x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രീ​ക്ഷാ ഹാ​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് കോ​പ്പി​യ​ടി: യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: July 14, 2026 06:46 PM IST | Updated: July 14, 2026 07:20 PM IST

അറസ്റ്റിലായ എ​സ്. ജ​നാ​ർ​ദ​ന

ക​ണ്ണൂ​ർ: പ​രീ​ക്ഷാ ഹാ​ളി​ൽ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് കോ​പ്പി​യ​ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​സ​ർ​കോ​ട് പൈ​വ​ളി​ഗെ കു​രു​ട​പ്പ​ദ​വി​ലെ സ​ദ​ൻ​ഗ​യ ഹൗ​സി​ൽ എ​സ്. ജ​നാ​ർ​ദ​ന (36) യെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കെ​എ​സ്ഇ​ബി വൊ​ർ​ക്കാ​ടി സെ​ക്ഷ​നി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് ജ​നാ​ർ​ദ​ന. ഈ ​മാ​സം ഒ​ന്നി​ന് മ​ട്ട​ന്നൂ​ർ പോ​ളി ടെ​ക്നി​ക് കോ​ള​ജി​ൽ ന​ട​ന്ന കേ​ര​ള ഗ​വ. സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ക്സാ​മി​നേ​ഷ​നി​ലാ​ണ് (കെ​ജി​സി​ഇ) മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ച് കോ​പ്പി​യ​ടി ന​ട​ന്ന​ത്.

ജ​നാ​ർ​ദ​ന​യ്ക്ക് നി​യ​മ​നം സ്ഥി​ര​മാ​ക​ണ​മെ​ങ്കി​ൽ ഈ ​പ​രീ​ക്ഷ ജ​യി​ക്ക​ണ​മാ​യി​രു​ന്നു. ‌ക​ണ്ണൂ​ർ മോ​ഡേ​ൺ ഐ​ടി​ഐ​യി​ൽ പ​രീ​ക്ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള ക്ലാ​സി​ൽ ജ​നാ​ർ​ദ​ന പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​നാ​യ വ​ട​ക​ര സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വാ​ണ് മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്നും പോലീ​സ് ക​ണ്ടെ​ത്തി. സു​രേ​ഷ് ബാ​ബു ഒ​ളി​വി​ലാ​ണ്.

ഇ​യാ​ൾ അ​ഡ്മി​നാ​യു​ള്ള വാ​ട്സാ​പ്പ് ഗ്രൂ​പ്പ് വ​ഴി​യാ​ണ് ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കി​യ​ത്. ജ​നാ​ർ​ദ​ന​യെ കൂ​ടാ​തെ 21 പേ​ർ കൂ​ടി പ​രീ​ക്ഷ എ​ഴു​തി​യി​ട്ടു​ണ്ട്. ഇ​വ​ർ​ക്കും ഇ​ത്ത​ര​ത്തി​ൽ ഉ​ത്ത​രം ന​ൽ​കി​യി​ട്ടു​ണ്ടോ എ​ന്ന് സം​ശ​യ​മു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

കൂ​ത്തു​പ​റ​മ്പ് എ​സി​പി സി​ബി ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ജ​നാ​ർ​ജ​ന​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : youth arrest exam cheating kannur mobilephone

Recent News

Corehub Up