x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സമൂഹമാധ്യമത്തിലൂടെ മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 18, 2026 01:28 PM IST | Updated: July 18, 2026 01:28 PM IST

രതീഷ്

ആലപ്പുഴ: വലിയ കലവൂരിൽ സമൂഹമാധ്യമത്തിലൂടെ കഞ്ചാവ് വിൽക്കാൻ ശ്രമിച്ച യുവാവിനെ എക്സൈസ് സംഘം പിടികൂടി.

എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡും ആലപ്പുഴ എക്‌സൈസ് സൈബർ സെല്ലും ചേർന്നാണ് ഇയാളെ പിടികൂടിയത്.

കൈനകരി ആരയ്ക്കൽ തോട്ടുവാത്തല ഗൗതം രതീഷ് (19) ആണ് പിടിയിലായത്.19 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. വലിയകലവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്‍റെ കിഴക്കേ കവാടത്തിന് സമീപം പോപ്പി പാലത്തിന് കിഴക്കുവശത്തുള്ള റോഡിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

Tags : Youth Arrested SocialMedia Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs

Recent News

Corehub Up