും സ​ഭ​യു​ടെ​യും ക​രു​ത്ത്: മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

ക​​​ണ്ണൂ​​​ർ: രാ​​​ഷ്‌​​​ട്ര​​​ത്തി​​​ന്‍റെ​​​യും സ​​​ഭ​​​യു​​​ടെ​​​യും നാ​​​ളെ​​​ത്തെ ക​​​രു​​​ത്താ​​​ണ് യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ​​​ന്ന് മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്. ക്നാ​​​നാ​​​യ കാ​​ത്ത​​ലി​​​ക് യൂ​​​ത്ത് ലീ​​​ഗ് (കെ​​​സി​​​വൈ​​​എ​​​ൽ) കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത യു​​​വ​​​ജ​​​ന ദി​​​നാ​​​ഘോ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ബ​​​റു​​​മ​​​റി​​​യം പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ (ശ്രീ​​​പു​​​രം സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യം) ന​​​ട​​​ന്ന യു​​​വ​​​ജ​​​ന ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ൽ കെ​​​സി​​​വൈ​​​എ​​​ൽ അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ണി​​​സ് പി. ​​​സ്‌​​​റ്റീ​​​ഫ​​​ൻ പാ​​​ണ്ടി​​​യാം​​​കു​​​ന്നേ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.രാ​​​വി​​​ലെ 10ന് ​​​വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യോ​​​ടെ ആ​​​രം​​​ഭി​​​ച്ച യു​​​വ​​​ജ​​​ന​​​ദി​​​ന ആ​​​ഘോ​​​ഷ​​​ത്തി​​​ൽ ഫാ. ​​​ജോ​​​യ് ക​​​ട്ടി​​​യ​​​ങ്ക​​​ൽ സ്വാ​​​ഗ​​​തം പറഞ്ഞു.

അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഷെ​​​ല്ലി ആ​​​ല​​​പ്പാ​​​ട്ട് പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി ച​​​ട​​​ങ്ങി​​​ന് തു​​​ട​​​ക്കം കു​​​റി​​​ച്ചു. അ​​​തി​​​രൂ​​​പ​​​ത ചാ​​​പ്ല​​​യി​​​ൻ ഫാ. ​​​മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ള​​​ക്കാ​​​ട്ടു​​​കു​​​ടി​​​യി​​​ൽ യോ​​​ഗ​​​ത്തി​​​ന് ആ​​​മു​​​ഖ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. മ​​​ല​​​ബാ​​​ർ റീ​​​ജൺ ച​​​പ്ല​​​യി​​​ൻ ഫാ. ​​​ജയിം​​​സ് പൊ​​​ങ്ങാ​​​നി​​​യി​​​ൽ ആ​​​ശം​​​സ അ​​​റി​​​യി​​​ച്ചു. കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫി​​​നെ പൊ​​​ന്നാ​​​ട അ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ച്ചു.

സെ​​​ക്ര​​​ട്ട​​​റി ചാ​​​ക്കോ ഷി​​​ബു സ്വാ​​​ഗ​​​ത​​​വും നി​​​യു​​​ക്ത അ​​​തു​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ജാ​​​ക്സ​​​ൺ ന​​​ന്ദി​​​യും അ​​​റി​​​യി​​​ച്ചു. ച​​​ട​​​ങ്ങി​​​ൽ നി​​​യു​​​ക്ത അ​​​തി​​​രൂ​​​പ​​​ത, മ​​​ല​​​ബാ​​​ർ റീ​​​ജൺ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ, വിവിധമേഖലയിലെ സ​​​മ്മാ​​​ന​​​ദാ​​​നം എ​​​ന്നി​​​വ​​​യും ന​​​ട​​​ന്നു.

അ​​​ഡ്വൈ​​​സ​​​ർ സിസ്റ്റർ ​​​ലേ​​​ഖ, ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ സ്റ്റെ​​​ഫി തോ​​​മ​​​സ്, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ നി​​​തി​​​ൻ ജോ​​​സ്, ആ​​​ൽ​​​ബി​​​ൻ ബി​​​ജു, ബെ​​​റ്റി തോ​​​മ​​​സ്,അ​​​ല​​​ൻ ബി​​​ജു, മ​​​ല​​​ബാ​​​ർ റീ​​​ജൺ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ തോ​​​മ​​​സ് ചാ​​​ക്കോ, അ​​​ഡ്വൈ​​​സ​​​ർ സി. ​​​സു​​​നി, അ​​​ഖി​​​ൽ, അ​​​നീ​​​റ്റ, ജ്യോ​​​തി​​​സ്, ബോ​​​ണി ജോ​​​സ് ടോ​​​മി, ടെ​​​സ്‌ലി​​​ൻ തോ​​​മ​​​സ്, ജോ​​​യ​​​ൽ ടെ​​​നി, ജി​​​സ്‌​​​മി ബാ​​​ബു, സ്റ്റി​​​ന്‍റോ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. 1200 ഓ​ളം യു​വ​ജ​ന​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up