x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവനിരയെ വെട്ടിനിരത്തി സിപിഎം

ബി​​ജോ ജോ ​​തോ​​മ​​സ്
Published: March 17, 2026 03:21 AM IST | Updated: March 17, 2026 03:21 AM IST

സ്ഥാ​​​​​നാ​​​​​ർ​​​​​ഥിനി​​​​​ർ​​​​​ണ​​​​​യ​​​​​ത്തി​​​​​ൽ പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ൾ​​​​​ക്കും യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്കും സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കു​​​​​മൊ​​​​​ക്കെ തെ​​​​​റ്റി​​​​​ല്ലാ​​​​​ത്ത പ്രാ​​​​​തി​​​​​നി​​​​​ധ്യം ന​​​​​ല്കി​​​​​യി​​​​​രു​​​​​ന്ന സി​​​​​പി​​​​​എം പ​​​​​ക്ഷേ ഇ​​​​​ത്ത​​​​​വ​​​​​ണ​​​​​ത്തെ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​തി​​​​​വ് തെ​​​​​റ്റി​​​​​ച്ചു. ഭ​​​​​ര​​​​​ണ​​​​​ത്തു​​​​​ട​​​​​ർ​​​​​ച്ചയെ​​​​​ന്ന ഒ​​​​​റ്റ ​​​​​ല​​​​​ക്ഷ്യം മാ​​​​​ത്ര​​​​​മാ​​​​​യ​​​​​പ്പോ​​​​​ൾ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ ഒ​​​​​ട്ടു​​​​​മി​​​​​ക്ക​​​​​വ​​​​​രും പ​​​​​ഴ​​​​​യ​​​​​ മു​​​​​ഖ​​​​​ങ്ങ​​​​​ൾ. പേ​​​​​രി​​​​​നു​​​​​ മാ​​​​​ത്ര​​​​​മാ​​​​​യി പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ൾ.

സി​​​​​റ്റിം​​​​​ഗ് എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രി​​​​​ൽ ഒ​​​​​ട്ടു​​​​​മി​​​​​ക്ക​​​​​വ​​​​​രും മ​​​​​ത്സ​​​​​രി​​​​​ക്ക​​​​​ട്ടെ എ​​​​​ന്ന തീ​​​​​രു​​​​​മാ​​​​​നം പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ൾ​​​​​ക്കും യു​​​​​വാ​​​​​ക്ക​​​​​ൾ​​​​​ക്കും പാ​​​​​ര​​​​​യാ​​​​​യി എ​​​​​ന്നു ചു​​​​​രു​​​​​ക്കം. ഇ​​​​​തു​​​​​വ​​​​​രെ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച പാ​​​​​ർ​​​​​ട്ടി​​​​​ ചി​​​​​ഹ്ന​​​​​ത്തി​​​​​ൽ മ​​​​​ൽ​​​​​സ​​​​​രി​​​​​ക്കു​​​​​ന്ന 75 പേ​​​​​രി​​​​​ൽ 13 പേ​​​​​ർ​​​​​ മാ​​​​​ത്ര​​​​​മാ​​​​​ണ് പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളെ​​​​​ന്നു പ​​​​​റ​​​​​യാ​​​​​വു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​ൽത്ത​​​​​ന്നെ യു​​​​​വാ​​​​​ക്ക​​​​​ളും വ​​​​​നി​​​​​ത​​​​​ക​​​​​ളും വ​​​​ള​​​​രെ​​​​ക്കു​​​​റ​​​​വ്.

കാ​​​​​സ​​​​​ർ​​​​​ഡോ​​​​​ഗ് ജി​​​​​ല്ല​​​​​യി​​​​​ൽ മ​​​​​ഞ്ചേ​​​​​ശ്വ​​​​​ര​​​​​ത്ത് കെ.​​​​​ആ​​​​​ർ. ജ​​​​​യാ​​​​​ന​​​​​ന്ദ​​​​​യും തൃ​​​​​ക്ക​​​​​​​രി​​​​​പ്പൂ​​​​​രി​​​​​ൽ ഡോ. ​​​​​വി.​​​​​പി.പി. ​​​​​മു​​​​​സ്ത​​​​​ഫ​​​​​യു​​​​​മാ​​​​​ണ് പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളാ​​​​​യി എ​​​​​ത്തു​​​​​ന്ന​​​​​ത്. തൃ​​​​​ക്ക​​​​​രി​​​​​പ്പൂ​​​​​രി​​​​​ൽ സി​​​​​റ്റിം​​​​​ഗ് എം​​​​​എ​​​​​ൽ​​​​​എ ആ​​​​​യ എ. ​​​​​രാ​​​​​ജ​​​​​ഗോ​​​​​പാ​​​​​ലി​​​​​നെ മാ​​​​​റ്റി​​​​​യാ​​​​​ണ് മു​​​​​സ്ത​​​​​ഫ​​​​​യെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​ക്കു​​​​​ന്ന​​​​​ത്. പാ​​​​​ർ​​​​​ട്ടി ജി​​​​​ല്ലാ ക​​​​​മ്മി​​​​​റ്റി അം​​​​​ഗ​​​​​വും മ​​​​​ന്ത്രി എം.​​​​​ബി. രാ​​​​​ജേ​​​​​ഷി​​​​​ന്‍റെ പ്രൈ​​​​​വ​​​​​റ്റ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യു​​​​​മാ​​​​​യി​​​​​രു​​​​​ന്ന മു​​​​​സ്ത​​​​​ഫ​​​​യു​​​​ടേ​​​​ത് നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള ക​​​​​ന്നി​​​​​യ​​​​​ങ്ക​​​​​മാ​​​​​ണ്. മ​​​​​ഞ്ചേ​​​​​ശ്വ​​​​​ര​​​​​ത്ത് മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന കെ.​​​​​ആ​​​​​ർ. ജ​​​​​യാ​​​​​ന​​​​​ന്ദ​​​​​യും ജി​​​​​ല്ല ക​​​​​മ്മി​​​​​റ്റി​​​​​യം​​​​​ഗ​​​​​മാ​​​​​ണ്.

ക​​​​​ണ്ണൂ​​​​​ർ​​​​​ ജി​​​​​ല്ല​​​​​യി​​​​​ലാ​​​​​ണ് താ​​​​​ര​​​​​ത​​​​​മ്യേ​​​​​ന പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ൾ കൂ​​​​​ടു​​​​​ത​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ത​​​​​ളി​​​​​പ്പ​​​​​റ​​​​​ന്പി​​​​​ൽ പാ​​​​​ർ​​​​​ട്ടി സം​​​​​സ്ഥാ​​​​​ന സെ​​​​​ക്ര​​​​​ട്ട​​​​​റി എം.വി. ഗോ​​​​​വി​​​​​ന്ദ​​​​​ന്‍റെ ഭാ​​​​​ര്യ പി.​​​​​കെ.​​​​​ശ്യാ​​​​​മ​​​​​ള ക​​​​​ന്നി​​​​​യ​​​​​ങ്ക​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങു​​​​​ന്പോ​​​​​ൾ കെ.​​​​​കെ. ഷൈ​​​​​ല​​​​​ജ​​​​​യു​​​​​ടെ മ​​​​​ണ്ഡ​​​​​ല​​​​​മാ​​​​​യി​​​​​രു​​​​​ന്ന മ​​​​​ട്ട​​​​​ന്നൂ​​​​​രി​​​​​ൽ ഡി​​​​​വൈ​​​​​എ​​​​​ഫ്ഐ നേ​​​​​താ​​​​​വ് വി.​​​​​കെ. സ​​​​​നോ​​​​​ജ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​കും. സി​​​​​പി​​​​​എ​​​​​മ്മി​​​​​ൽനി​​​​​ന്ന് ഇ​​​​​ത്ത​​​​​വ​​​​​ണ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന പു​​​​​തു​​​​​മു​​​​​ഖ​​​​​ങ്ങ​​​​​ളി​​​​​ൽ യു​​​​​വ​​​​​പ്രാ​​​​​തി​​​​​നി​​​​​ധ്യം സ​​​​​നോ​​​​​ജി​​​​​ൽ ഒ​​​​​തു​​​​​ങ്ങു​​​​​ക​​​​​യാ​​​​​ണ്. ത​​​​​ല​​​​​ശേ​​​​​രി​​​​​യി​​​​​ൽ സ്പീ​​​​​ക്ക​​​​​ർ എം.​​​​​എ​​​​​ൻ. ഷം​​​​​സീ​​​​​റി​​​​​നു പ​​​​​ക​​​​​രം കാ​​​​​രാ​​​​​യി രാ​​​​​ജ​​​​​ൻ മ​​​​​ത്സ​​​​​രി​​​​​ക്കും.

സി​​​​​പി​​​​​എം ജി​​​​​ല്ല സെ​​​​​ക്ര​​​​​ട്ടേ​​​റി​​​​​യേ​​​​​റ്റ് അം​​​​​ഗ​​​​​മാ​​​​​ണ് കാ​​​​​രാ​​​​​യി രാ​​​​​ജ​​​​​ൻ . എ​​​​​ൻ​​​​​ഡി​​​​​എ​​​​​ഫ് നേ​​​​​താ​​​​​വ് ഫ​​​​​സ​​​​​ൽ വ​​​​​ധ​​​​​ക്കേ​​​​​സി​​​​​ൽ ഗൂ​​​​​ഡാ​​​​​ലോ​​​​​ച​​​​​ന​​​​​ക്കു​​​​​റ്റം ചു​​​​​മ​​​​​ത്തി ജ​​​​​യി​​​​​ലാ​​​​​കു​​​​​ക​​​​​യും ജാ​​​​​മ്യം ല​​​​​ഭി​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്ത കാ​​​​​രാ​​​​​യി രാ​​​​​ജ​​​​​ന്‍റെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് രാ​​​​​ഷ്‌ട്രീയ​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള ക​​​​​ട​​​​​ന്നു​​​​​വ​​​​​ര​​​​​വാ​​​​​ണ് ത​​​​​ല​​​​​ശേ​​​​​രി​​​​​യി​​​​​ലെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ത്വം.

കോ​​​​​ഴി​​​​​ക്കോ​​​​​ട് ജി​​​​​ല്ല​​​​​യി​​​​​ൽ കൊ​​​​​യി​​​​​ലാ​​​​​ണ്ടി​​​​​യി​​​​​ൽ മാ​​​​​ത്ര​​​​​മാ​​​​​ണ് മാ​​​​​റ്റം വ​​​​​രു​​​​​ന്ന​​​​​ത്.സി​​​​​റ്റിം​​​​​ഗ് എം​​​​​എ​​​​​ൽ​​​​​എ ആ​​​​​യി​​​​​രു​​​​​ന്ന കാ​​​​​ന​​​​​ത്തി​​​​​ൽ ജ​​​​​മീ​​​​​ല​​​​​യു​​​​​ടെ നി​​​​​ര്യാ​​​​​ണ​​​​​ത്തത്തു​​​​​ട​​​​​ർ​​​​​ന്ന് കെ.​​​​​ ദാ​​​​​സ​​​​​ൻ അ​​​​​വി​​​​​ടെ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​യാ​​​​​കും. ദാ​​​​​സ​​​​​നെ പു​​​​​തു​​​​​മു​​​​​ഖ​​​​​മെ​​​​​ന്നു വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ക്കാ​​​​​നാ​​​​​കി​​​ല്ല. മു​​​​​ന്പ് ര​​​​​ണ്ട് ത​​​​​വ​​​​​ണ ദാ​​​​​സ​​​​​ൻ കൊ​​​​​യി​​​​​ലാ​​​​​ണ്ടി​​​​​യി​​​​​ൽനി​​​​​ന്ന് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്.

പാ​​​​ല​​​​ക്കാ​​​​ട് ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ടി.​​​​എം. ശ​​​​ശി​​​​യാ​​​​ണ് ആ​​​​ല​​​​ത്തൂ​​​​രി​​​​ലെ സ്ഥാ​​​​നാ​​​​ർ​​​​ഥി. സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ കെ.​​​​ഡി. പ്ര​​​​സേ​​​​ന​​​​നെ മാ​​​​റ്റി​​​​യാ​​​​ണ് നാ​​​​ൽ​​​​പ​​​​ത്ത​​​​ഞ്ചു​​​​കാ​​​​ര​​​​നാ​​​​യ ശ​​​​ശി​​​​ക്ക് സീ​​​​റ്റ് ന​​​​ല്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സി​​​​പി​​​​എം ബ്രാ​​​​ഞ്ച് സെ​​​​ക്ര​​​​ട്ട​​​​റി, ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യറ്റ് അം​​​​ഗം എ​​​​ന്നീ നി​​​​ല​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചു. നെ​​​​ന്മാ​​​​റ​​​യി​​​​ൽ ഇ​​​​പ്പോ​​​​ഴ​​​​ത്തെ എം​​​​എ​​​​ൽ​​​​എ കെ.​​​​ ബാ​​​​ബു​​​​വി​​​​നെ മാ​​​​റ്റി ഏ​​​​രി​​​​യ സെ​​​​ക്ര​​​​ട്ട​​​​റി കെ. ​​​​പ്രേ​​​​മ​​​​നു സീ​​​​റ്റ് ന​​​​ല്കി. മ​​​​ഹി​​​​ളാ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ നേ​​​​താ​​​​ക്ക​​​​ളാ​​​​യ എം.​​​​ബി. ഷൈ​​​​നി- വൈ​​​​പ്പി​​​​ൻ, പു​​​​ഷ്പ ദാ​​​​സ്-​​​​തൃ​​​​ക്കാ​​​​ക്ക​​​​ര എ​​​​ന്നി​​​​വ​​​​രാ​​​​ണ് സ്ഥാ​​​​നാ​​​​ർ​​​​ഥി പട്ടികയിലെ മ​​​​റ്റു പു​​​​തു​​​​മു​​​​ഖ​​​​ങ്ങ​​​​ൾ. മു​​​​ൻ എം​​​​എ​​​​ൽ​​​​എ ആ​​​​യി​​​​രു​​​​ന്ന കെ.​​​​കെ.​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ൻ എം.​​​​എം​​​​. മ​​​​ണി​​​​ക്ക് പ​​​​ക​​​​രം ഉ​​​​ടു​​​​ന്പ​​​​ൻ​​​​ചോ​​​​ല​​​​യി​​​​ലും കൊ​​​​ല്ല​​​​ത്ത് മു​​​​കേ​​​​ഷി​​​​ന് പ​​​​ക​​​​രം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്.​​​​ ജ​​​​യ​​​​മോ​​​​ഹ​​​​നും മ​​​​ത്സ​​​​രി​​​​ക്കും.

വ​​​​നി​​​​ത​​​​ക​​​​ൾ പ​​​​ത്ത്

ഇ​​​​ത്ത​​​​വ​​​​ണ​​​​യും വ​​​​നി​​​​താ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ർ​​​​ധ​​​​നയി​​​​ല്ല. പ​​​​ത്തു വ​​​​നി​​​​ത​​​​ക​​​​ളാ​​​​ണ് ഇ​​​​ക്കു​​​​റി സി​​​​പി​​​​എ​​​​മ്മി​​​​ൽനി​​​​ന്ന് അ​​​​ങ്കം കു​​​​റി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ വീ​​​​ണാ​​​​ ജോ​​​​ർ​​​​ജ് (പ​​​​ത്ത​​​​നം​​​​തി​​​​ട്ട) ആ​​​​ർ.​​​​ ബി​​​​ന്ദു (ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട) എ​​​​ന്നി​​​​വ​​​​ർ വീ​​​​ണ്ടും മ​​​​​ത്സ​​​​ത്തി​​​​നെ​​​​ത്തു​​​​ന്നു. മ​​​​ട്ട​​​​ന്നൂ​​​​ർവി​​​​ട്ട് പേ​​​​രാ​​​​വൂ​​​​രി​​​​ലെത്തു​​​​ന്ന കെ.​​​​കെ. ശൈ​​​​ല​​​​ജ​​​​യ്ക്കൊ​​​​പ്പം സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ കെ. ​​​​ശാ​​​​ന്ത​​​​കു​​​​മാ​​​​രി - കോ​​​​ങ്ങാ​​​​ട്, ദ​​​​ലീ​​​​മ -അ​​​​രൂ​​​​ർ, ഒ.​​​​എ​​​​സ്. അം​​​​ബി​​​​ക- ആ​​​​റ്റി​​​​ങ്ങ​​​​ൽ, യു. ​​​​പ്ര​​​​തി​​​​ഭ- കാ​​​​യം​​​​കു​​​​ളം എ​​​​ന്നി​​​​വ​​​​ർ വീ​​​​ണ്ടും അ​​​​ങ്ക​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്നു. പി.​​​​കെ.​​​​ശ്യാ​​​​മ​​​​ള- ത​​​​ളി​​​​പ്പ​​​​റ​​​​ന്പ്, എം.​​​​ബി. ഷൈ​​​​നി- വൈ​​​​പ്പി​​​​ൻ, പു​​​​ഷ്പാ​​​​ദാ​​​​സ്- തൃ​​​​ക്കാ​​​​ക്ക​​​​ര എ​​​​ന്നി​​​​വ​​​​രാ​​​​ണ് മത്സര​​​​ത്തി​​​​നു​​​​ള്ള മ​​​​റ്റു വ​​​​നി​​​​ത​​​​ക​​​​ൾ.

സീ​​​​റ്റ് മോ​​​​ഹി​​​​ച്ച​​​​വ​​​​ർ ഏ​​​​റെ

സി​​​​പി​​​​എം സെ​​​​ക്ര​​​​ട്ടേ​​​റി​​​​യ​​​​റ്റ് അം​​​​ഗം എം. ​​​​സ്വ​​​​രാ​​​​ജ്, ഡി​​​​വൈ​​​​എ​​​​ഫ് ഐ ​​​​സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് വി. ​​​​വ​​​​സീ​​​​ഫ്, എ​​​​സ്എ​​​​ഫ്ഐ മു​​​​ൻ സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​എം. ആ​​​​ർ​​​​ഷോ, എ​​​​സ്എ​​​​ഫ് ഐ ​​​​സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം. ​​​​ശി​​​​വ​​​​പ്ര​​​​സാ​​​​ദ്, വ​​​​നി​​​​താ നേ​​​​താ​​​​വ് ചി​​​​ന്താ​​​​ ജെ​​​​റോം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ​​​​ക്കൊ​​​​ന്നും സീ​​​​റ്റി​​​​ല്ല. ചാ​​​​ന​​​​ൽ​​​​ ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലെ സ്ഥി​​​​രം സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യ കെ.​​​​എ​​​​സ്. അ​​​​രു​​​​ൺ​​​​കു​​​​മാ​​​​ർ, ജെ​​​​യ്ക്.​​​​സി.​​​​ തോ​​​​മ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രേ​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ച്ചി​​​​ല്ല.

യു​​​​വ​​​​നേ​​​​താ​​​​ക്ക​​​​ളെ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​ത്ത​​​​ത് സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​തി​​​​നകം ച​​​​ർ​​​​ച്ച​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്. വി​​​​ദ്യാ​​​​ർ​​​​ഥി-‍യു​​​​വ​​​​ജ​​​​ന പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പ​​​​യ​​​​റ്റി​​​​ത്തെ​​​​ളി​​​​ഞ്ഞ് പാ​​​​ർ​​​​ട്ടി​​​​ക്കു​​​​വേ​​​​ണ്ടി ഊ​​​​ർ​​​​ജ​​​​സ്വ​​​​ല​​​​രാ​​​​യിനി​​​​ന്ന​​​​വ​​​​രെ വെ​​​​ട്ടി​​​​നി​​​​ര​​​​ത്തി​​​​യെ​​​​ന്ന പ്ര​​​​ചാ​​​​ര​​​​ണം സോ​​​​ഷ്യ​​​​ൽ​​​​ മീ​​​​ഡി​​​​യ​​​​യി​​​​ൽ ശ​​​​ക്ത​​​​മാ​​​​ണ്. ഭ​​​​ര​​​​ണ​​​​ത്തു​​​​ട​​​​ർ​​​​ച്ച​​​​യെ​​​​ന്ന ഒ​​​​റ്റ​​​​ല​​​​ക്ഷ്യ​​​​മാ​​​​ണ് ഇ​​​​തി​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​മെ​​​​ന്നാ​​​​ണ് പാ​​​​ർ​​​​ട്ടി​​​​ വൃ​​​​ത്ത​​​​ങ്ങ​​​​ളു​​​​ടെ നി​​​​ല​​​​പാ​​​​ട്.

Tags : CPM cuts youth youth icon

Recent News

Corehub Up