x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യിൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റി; 19 പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: July 19, 2026 06:32 AM IST | Updated: July 19, 2026 06:32 AM IST

റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യിൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റിയുണ്ടായ അപകടം.

ചേ​ർ​ത്ത​ല: നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഡീ​ല​ക്സ് ബ​സ് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ജെ​സി​ബി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ചേ​ർ​ത്ത​ല ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്ന​ലെ രാ​ത്രി 11.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ബ​സി​ലു​ണ്ടാ​യി​രു​ന്ന 19 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രെ​ല്ലാം ബ​സി​ലെ യാ​ത്ര​ക്കാ​രാ​ണ്. അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി എ​ത്തി​ച്ച ജെ​സി​ബി​യി​ലാ​ണ് ബ​സി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു.

Tags : KSRTC Bus JCB Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up